ചൂടുകാലത്തു തിരഞ്ഞെടുക്കാവുന്ന ചൂടു കുറയ്ക്കുന്ന ചില തുണിത്തരങ്ങൾ നോക്കാം. ∙ കോട്ടൻ : കോട്ടന്റെ ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് ശരീരത്തിന് കുളിർമ പകരും. ലൈറ്റ് വെയിറ്റ് കോട്ടൺ തുണിത്തരങ്ങളായ വോയിൽ, കാമ്പ്രിക്, മസ്ലിൻ/ലോൺ എന്നിവയാണ് വേനൽക്കാലത്തിന് അനുയോജ്യം. ∙ ലിനൻ: കോട്ടൻ പോലെ വായുസഞ്ചാരവും

ചൂടുകാലത്തു തിരഞ്ഞെടുക്കാവുന്ന ചൂടു കുറയ്ക്കുന്ന ചില തുണിത്തരങ്ങൾ നോക്കാം.

∙ കോട്ടൻ :  കോട്ടന്റെ ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് ശരീരത്തിന് കുളിർമ പകരും. ലൈറ്റ് വെയിറ്റ് കോട്ടൺ തുണിത്തരങ്ങളായ വോയിൽ, കാമ്പ്രിക്, മസ്ലിൻ/ലോൺ എന്നിവയാണ് വേനൽക്കാലത്തിന് അനുയോജ്യം. 

ADVERTISEMENT

∙ ലിനൻ: കോട്ടൻ പോലെ വായുസഞ്ചാരവും വിയർപ്പ് ആഗിരണ ശേഷിയും ലിനനുമുണ്ട്. ലിനനൊപ്പം റ യോൺ/കോട്ടൺ/ലയോസെൽ എന്നിവ ചേർന്നു വരുന്ന ബ്ലെന്റുകളും ഉപയോഗിക്കാം. 

∙ മോഡൽ: പ്രകൃതിദത്തമായ അണുനാശിനി കഴിവുള്ള മോഡൽ ബീച്ച് മരത്തിന്റെ നാരുകളാൽ നിർമിക്കപ്പെട്ടതാണ്. ഈർപ്പവും ചൂടും കൂടുതലുള്ള കാലാവസ്ഥയ്ക്ക് ഉത്തമം

ADVERTISEMENT

∙ ടെൻസെൽ(ലൈയോസെൽ): മരത്തിന്റെ പൾപ്പിൽ നിന്നുണ്ടാക്കുന്ന പ്രകൃതിസൗഹാർദപരമായ തുണിത്തരമാണിത്. ഭാരക്കുറവും പെട്ടെന്ന് ഉണങ്ങിക്കിട്ടും എന്നതുമാണ് എടുത്ത് പറയേണ്ട വസ്തുത. 

∙ ബാംബൂ തുണിത്തരം: മുളകൊണ്ടുള്ള തുണിത്തരങ്ങൾ ചൂടുകാലത്തിന് ചേർന്നവയാണ്. മൃദുലവും അലജിയുണ്ടാക്കാത്തതും അണുനാശക ശക്തിയുള്ളതുമാണ്. 

ADVERTISEMENT

 ∙ ചാമ്പ്രേ: ഡെനിമിനോടു സാദൃശ്യം തോന്നുന്ന കോട്ടൻ തുണിത്തരം. വേനലിന് ഉത്തമം. 

 ∙ പെർഫോമൻസ് ഫാബ്രിക്: യു.വി. സംരക്ഷണം അടക്കമുള്ള ഗുണങ്ങൾ ഉൾപ്പെടുത്തി നിർമിക്കപ്പെട്ടവ. പ്രധാനമായും കായിക – വ്യായാമ ആവശ്യത്തിനായാണ് ഉപയോഗിച്ച വരുന്നത്. 

∙ ലൈറ്റ്‌വെയ്റ്റ് – സിൽക്: പ്രൗഢി ആഗ്രഹിക്കുന്നവർക്കു വേനലിൽ തിരഞ്ഞെടുക്കാവുന്ന ഒന്ന്. തുണിത്തരങ്ങൾ ഇളം നിറത്തിലുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. 

∙ റിഫ്ലെക്റ്റീവ് ഫാബ്രിക്: പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന തരം മെറ്റാലിക് നിറമുള്ള തുണിത്തരങ്ങൾ ചൂടിനേയും വെയിലിനേയും ശരീരത്തിൽ നിന്ന് അകറ്റി നിർത്താൻ കുറഞ്ഞ രീതിയിലെങ്കിലും സഹായിക്കും. കൂൾ ഫീലിങ് നൽകും.  

 ഇതു കൂടാതെ കൈത്തറിയിൽ കോട്ടൺ ഖാദി, ജാംദാനി, മൽമൽ, ചന്ദേരി, മഹേശ്വരി, നാരായൺപട്ട്, വെങ്കിടഗിരി, കോട്ട ഡോരിയ, ഉപ്പഡ, കൈത്തറി, ലിനൻ മുതലായവയും ചൂടു കാലവസ്ഥയ്ക്ക് അനുയോജ്യമാണ്. 

കടപ്പാട്: ജ്യോതി ശിവ് ആനന്ദ്, അസിസ്റ്റന്റ് പ്രഫസർ & ക്ലസ്റ്റർ ഇനീഷ്യേറ്റീവ് കോര്‍ഡിനേറ്റർ, ടെക്സ്റ്റൈൽ വിഭാഗം, നിഫ്റ്റ്, കണ്ണൂർ

Beat the Heat: Top Summer Fabric Choices:

Stay cool this summer with breathable and moisture-wicking fabrics. Choosing the right textiles like cotton, linen, and bamboo can significantly reduce body heat and enhance comfort during hot weather.

ADVERTISEMENT