പുതിയ ഡിസൈനുമായി സ്റ്റാറാകാൻ സാരി ; ശാലീന സാരിക്കിനി ബോൾഡ് മെറ്റൽ ടച്ച്
സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ടതായതു കൊണ്ടാകാം സാരിയിൽ പുതിയ ഡിസൈനുകൾ സമ്മാനിക്കാതെ ഒരു വർഷവും കടന്നു പോകാറില്ല. ഡിസൈനിൽ വെറൈറ്റിയോ സ്റ്റൈലിങ്ങിൽ പുതിയ പരീക്ഷണങ്ങളോ ഒക്കെയായി സാരി എന്നും സ്റ്റാർ തന്നെ. ഇന്ത്യയുടെ സ്വന്തമായ സാരിയെ വേസ്ടേൺ ജാക്കറ്റുകളും ജീൻസും കെട്ടിപ്പിടിച്ചു കൂട്ടുകൂടിയതോടെ.. വെസ്റ്റേൺ ഉടുപ്പുകൾക്കും മുൻപുള്ളതിനേക്കാൾ സ്വീകാര്യതയാണ് മലയാളി മനസ്സിൽ. അങ്ങനെയിരിക്കുമ്പോ ദേ ഇക്കഴിഞ്ഞ ലാക്മേ ഫാഷൻ വീക്ക് സാരിക്കൊരു പുതിയ ട്വിസ്റ്റ് കൊണ്ടു വന്നിട്ടുണ്ട്. മെറ്റൽ സാരിയെന്ന പേരിൽ ചെസ്റ്റ് ഭാഗം കൂടുതൽ സ്റ്റിഫ്, ബോൾഡായ ഡിസൈനിലും സോളിഡ് നിറങ്ങളിലുമാണ് പുതിയ സാരീ അവതാരം. മെറ്റൽ നൂലുകൾ നെയ്തെടുത്താണ് ഈ സാരികൾ രൂപകല്പന ചെയ്തത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT