വിവാഹ റിസപ്ഷന്റെ സാരി വാങ്ങാനാണ് ഇറങ്ങിയത്. നല്ലൊരു തുകയ്ക്ക് വസ്ത്രങ്ങൾ വാങ്ങി. പക്ഷേ, സാരി മാത്രം ഇഷ്ടപ്പെട്ടതു കിട്ടിയില്ല. ∙ ടോപ് എടുത്തു വീട്ടിലെത്തിയപ്പോഴാണു മനസ്സിലായത് അതുപോലുള്ള രണ്ടെണ്ണമാണു വാഡ്രോബിലുള്ളത്. വാഡ്രോബ് അടുക്കിയപ്പോൾ മറ്റു ചിലതു കൂടി കയ്യിൽ തടഞ്ഞു–ടാഗ് പോലും പൊട്ടിക്കാത്ത

വിവാഹ റിസപ്ഷന്റെ സാരി വാങ്ങാനാണ് ഇറങ്ങിയത്. നല്ലൊരു തുകയ്ക്ക് വസ്ത്രങ്ങൾ വാങ്ങി. പക്ഷേ, സാരി മാത്രം ഇഷ്ടപ്പെട്ടതു കിട്ടിയില്ല. ∙ ടോപ് എടുത്തു വീട്ടിലെത്തിയപ്പോഴാണു മനസ്സിലായത് അതുപോലുള്ള രണ്ടെണ്ണമാണു വാഡ്രോബിലുള്ളത്. വാഡ്രോബ് അടുക്കിയപ്പോൾ മറ്റു ചിലതു കൂടി കയ്യിൽ തടഞ്ഞു–ടാഗ് പോലും പൊട്ടിക്കാത്ത

വിവാഹ റിസപ്ഷന്റെ സാരി വാങ്ങാനാണ് ഇറങ്ങിയത്. നല്ലൊരു തുകയ്ക്ക് വസ്ത്രങ്ങൾ വാങ്ങി. പക്ഷേ, സാരി മാത്രം ഇഷ്ടപ്പെട്ടതു കിട്ടിയില്ല. ∙ ടോപ് എടുത്തു വീട്ടിലെത്തിയപ്പോഴാണു മനസ്സിലായത് അതുപോലുള്ള രണ്ടെണ്ണമാണു വാഡ്രോബിലുള്ളത്. വാഡ്രോബ് അടുക്കിയപ്പോൾ മറ്റു ചിലതു കൂടി കയ്യിൽ തടഞ്ഞു–ടാഗ് പോലും പൊട്ടിക്കാത്ത

വിവാഹ റിസപ്ഷന്റെ സാരി വാങ്ങാനാണ് ഇറങ്ങിയത്. നല്ലൊരു തുകയ്ക്ക് വസ്ത്രങ്ങൾ വാങ്ങി. പക്ഷേ, സാരി മാത്രം ഇഷ്ടപ്പെട്ടതു കിട്ടിയില്ല.

∙ ടോപ് എടുത്തു വീട്ടിലെത്തിയപ്പോഴാണു മനസ്സിലായത് അതുപോലുള്ള രണ്ടെണ്ണമാണു വാഡ്രോബിലുള്ളത്. വാഡ്രോബ് അടുക്കിയപ്പോൾ  മറ്റു ചിലതു കൂടി കയ്യിൽ തടഞ്ഞു–ടാഗ് പോലും പൊട്ടിക്കാത്ത ടോപ്പുകൾ, ഒരൊറ്റ പ്രാവശ്യം ഉ പയോഗിച്ച വലിയ വിലയുള്ള പാർട്ടി വെയറുകൾ... ‘ഒരു ടോപ് വാങ്ങാൻ കയറിയാലും മണിക്കൂർ‌ ഒന്നു പോവും’. ഇതൊക്കെ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ഷോപ്പിങ് രീതിക്കു കാര്യമായ പ്രശ്നങ്ങളുണ്ട്. ധനനഷ്ടം മാത്രമല്ല,  സമയനഷ്ടവും ഉണ്ട്. കണ്ണിൽ കണ്ടതു വാരിവലിച്ചെടുക്കുന്ന രീതി (ഇംപൾസീവ് ഷോപ്പിങ്) പോക്കറ്റിന്  നല്ലതല്ല. ഷോപ്പിങ് സമയം ലാഭിക്കാനുള്ള ചില തിരിച്ചറിവുകൾ ഇതാ...

ADVERTISEMENT

വീട്ടിൽ നിന്നിറങ്ങും മുൻപ്

വീട്ടിൽ നിന്നിറങ്ങും മുൻപ് 3  കാര്യങ്ങൾ ശ്രദ്ധിക്കുക

ADVERTISEMENT

1. ബോഡി ഷേപ്–എല്ലാ ട്രെൻഡും എല്ലാവർക്കും ചേരണം എന്നില്ല. ബോഡി ഷേപ്പിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം.  ബോഡി ഷെയ്പ് തിരിച്ചറിയാനുള്ള ധാരാളം വിഡിയോകൾ ഇന്റർ നെറ്റിലുണ്ട്.  നിങ്ങൾക്കു ചേരുന്ന നിറങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ചു ധാരണ ഉണ്ടാക്കുക.

