ഇനി സ്റ്റൈലായി ഓഫിസില്‍ പോകാം; അടുക്കും ചിട്ടയുമുളള വാഡ്രോബ് കാര്യങ്ങള്‍ എളുപ്പമാക്കും
അടുക്കും ചിട്ടയുമില്ലാത്ത വാഡ്രോബ് നിങ്ങളുടെ ദൈനംദിന ജീവിതത്തെയും വസ്ത്രങ്ങളുടെ സുരക്ഷിതത്വത്തെയും ബാധിക്കാം. വലിയ തട്ടുകൾ ഒഴിവാക്കി ചെറിയ ഡ്രോയറുകളും പ്രത്യേക ഫിറ്റിങ്സുകളും നൽകുന്നത് വഴി വാഡ്രോബ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കാൻ വായുസഞ്ചാരമുള്ള സംവിധാനവും, മുഷിഞ്ഞ തുണികൾ മാറ്റാൻ ബാസ്കറ്റുകളും ഒരുക്കുന്നത് സൗകര്യപ്രദമാണ്. കൂടാതെ, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കും വസ്ത്രങ്ങളുടെ തരത്തിനും അനുസരിച്ച് വാഡ്രോബ് ഡിസൈൻ ചെയ്യുകയും കുട്ടികളുടെ വസ്ത്രങ്ങൾ കൃത്യമായ ഇടവേളകളിൽ മാറ്റി അടുക്കുകയും ചെയ്യുന്നത് വസ്ത്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.

ഓഫിസിലേക്ക് കയ്യിൽ കിട്ടുന്നതണിഞ്ഞ് പോകുന്ന ആളാണോ നിങ്ങൾ? കുഴപ്പം നിങ്ങളുടേതല്ല, നിങ്ങളുടെ വാഡ്രോബിന്റേതാണ്. അടുക്കും ചിട്ടയുമുളള വാഡ്രോബ് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും.
വസ്ത്രങ്ങളിലൊന്ന് വലിച്ചെടുക്കുമ്പോൾ അവയെല്ലാം കൂടി ചീട്ടുകൊട്ടാരം പോലെ തകിടം മറിയുന്ന അവസ്ഥയോടു ഗുഡ് ബൈ പറയാം.
വാഡ്രോബ് ഒതുക്കാന്‍ ടിപ്സ്
. വലിയ തട്ടുകൾ നൽകുന്നതിനു പകരം ചെറിയ ഡ്രോയറുകളാണ് സൗകര്യപ്രദം. വലുപ്പവും ആഴവും ഉളള തട്ടുകൾ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾ പിന്നിലേക്കു മറിഞ്ഞ് കണ്ണിൽപെടാതെ കിടന്നുപോകാം. ഒരു ഹാങ്ങറിന്റെ അളവിൽ മാത്രം വീതിയുണ്ടായാൽ മതി തട്ടുകൾക്ക്. ഉപയോഗിക്കുന്നവരുടെ ജീവിതരീതിയനുസരിച്ച് ഇതിൽ മാറ്റങ്ങളാകാം.
. വാഡ്രോബിൽ സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകം ഫിറ്റിങ്ങ്സുകൾ ലഭ്യമാണ്. അതുകൊണ്ട് അടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളിലൊന്ന് വലിച്ചെടുക്കുമ്പോൾ അവയെല്ലാം കൂടി ചീട്ടുകൊട്ടാരം പോലെ തകിടം മറിയുന്ന അവസ്ഥയുണ്ടാകില്ല.
. ഒരിക്കൽ ഉപയോഗിച്ചതിനുശേഷം വീണ്ടും ഉപയോഗിക്കാനുളള വസ്ത്രങ്ങൾ തൂക്കിയിടാനുളള സൗകര്യം വാഡ്രോബിൽ നൽകണം. ഇതിനുപയോഗിക്കുന്ന കളളിയുടെ ഷട്ടറുകൾക്ക് ലൂവർ ഡിസൈൻ നൽകിയാൽ വായുസഞ്ചാരം ലഭിക്കുന്നതുകൊണ്ട് ദുർഗന്ധം ഉണ്ടാവുകയില്ല.
. മുഷിഞ്ഞ തുണികൾ സൂക്ഷിക്കാൻ ചക്രമുളള വലിച്ചുകൊണ്ടു പോകാൻ സാധിക്കുന്ന സ്റ്റീൽ, പ്ലാസ്റ്റിക് ബാസ്കറ്റുകൾ നൽകിയാൽ വാഷിങ്മെഷീന്റെ അടുത്തേക്ക് അവ വാരിക്കൊണ്ടുപോകുന്നത് ഒഴിവാക്കാം.
. ഉപയോഗിക്കുന്ന ആളുകളുടെ രീതിയനുസരിച്ചുവേണം വാഡ്രോബിന്റെ ഡിസൈൻ. ചിലർ ദിവസവും തേച്ചുമടക്കി വയ്ക്കുന്നവരാകാം, ചിലർ ആഴ്ചയിലൊരിക്കൽ തേച്ചുമടക്കി വയ്ക്കുന്നവരാകാം. അതുപോലെ, ഏതുതരം വസ്ത്രം ഇഷ്ടപ്പെടുന്നവരാണെന്നതും സൗന്ദര്യവർധകവസ്തുക്കളുടെയും ആഭരണങ്ങളുടെയുമെല്ലാം ഉപയോഗരീതിയും വാഡ്രോബ് ഡിസൈനെ സ്വാധീനിക്കേണ്ടതാണ്.
. കബോർഡുകൾ അടുക്കിവയ്ക്കുന്നതും ഒരു കലയാണ്. വസ്ത്രങ്ങൾ അടുക്കുമ്പോൾ ഭാര്യയുടെ, ഭർത്താവിന്റെ, കുട്ടികളുടെ എന്നിങ്ങനെ തരംതിരിച്ച് വയ്ക്കുക. കാഷ്വൽവെയറിനും പാർട്ടിവെയറിനും പ്രത്യേകം സ്ഥാനം നൽകുക. കണ്ടെടുക്കാൻ വിഷമമുളളവയാണ് ടൈ, സോക്സ്, സ്റ്റോളുകൾ എന്നിവ. സ്റ്റോളുകളും ടൈയും വാഡ്രോബിലെ റോഡിൽ ക്ലിപ് ചെയ്തിടാം. സോക്സുകൾ ഒന്നിനുളളിൽ ഒന്ന് തിരുകിവച്ചാൽ ജോടി മാറിപ്പോകില്ല.
. കുട്ടികളുടെ വസ്ത്രങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ സ്ഥാനം മാറ്റി അടുക്കണം. പെട്ടെന്നു കണ്ണിൽപ്പെടുന്ന ഒന്നോ രണ്ടോ ഉടുപ്പുകൾ വലിച്ചെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കുട്ടികളുടെ ശീലമാണ്. കുട്ടികളുടെ വാഡ്രോബിന്റെ ഒരു ഭാഗം കളിപ്പാട്ടങ്ങൾ സൂക്ഷിക്കാൻ നീക്കിവയ്ക്കാം.