‘പാദങ്ങൾക്ക് പ്രിയം ഈവിൾ ഐ മുതല് ബാഹുബലി തളകള് വരെ’: കൊലുസുകളിലെ ട്രെൻഡ് അറിയാം The Enduring Charm of Anklets: From Tradition to Trend
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം... കുഞ്ഞിക്കാലുകൾ ഓടിയോടി ദൂരേക്കു പോയാൽ വീട്ടിലുള്ളവർ കൊലുസൊച്ചയാണു കാതോർക്കുക. ‘വെള്ളിക്കൊലുസ് ശരീരത്തിലെ ചൂട് വലിച്ചെടുക്കും. ആരോഗ്യത്തോടെ വളരാൻ അതു കുഞ്ഞിനെ സഹായിക്കും’
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം... കുഞ്ഞിക്കാലുകൾ ഓടിയോടി ദൂരേക്കു പോയാൽ വീട്ടിലുള്ളവർ കൊലുസൊച്ചയാണു കാതോർക്കുക. ‘വെള്ളിക്കൊലുസ് ശരീരത്തിലെ ചൂട് വലിച്ചെടുക്കും. ആരോഗ്യത്തോടെ വളരാൻ അതു കുഞ്ഞിനെ സഹായിക്കും’
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം... കുഞ്ഞിക്കാലുകൾ ഓടിയോടി ദൂരേക്കു പോയാൽ വീട്ടിലുള്ളവർ കൊലുസൊച്ചയാണു കാതോർക്കുക. ‘വെള്ളിക്കൊലുസ് ശരീരത്തിലെ ചൂട് വലിച്ചെടുക്കും. ആരോഗ്യത്തോടെ വളരാൻ അതു കുഞ്ഞിനെ സഹായിക്കും’
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം...
കുഞ്ഞിക്കാലുകൾ ഓടിയോടി ദൂരേക്കു പോയാൽ വീട്ടിലുള്ളവർ കൊലുസൊച്ചയാണു കാതോർക്കുക. ‘വെള്ളിക്കൊലുസ് ശരീരത്തിലെ ചൂട് വലിച്ചെടുക്കും. ആരോഗ്യത്തോടെ വളരാൻ അതു കുഞ്ഞിനെ സഹായിക്കും’ എന്നൊക്കെയുള്ള വിശ്വാസങ്ങളും കൂട്ടിനുള്ളതുകൊണ്ടു കുഞ്ഞിക്കാലുകളിൽ ആദ്യം വെള്ളിക്കൊലുസാണ് കിലുങ്ങുക.
പക്ഷേ, കുഞ്ഞു വളരുമ്പോൾ കൊലുസിന്റെ ട്രെൻഡും മാറുകയായി. തിളങ്ങുന്ന വെള്ളി നിറത്തിനു പകരം കറുത്തിരുണ്ട ആന്റിക് സിൽവർ ഡിസൈൻ കൊലുസുകൾ പെൺകുട്ടികളുടെ കാലിൽ ഹൃദയത്തോടെന്ന പോലെ പറ്റിച്ചേരും. പിന്നെ, ത്രെഡും ഗോൾഡും എല്ലാം തരംപോലെ കാലിൽ വന്നണയും.
സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല, സാംസ്കാരിക – സാമ്പത്തിക ചിഹ്നമായും സ്ത്രീകൾ പുരാതന കാലങ്ങളിൽ കൊലുസുക ൾ അണിഞ്ഞിരുന്നുവത്രെ. വിവാഹിതയാണെന്നറിയിക്കാനും സമ്പത്തിന്റെ സൂച നയായും ഈജിപ്തിലെ സ്ത്രീകൾ കൊലുസിനെ ആശ്രയിച്ചിരുന്നു. ഇന്ത്യൻ, അറേബ്യന്‍ സംസ്കാരങ്ങളിലും സ്ത്രൈണതയുടെ പ്രതീകമാണ് കൊലുസുകൾ. എ ണ്ണായിരത്തിലേറെ വർഷങ്ങളായി പല രൂപങ്ങളിൽ മാറി വന്നിട്ടും ഇന്നും പുതിയൊരു കൊലുസ് വിപണിയിലെത്തിയാൽ അതൊന്നണിയാൻ പെൺഹൃദയം മിടിക്കും. എങ്കിലും കൊലുസെന്നാൽ മനസ്സിൽ ഇപ്പോഴും വെള്ളി നിറം വെട്ടിത്തിളങ്ങുന്നതിന്റെ കാരണമെന്തായിരിക്കും?
