അഖിലേന്ത്യ കൈത്തറി ദിനത്തിൽ വ്യത്യസ്ത ഡിസൈനർ കൈത്തറി വസ്ത്രങ്ങളുമായി റാംപിൽ ചുവടുവച്ച് നൂറോളം മോഡലുകൾ. വെള്ളാര്‍ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ‘എൻവേഷൻ’ എന്ന കൈത്തറി ഫാഷൻ ഷോയിലാണ് 18 ഡിസൈനർമാർ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങള്‍ അവതരിപ്പിച്ചത്.  

'ഓഷ്യാനിക് ട്രൈബ് ഓഫ് അറ്റ്ലാന്റിസ്' എന്ന മനോഹര കളക്ഷനാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഡിസൈനര്‍ സുമേഷ് ആണ് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത്. ഇളംനീല, ഓറഞ്ച് നിറങ്ങളാണ് തീം ആയി തിരഞ്ഞെടുത്തത്. ഇളം നീല ശാന്തതയെയും ഓറഞ്ച് വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. 

ADVERTISEMENT

ഹാന്‍ഡ്ലൂമില്‍ ഡിജിറ്റൽ പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യമായാണ് കൈത്തറി ഫാബ്രിക്കില്‍ ഡിടിജി ടെക്നിക് ഉപയോഗിക്കുന്നത്. നൂതനമായി പ്രിന്റിങ് രീതിയാണിത്, ഒരു ദിവസം 1500 മീറ്റർ വരെ പ്രിന്റ് ചെയ്യാൻ കഴിയും. ഈ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ കൈത്തറി വ്യവസായത്തെ ഉയർച്ചയിലെത്തിക്കാന്‍ സാധിക്കുമെന്ന് സുമേഷ് പറയുന്നു. 

ഫാഷൻ സ്റ്റൈലിസ്റ്റ് ഡിംബൽ ബാലയാണ് എൻവേഷൻ മൂന്നാം പതിപ്പ് ക്യുറേറ്റ് ചെയ്തത്. ഡബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യാതിഥിയായി. രജിസ്ട്രേഷൻ ഫീസും വില്ലേജിലെ ജീവനക്കാരുടെ സംഭാവനയും ചേർത്ത് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ക്രാഫ്റ്റ് വില്ലേജ് സിഒഒ ടി യു ശ്രീപ്രസാദ് അറിയിച്ചു.

ADVERTISEMENT

1.

2.

ADVERTISEMENT
ADVERTISEMENT