ഇതിനായി മൊബൈലിൽ ഒരു ഫോൾ‌ഡറുണ്ടാക്കാം. അതിൽ വാഡ്രോബിലുള്ള  വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ സൂക്ഷിക്കുക, ഇതുകൊണ്ടു രണ്ടു ഗുണമുണ്ട്. ഏ തൊക്കെ നിറങ്ങൾ ചേരുമെന്നും ഏതൊക്കെ വസ്ത്രങ്ങൾ കയ്യിലുണ്ടെന്നും അറിയാം.

ADVERTISEMENT

2. വാഡ്രോബിൽ എന്താണുള്ളത് – വസ്ത്രങ്ങളായാലും ആക്സസറീസ് ആയാലും കയ്യിലെന്തൊക്കെയാണുള്ളത് എന്നതിനെക്കുറിച്ചു ധാരണ വേണം. ഇങ്ങനെ ഇ ഷ്ടങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഒഴിവാക്കാം.

3. വിഷ് ലിസ്റ്റ് അല്ലെങ്കിൽ ചെക്ക് ലിസ്റ്റ്– മുകളിൽ പറഞ്ഞ രണ്ടു പോയന്റുകള്‍ ചെയ്തു കഴിഞ്ഞ് ഈ ലിസ്റ്റ് ഉണ്ടാക്കാം. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹത്തിന് അനുസരിച്ച് എന്തൊക്കെ വാങ്ങണം, എന്തൊക്കെ ആക്സസറീസ് വേണം,  ഏതൊക്കെ ഷോപ്പുകളിൽ കയറണം, എത്രയാണു ബജറ്റ് തുടങ്ങിയതിനെക്കുറിച്ചെല്ലാം കൃത്യമായ ധാരണ ചെക്ക് ലിസ്റ്റ് ഉണ്ടാക്കുമ്പോൾ ലഭിക്കും.

കടകളിലെത്തിയാൽ

പർച്ചേസിങ് രീതി – കടയിലുള്ളതെല്ലാം കണ്ടു നടന്ന ശേഷം ഷോപ്പിങ്ങിലേക്കു കടക്കുന്ന പർച്ചേസിങ് രീതി അ നാവശ്യമായി സമയം  കളയും.  വിഷ് ലിസ്റ്റിലുള്ള സാധനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടു ഷോപ്പിങ് ആ രംഭിക്കാം.  

വിവാഹ പർച്ചേസുകൾക്കു മൂന്നു ദിവസ പ്ലാൻ–   പോകാനുള്ള ഷോപ്പുകൾ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ. ആദ്യ ദിവസം അവിടെ പോവുക. ഒാരോ കടയിലും മൂന്നോ നാലോ ഓപ്ഷനുകൾ സെലക്ട് ചെയ്യുക.  അതിന്റെ ഫോട്ടോ എടുത്തു വയ്ക്കാം. അടുത്ത ദിവസം പോകുന്നതിനു മുൻപ് ഫോട്ടോകൾ നോക്കിയ ശേഷം ഏതാണു നല്ലതെന്നു തീരുമാനിക്കുക. ഇങ്ങനെ  ഏറ്റവും മികച്ചത് ഏതെന്നു കണ്ടുപിടിക്കാം.

രണ്ടാം ദിവസം തിരഞ്ഞെടുത്ത സാധനങ്ങൾ ഉള്ള ഷോ പ്പുകളിൽ പോയി അതു വാങ്ങുക. ബാക്കി എല്ലാ ആക്സസറീസും സാരിഫോൾ ലൈനിങ് ഉൾപ്പടെയുള്ളവ അന്നുവാങ്ങുക. മൂന്നാമത്തേതു സ്റ്റിച്ചിങ്ങിനു വേണ്ടിയുള്ള ദിവസമാണ്. ബുട്ടീക്കുകളിൽ  മുൻകൂട്ടി സമയം ബുക്ക് ചെയ്യാൻ മറക്കരുതേ.

ടൈമർ സെറ്റ് ചെയ്ത് ഷോപ്പിങ്– പർച്ചേസിങ്ങിൽ ഒന്നിൽ നിന്ന് അടുത്തതിലേക്കു മനസ്സു പോവുന്ന ആളാണെങ്കിൽ സമയം നിശ്ചയിക്കുക.  മൊബൈലിൽ ടൈമർ സെറ്റ് ചെയ്തു ഷോപ്പിങ് നടത്താം.

