മേക്കപ് ആർട്ടിസ്റ്റുമാരായ സജിത്, സുജിത്തിന്റെ പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ നടി നവ്യാ നായർ എത്തിയത് വിന്റേജ് ലുക്കിലാണ്. ബർബറി നോവ ചെക്കിനു സമാനമായ പ്രിന്റുള്ള സ്കർട്ടും സ്കാർഫും ഫാഷൻ ക്ലാസിക്കിന്റെ ഏറ്റവും നല്ല മാതൃകയും. ന്യൂഡ് ഷേഡുകളിൽ ബർബറി എന്ന ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡ് പുറത്തിറക്കിയ ‘നോവ ചെക്ക്’, വർഷങ്ങൾക്കു മുൻപു തന്നെ സെലിബ്രിറ്റി വാർഡ്രോബുകളിലും ഫാഷൻ ഡ്യൂപ്ലിക്കേറ്റുകളിലും ഇടം പിടിച്ചതാണ്. ഉടുപ്പുകൾ മാത്രമല്ല, സാധ്യമായ എല്ലാ അനുബന്ധ ആക്സസറികളിലും നോവ ചെക്ക് ഇടം നേടി. കുടകൾ, പൗച്ചുകൾ, സൺഗ്ലാസ്, ബാഗുകൾ, ബെൽറ്റുകൾ, ഇന്നർ വെയർ, ഹെയർ ബാന്റുകൾ, ചെരുപ്പ് എന്നിങ്ങനെ നോവ ചെക്ക് എത്താത്ത ഫാഷൻ ആക്സസറികൾ ഇല്ലെന്നു തന്നെ പറയാം. ഇത്രയും ജനപ്രിയമായ ക്ലാസിക് ട്രെൻഡുകൾ അപൂർവ്വമായേ ജനിക്കൂ. ജനിച്ചാൽ പിന്നെ മരിക്കാതെ ഫാഷൻ പ്രേമികളുടെ മനസിലും വാർഡ്രോബിലും അത് ഇടം നേടുകയും ചെയ്യും.   

2018 സ്പ്രിങ് –സമ്മർ ട്രെൻഡുകളിൽ ബർബറി നോവ ചെക്കിനെ പരിഷ്കരിച്ച് വീണ്ടും അവതരിപ്പിച്ചു. ആ വർഷം തന്നെ ബോളിവുഡ് താര റാണിയായ ദീപികയുടെ നോവ ചെക്ക് ട്രെഞ്ച് കോട്ട് , മാധ്യമ ശ്രദ്ധ നേടിയിരുന്നു. എയർ പോർട്ട് ലുക്കിന്റെ പുതിയൊരു മാതൃകയാണ് അന്ന് താരം ആരാധകർക്ക് സമ്മാനിച്ചത്.

ADVERTISEMENT

 

നിരവധി ഹോളിവുഡ് താരങ്ങളും ഈ ചെക്ക് ഡിസൈനിന്റെ ആരാധകരാണ്.
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT