ബിസ്ക്കറ്റ് മുതൽ ബാർബിക്യൂ വരെ... ഈ 10 ഭക്ഷണങ്ങൾ നിങ്ങളെ എളുപ്പം വയസാക്കും, ചുളിവു വീഴ്ത്തും
Foods for Anti aging
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നമ്മുടെ ചർമത്തിന് ഇലാസ്തികതയും കരുത്തും പകരുന്ന രണ്ട് പ്രോട്ടീനുകളാണ് കൊളാജനും ഇലാസ്റ്റിനും. പ്രായം വർധിക്കുമ്പോൾ ശരീരം ഇലാസ്റ്റിനും കൊളാജനും ഉൽപാദിപ്പിക്കുന്നതു കുറയ്ക്കുന്നു. തന്മൂലം ചർമത്തിന്റെ ഇലാസ്തികത കുറയുകയും വരണ്ട്,
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നമ്മുടെ ചർമത്തിന് ഇലാസ്തികതയും കരുത്തും പകരുന്ന രണ്ട് പ്രോട്ടീനുകളാണ് കൊളാജനും ഇലാസ്റ്റിനും. പ്രായം വർധിക്കുമ്പോൾ ശരീരം ഇലാസ്റ്റിനും കൊളാജനും ഉൽപാദിപ്പിക്കുന്നതു കുറയ്ക്കുന്നു. തന്മൂലം ചർമത്തിന്റെ ഇലാസ്തികത കുറയുകയും വരണ്ട്,
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നമ്മുടെ ചർമത്തിന് ഇലാസ്തികതയും കരുത്തും പകരുന്ന രണ്ട് പ്രോട്ടീനുകളാണ് കൊളാജനും ഇലാസ്റ്റിനും. പ്രായം വർധിക്കുമ്പോൾ ശരീരം ഇലാസ്റ്റിനും കൊളാജനും ഉൽപാദിപ്പിക്കുന്നതു കുറയ്ക്കുന്നു. തന്മൂലം ചർമത്തിന്റെ ഇലാസ്തികത കുറയുകയും വരണ്ട്,
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നമ്മുടെ ചർമത്തിന് ഇലാസ്തികതയും കരുത്തും പകരുന്ന രണ്ട് പ്രോട്ടീനുകളാണ് കൊളാജനും ഇലാസ്റ്റിനും. പ്രായം വർധിക്കുമ്പോൾ ശരീരം ഇലാസ്റ്റിനും കൊളാജനും ഉൽപാദിപ്പിക്കുന്നതു കുറയ്ക്കുന്നു. തന്മൂലം ചർമത്തിന്റെ ഇലാസ്തികത കുറയുകയും വരണ്ട്, ചുളിവുകൾ വീഴുകയും ചെയ്യുന്നു. കൂടാതെ പ്രായമേറുന്നതനുസരിച്ചു ചർമത്തിന്റെ കട്ടിയും കുറയുന്നു. ഇങ്ങനെയുള്ള ചർമ സൂര്യപ്രകാശവുമായും മറ്റും സമ്പർക്കത്തിൽ വരുമ്പോൾ ചുളിവുകൾ കൂടുതലാകാം. പുകവലി, അന്തരീക്ഷത്തിലെ മലിനീകാരികൾ, പാരമ്പര്യം എന്നിവയൊക്കെ ചുളിവുകൾ പെട്ടെന്നു വരാൻ ഇടയാക്കാം.
ഇങ്ങനെ പലവിധത്തിൽ ചർമത്തിനു നാശം സംഭവിച്ചു കഴിഞ്ഞു ശരിയാക്കുന്നതിലും എത്രയോ എളുപ്പമാണ് ചർമത്തിന്റെ ചെറുപ്പം മങ്ങാതെ സൂക്ഷിക്കുന്നത്. അതിനെന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.
∙ ഏറ്റവും പ്രധാനം ചർമത്തെ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുകയാണ്. എസ്പിഎഫ് 30 എങ്കിലും ഉള്ള സൺസ്ക്രീൻ പുരട്ടുന്നതു ശീലമാക്കുക.
∙ പുറത്തിറങ്ങുമ്പോൾ നേരിട്ടു സൂര്യപ്രകാശം അടിക്കാതെ കുടയോ തൊപ്പിയോ ഒക്കെ ഉപയോഗിക്കുക എന്നിവ ചർമത്തിന്റെ നാശം കുറയ്ക്കും.
∙ ഗ്രീന്‍ ടീ കുടിക്കുന്നതും, കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ചുളിവുകള്‍ തടയാന്‍ ഒരു പരിധിവരെ സഹായകമാണ്.
∙ ആന്റി ഒാക്സിഡന്റ് സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും മസാലകളും പതിവു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു ചർമത്തിനു ഗുണകരമാണ്. പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ ഉറവിടങ്ങളായ കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ് എന്നിവ അകാലത്തിൽ ചർമത്തിൽ ചുളിവു വീഴുന്നതു തടയും.
∙ വൈറ്റമിൻ സി ധാരാളമുള്ള പച്ചിലക്കറികൾ, തക്കാളി, ബ്രോക്‌ലി എന്നിവ ചർമത്തിനു നല്ലത്. ഭക്ഷണം എപ്പോഴും വർണവൈവിധ്യമുള്ളതാക്കുക. പല നിറത്തിലുള്ള പച്ചക്കറികൾ കഴിക്കുന്നതു പലതരം ആന്റി ഒാക്സിഡന്റുകൾ ശരീരത്തിലെത്താൻ സഹായിക്കും.
