‘മീഷോയിൽ നിന്ന് വാങ്ങിയ സാധാരണ ഉടുപ്പുകളേ എന്റെ വാഡ്രോബിലുള്ളൂ..’: ആ രഹസ്യം പറഞ്ഞ് എസ്തർ The Style Secrets of Esther Anil
ബേബി സ്റ്റാർ റോളുകളിൽ നിന്ന് പക്വതയുള്ള നടി എന്ന നിലയിലേക്ക് ഉയർന്നുവന്ന എസ്തർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ദൃശ്യം 3-ൽ അഭിനയിക്കുന്നു. 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിൽ, എസ്തർ തന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോകളിലെ സ്റ്റൈലിംഗിനെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും സംസാരിച്ചു; മീഷോയിൽ നിന്ന് വാങ്ങിയ സാധാരണ വസ്ത്രങ്ങളാണ് ഇഷ്ടമെന്നും, കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾക്കായി വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളോട് വലിയ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. ലണ്ടനിലെ സഹപാഠികളുടെ ഫാഷൻ സെൻസ് തനിക്ക് പ്രചോദനമായെങ്കിലും, പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അത്തരം കാര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തിയില്ല.

എസ്തറിനെ കണ്ടപ്പോൾ തോന്നി വർഷങ്ങൾ എത്രവേഗമാണു കടന്നുപോകുന്നതെന്ന്. ബേബി സ്റ്റാറിൽ നിന്നു പക്വതയുള്ള ലേഡി എന്ന ടാഗ് ചൂടി നിൽക്കുന്നു എസ്തർ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശേഷമാണു ദൃശ്യം 3 ൽ അഭിനയിക്കാനെത്തിയത്. ‘വനിത’യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇൻസ്റ്റാ ഫോട്ടോകൾക്ക് പിന്നിലെ സ്റ്റൈല്‍ ഫാക്ടര്‍ കൂടി എസ്തർ പങ്കുവച്ചു.
സ്റ്റൈലിഷാണ് എസ്തറിന്റെ ഇൻസ്റ്റാ ഫോട്ടോകൾ. ഉടുപ്പുകൾ ആരാണു തിരഞ്ഞെടുക്കുന്നത്?
മീഷോയിൽ നിന്നു വാങ്ങിയ കുറേ സാധാരണ ഉടുപ്പുകൾ മാത്രമേ എന്റെ വാഡ്രോബിലുള്ളൂ. വിയർത്താലും ചെളി പിടിച്ചാലും കുഴപ്പമില്ലാത്ത ഉടുപ്പുകളാണ് ഇപ്പോഴത്തെ ഇഷ്ടം. പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയാറുണ്ട്, കുറച്ചു മെനയുള്ളതെന്തെങ്കിലും ഇടാൻ. ഇപ്പോ ഇതാണു മൂഡ്.
ലണ്ടനിൽ ക്ലാസിൽ ഒപ്പമുള്ള കൂട്ടുകാരൊക്കെ ഓരോ ദിവസവും നന്നായി ഡ്രസ് അപ് ചെയ്ത് വരുന്നവരായിരുന്നു. മേക്കപ്പും ബൂട്സും ഒക്കെയിട്ട് മോഡൽസാണെന്നു തോന്നിപ്പോകും. അവരെ കാണുമ്പോൾ ഒരുങ്ങി അടിപൊളിയായി നടക്കാൻ മോട്ടിവേഷന്‍ കിട്ടും. അങ്ങനെ കുറച്ചു സാധനങ്ങൾ വാങ്ങി.
പഠനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതോടെ അതൊക്കെ അലമാരയിൽ തന്നെ ഇരിക്കുകയാണ്. സത്യത്തിൽ വില പിടിപ്പുള്ള ബ്രാൻഡഡ് വസ്ത്രങ്ങളോടൊന്നും പ്രത്യേക താൽപര്യമേയില്ലാത്തയാളാണ് ഞാൻ.