ഫാഷൻ ഡിജിറ്റൽ ആകുന്ന കാലത്ത്, ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി സൂപ്പർ മോഡൽ സ്‌ഥാനത്തേക്കുയർന്ന 'ഷുഡു ഗ്രാം' എന്ന സുന്ദരിയുടെ ജനന രഹസ്യം വെളിപ്പെടുത്തിയത് സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന കാമെറോൺ ജെയിംസ് വിൽ‌സനാണ്. ജനിച്ച സമയത്തു പോലും ഷുഡു കരഞ്ഞിട്ടില്ല. കാരണം ഈ അതിസുന്ദരി ജനിച്ചത് ഡിജിറ്റൽ 3 D

ഫാഷൻ ഡിജിറ്റൽ ആകുന്ന കാലത്ത്, ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി സൂപ്പർ മോഡൽ സ്‌ഥാനത്തേക്കുയർന്ന 'ഷുഡു ഗ്രാം' എന്ന സുന്ദരിയുടെ ജനന രഹസ്യം വെളിപ്പെടുത്തിയത് സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന കാമെറോൺ ജെയിംസ് വിൽ‌സനാണ്. ജനിച്ച സമയത്തു പോലും ഷുഡു കരഞ്ഞിട്ടില്ല. കാരണം ഈ അതിസുന്ദരി ജനിച്ചത് ഡിജിറ്റൽ 3 D പേജുകളിലാണ്. ലോകത്തെ ആദ്യ ഡിജിറ്റൽ ഫാഷൻ മോഡൽ എന്ന ടാഗ്‌ലൈനിലാണ് ഷുഡുവിന്റെ സോഷ്യൽ മീഡിയ പേജ്. ബ്യൂട്ടി, ഫാഷൻ, സെലിബ്രിറ്റി ഫോട്ടോഗ്രാഫറായിരുന്ന കാമെറോൺ ജയിംസിന്റെ ക്രിയാത്മക സൃഷ്ടിയാണ് ഷുഡുവും അവളുടെ സൂപ്പർ സ്റ്റൈലും. അനേകം ആരാധകരെ നേടിയതോടെ,  മറ്റു ചില ഡിജിറ്റൽ മോഡലുകളെയും കാമെറോൺ റൺവേയിലേക്ക് ഇറക്കി. ദി ഡിജിറ്റൽസ് എന്ന പേരിൽ അങ്ങനെ ഒരു ഡിജിറ്റൽ ഫാഷൻ മോഡൽ ഏജൻസി തന്നെ കാമറോണിന്റെതായി ഉണ്ട്. ജീവനുള്ള മോഡലിനൊപ്പവും ഷുഡു ഫാഷൻ പോസുകൾ ചെയ്തിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, ഫാഷൻ വീക്കുകൾ ഡിജിറ്റൽ ആകുന്ന സമയമായതുകൊണ്ട്, ഷുഡുവിനെപ്പോലുള്ള ഡിജിറ്റൽ മോഡലുകൾക്ക് ഡിമാൻഡ് ഏറുകയാണ്. ആനിമേറ്റഡ് ചലനങ്ങളുള്ള മോഡലുകളെ പല ബ്രാൻഡുകളും ഇന്ന് ഉപയോഗിക്കുന്നു. മുന്നൂറ്റി അറുപതു ഡിഗ്രി കറങ്ങി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ എല്ലാ സവിശേഷതകളും വ്യക്തമാക്കുന്ന റിയൽ മോഡൽ അനിമേഷനും ഇന്ന് ഏറെ ആരാധകരാണ്. പോപ്പ് ഗായിക റിഹാനയുടെ കോസ്മെറ്റിക് ബ്രാൻഡായ ഫെന്റി ബ്യൂട്ടിയും ഷുഡുവിനെ മോഡലാക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT