ടാറ്റൂവിൽ ഒളിപ്പിച്ചു വയ്ക്കുന്ന രഹസ്യങ്ങളറിയാം; ഒപ്പം ടാറ്റൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം, മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം. പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്മാണ്.
ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം, മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം. പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്മാണ്.
ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം, മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം. പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്മാണ്.
ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം, മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം.
പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്മാണ്. ആകാശത്തിലും ഭൂമിയിലുമുള്ള എന്തും ടാറ്റൂ ആക്കാം. എന്തിനേറെ, ഉണ്ടോ ഇല്ലയോ എന്നറിയാത്ത സാങ്കൽപിക ലോകം പോലും ടാറ്റൂ ആശയമായി മാറുന്നുണ്ട്. മനസ്സിന്റെ മെയ്യെഴുത്തായി മാറുന്ന ടാറ്റൂവിലെ പുത്തൻ ആശയങ്ങൾ മനസ്സിലാക്കാം.
എന്നും കണ്ണിൽ നിൻ മുഖം
ഒറിജനലിനെ വെല്ലുന്ന പ്രോട്രെയ്റ്റ് ടാറ്റൂസ്.കണ്ണിലെ തിളക്കം പോലും തുടിച്ചു നിൽക്കുന്ന പെർഫക്‌ഷൻ. ജീവിതത്തിൽ ഒപ്പമുള്ളവരുടെയും ഇടയിൽ വച്ചു നഷ്ടപ്പെട്ടവരുടെയും മുഖങ്ങൾ എന്നെന്നും കാണാന്‍ അവരോടുള്ള സ്നേഹമായി പോട്രെയ്റ്റ് ടാറ്റൂസ് മാറി.
∙ ഇത്തരം ടാറ്റൂവിൽ മുഖത്തിന്റെ ഫീച്ചേഴ്സ് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിയാൽ ആ ളു തന്നെ മാറും. അതുകൊണ്ടു കിടിലോൽക്കിടിലം ടാറ്റൂ ആർട്ടിസ്റ്റിനെ തന്നെ വട്ടമിട്ടു പിടിക്കണം. മൂന്നു– നാലു മണിക്കൂറിനുള്ളിൽ അവർ ടാറ്റൂവിനു ജീവൻ വച്ചു നൽകും.
∙ ടാറ്റൂ ചെയ്യേണ്ട ഫോട്ടോ സ്റ്റെൻസിൽ പ്രിന്റ് എടുത്തു ടാറ്റൂ ചെയേണ്ട ശരീരഭാഗത്തു പതിപ്പിക്കും. മുഖത്തിന്റെ രൂപരേഖ പതിഞ്ഞു കഴിയുന്നതും തുടങ്ങുകയാണ് ടാറ്റൂയിങ്.
∙ മുഖത്തെ ഫീച്ചേഴ്സ് എടുത്തു കാണിക്കും വിധമുള്ള ഷേഡിങ് നൽകുന്നത് കയ്യുടെ മർദം കൂട്ടിയും കുറച്ചുമുള്ള ടാറ്റൂ ആർട്ടിസ്റ്റിന്റെ കരവിരുതാണ്. കണ്ണിലെ തിളക്കം നൽകുന്നത് വെള്ള ഇങ്ക് ഉപയോഗിച്ചാണ്.
∙ ഏതു നിറത്തിലുള്ള ഇങ്ക് ഉപയോഗിച്ചു ടാറ്റൂ ചെയ്യാം. പോട്രേയ്റ്റ് സുന്ദരമാക്കാൻ നിറങ്ങളും കൂടെ ചേരാറുണ്ട്.
ഒറ്റവരയിലൊരു കഥ
നേർത്ത വരകൾ... മിനിമലിസ്റ്റിക് ഡിസൈൻ... എലഗന്റ് ടാഗ് ലൈനിൽ എത്തുന്നവയാണ് ഫൈൻ ലൈൻ ടാറ്റൂ. ഇതിൽ തന്നെ സിംഗിൾ ലൈൻ ടാറ്റൂസുണ്ട്. തുടക്കം മുതൽ അവസാനം വരെ കയ്യെടുക്കാതെ ഒറ്റ വര കൊണ്ട് ചിത്രം വരച്ചെടുത്താൽ പൊളിയല്ലേ.
∙ ഫോട്ടോ പതിപ്പിച്ചതു പോലെ വേണ്ട എന്ന അഭിപ്രായമുള്ളവർക്ക് ഫൈൻലൈൻ ടാറ്റൂ തിരഞ്ഞെടുക്കാം. മുഖത്തിന്റെ ആകൃതി ഔട്‌ലൈൻ ആയി ചെയ്യാം.
∙ വീതി കുറഞ്ഞും കൂടിയുമുള്ള ലൈൻ സ്ട്രോക്സ് മാത്രമേ ഫൈൻ ലൈൻ ടാറ്റൂവിൽ ഉണ്ടാകൂ. ഷേഡിങ് ഇല്ല.
∙ കിളിയും ഇലയും മീനും മാത്രമല്ല തിര ആർത്തടിക്കുന്ന കടലും കാറ്റിലുലയുന്ന കാടുമൊക്കെ മിനിമലിസ്റ്റിക് രീതിയിൽ ചെയ്യാനാകും.
ഹൃദയക്കൂട്ടിൽ നാമിരുവരും
വിരലടയാളം കൊണ്ടു മുദ്ര കുത്തുന്ന തംപ് ഇംപ്രഷൻ ടാറ്റൂസ് ഈയിടെയായി വൻ ഹിറ്റ് ആണ്.
∙ വിരലടയാളം മാത്രമായോ രണ്ടു പേരുടെ വിരലടയാളം ഒരു ഹൃദയക്കൂട്ടിനുള്ളിലാക്കിയോ ടാറ്റൂ ആക്കാം.
∙ രണ്ടു വിരലടയാളങ്ങൾ രണ്ടു മക്കളുടേതാണെന്നിരിക്കട്ടെ. ഹൃദയത്തിനറ്റത്ത് മക്കളുടെ മുഖത്തിന്റെ സൈഡ് പ്രൊഫൈൽ ഔട്‌ലെൻ കൂടി ചേർത്താൽ എത്ര സുന്ദരമായിരിക്കുമെന്നു വെറുതേ ഒന്നു ചിന്തിച്ചു നോക്കൂ.
∙ പൂമ്പാറ്റയ്ക്കും തുമ്പിക്കും ചിറകായി തംപ് ഇംപ്രഷൻ നൽകാം. സംഗീതപ്രേമികൾക്കു മ്യൂസിക്കൽ നോട്ടിൽ തം പ് ഇംപ്രഷന്‍ ചേർത്തുവയ്ക്കാം.
∙ വിരലടയാളം മാത്രമല്ല, കുഞ്ഞുവാവയുടെ കൈപ്പത്തിയും കാൽപാദവും വരെ പലരെയും ഇംപ്രസ് ചെയ്യുന്നുണ്ട്.
∙ ഇത്തരം ടാറ്റൂവിനൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഓമന മൃഗങ്ങളുടെ ഫൂട്പ്രിന്റ് ടാറ്റൂസ്. പൂച്ചയുെടയും നായയുടെയും തത്തയുടെയുമൊക്കെ കാൽപാദം കൂടു വിട്ട് ഉടമയുടെ നെഞ്ചിൽ പതിഞ്ഞു കഴിഞ്ഞു.
അർഥങ്ങളുടെ കടൽ
ജോമെട്രിക്, അബ്സ്ട്രാക്ട് ഡിസൈനുകളിലെ അർഥങ്ങൾ മുഴുവൻ ഇവിടെ വിവരിക്കാൻ കഴിയില്ല. അതൊരു കടലാണ്. അതിൽ നിന്നാണ് പലരും മാനസിക വിചാരങ്ങൾക്കും ചിന്തകൾക്കും ചേരുന്ന രൂപങ്ങൾ തിരഞ്ഞെടുക്കുന്നത്. കണ്ടാൽ വെറുമൊരു ത്രികോണം. പക്ഷേ, അർഥമോ, ശരീരം–മനസ്സ്–ആത്മാവ് എന്നിവയുടെ സന്തുലനം. ഒരു സെമി കോളന്‍ പറയുന്നതു ജീവിതം തുടരുക തന്നെ ചെയ്യുമെന്ന ബോൾഡ് സ്റ്റേറ്റ്മെന്റ്.
