മള്‍ട്ടികളര്‍ ഔട്ഫിറ്റില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം കീര്‍ത്തി സുരേഷ്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.

മള്‍ട്ടികളറിലുള്ള ഫ്ലയേര്‍ഡ് സ്കര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഓഫ് ഷോള്‍ഡറിലുള്ള ടോപ്പും പിങ്ക് കളറിലുള്ള ഷോളുമാണ് സ്കര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

വേവി ഹെയറിലും, പൊട്ടു തൊട്ടും സ്മോക്കി ഐ മേക്കപ്പിലും അതിമനോഹരിയാണ് താരം. ഗോള്‍ഡന്‍ വളകളും ഹെവി ആന്റിക് കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ബ്യൂട്ടിഫുള്‍ ഔട്ഫിറ്റ് എന്നാണ് ഒരു ആരാധകര്‍ കമന്റായി കുറിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT