നടൻ ജയറാം നരച്ച മുടിയെയും താടിയെയും പ്രായമായി കാണുന്നില്ലെന്നും, കുട്ടികളാണ് തന്നെ യങ് ആക്കുന്നതെന്നും പറയുന്നു. വിനയത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതിനെക്കുറിച്ചും, 38 വർഷത്തെ സിനിമാ ജീവിതത്തിൽ ട്രോളുകൾ പ്രതീക്ഷിക്കാമെങ്കിലും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 'ട്വന്റി ട്വന്റി' സിനിമയുടെ പോസ്റ്ററിലെ തന്റെ അഭാവത്തെയും, അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങളെയും ഓർമ്മപ്പിശകായി അദ്ദേഹം വിശദീകരിക്കുന്നു. താൻ കുംഭകോണത്തെ ഇഷ്ടപ്പെടുന്നതിന്റെ കാരണം അമ്മ അവിടത്തുകാരിയായിരുന്നതുകൊണ്ടാണെന്നും, പെരുമ്പാവൂരിലെ തന്റെ കുടുംബ വേരുകളെക്കുറിച്ചും, സിനിമയിലെത്തിയതിന് ശേഷം ചെന്നൈയിൽ ജീവിതം ചിട്ടപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.

‘മല്ലു സാഡി, വൗ’ എന്നേ പിള്ളേരു പറയൂ. പക്ഷേ, ജയറാം തിരുത്തും.  ‘തന്ത വൈബ്’ അതുമതി. ‘‘ഈ ഗ്രേ ഹെയർ കാണുമ്പോൾ ആളുകൾ രണ്ടുതരത്തിലാണ് റിയാക്‌ഷൻ ഇടുക. അയ്യോ, ഇതെന്താ ആകെ വെളുത്തു നരച്ച് എന്ന്. അല്ലെങ്കിൽ കൊള്ളാം, കീപ് ഇറ്റ് അപ് എന്നും. 

രണ്ടാമത്തെ കൂട്ടത്തിലാണു ഞാൻ. മുടിയും താടിയും നരച്ചാൽ കിളവനായി എന്നൊന്നും കരുതുന്നില്ല. 

ടൈംലെസ് ഫീൽ നൽകും ലിനൻ ഒാൺ ലിനൻ കോ ഒാർഡ് സെറ്റ്
ADVERTISEMENT

സത്യത്തിൽ മക്കൾ ആണ് ഞങ്ങളെ  യങ് ആക്കുന്നത്. മകളുടെ ട്രോളിനേക്കാൾ വലുതല്ല, സോഷ്യൽ മീഡിയ ട്രോൾ ഒന്നും.    

വിനയം വിനയാണോ?

ADVERTISEMENT

അഹങ്കാരത്തിന്റെ, ജാഡയുടെ പേരിലാണ് നമുക്കൊക്കെ സാധാരണ ട്രോൾ കിട്ടുക. ഇത് ആദ്യമായിട്ടാകും വിനയത്തിന്റെ പേരിൽ ഒരാൾ വിമർശിക്കപ്പെടുന്നത്. 

പഠിച്ചു പ്രാക്ടീസ് ചെയ്ത വിനയം ഒന്നുമല്ല എനിക്കുള്ളത്. ജന്മനാലുള്ള സ്വഭാവമാണ്. ഒരാളോടു ബിഹേ വ് ചെയ്യുമ്പോൾ മനഃപൂർവം മറ്റൊരു സ്വഭാവം എടുത്തണിയാനൊന്നും സാധിക്കില്ലല്ലോ. 38 വർഷമായി  സിനിമയിൽ അഭിനയിക്കുന്നു. ഇതു തുടരുന്നിടത്തോളം കാലം ട്രോളും ഉണ്ടാകും എന്നു മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും പൊതുവേ ട്രോളിന് അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കും. 

ഒാൾ ബ്ലാക് ടെയിലേർഡ് ഒൗട്ട്ഫിറ്റിന് ലെയർ ചെയ്ത് ബ്ലേസർ. ഒപ്പം ടിന്റഡ് െഎ വെയർ
ADVERTISEMENT

എവിടെയായിരുന്നു അന്ന്?

ട്വന്റി ട്വന്റി സിനിമയുടെ പോസ്റ്ററിൽ താരങ്ങളെല്ലാം നിരന്നുള്ള ചിത്രത്തിൽ ഞാനില്ലായിരുന്നു. അതിന്റെ കാരണം രണ്ട് ഇന്റർവ്യൂവിൽ രണ്ടുരീതിയിൽ പറഞ്ഞു എന്നതാണ് മറ്റൊരു ട്രോൾ.

പുതിയ ഇന്റർവ്യൂവിൽ ദീപാവലി ആഘോഷിക്കാൻ ചെന്നൈയിൽ പോയി എന്നാണ് പറഞ്ഞത്. പഴയതിൽ ശബരിമലക്കു പോയെന്നും.

ശരിയാണ്. ഞാൻ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടായി. വർഷങ്ങൾക്കു മുൻപു സംഭവിച്ച കാര്യമല്ലേ? ഒാർമപ്പിശക് ഉണ്ടാകാമല്ലോ.

ടെയിലേർഡ് ഫിറ്റ് ബ്ലാക് ഒൗട്ട്ഫിറ്റ്. ഒപ്പം സൺഗ്ലാസ്സസ് നൽകും മോഡേൺ കരിസ്മ

അന്നു സിനിമയിൽ ഒപ്പമുണ്ടായിരുന്ന പലരെയും വിളിച്ചു ചോദിച്ചിരുന്നു. ആർക്കും ഞാൻ എവിടെയായിരുന്നെന്നു കൃത്യമായി ഒാർക്കാൻ കഴിഞ്ഞില്ല.

കുംഭകോണമോ പെരുമ്പാവൂരോ? 

മറ്റൊരു അഭിമുഖത്തിൽ ഞാൻ കുംഭകോണത്തോടുള്ള ഇഷ്ടം പറഞ്ഞതാണ് വലിയ ട്രോൾ ആയി മാറിയത്. തമിഴരെ പ്രീതിപ്പെടുത്താൻ ഒന്നുമല്ല, ആ പറഞ്ഞ ഇഷ്ടം നൂറു ശതമാനം സത്യമാണ്. അമ്മ കുംഭകോണം സ്വദേശിയായിരുന്നു. അച്ഛൻ പാലക്കാടുകാരനും. അമ്മ മരിക്കും വരെയും വീട്ടിൽ തമിഴ് ആയിരുന്നു ഭാഷ. 

സ്വെറ്റ് ഷർട്ടിനൊപ്പം ലെയർ ചെയ്ത ടീൽ കളർ ട്രഞ്ച് കോട്ടും സ്കാർഫും

വേനലവധിക്കു ഞങ്ങൾ തമിഴ്നാട്ടിലേക്കു പോകും. അവധിക്കാലം തീരും വരെ  അമ്മൻകുടി ദേവീക്ഷേത്രത്തിന്റെയും കുഭേശ്വരൻ, ശാരംഗപാണി ക്ഷേത്രങ്ങളുടെയും ചുറ്റുവട്ടത്തു കൂട്ടുകാരൊത്തു സൈക്കിൾ ചവിട്ടി നടന്നിരുന്ന കാലം.

മുത്തച്ഛൻ കെ. ആർ. ഗണപതി അയ്യർ പെരുമ്പാവൂരിൽ വക്കീൽ ആയിരുന്നു. അങ്ങനെയാണു കുടുബം പെരുമ്പാവൂരിലെത്തിയത്. അച്ഛൻ  പെരുമ്പാവൂർ റെയോൺ ഫാക്ടറിയിൽ എൻജിനീയർ ആയിരുന്നു. 23ാം വയസ്സിൽ പത്മരാജൻ സാറിന്റെ കണ്ണിൽപെടും വരെയും പെരുമ്പാവൂരും അവിടുത്തെ വീടും തൊടിയും മിമിക്രിയും ഒക്കെയായിരുന്നു ജീവൻ. 

ട്രഡീഷനൽ ഹാൻഡ്ക്രാഫ്റ്റ് ഉള്ള ക്ലാസ്സിക് െഎവറി കുർത്ത സെറ്റ്. ഒപ്പം സ്റ്റേറ്റ്മെന്റ് സ്റ്റോൾ

പക്ഷേ, സിനിമയുടെ ഭാഗമായ ശേഷം 32 വർഷം കഴിഞ്ഞതും വീടുവച്ചതും കുട്ടികൾ വളർന്നതും എല്ലാം ചെന്നൈയിലാണ്. ദുബായിൽ, മുംബൈയിൽ ഒക്കെ ജീവിതത്തിന്റെ മുക്കാൽഭാഗവും ചെലവിട്ട മലയാളികളെ നമ്മൾ ‘മുംബൈക്കാരനല്ലേ, ദുബായ്ക്കാരനല്ലേ’ എന്നു പറഞ്ഞ് മാറ്റി നിറുത്തുമോ? മനുഷ്യനെ ഒരു കൃത്യമായ വര വരച്ച് ഇന്ന നാട്ടുകാരനാണ് എന്ന് സ്ഥാപിക്കാൻ ഒരിക്കലും കഴിയില്ലല്ലോ. 

റിഫ്രഷിങ് പേസ്റ്റൽ ലിനൻ റിലാക്സ്ഡ് ലുക്
Jayaram on Grey Hair, Humility, and Trolls:

Jayaram, the actor, doesn't believe grey hair signifies aging, attributing his youthful spirit to his children and dismissing social media trolls. He finds himself criticized for humility, a trait he considers innate rather than practiced. Despite 38 years in cinema, he anticipates continued trolling but strives to avoid it. He addresses past controversies, like his absence from the '20:20' poster and contradictory statements about his whereabouts, explaining them as memory lapses. His fondness for Kumbakonam stems from his mother's birthplace and his childhood memories there. He also recounts his family's roots in Perumbavoor, where his grandfather practiced law and his father was an engineer, before his move to Chennai after entering cinema, highlighting the fluidity of identity beyond geographical boundaries.

ADVERTISEMENT