∙ചിറകു വിരിച്ചു പറക്കുന്ന പൂമ്പാറ്റ പരിവർത്തനത്തിന്റെ അടയാളമാണ്. പുഴുവായിരുന്നവൾ വർണചിറകുള്ള പൂമ്പാറ്റയായി മാറുകയല്ലേ. സൂര്യനും ചന്ദ്രനും ഒന്നു ചേരുന്ന ടാറ്റൂ രണ്ട് എതിർ ശക്തികള്‍ ഒന്നായി ചേരുന്നതിന്റെ പ്രതീകമാണ്. ഇങ്ങനെ പോകുന്നു ഡീപ് മീനിങ് ടാറ്റൂസ്
∙ കാണുന്നവർക്കു പെട്ടെന്നു പിടികിട്ടാതെ രഹസ്യം ഒളിപ്പിക്കുന്നതിന്റെ രസം, മാനസിക സഞ്ചാരങ്ങളെ രണ്ടോ മൂന്നോ വരയിൽ ഒതുക്കുന്നതിന്റെ ഹരം... അങ്ങനെയങ്ങനെ ഡീപ് മീനിങ് ടാറ്റൂസിനോടു ജെൻ സി പിള്ളേർക്കു ട്രൂ ലവ് തോന്നാൻ കാരണങ്ങൾ പലതുണ്ട്.
ഒരു പാതി നീയും മറുപാതി ഞാനും
എന്റെ വിരലിൽ രാജാവിന്റെ കിരീടം നിന്റെ വിരലിൽ റാണിയുടെ കിരീടം. നിന്റെ നെഞ്ചിൽ എന്റെ ഡേറ്റ് ഓഫ് ബെർത് എന്റെ മെയ്യിൽ നിന്റേത്. താക്കോൽ ഞാൻ ടാറ്റൂ ചെയ്താൽ അതിന്റെ താഴ് നിന്റെ ഉടലിൽ... പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന പൂർണതയുള്ള വാക്കുകളും രൂപങ്ങളും ടാറ്റൂ ചെയ്യുന്നതാണു ചില കപ്പിൾസിനിഷ്ടം.
മറ്റു ചിലർക്കു വേണ്ടത് അവനോട്/അവളോടു ചേരുമ്പോൾ മാത്രം പൂർണമാകുന്ന ടാറ്റൂ ഡിസൈനുകളാണ്. ലോകത്തിന്റെ പാതി ഒരാളുടെ കൈത്തണ്ടയിലും അടുത്ത പാതി പങ്കാളിയുടെ കൈത്തണ്ടയിലും. രണ്ടു കൈകൾ ചേർത്തുവയ്ക്കുമ്പോൾ മാത്രം പൂർണമാകുന്ന ലോകം. ആഹാ... എന്താ റൊമാന്റിക് അല്ലേ.
∙ ഇനിയുമുണ്ട് മാച്ചിങ് ടാറ്റൂ ആശയങ്ങൾ. ജോഡികളായുള്ളവ ചേരുന്ന ഒരേ ഡിസൈൻ രണ്ടു പേരും ടാറ്റൂ ആക്കുന്നു. രണ്ടു തരം തുമ്പികൾ ഒന്നിച്ചു പറക്കുന്നു. രണ്ടുപേരും വ്യക്തിത്വം നിലനിർത്തി ഒരുമിച്ചു പറക്കുന്നു എന്ന മനോഹരമായ അർഥമാണ് അതിനുള്ളത്.
രണ്ടു പേരുടെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ ഇസിജി ലൈനിൽ തുടിക്കുന്നു. ഹൃദയതാളം കൊണ്ട് ഒന്നായവർ എന്നാണതിന്റെ പൊരുൾ.
കവർ അപ് ചെയ്യാനും ടാറ്റൂ
പേരു പറയും പോലെ ടാറ്റൂ ഉപയോഗിച്ചു കവർ അപ് അല്ലെങ്കിൽ മറയ്ക്കുന്നതാണ് കവർ അപ് ടാറ്റൂസ്.
∙സർജറി ചെയ്തോ അപകടം പറ്റിയോ വന്ന പാടുകൾ മറയ്ക്കാൻ, മുൻപ് ഇഷ്ടപ്പെട്ടിരുന്ന ടാറ്റൂ പിന്നീട് ഇഷ്ടമില്ലാതായാൽ, പ്രഫഷനൽ അല്ലാത്ത ടാറ്റൂ സ്റ്റുഡിയോയിൽ നിന്നു ടാറ്റൂ ചെയ്തു ഡിസൈൻ പാളിപ്പോയാൽ അതു പരിഹരിക്കാൻ... ഇതിനെല്ലാം കവർ ടാറ്റൂ ഉപയോഗിക്കാം.
ആരോഗ്യത്തിനു മുൻകരുതൽ
നേർത്ത സൂചി ഉപയോഗിച്ചു ചർമത്തിൽ മഷി കുത്തിവച്ചാണ് ടാറ്റൂ ചെയ്യുന്നത്. ചർമത്തിന്റെ രണ്ടാമത്തെ ലെയറിനപ്പുറത്തേക്ക് ടാറ്റൂവിന്റെ മഷി കടന്നുചെല്ലുന്നില്ല.
∙ ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന സൂചി നിങ്ങളുടെ മുന്നിൽ വച്ചു തന്നെ മാറ്റി പുതിയവ ഇടാൻ പറയാം. സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വേണ്ട. ഇൻഫെക്‌ഷന്‍ സാധ്യത കുറയ്ക്കാൻ പുതിയ ഗ്ലൗവ്സ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വൃത്തിയും സൗകര്യവുമുള്ള, മികച്ച ട്രാക് റിക്കോർഡുള്ള ടാറ്റൂ സ്റ്റുഡിയോ കണ്ടെത്തുക.
∙ ടാറ്റൂയിങ് ഒരു ലൈഫ് ടൈം ഇൻവെസ്റ്റ് ആണ്. ഒരിക്കൽ പതിച്ചാൽ അതു മായ്ക്കണമെങ്കിൽ പല സിറ്റിങ് ലേസർ ട്രീറ്റ്മെന്റ് വേണ്ടിവരും. എങ്കില്‍ പോലും ചർമം പഴയ ടെക്സ്ചറിലേക്കു വന്നെന്നിരിക്കില്ല. അതുകൊണ്ടു മികച്ച ടാറ്റൂ ആർട്ടിസ്റ്റിനെ കണ്ടെത്തി ടാറ്റൂ ചെയ്യുക.
∙ ടാറ്റൂവിന്റെ യഥാർഥ ഫലം അറിയണമെങ്കിൽ രണ്ടു മാ സം വേണ്ടി വരാം. ചർമത്തിലേറ്റ കുഞ്ഞു മുറിവുകൾ ഉണങ്ങി, മൃതകോശങ്ങൾ അകന്ന് പുതുചർമം വരാനെടുക്കുന്ന ഹീലിങ് ടൈം ആണിത്. ഗുണമേന്മയില്ലാത്ത ടാറ്റൂ സ്റ്റുഡിയോകളെ സമീപിച്ചാൽ ഹീലിങ് ടൈം കഴിയുമ്പോൾ ഡിസൈൻ തന്നെ മാറിപ്പോകാം.
∙ ടാറ്റൂ ചെയ്തു കഴിഞ്ഞാൽ മൂന്ന് ആഴ്ച നല്ല ശ്രദ്ധ വേ ണം. കുളിക്കുമ്പോൾ ടാറ്റൂവിൽ സോപ്പു തേക്കരുത്. പതിവായി ആഫ്റ്റർ കെയർ ക്രീം/ഓയിൻമെന്റ് പുരട്ടണം.
∙ നീന്തൽ പോലുള്ള പൂൾ എക്സർസൈസ് 21 ദിവസത്തേക്കു ഒഴിവാക്കണം.
∙ അമിതമായി വിയർക്കുന്ന സാഹചര്യങ്ങളും വർക്കൗട്ടും മൂന്ന് ആഴ്ചയിലേക്കു വേണ്ട. വിയർക്കുമ്പോൾ ടാറ്റൂവിലെ മഷി ചർമസുഷിരങ്ങളിലൂടെ പുറത്തുവരാം.
∙ ശരീരത്തിനു ചൂടു പ്രകൃതമുള്ളവർ ചിക്കൻ പോലെ ശ രീരം ചൂടാക്കുന്ന ഭക്ഷണം ഒഴിവാക്കുക. മദ്യപാനത്തോടും 21 ദിവസം നോ പറഞ്ഞോളൂ.
∙ ചിലരുടെ ടാറ്റൂ മാസങ്ങൾക്കുശേഷം മങ്ങിയതു പോലെ കാണാറില്ലേ... കാരണം വെയിലേൽക്കുന്നതാണ്. സൂര്യരശ്മികൾ ടാറ്റൂവിന്റെ നിറം കെടുത്തും. പതിവായി സൺസ്ക്രീൻ പുരട്ടുക.
∙ ടാറ്റൂ കഴുകാനും ടാറ്റൂവിനു തിളക്കം കിട്ടാൻ പുരട്ടാനും ഉള്ള ഉൽപന്നങ്ങളുണ്ട്. ഇവ ഉപയോഗിക്കാം.
വിവരങ്ങൾക്കു കടപ്പാട് : കുൽദീപ് എം. The Deepink Tattooz, എംജിവി ടവേഴ്സ്, പള്ളിശ്ശേരി ജംക്‌ഷൻ, പുതിയ റോഡ്, കൊച്ചി