ഐ ലൈനർ പെൻ: ഇനി വിങ്ഡ് ഐയും ക്യാറ്റ് ഐയും നിങ്ങൾക്കും ഈസിയായി സ്വന്തമാക്കാം Say Goodbye to Smudged Lines: The Benefits of Eyeliner Pens
‘‘മണിക്കൂറൊന്നൊയല്ലോഡോ താനീ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു? ചടങ്ങുകൾ തീരാറാകുമ്പോഴേലും ഈ ഹോസ്റ്റലിൽ നിന്നൊന്നു ഇറങ്ങുവോ ഡേയ്?’’ ലിന്റ തസ്മിയെ ചൊറിയാൻ തുടങ്ങി. ‘‘എഡോ... എത്ര നേരമായോന്നോ ഈ കണ്ണൊന്ന് എഴുതാൻ തുടങ്ങിയിട്ട്... എത്ര സൂക്ഷിച്ച് എഴുതിയാലും വിങ്ങ് ഇടാൻ നോക്കുമ്പോ ഒന്ന് തെക്കോട്ടും ഒന്ന്

‘‘മണിക്കൂറൊന്നൊയല്ലോഡോ താനീ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു? ചടങ്ങുകൾ തീരാറാകുമ്പോഴേലും ഈ ഹോസ്റ്റലിൽ നിന്നൊന്നു ഇറങ്ങുവോ ഡേയ്?’’ ലിന്റ തസ്മിയെ ചൊറിയാൻ തുടങ്ങി.
‘‘എഡോ... എത്ര നേരമായോന്നോ ഈ കണ്ണൊന്ന് എഴുതാൻ തുടങ്ങിയിട്ട്... എത്ര സൂക്ഷിച്ച് എഴുതിയാലും വിങ്ങ് ഇടാൻ നോക്കുമ്പോ ഒന്ന് തെക്കോട്ടും ഒന്ന് വടക്കോട്ടും! ഇതിപ്പോ വരയ്ക്കാനറിയാത്ത ഞങ്ങളെ പോലുള്ള പാവത്തുങ്ങൾക്കും കണ്ണൊന്ന് വിങ്ങ് ചെയ്യാൻ ആഗ്രഹം തോന്നൂല്ലേ??’’ തസ്മി തിരിച്ച് പാതി കളിയും കാര്യവുമായി പ്രശ്നം അവതരിപ്പിച്ചു.
‘‘താൻ ആദ്യം ഈ കുപ്പിയും കോലുമൊക്കെ മാറ്റിപ്പിടി. ഇന്നാ എന്റെ ഐലൈനർ പെൻ... ഇനി വരയ്ക്ക്. എന്നിട്ട് വേഗം വാ...’’ ലിന്റ പറഞ്ഞതും ശരിയാ... പത്തു മിനിറ്റ് പോയിട്ട് രണ്ടു മിനിറ്റ് ആകും മുൻപേ ദേ... മണിക്കൂറുകളോളം പരീക്ഷിച്ചിട്ടും നടക്കാത്ത വിങ്ങ് കണ്ണിൽ!
സ്കെച്ച് പെൻ പോലുള്ള ഐലൈനർ
ഒരു സ്കെച്ച് പെൻ കൊണ്ട് പടം വരയ്ക്കും പോലെ അത്ര എളുപ്പത്തിൽ ഇനി ഐലൈനർ ഉപയോഗിക്കാം എന്നു പറഞ്ഞാൽ പലരും ആദ്യമേ തന്നെ ഒരു ദീർഘനിശ്വാസം വിടും! അത്രയ്ക്കാണ് പലർക്കും ഒന്ന് കണ്ണഴുതാനെടുക്കുന്ന മെനക്കേട്.
സാധാരണ ഐലൈനർ കുപ്പിയിൽ നിന്ന് എഴുതി പാടുപെടുന്നവർക്കു വേണ്ടിയാണ് ‘ഐ ലൈനർ പെന്നുകൾ’ അവതരിച്ചിരിക്കുന്നത്.
ഉപയോഗിക്കാൻ അത്ര ആയാസകരവും, വളരെ നേർത്ത വരകൾ പോലും ഇടാവുന്നതും, വശങ്ങളിലേക്കും പടരാത്തതും, ദീർഘനേരം നിലനിൽക്കുന്നതുമായിട്ടാണ് ഐലൈനർ പെന്നുകൾ മാർക്കറ്റിൽ ഇറങ്ങുന്നത്.
മറ്റുള്ള കണ്ണെഴുത്ത് ‘ഉപകരണങ്ങളെ’ വച്ചു നോക്കുമ്പോൾ തുടക്കക്കാർക്കു പോലും വളരെ എളുപ്പത്തിൽ ക്യാറ്റ് ഐയും വിങ്ഡ് ഐയും ഒക്കെ വരയ്ക്കാൻ ഇതു സഹായിക്കും. മറ്റേതൊരു തരം ഐ ലൈനറെക്കാളും സ്ഥിരതയോടെ വരയ്ക്കാവുന്ന തരത്തിലാണ് ഈ പെന്നുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
കണ്ണെഴുതുമ്പോൾ കൈവിറയ്ക്കുന്നവർ ആദ്യം പെൻ കൊണ്ട് തൊട്ട് തൊട്ട് ഒരു ഔട്ട് ലൈൻ വരച്ചിട്ട് പിന്നീട് അകം മെല്ലെ ഫിൽ ചെയ്താൽ മതിയാകും.
ഇവ അത്ര പെട്ടന്ന് കൈതട്ടിയാലും മറ്റും ഇളകിപ്പടരില്ല മാത്രമല്ല വെള്ളം തട്ടിയാൽ പോലും പെട്ടന്ന് ഒലിച്ചു പോകുകയുമില്ല. ഏറെ നേരം കണ്ണിനു മുകളിൽ വരച്ച വര പടരാതെ വച്ച് ഡിഫൈൻഡ് ലുക്ക് തരും.
അപ്പോ താമസിക്കാതെ ഇവയൊന്ന് പരീക്ഷിച്ചു നോക്കൂ...