കരളിലുടക്കിയ സാരിയോട് ‘കൂടെ പോരുന്നോ’ എന്നു ചോദിക്കും മുൻപു ചില കാര്യങ്ങൾ പരിഗണിച്ചാൽ സാരി വാഡ്രോബിൽ വ്യത്യസ്തത നിറയും. ഒപ്പം സ്റ്റൈലിങ്ങിലും തിളങ്ങാം. തുന്നിയെടുക്കാം സാരി ലുക്സ് ∙ പക്കലുള്ള ആഭരണങ്ങളിലും ആക്സസറികളിലും ഒന്നു കണ്ണോടിച്ചശേഷം സാരി ഷോപ്പിങ്ങിനിറങ്ങാം. കയ്യിലുള്ളവ തന്നെ സ്റ്റൈൽ ചെയ്താൽ

കരളിലുടക്കിയ സാരിയോട് ‘കൂടെ പോരുന്നോ’ എന്നു ചോദിക്കും മുൻപു ചില കാര്യങ്ങൾ പരിഗണിച്ചാൽ സാരി വാഡ്രോബിൽ വ്യത്യസ്തത നിറയും. ഒപ്പം സ്റ്റൈലിങ്ങിലും തിളങ്ങാം.

തുന്നിയെടുക്കാം സാരി ലുക്സ് 

ADVERTISEMENT

∙ പക്കലുള്ള ആഭരണങ്ങളിലും ആക്സസറികളിലും ഒന്നു കണ്ണോടിച്ചശേഷം സാരി ഷോപ്പിങ്ങിനിറങ്ങാം. കയ്യിലുള്ളവ തന്നെ സ്റ്റൈൽ ചെയ്താൽ ചെലവു കുറയ്ക്കാം. സസ്റ്റെയ്നബിൾ ആകുകയും ചെയ്യും.

∙ സാരി വാങ്ങേണ്ട. പകരം മെറ്റീരിയൽ മുറിച്ചു സാരിയാക്കി മാറ്റാം. ഓരോ സാരിക്കും ഇണങ്ങും വിധമുള്ള ബോർഡർ, മുന്താണിയിൽ പിടിപ്പിക്കാനുള്ള ടസൽസ് എന്നിവയെല്ലാം ചേർത്തു ‘സാരി ഉണ്ടാക്കാം’. സാരി എവിടുന്നാ എന്നു ചോദിക്കുന്നവരോടു ‘സാരി ഫ്രം സ്ക്രാച്ച്’ എന്നും പറഞ്ഞോളൂ... 

ADVERTISEMENT

∙ കോട്ടൻ സാരിയാണോ ഇഷ്ടം? എത്ര തരം കോട്ടൻ സാരികൾ കയ്യിലുണ്ട്. ബാലരാമപുരം കൈത്തറി, സുങ്കിടി, നാരായൺപേട്ട്, കാഞ്ചീ കോട്ടൻ, ചെട്ടിനാട് കോട്ടൻ, ബംഗാൾ കോട്ടൻ എന്നിങ്ങനെ കോട്ടൻ പലതുണ്ട്. വ്യത്യസ്തതയിലും സുന്ദരമാകട്ടെ കോ‍ട്ടൻ കളക്‌ഷൻ.

∙ മൾ കോട്ടൻ തരംഗമാണു സോഷ്യൽ മീഡിയ നിറയെ. ഉടുക്കാനെളുപ്പം, വിലയും മെച്ചം. നിരവധി പേരുടെ കയ്യിലുണ്ടാകാം എന്നതാണു ചിലരെ അലട്ടുന്ന പോരായ്മ. ഒരേ ഡിസൈനിൾ രണ്ടു നിറത്തിലുള്ള സാരി വാങ്ങാം. ശേഷം ഒരു സാരിയുടെ മുന്താണി വെട്ടി അടുത്ത സാരിയുടെ മുന്താണിയാക്കാം. ഇതുപോലെ തിരിച്ചും തുന്നിപിടിപ്പിക്കാം. സെന്റർ പ്ലീറ്റ്സിലും ഈ രീതി പരീക്ഷിക്കാം.  

ADVERTISEMENT

∙ ലിനൻ, ഹാൻഡ് ലൂം കോട്ടൻ, സ്ലബ് കോട്ടൻ തുടങ്ങിയവയിൽ നിന്നു ഓഫിസ് വെയർ സാരികൾ സ്വന്തമാക്കാം. ഏറെ നേരം ഓഫിസ് ജോലിയിൽ മുഴുകേണ്ടതിനാൽ ഒപ്പമണിയുന്ന ബ്ലൗസിന്റെ കാര്യത്തിൽ കംഫ‌ർട്ടിനു തന്നെ മുൻഗണന നൽകണം.          

Revamp Your Saree Collection with Creative Styling:

Enhance your wardrobe with unique saree styling tips, focusing on sustainable fashion and DIY approaches. Explore different types of cotton and handloom sarees for diverse occasions.

ADVERTISEMENT