∙ തവിടുനീക്കാത്ത ധാന്യങ്ങൾ, ബീൻസ്, പയറുവർഗ്ഗങ്ങൾ എന്നിങ്ങനെ നാരുകളുള്ള കാർബോഹൈഡ്രേറ്റുകളും ചർമത്തിനു കരുത്തു പകരും.
∙ ഒലീവ് എണ്ണ, ചെറു മത്സ്യങ്ങൾ, അവക്കാഡോ, ബദാം, കശുവണ്ടി പോലുള്ള നട്സ് എന്നിവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമാരോഗ്യത്തിന് അത്യാവശ്യമാണ്.
∙ ഡാർക് ചോക്‌ലറ്റ്, കൊക്കോ എന്നിവയിലെ ആന്റി ഒാക്സിഡന്റുകൾ ചർമത്തെ സൂര്യര്കാശത്തിൽ നിന്നുള്ള നാശത്തിൽ നിന്നും സംരക്ഷിക്കും.
∙ ചർമം വരളുന്തോറും അതിനു തുടിപ്പു നൽകുന്ന ചർമകോശങ്ങൾ ചുരുങ്ങും. ഇത് ചുളിവുകളും പാടുകളും ചർമത്തിൽ ഉണ്ടാകാൻ കാരണമാകും.
അതുകൊണ്ട് ദിവസവും ചർമം മോയിസ്ചറൈസ് ചെയ്ത് ജലാംശം ഉള്ളതായി നിലനിർത്തണം. ആര്‍ഗണ്‍ ഓയില്‍ (Argan oil) അടങ്ങിയ മോയ്‌സ്ചറൈസര്‍ നിത്യവും പുരട്ടുന്നതും ഗുണപ്രദമാണ്. സൺസ്ക്രീൻ കൂടി അടങ്ങിയ മോയിസ്ചറൈസറാണെങ്കിൽ ഏറെ നല്ലത്. അതോടൊപ്പം ആവശ്യത്തിനു വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
∙ ബാർബിക്യു പാചകം, വറുത്ത ഭക്ഷണം, അമിത മധുരം ഉള്ള ഭക്ഷണങ്ങൾ എന്നിവയൊക്കെ ചർമത്തിന്റെ പ്രായമാകൽ വേഗത്തിലാക്കുമെന്നു ചില പഠനങ്ങൾ പറയുന്നു. കേക്ക്, ബിസ്ക്കറ്റ് പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങളിൽ മാത്രമല്ല മധുരപാനീയങ്ങളിലും വൻതോതിൽ ഷുഗർ ഉണ്ട്. രക്തത്തിലെ ഷുഗർ നിരക്ക് ഉയർന്നു നിൽക്കുന്നതു ചർമത്തിലെ കൊളാജന്റെ നാശത്തിനു കാരണമാകും. ഇതു ചർമം തൂങ്ങാനും ചുളിവുകൾ വീഴാനും ഇടയാക്കും.
∙ മൈദ പോലെയുള്ള സംസ്കരിച്ച ധാന്യങ്ങൾ, വെളുത്ത അരി, പാസ്ത, വൈറ്റ് ബ്രെഡ് എന്നിവയും വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.
∙മാനസികസംഘർഷം ഇല്ലാത്ത ജീവിതരീതിയും, ആവശ്യത്തിനുള്ള വിശ്രമവും, ശരീര ശുചിത്വവും, നല്ല ചർമത്തിന് ആവശ്യമാണ്.
വീട്ടിൽ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ആന്റി ഏജിങ് ഫെയ്സ് മാസ്കുകൾ ചർമത്തിനു പോഷണം നൽകും.
∙ യോഗർട്ട് –തേൻ മാസ്ക്–തുല്യ അളവിൽ യോഗർട്ടും തേനും എടുത്ത് മുഖത്തു പുരട്ടി 15–20 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയുക. തേൻ ചർമത്തിനെ ജലാംശമുള്ളതാക്കുമ്പോൾ യോഗർട്ടിലെ ലാക്ടിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ സഹായിക്കുന്നു.
∙ നല്ല പഴുത്ത ഏത്തപ്പഴം നന്നായി ഉടച്ച് മുഖത്തു 15 മിനിറ്റു നേരം പുരട്ടി വയ്ക്കാം.
∙ ഇളംചൂടുവെള്ളത്തിൽ ഒാട് മീൽ കുഴച്ചതു മുഖത്തു പുരട്ടി വയ്ക്കുന്നതും നല്ലതാണ്.
∙ കൂടെക്കൂടെ സോപ്പ് ഉപയോഗിക്കുന്നതു ചർമത്തിനു നല്ലതല്ല. തൊലിയുടെ വരള്‍ച്ച ഒഴിവാക്കാൻ ക്ഷാരാംശം കുറവുള്ള മൃദുവായ സോപ്പാണ് ഏറ്റവും നല്ലത്. . ത്വക്കിന്റെ പിഎച്ച് 5.5 ആണ്. കുറഞ്ഞ പിഎച്ച് ഉള്ള സോപ്പ് തൊലിക്ക് ഗുണകരമാണ്. ത്വക്കില്‍ പ്രകൃത്യാ ഉള്ള നല്ല ബാക്ടീരിയയെ നിലനിര്‍ത്താന്‍ അത് സഹായകമാകും.
∙ വരണ്ട ചര്‍മമുള്ളവര്‍ കൊക്കോ ബട്ടര്‍, ലനോലിന്‍, ഗ്ലിസറില്‍ എന്നിവ അടങ്ങിയ സോപ്പ് ഉപയോഗിക്കണം.