ഒാണം ഷോപ്പിങ് – പർച്ചേസ്  അവസാനഘട്ടത്തിലേക്കു വയ്ക്കരുത്. ഉള്ളത് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നേക്കാം. ബില്ലിങ് മുതൽ എല്ലാ കാര്യത്തിലും കാത്തുനിൽപു കൂടും. ഷോപ്പിങ് വൈകുമെന്നു മനസ്സിലാക്കിയാൽ ടെയ്‍ലർമാരുടെ സമയം മുൻകൂട്ടി ബ്ലോക് ചെയ്യുക. അവസാന നിമിഷത്തെ തിരക്ക് പെർഫക്‌ഷൻ ഇല്ലാതാക്കും.  അവധി ദിവസങ്ങളില്‍ വലിയ പർച്ചേസുകൾക്കു പോയാൽ കൂടുതൽ സമയം ചെലവാകും.

ഷോപ്പിങ്ങിനു പോകുമ്പോൾ– ട്രയല്‍ ചെയ്യാൻ എളുപ്പമുള്ള വസ്ത്രങ്ങളണിയുക. മെഷർമെന്റുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം ഇറങ്ങുക. ട്രയലിങ്ങിനുള്ള സമയം ലാഭിക്കാം.

റഫറൻസ്– വെബ്സൈറ്റിലുള്ള ബ്രാൻഡ് ആണെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു വയ്ക്കുക. ഇതുവഴി കടകളിൽ പോയി തിരഞ്ഞെടുക്കുമ്പോൾ സമയം ലാഭിക്കാം.

സൈസ് തിരഞ്ഞെടുക്കുമ്പോൾ– ഭാവിയിൽ മെലിയും അല്ലെങ്കിൽ തടിവയ്ക്കും എന്നോർത്തു വസ്ത്രങ്ങൾ വാങ്ങരുത്. പണവും സമയവും നഷ്ടമാകാം.

വാഡ്രോബിെല ഹീറോ പീസ്– പല രീതിയിൽ ഉപയോഗിക്കാൻ പറ്റിയ ‘ആളാണ്’ വാഡ്രോബിലെ ഹീറോ പീ സ്. ഉദാ. ഡെനിം ജീൻസ്.  ഇതിനൊപ്പം പെയർ ചെയ്യാൻ പറ്റുന്ന ടോപ്പുകൾ കണ്ടെത്താം. പല ടോപ്പുകൾക്കും പിറകെ പോയി സമയം കളയുന്നതിനു പകരം ഇതു പരീക്ഷിക്കുക. ഒാണത്തിന് എടുക്കുന്ന പീസ് മറ്റു പല രീതിയിൽ സ്റ്റൈലിങ് ചെയ്യാൻ പറ്റിയാൽ അതും നമ്മുടെ വാഡ്രോബിലെ ഹീറോ പീസ് ആകും.

ഷോപ്പിങ് സമയം ലാഭിക്കാൻ 3 നിയമങ്ങൾ

റൂൾ‌ ഒാഫ് 3–   വാങ്ങുന്നത് ജീൻസോ ടോപ്പോ എന്തുമായിക്കോട്ടെ മൂന്നു രീതിയില്‍ പെയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ എന്നു നോക്കണം. അതു സമയവും പണവും ലാഭിക്കും.

റൂൾ ഒാഫ് 24– ഇംപൾസീവ് പർച്ചേസിങ്  അതായതു ചാടിക്കയറി ഷോപ്പിങ് നടത്തുന്ന രീതിയിൽ നിന്നു മാറാനുള്ള വഴിയാണിത്. ഒാൺലൈനിലോ ഒാഫ്‌ലൈനിലോ പർച്ചേസ് നടത്തുമ്പോൾ ഇത് പ രീക്ഷിക്കാം. ഇന്ന് ഒരു ടോപ് എടുക്കാനുള്ള തോന്നലുണ്ടായി. ഒാടിപ്പോവരുത്. ഒരു ദിവസം കാത്തു നിൽക്കുക. ഒാൺലൈനിലാണെങ്കിൽ 24 മണിക്കൂർ കാർട്ടിൽ എടുത്തിടുക.

റൂൾ ഒാഫ് 30– ഏതു വസ്ത്രമാണെങ്കിലും 30 പ്രാവശ്യമെങ്കിലും ഉപയോഗിക്കാം എന്നുറപ്പിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: അഷിത തോമസ്, ഒാൺലൈൻ സ്റ്റൈലിസ്റ്റ്, അൺസ്റ്റൈൽഡ് ബൈ അഷിത

Master Smart Shopping: Save Time and Money:

Smart shopping strategies can significantly save both time and money, preventing impulsive buying and wardrobe overstocking. By planning effectively and understanding personal style, shoppers can make more informed decisions and avoid common retail pitfalls.

ADVERTISEMENT