സണ്‍ഷൈന്‍ യെല്ലോ മുതല്‍ സമ്മര്‍ ഗ്രേ വരെ; 2026 ല്‍ ആത്മവിശ്വാസം വളർത്തും 7 നിറങ്ങള്‍
പുതുവര്‍ഷത്തില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്ന കളർ ട്രെൻഡുകൾ ഏതൊക്കെയാണെന്ന് അറിയാമോ? 2026 ലെ സ്പ്രിങ്- സമ്മർ ഫാഷൻ കളർ ട്രെൻഡുകളാണ് ഇപ്പോള്‍ ഫാഷന്‍പ്രേമികളുടെ ശ്രദ്ധ കവരുന്നത്. സണ്‍ഷൈന്‍ യെല്ലോ, ബ്ലഷ് പിങ്ക്, സെറുലിയൻ ബ്ലൂ, ഫയർ എഞ്ചിൻ റെഡ്, ഫീൽ ഗുഡ് ഗ്രീൻസ്, ക്ലൗഡ് ഡാൻസർ വൈറ്റ്, സമ്മര്‍

പുതുവര്‍ഷത്തില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്ന കളർ ട്രെൻഡുകൾ ഏതൊക്കെയാണെന്ന് അറിയാമോ? 2026 ലെ സ്പ്രിങ്- സമ്മർ ഫാഷൻ കളർ ട്രെൻഡുകളാണ് ഇപ്പോള്‍ ഫാഷന്‍പ്രേമികളുടെ ശ്രദ്ധ കവരുന്നത്. സണ്‍ഷൈന്‍ യെല്ലോ, ബ്ലഷ് പിങ്ക്, സെറുലിയൻ ബ്ലൂ, ഫയർ എഞ്ചിൻ റെഡ്, ഫീൽ ഗുഡ് ഗ്രീൻസ്, ക്ലൗഡ് ഡാൻസർ വൈറ്റ്, സമ്മര്‍ ഗ്രേ എന്നിവയാണ് ഈ വര്‍ഷത്തെ റൊമാന്റിക് കളര്‍ ട്രെന്‍ഡ്സ്.
1. സണ്‍ഷൈന്‍ യെല്ലോ
2026 ലെ ഏറ്റവും തിളക്കമുള്ള നിറങ്ങളിലൊന്നാണ് സൺഷൈൻ യെല്ലോ. കഴിഞ്ഞ വർഷം ഇളം മഞ്ഞ നിറമായിരുന്നെങ്കില്‍, ഇത്തവണ കൂടുതൽ പുതുമയുള്ള സണ്‍ഷൈന്‍ യെല്ലോ ആണ് ഫാഷന്‍ പ്രേമികളുടെ മനം കവരുന്നത്. സൂര്യപ്രകാശം പോലെ തിളക്കമുള്ള ലെമണ്‍ യെല്ലോ നിറം ഹാപ്പി മൂഡ് നൽകുമെന്ന് സ്റ്റൈലിസ്റ്റുകള്‍ പറയുന്നു. ടാൻ, ചോക്ലേറ്റ് തുടങ്ങിയ എർത്തി ടോണുകളുമായോ, ഓറഞ്ച് ഷേഡുമായോ പെയര്‍ ചെയ്തു ധരിക്കാന്‍ ഇത് മികച്ചതാണ്.
2. ബ്ലഷ് പിങ്ക്
ബ്ലഷ് പിങ്ക്, പേരു പോലെ ഇതൊരു ക്യൂട്ട് കളറാണ്. പെണ്‍കുട്ടികള്‍ക്കു ഏറ്റവും പ്രിയപ്പെട്ട ഷേഡ് ആണിത്. നൈറ്റ് ഡ്രസുകള്‍ മുതൽ ജാക്കറ്റുകളില്‍ വരെ എല്ലാത്തിലും പ്രത്യക്ഷപ്പെടുന്ന ഈ സോഫ്റ്റ് പിങ്കുകളെ എങ്ങനെ സ്റ്റൈൽ ചെയ്യണമെന്ന് അറിയണം എന്നുമാത്രം.
പേസ്റ്റല്‍ ബ്ലൂ, ഗ്രീൻ, ലൈലാക്, യെല്ലോ തുടങ്ങിയ നിറങ്ങള്‍ക്കൊപ്പം ജോടിയാക്കാം. പൂക്കളുടെ പ്രിന്റുകളിൽ മജന്ത അല്ലെങ്കിൽ ബർഗണ്ടി പോലുള്ള തിളക്കമുള്ളതോ, ആഴത്തിലുള്ളതോ ആയ ഷേഡുകൾ ഉപയോഗിച്ച് സ്റ്റൈല്‍ ചെയ്യാം. ഇത് മീഡിയം സ്കിന്‍ ടോണുള്ളവരില്‍ കൂടുതല്‍ മനോഹരമാക്കുന്നു.
3. സെറുലിയൻ ബ്ലൂ
കടല്‍ പോലെ മനോഹരമാണ് സെറുലിയൻ നീല. സാറ്റിനുകളും ഷീറുകളും പോലുള്ള ലോലമായ തുണിത്തരങ്ങളിൽ സെറുലിയൻ നീല വരുന്നത് സുന്ദരമാണ്. ടർക്കോയ്സ് ടോണുകൾ, ടാൻസ്, ബ്രൗൺസ്, സോഫ്റ്റ് ഗോൾഡ് തുടങ്ങിയ കളറുകളുമായി ജോടിയാക്കാൻ സെറുലിയൻ ബ്ലൂ നല്ലതാണ്.
4. ഫയർ എഞ്ചിൻ റെഡ്
ഓഫിസിലും പാര്‍ട്ടികളിലും ആത്മവിശ്വാസം വർധിപ്പിക്കുന്ന നിറമാണ് ഫയർ എഞ്ചിൻ റെഡ്. വളരെയധികം ബോൾഡ് നിറമാണ് ഫയർ എഞ്ചിൻ റെഡ്. ന്യൂട്രല്‍ ഷേഡുകള്‍ക്കൊപ്പം സൂപ്പര്‍ ജോടിയാണ്. പൂക്കളുടെ പ്രിന്റുകളില്‍ പിങ്കുകളും ഒപ്പം ബോൾഡായ ഫയർ എഞ്ചിൻ റെഡും പെയര്‍ ചെയ്യാം.
5. ഫീൽ ഗുഡ് ഗ്രീൻ
പച്ചനിറം എല്ലാക്കാലത്തും ട്രെന്‍ഡാണ്. പാര്‍ട്ടിവെയര്‍, കാഷ്വല്‍ വെയര്‍ എന്നിവയിലെല്ലാം പച്ചനിറം കടന്നുവരാറുണ്ട്. ഇത്തവണ ഫീൽ ഗുഡ് ഗ്രീൻ ആണ് മനം മയക്കാന്‍ എത്തുന്നത്. സ്റ്റൈലിങ്ങിന്റെ കാര്യം വരുമ്പോൾ, തിളക്കമുള്ള പച്ചനിറങ്ങൾ കോൺട്രാസ്റ്റ് നിറങ്ങളുമായി ജോടിയാക്കാൻ ശുപാർശ ചെയ്യുന്നു.
6. ക്ലൗഡ് ഡാൻസർ വൈറ്റ്
വെള്ള നിറം ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തുപോകുന്നില്ല, എക്കാലത്തെയും ട്രെന്‍ഡാണ് ഇവ. തൂവെള്ള മേഘങ്ങള്‍ പോലെ സുന്ദരമായ ക്ലൗഡ് ഡാൻസർ വൈറ്റ്, ഏതു നിറങ്ങള്‍ക്കൊപ്പവും പെയര്‍ ചെയ്യാം. ജീൻസ് വസ്ത്രങ്ങള്‍ക്കൊപ്പം പെര്‍ഫക്ട് ജോഡിയാണ് ക്ലൗഡ് ഡാൻസർ വൈറ്റ്.
7. സമ്മര്‍ ഗ്രേ
ഏതു നിറത്തിനൊപ്പവും കിടിലന്‍ കോമ്പിനേഷനാണ് ഗ്രേ. ഒന്നിലധികം കളർ പാലറ്റുകളുമായി അനായാസമായി ചേരുന്ന ന്യൂട്രൽ നിറമായ സമ്മര്‍ ഗ്രേ ആണ് ഇത്തവണ ട്രെന്‍ഡ് ആകാന്‍ പോകുന്നത്. നേവി, വൈറ്റ്, ക്രീം, ടാൻ പോലുള്ള ന്യൂട്രലുകൾക്ക് പകരമായും സമ്മര്‍ ഗ്രേ ഉപയോഗിക്കാം.