ഇതു വേറെ ലെവൽ! ഹാലോവീൻ ഗെറ്റപ്പില്‍ തകർപ്പൻ ഫോട്ടോഷൂട്ടുമായി പാർവതി തിരുവോത്ത്
ഹാലോവീൻ ഗെറ്റപ്പിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി പാർവതി തിരുവോത്ത്. ദ് ഡേര്‍ട്ടി മാഗനസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് വേറിട്ട ലുക്കിൽ താരം എത്തിയത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.
ഓഫ് ഷോൾഡർ ബോഡി കോൺ ഉടുപ്പാണ് പാർവതി ധരിച്ചിരിക്കുന്നത്. മുഴുവനായും ലെയ്സ് ഉപയോഗിച്ചാണ് ഉടുപ്പ് തയാറാക്കിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അതേ സമയം ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനൊപ്പമുള്ള വെബ് സീരീസ് ആണ് പാർവതിയുടെ വരാനുള്ള വലിയ പ്രൊജക്ട്. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിലാണ് പാർവതി നായികയായെത്തുന്നത്. ഹൃതിക്കിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ.