ഔട്ട് ഓഫ് സ്റ്റൈൽ ആകാത്ത കോസെറ്റ് ടോപ്പുകൾ: വിക്ടോറിയൻ അടിവസ്ത്രം ഇന്നത്തെ സ്റ്റൈൽ സ്റ്റെയ്റ്റ്മെന്റ് The Evolution of Corset Tops: From Restriction to Celebration
അരയിൽ അള്ളിപ്പിടിച്ചു കിടന്നു സ്ത്രീകളെ ശ്വാസം മുട്ടിച്ചിരുന്ന റോളിൽ നിന്നും മാറ്റങ്ങളുടെ പല തലമുറകൾ കടന്നെത്തി ഇന്നും ഹിറ്റായി നിൽക്കുന്ന വസ്ത്ര ട്രെന്റാണ് കോസെറ്റ് ടോപ്പുകൾ. ശരീരത്തെ നേരാം വണ്ണം ശ്വസിക്കാൻ പോലും വിടാതിരുന്നിടത്തു നിന്ന് പെണ്ണുടലിന്റെ അഴകളവുകളെ ആഘോഷമാക്കുകയാണ് ഇന്ന് കോസെറ്റ്

അരയിൽ അള്ളിപ്പിടിച്ചു കിടന്നു സ്ത്രീകളെ ശ്വാസം മുട്ടിച്ചിരുന്ന റോളിൽ നിന്നും മാറ്റങ്ങളുടെ പല തലമുറകൾ കടന്നെത്തി ഇന്നും ഹിറ്റായി നിൽക്കുന്ന വസ്ത്ര ട്രെന്റാണ് കോസെറ്റ് ടോപ്പുകൾ. ശരീരത്തെ നേരാം വണ്ണം ശ്വസിക്കാൻ പോലും വിടാതിരുന്നിടത്തു നിന്ന് പെണ്ണുടലിന്റെ അഴകളവുകളെ ആഘോഷമാക്കുകയാണ് ഇന്ന് കോസെറ്റ് ടോപ്പുകൾ ചെയ്യുന്നത്.
16ാം നൂറ്റാണ്ടിൽ അടിവസ്ത്രമായി ധരിച്ചിരുന്ന കോസെറ്റുകൾക്ക് സ്ത്രീശരീരങ്ങളെ അവർ ഗ്ലാസ് ആകൃതിയിലെത്തിക്കുക എന്ന് ടാസ്ക് ആയിരുന്നു നിർവ്വഹിക്കാനുണ്ടായിരുന്നത്.
ഇന്നത്തെ കോസെറ്റ് ടോപ്പുകൾ പഴയ കാലത്തെ അതിന്റെ പൗഢി ഉൾക്കൊള്ളുന്ന ആകൃതിയും ലെയ്സും ഒക്കെ നിലനിർത്തുന്നുണ്ടെങ്കിലും രൂക്ഷഭാവം മാറ്റി ശാന്തത കൈവരിച്ചിട്ടുണ്ട്.
മിക്ക ടോപ്പകളും ഇന്നും ‘ബോണിങ്ങ്’ നിലനിർത്തുന്നു.. നേർരേഖകളായി തുന്നിച്ചേർക്കുന്ന കട്ടിയുള്ള വരകളാണിവ.
അതേപോലെ നെഞ്ചിന് സപ്പോർട്ട് നൽകുന്ന കപ്പും മിക്കവാറും ടോപ്പുകളിലും കാണാം.. എന്നാൽ പണ്ട് സാറ്റിനും കോട്ടണും മാത്രം കൊണ്ടുണ്ടാക്കിയിരുന്ന ഇവ ഇന്ന് ലെതറിലും ഡെനിമിലും വരെ വരുന്നതു കാണാം!
നടിമാരായ മാഗോ റോബി, ജെസിക്ക ആൽബ, പ്രിയങ്ക ചോപ്ര എന്നിവർ 2026ലും കോർസെറ്റ് ഇട്ട് തിളങ്ങിയവരുടെ കൂട്ടത്തിലുണ്ട്.
വളരെ ഔപചാരികമായ ചടങ്ങുകൾക്കു തൊട്ട് കാഷ്വൽ വെയറായും പാർട്ടി വെയറായും ഒക്കെ ഇതു മാറ്റാം എന്നതാണ് കോസെറ്റ് ടോപ്പുകൾക്ക് ഇത്രയധികം ആരാധകരുണ്ടാകാൻ കാരണം.
സാരിക്കൊപ്പം കോസെറ്റ് ബ്ലൗസിട്ട് ഇതിനൊരു ഇൻഡോ–വെസ്റ്റേൺ ട്വിസ്റ്റ് കൊടുക്കുന്നവരും ധാരാളമുണ്ട്.
പട്ടുപാവാടയ്ക്ക് ഒപ്പം പട്ടു തുണികൾകൊണ്ടും ബ്രൊക്കെയ്ഡ് തുണിത്തരം കൊണ്ടും കോസെറ്റ് ടോപ് തുന്നി പെയർ ചെയ്ത് ഈ ടോപ്പിനെ പുതുതലമുറ മലയാളീകരിക്കാറുമുണ്ട്..