മലപ്പുറം കത്തിയും മെഷീൻ ഗണ്ണും ബോംബും എടുത്തു പെരുമാറുന്ന കൊടികുത്തിയ വില്ലന്മാരെ കണ്ടു ശീലിച്ച പ്രേക്ഷകരെ തുളഞ്ഞു കയറുന്ന നോട്ടവും നടത്തത്തിലെ സ്വാഗും ഷാർപ്പായ ശരീരചലനങ്ങളും ആത്മവിശ്വാസം നിറഞ്ഞ അഭിനയവും കൊണ്ടു കൂളായി കയ്യിലെടുത്തിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ–ഈയടുത്തു റിലീസായ ‘ഒാഫിസർ ഒാൺ

മലപ്പുറം കത്തിയും മെഷീൻ ഗണ്ണും ബോംബും എടുത്തു പെരുമാറുന്ന കൊടികുത്തിയ വില്ലന്മാരെ കണ്ടു ശീലിച്ച പ്രേക്ഷകരെ തുളഞ്ഞു കയറുന്ന നോട്ടവും നടത്തത്തിലെ സ്വാഗും ഷാർപ്പായ ശരീരചലനങ്ങളും ആത്മവിശ്വാസം നിറഞ്ഞ അഭിനയവും കൊണ്ടു കൂളായി കയ്യിലെടുത്തിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ–ഈയടുത്തു റിലീസായ ‘ഒാഫിസർ ഒാൺ

മലപ്പുറം കത്തിയും മെഷീൻ ഗണ്ണും ബോംബും എടുത്തു പെരുമാറുന്ന കൊടികുത്തിയ വില്ലന്മാരെ കണ്ടു ശീലിച്ച പ്രേക്ഷകരെ തുളഞ്ഞു കയറുന്ന നോട്ടവും നടത്തത്തിലെ സ്വാഗും ഷാർപ്പായ ശരീരചലനങ്ങളും ആത്മവിശ്വാസം നിറഞ്ഞ അഭിനയവും കൊണ്ടു കൂളായി കയ്യിലെടുത്തിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ–ഈയടുത്തു റിലീസായ ‘ഒാഫിസർ ഒാൺ

മലപ്പുറം കത്തിയും മെഷീൻ ഗണ്ണും ബോംബും എടുത്തു പെരുമാറുന്ന കൊടികുത്തിയ വില്ലന്മാരെ കണ്ടു ശീലിച്ച പ്രേക്ഷകരെ തുളഞ്ഞു കയറുന്ന നോട്ടവും നടത്തത്തിലെ സ്വാഗും ഷാർപ്പായ ശരീരചലനങ്ങളും ആത്മവിശ്വാസം നിറഞ്ഞ അഭിനയവും കൊണ്ടു കൂളായി കയ്യിലെടുത്തിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ–ഈയടുത്തു റിലീസായ ‘ഒാഫിസർ ഒാൺ ഡ്യൂട്ടി’യിലെ വില്ലത്തിമാരായ ഐശ്വര്യ രാജനും ലയ മാമ്മനും. രണ്ടു പേരുടെയും ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. മനോരമ ആരോഗ്യവുമായി ലയയും ഐശ്വര്യയും നടത്തിയ സംഭാഷണത്തിൽ നിന്ന്–

സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?

ADVERTISEMENT

ലയ മാമ്മൻ–ബെംഗളൂരുവിൽ തിയറ്റർ പഠനം കഴിഞ്ഞ സമയത്താണ് സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ കാണുന്നത്. ഉടനെ തന്നെ ഒരു വിഡിയോ എടുത്ത് അയയ്ക്കുകയായിരുന്നു. അതവർക്ക് ഇഷ്ടമായി. പക്ഷേ, ഈ ക്യാരക്ടറിലേക്കു തിരഞ്ഞെടുക്കുന്നതു രണ്ടു മൂന്ന് ഒാഡിഷൻസ് കൂടി കഴിഞ്ഞാണ്. ഏകദേശം മൂന്നു മാസം എടുത്തു. പക്ഷേ, റോൾ ഉറപ്പാകുന്നതിനു മുൻപേ തന്നെ ഞാൻ ചില തയാറെടുപ്പുകൾ നടത്തി. അതുവരെ ചെയ്യാത്തത്ര കഠിനമായ ഡയറ്റും വർക് ഔട്ടുമൊക്കെ ചെയ്തു ഭാരം കുറച്ചു. പിന്നീടു റോൾ തീരുമാനമായിക്കഴിഞ്ഞു മുടി രണ്ടു സൈഡും ഷേവ് ചെയ്തു. ഈ ലുക്ക് പോരാത്തതുകൊണ്ടു മുടി വീണ്ടും വളർത്തി സിനിമയിൽ കാണുംപോലെ വെട്ടി. കളർ ചെയ്തു. ഈ വേഷത്തിനായി മൂക്കും കാതും കുത്തി.