ആഭരണങ്ങൾ ഓൺലൈനായി ലോകത്തെവിടെയുമെത്തിക്കുന്ന യുവസംരംഭക പ്രിയങ്കയ്ക്കു മ റുപടിയുണ്ട്. ‘‘ആഭരണം ദൃഢവും നിത്യോപയോഗത്തിനു പറ്റുന്നതുമായിരിക്കണമെന്നാണു പൊതുവേ നമ്മുടെ ആഗ്രഹം. അതുകൊണ്ടാകും ഫാൻസി ആഭരണങ്ങളിൽ കൊലുസുകൾക്കു ഡിമാൻഡ് കുറവാണ്. എങ്കിലും ത്രെഡ് ആങ്‌ക്‌ലെറ്റുകൾക്കു കൗമാരക്കാർക്കിടയിൽ ആരാധകരേറെയുണ്ട്.’
മാലയിൽ മാത്രമല്ല പെൻഡന്റ്
പെൻഡന്റോടുകൂടിയ കൊലുസുകളാണ് വിപണിയിലെ പുതിയ തരംഗം. മാലയുടെ അറ്റത്തെന്നപോലെ കൊലുസിന്റെ അറ്റത്തു തിളങ്ങുന്ന ലോക്കറ്റുകൾ. ക്യൂട്ട്, കുഞ്ഞൻ പെൻഡന്റുകളുള്ള ലൈറ്റ് വെയ്റ്റ് കൊലുസുകളും വലിയ പെൻഡന്റുകളുമായി ചങ്കി കൊലുസുകളുമുണ്ട്.
ഗോൾഡ്, സിൽവർ, ബ്രോൺസ് തുടങ്ങി മെറ്റാലിക് നിറങ്ങളുള്ള ചെയ്നുകൾ കോർത്തിണക്കിയ പോലുള്ള ഡിസൈനുകൾക്കും ഏറെ ആരാധകരുണ്ട്. കറുപ്പുകലർന്ന വെള്ളിനിറവുമായി ആന്റിക് സിൽവർ കൊലുസുകൾ ഇപ്പോഴും ട്രെൻഡിലുണ്ട്.
റോഡിയം, ബ്രോൺസ്, ഗോൾഡൻ, റോസ് ഗോൾഡ് നിറങ്ങളാണ് പാദസരങ്ങൾക്ക് ഇപ്പോൾ പുതിയ മുഖം നൽകുന്നത്. പല നിറമുള്ള കല്ലുപതിച്ച ഈവിൾ ഐ ഡിസൈനും ഹൃദയം കവരുകയാണ്.
ട്രെൻഡിൽ ഒന്നാമത്- ഈവിൾ ഐ
‘കണ്ണു വയ്ക്കല്ലേ കരിങ്കണ്ണാ...’ എന്നല്ല ഇനി പറയേണ്ടത്. പകരം കരിങ്കണ്ണനെ തുറിച്ചു നോക്കി ഓടിക്കാം. ഇതാ, ഈ തുറന്ന കണ്ണ് കാലിലണിഞ്ഞോളൂ... നീലനിറമുള്ള കണ്ണിലെ കറുത്ത കൃഷ്ണമണി പോലെ ക ല്ലുള്ള ‘ഈവിൾ ഐ’ ആണ് ഏറ്റവും പോപ്പുലർ. പിങ്ക്, മഞ്ഞ, പർപ്പിൾ എന്നിങ്ങനെ പല നിറങ്ങളിലും ഈവിൾ ഐ ലഭിക്കും. ഇനി കണ്ണടച്ചു ട്രെൻഡിയായി നടക്കാം.
വേണ്ടതു തളയോ കൊലുസോ?
കൊലുസും തളയും ചേർന്ന ഓക്സിഡൈസ്ഡ് വെള്ളിക്കൊലുസാണിത്. തളയും ത്രെഡും ചേർന്ന രീതിയിലും കല്ലുകൾ പതിപ്പിച്ചുമെല്ലാം ഭംഗിയുള്ള ഡിസൈനുകളിൽ ലഭിക്കും. അൽപം ബോൾഡായ, അതിനൊപ്പം ട്രഡീഷനലായ ഒരുക്കത്തിനു പെൺകുട്ടികളുടെ സ്റ്റേറ്റ്മെന്റ് ആങ്‌ക്‌ലെറ്റാണത്. വില ഭാരത്തിനനുസരിച്ച് വ്യത്യസ്തമാകും.
പല നിറങ്ങൾ ഒരു കൊലുസിൽ
ചെമ്പ്, സ്വർണം, വെള്ളി നിറ ങ്ങൾ ഒരു കൊലുസിൽ പല ലെയറുകളായും ഒന്നിടവിട്ടും കൈകോർത്തു നിൽക്കുന്ന മൾട്ടി കളർ കൊലുസുകൾക്ക് കൗമാരക്കാർക്കിടയിൽ ആരാധകരേറെയാണ്. ദിവസവുമുള്ള ഉപയോഗത്തിന് അത്ര അനുയോജ്യമല്ലെങ്കിലും റോസ്ഗോൾഡ് ഡിസൈനുകളും ട്രെൻഡിലുണ്ട്. വില ഏകദേശം 1500 രൂപ.
പെൻഡന്റിട്ട കൊലുസ്
മാലയിലെന്നവണ്ണം പെൻഡന്റുകളുള്ള കൊലുസുകൾ തലയെടുപ്പോടെയുണ്ട്. ചെറിയ പെൻഡന്റുകളുള്ള കൊലുസുകളും വലിയ പെൻഡന്റുകളുള്ള പഞ്ചാബി പായലും ഒരുപോലെ ആകർഷകമാണ്. ഒരു കാലിൽ മാത്രം പെ ൻഡന്റുള്ള ഡിസൈനും വിപണിയിൽ ലഭിക്കും. പെൻഡന്റ് ഊരി മാറ്റി സിംപി ൾ ചെയിനായും ഇവ അണിയായാം. മൾട്ടി ലെയർ കൊലുസിലും പെൻഡന്റ് ഇടാം.
കട്ട് സ്റ്റോൺ ചങ്‌കി കൊലുസ്
വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും അണിയാൻ വലുപ്പമേറിയ പാദസരങ്ങൾ വേണം. വസ്ത്രത്തിനു യോജിച്ച നിറങ്ങളിൽ കല്ലുകൾ പതിപ്പിച്ച കൊലുസു തിരഞ്ഞെടുക്കാം. ആവശ്യത്തിനനുസരിച്ചു കസ്റ്റമൈസ് ചെയ്യാനുമാകും. കുന്ദൻ വർക്കുള്ള ചങ്‌കി കൊലുസുകളും എവർഗ്രീൻ ഡിസൈനാണ്. ഭാരമനനുസരിച്ചു വിലയിൽ വ്യത്യാസം വരും.
ആന്റിക് തള ഓൾഡല്ല
ലൈറ്റ് വെയ്റ്റ് തളകളും വലുപ്പമേറിയ ബാഹുബലി തളകളും വിപണിയിൽ ഒരുപോലെ തിളങ്ങുകയാണ്. കാലിന്റെ
പാകത്തിനനുസരിച്ചു വ്യത്യാസം വരുത്താവുന്ന രീതിയിലാണു ഡിസൈൻ. ഉപയോഗശേഷം കഴുകി ഉണക്കി സിപ്‌ലോക്ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കണം. വിയർപ്പോടുകൂടി ഊരിവയ്ക്കരുത്.
കട്ട് സ്റ്റോൺ ലൈറ്റ് വെയ്റ്റ്
പ്രഷ്യസ് സ്റ്റോൺ നിറങ്ങളിൽ കല്ലുകൾ പതിപ്പിച്ച ലൈറ്റ് വെയ്റ്റ് കൊലുസ്. ഇൻഡോ – വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പവും കൊലുസുകൾ ധരിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ പ്രിയപ്പെട്ട ചോയ്സാകാൻ ഇവയ്ക്കു കഴിയും. റ്റീൽ, റൂബി, വെള്ള, മറൂൺ നിറങ്ങളാണ് ഇവയിൽ ഏറ്റവും പോപ്പുലർ. വില 1000 രൂപ മുതൽ.
ഈവിൾ ഐ– മെറ്റൽ
ചരടിൽ മാത്രമല്ല മെറ്റാലിക് നിറങ്ങളിലും ഈവിൾ ഐ സിംഗിൾ ആങ്‌ക്‌ലെറ്റ് പോപ്പുലറാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം. 150 രൂപ മുതൽ 500 രൂപ വരെയാണ് ഫാൻസി ആങ്‌ക്‌ലെറ്റിനു വില. വെള്ളി ആങ്‌ക്‌ലെറ്റിന് ഏ കദേശം ആയിരം രൂപ വില വരും. ഡിസൈ നും തൂക്കവുമനുസരിച്ചു വില മാറും. ഇൻഫിനിറ്റി ഈവിൾ ഐ ഡിസൈനും കൗമാരക്കാർക്കു പ്രിയപ്പെട്ടതാണ്.
സ്വർണവും വെള്ളിയും കൈകോർത്താൽ
സ്വർണ നിറവും വെള്ളി നിറവും ഒരുപോലെ കൈകോർത്ത ചങ്‍കി കൊലുസുകളും ലൈറ്റ് വെയ്റ്റ് കൊലുസുകളും വിവിധ ഡിസൈനുകളിൽ ലഭിക്കും. ഓക്സിഡൈസ്ഡ് ഫിനിഷിനാണ് ചങ്‍കി കൊലുസുകളിൽ ഏറെ ഡിമാൻഡ് ഉള്ളത്. തിളക്കമേറിയ റോഡിയം പ്ലേറ്റഡ് ഫിനിഷ് ലൈറ്റ് വെയ്റ്റ് കൊലുസുകളിൽ താരമാണിപ്പോൾ. ഇവയുടെ തിളക്കം മങ്ങില്ല.
കടപ്പാട്: പൂജ സിൽവർ സ്ക്വയർ, എം ജി റോഡ്, കൊച്ചി, Adore by Priyanka, കോട്ടയം