ഐശ്വര്യ രാജ്– കൊച്ചിയിൽ അമൃത കോളജിൽ എംഎ ജേണലിസം ചെയ്യുന്ന സമയത്താണ് ഈ സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ കണ്ടത്. മാർട്ടിൻപ്രക്കാട്ടിന്റെയും കുഞ്ചാക്കോബോബന്റെയും പേരുകൾ കണ്ടപ്പോൾ എന്തായാലും നല്ല സിനിമയായിരിക്കും എന്നു തോന്നി അയയ്ക്കുകയായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചതൊഴിച്ചാൽ ആക്ടിങ് ബാക്ക് ഗ്രൗണ്ടൊന്നുമില്ല. രണ്ടു മൂന്ന് ഒാഡിഷൻ കഴിഞ്ഞാണ് ഈ വേഷത്തിലേക്കു സെലക്ട് ആയത്.

ADVERTISEMENT

നാചുറൽ വില്ലത്തരത്തിനു പിന്നിൽ പ്രത്യേക തയാറെടുപ്പ് ഉണ്ടോ?

ലയ മാമ്മൻ– ഡ്രഗ് ഉപയോഗിക്കുന്ന സീനൊക്കെ നാചുറൽ ആയിട്ടുണ്ടെന്നു കമന്റു കാണുമ്പോൾ സന്തോഷമാണ്.സാധാരണ വില്ലത്തരം പോലെയല്ല, ഇവർ ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ല. കൊടുംവില്ലന്മാരാണ് എന്നൊരു റഫറൻസാണു കഥാപാത്രങ്ങളെക്കുറിച്ചു സംവിധായകൻ ജിത്തു സർ തന്നത്.

ADVERTISEMENT

യഥാർഥത്തിൽ ഡ്രഗ് അഡിക്റ്റഡ് ആയ ചിലരുടെ ഇന്റർവ്യൂസ് കാണാനും തന്നു. അവർ എങ്ങനെ പെരുമാറുന്നു? സംസാരിക്കുന്നു? അവരുടെ ശരീരഭാഷ, ആംഗ്യങ്ങൾ അങ്ങനെ പലതും നിരീക്ഷിച്ചു മനസ്സിലാക്കാൻ പറ്റി. ഒാരോ ഡ്രഗിന് അനുസരിച്ചും പ്രതികരണം വ്യത്യസ്തമാണല്ലൊ? ചിലത് അടിച്ചാൽ കിറുങ്ങി കിടുക്കും, ചിലതിനു വളരെ ഹൈ എനർജിയായിരിക്കും. ഇത്തരം സൂക്ഷ്മമായ കാര്യങ്ങൾ പോലും ശ്രദ്ധിച്ചിരുന്നു.

ഐശ്വര്യ രാജ് –അതേ...കൊടും ക്രൂരന്മാരായ വില്ലന്മാരെയാണ് അവതരിപ്പിക്കേണ്ടത്. പക്ഷേ, വല്ലാതെ നാടകീയമായിപ്പോവുകയും ചെയ്യരുത്. അതുെകാണ്ടു സിനിമ തുടങ്ങും മുൻപു കിട്ടിയ ഗ്യാപ്പിൽ ത്രില്ലർ ഴോണറിൽ പെട്ട കുറേ വിദേശസിനിമകളൊക്കെ കണ്ടു. കണ്ണിൽ ലെൻസ് വച്ചിരുന്നോ എന്നൊക്കെ ചിലർ ചോദിച്ചു. അതു ശരിക്കുള്ള കളറാണ്. സിനിമയിൽ എന്റെ കഥാപാത്രത്തിന് ഒരു കാർ ചേസിങ് സീൻ ഉണ്ടായിരുന്നു. ആ സീൻ ഷൂട്ടു ചെയ്യുന്നതിന് ഒരു മാസം മുൻപാണു വണ്ടി നന്നായി ഒാടിക്കാൻ പഠിച്ചത്.

നല്ല വേഗതയിൽ വണ്ടി ഒാടിക്കണം, ഇമോഷൻസ് കൃത്യമാകണം. കൂടെ വണ്ടിയിൽ വച്ചിരിക്കുന്ന കാമറ പോവുകയും ചെയ്യരുത്. ഇതെല്ലാം കൂടി നല്ല ചലഞ്ച് ആയിരുന്നു.

സൽവാർ ധരിച്ചാണ് ഒാഡിഷനു പോയത്. സിനിമയിലെ മേക്ക് ഒാവറിന്റെ മുഴുവൻ ക്രെഡിറ്റും മേക്കപ്–കോസ്റ്റ്യൂം ടീമിനാണ്.

ഇന്നത്തെ കൗമാരം ഇങ്ങനെയാണോ? ലഹരി ഉപയോഗമൊക്കെ ശരിക്കും ഉള്ളതാണോ?

ലയ മാമ്മൻ– സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ സംവിധായകൻ ജിത്തു സാറിനോടു ചോദിക്കുമായിരുന്നു– ഇങ്ങനെയൊക്കെ ആളുകൾ ശരിക്കും ചെയ്യുമോ? നമ്മൾ ഈ കാണിക്കുന്നതൊക്കെ കുറച്ച് ഒാവറല്ലേ എന്ന്. സിനിമ ഇറങ്ങിക്കഴിഞ്ഞ സമയത്തു ലഹരിയുമായി ബന്ധപ്പെട്ടു നടന്ന ചില സംഭവങ്ങളൊക്കെ കേൾക്കുമ്പോൾ ഇതിലും മോശമായ കാര്യങ്ങളും നടക്കും എന്നു തോന്നുന്നു. നമ്മുടെ ആളുകൾക്ക് ഒരു ചിന്തയുണ്ട് , ബെംഗളൂരു പോയാൽ കുട്ടികൾ ചീത്തയാകും എന്നൊക്കെ. പക്ഷേ, ഞാനിപ്പോൾ ഏഴു വർഷമായി ബെംഗളൂരുവിൽ താമസിക്കുന്നു. ലോകത്തിന്റെ ഏതു കോണിൽ പോയാലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും പോലെയിരിക്കും നിങ്ങളുടെ ജീവിതം....അതല്ലാതെ ഒരു പ്രത്യേക സ്ഥലം നിങ്ങളെ മോശമാക്കും എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല.

ഐശ്വര്യ രാജൻ– മൊബൈലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒക്കെ പലതരം കണ്ടന്റ് കണ്ടുവളരുന്ന കുട്ടികളാണ് ഇന്നത്തേത്. പക്ഷേ, കാണുന്നതിന്റെയൊക്കെ നെഗറ്റീവും പൊസിറ്റീവും വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ല താനും. ഇന്നത്തെ സൈബർ യുഗത്തിൽ കുട്ടികൾ കാണുന്ന കാര്യങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കും അറിവുണ്ടാകണം. പലപ്പോഴും മാതാപിതാക്കൾ ചെറുതെന്നു വിചാരിക്കുന്ന പല കാര്യങ്ങളും കുട്ടികളെ ഭയങ്കരമായി ബാധിക്കുന്നുണ്ടാകാം. കുറേ കഴിയുമ്പോൾ അതു മനസ്സിൽ കിടന്നു വലിയ വെറുപ്പിലേക്കും ദേഷ്യത്തിലേക്കുമൊക്കെ അവരെ എത്തിക്കാം. ഡ്രഗ്സ് ഒക്കെ ഇതിന് ഒരു സ്റ്റിമുലന്റ ് ആകുന്നുവെന്നു മാത്രം.

 

ഹൈ വോൾട്ടേജ് ആക്‌ഷൻ ആണല്ലൊ സിനിമയിൽ. ഈസിയായിരുന്നോ?

ലയ മാമ്മൻ– സ്ത്രീകൾ വില്ലത്തരവും സ്റ്റണ്ട് സീൻ ചെയ്യുന്നതും ഒക്കെ വളരെ കുറവാണു സിനിമയിൽ. അതുകൊണ്ട് മോശമാകരുത് എന്നൊരു ചിന്തയുണ്ടായിരുന്നു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്തതും ആക്‌ഷൻ രംഗങ്ങളാണ്. ഞാൻ പണ്ടുമുതലേ ഒരു സ്പോർട്സ് പേഴ്സണാണ്. ബാസ്ക്കറ്റ് ബോൾ കളിക്കും. അത്‌ലറ്റിക്സിൽ ജാവ്‌ലിനും ഹൈജംപിലും പങ്കെടുത്തിട്ടുണ്ട്. ദീർഘദൂര ഒാട്ടമാണ് മറ്റൊരു പ്രിയപ്പെട്ട കായികഇനം. ഡാൻസും ചെയ്യും. കപേര (Capoeira) എന്ന ബ്രസീലിയൻ ഡാൻസ് മാർഷ്യൽ ആർട്സും പരിശീലിച്ചിട്ടുണ്ട്. ഡാൻസും അക്രോബാറ്റിക്സും ഒക്കെ ചേർന്ന ഒരു ആയോധന കലാരൂപമാണത്. ഇത്തരം പരിശീലനങ്ങളൊക്കെ വഴി ലഭിച്ച ശരീരവഴക്കം അഭിനയത്തിലും ആക്‌ഷൻ സീനുകളിലും സഹായിച്ചിട്ടുണ്ട്.

 

ഐശ്വര്യ രാജ്– ശരീരം അനങ്ങി വ്യായാമം ചെയ്യാത്ത ആളാണെങ്കിൽ ബോഡി ടൈറ്റാകും. ആക്ടിങ് സ്പെയിസിൽ ഫ്രീയായി പെർഫോം ചെയ്യാൻ പറ്റില്ല. ഞാൻ ചെറിയ പ്രായം മുതലേ കളികളും സ്പോർട്സിലുമൊക്കെ ആയി ആക്ടീവായിരുന്നു. അത് അഭിനയത്തെ സഹായിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ ചേട്ടനും അമ്മയുടെ ചേച്ചിയും ആർമിയിലായിരുന്നു. കുട്ടിക്കാലം മുതലേ എന്റെയും സ്വപ്നം ആർമിയിൽ ചേരുന്നതാണ്. എട്ടാം ക്ലാസ്സു മുതലേ എൻസിസിയിൽ സജീവമാണ്. നാഷനൽ ലെവൽ ഷൂട്ടിങ് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. കോളജ് പഠനകാലത്തു റഗ്ബിയിലും ഒരു കൈ നോക്കി. രണ്ടു മൂന്നു വർഷമായി ജിമ്മിൽ പോകുന്നുണ്ട്. കൊച്ചിയിലെ പഠനകാലത്ത് മോയ് തായ് എന്ന തായ് ബോക്സിങും പരിശീലിച്ചു. സാധാരണ ബോക്സിങും കിക്ക് ബോക്സിങും ചേർന്ന ആയോധനകലയാണിത്. പക്ഷേ, മുട്ടിന് ഇൻജുറി വന്നതോടെ സർജറി വേണ്ടിവന്നു. അതിന്റെ വിശ്രമം കഴിഞ്ഞു നടന്നുതുടങ്ങിയ സമയത്താണു കാസ്റ്റിങ് കോൾ കണ്ടത്.

 

യഥാർഥ ജീവിതത്തിൽ സൗന്ദര്യ സംരക്ഷണത്തിലൊക്കെ ശ്രദ്ധയുണ്ടോ?

ലയ മാമ്മൻ–ചൂടുവെള്ളത്തിൽ ജീരകം, മഞ്ഞൾ, ഗ്രാംപൂ, കുരുമുളക്, തേൻ എന്നിവ ചേർത്തു ദിവസവും രാവിലെ കുടിക്കും. സൺസ്ക്രീൻ, മോയിസ്ചറൈസർ പോലെയുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ ഉപയോഗിക്കും. അതല്ലാതെ ചർമസംരക്ഷണത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.

 

ഐശ്വര്യ രാജ്– സൗന്ദര്യത്തെക്കുറിച്ചു ഉത്കണ്ഠ വേണ്ട കൗമാരത്തിൽ വെയിലൊക്കെ കൊണ്ടു കരുവാളിച്ചു നടന്നയാളാണു ഞാൻ. എത്ര കൂടുതൽ കരുവാളിക്കുന്നുവോ അത്ര കൂടുതൽ സ്പോർട്ടിയാണ് എന്നായിരുന്നു അന്നത്തെ മൈൻഡ്സെറ്റ്. ഇപ്പോഴാണ് ആരോഗ്യം നോക്കേണ്ടതിന്റെയും ചർമ സംരക്ഷണത്തിന്റെയുമൊക്കെ പ്രാധാന്യം മനസ്സിലാകുന്നത്. നമ്മളെ എത്രത്തോളം ഭംഗിയായി, ഫിറ്റാക്കി വയ്ക്കുന്നുവോ അത്രയും സുന്ദരമായി സ്ക്രീനിൽ പ്രതിഫലിക്കും. അതുകൊണ്ട് ഇപ്പോൾ അത്തരം കാര്യങ്ങളിൽ കുറച്ചു ശ്രദ്ധയുണ്ട്.

 

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച്?

ലയ മാമ്മൻ– ഞാൻ ജനിച്ചതും വളർന്നതുമൊക്കെ അബുദബിയിലാണ്. അച്ഛൻ ഒായിൽ ഇൻഡസ്ട്രിയിലാണ്. അമ്മ ഹൗസ് വൈഫ്. ഒരു ചേച്ചിയും ചേട്ടനുമുണ്ട്. ഏഴു വർഷം മുൻപ് തിയറ്റർ പഠിക്കാനായാണു ബെംഗളൂരുവിലേക്കു പോകാൻ തീരുമാനിക്കുന്നത്. പക്ഷേ, മാതാപിതാക്കളുടെ സമ്മതം ലഭിക്കണമല്ലൊ. അതിനായി ട്രിപിൾ മേജർ ബിരുദം എടുത്തു. തിയറ്ററിനൊപ്പം സൈക്കോളജിയും ഇംഗ്ലിഷ് ലിറ്ററേച്ചറും ഉള്ളതുകൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടായില്ല. കോഴ്സ് കഴിഞ്ഞ് രണ്ടു വർഷം ജോലി ചെയ്യണം എന്നു പറഞ്ഞപ്പോഴും അവർ വിചാരിച്ചത് രണ്ടു വർഷം കഴിയുമ്പോൾ ലിറ്ററേച്ചറിലോ സൈക്കോളജിയിലോ മാസ്േറ്റഴ്സ് എടുക്കുമെന്നാണ്. പക്ഷേ, തിയറ്ററാണ് എന്റെ പാഷൻ... എന്നു തിരിച്ചറിഞ്ഞപ്പോൾ അവർക്കതത്ര സ്വീകാര്യമായിരുന്നില്ല. എന്റെ സന്തോഷത്തിനൊപ്പം നിന്നു എന്നു മാത്രം. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ പക്ഷേ, അവരൊക്കെ ഹാപ്പിയായി... എന്റെ ഇമോഷനൽ ആങ്കർ ചേട്ടനാണ്– അഭിനയത്തിന്റെ കാര്യത്തിലും ഏറ്റവുമധികം പിന്തുണ നൽകുന്നതു ചേട്ടനാണ്.

 

ഐശ്വര്യ രാജ് -അച്ഛനും അമ്മയും ഒരു ചേച്ചിയും ചേർന്നതാണു കുടുംബം. അച്ഛന് ബിസിനസ്സാണ്. അമ്മ ഹൗസ് വൈഫ്. ചേച്ചി വിവാഹിതയാണ്. സിനിമയുടെ കാര്യം വന്നപ്പോൾ അവർക്കത്ര താൽപര്യമില്ലായിരുന്നു. അവർ പതിവായി തിയറ്ററിൽ പോയി സിനിമ കാണുന്നവരല്ല. അവസാനം കണ്ട സിനിമ പുലി മുരുകനാണ്. എല്ലാ മാതാപിതാക്കളെയും പോലെ തൊഴിലെന്ന നിലയിൽ അവർക്കും സിനിമയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ, സിനിമ കണ്ട ശേഷം അവർ വളരെ ഹാപ്പിയാണ്. എന്റെ സന്തോഷമാണ് അവരുടെയും സന്തോഷം.

 

ആത്മവിശ്വാസവും തനതായ വ്യക്തിത്വവുമുള്ള തലമുറയുടെ പ്രതിനിധികളെന്ന നിലയിൽ ലയയും ഐശ്വര്യയും പറഞ്ഞുനിർത്തുന്നു.

 

 

 

 

 

 

 

 

ADVERTISEMENT