വീട്ടിലെ വർത്തമാനങ്ങളും മക്കളുടെ വിശേഷങ്ങളും ട്രെൻഡി വസ്ത്രങ്ങളും പുതിയ ഭക്ഷണഇടങ്ങളും എന്തും അമിത ജോബിന്റെ വ്ലോഗുകളിൽ കണ്ടിരിക്കാൻ നല്ല രസമാണ്. അതു കൊണ്ടു തന്നെ അമിതയുടെ വ്ലോഗുകൾക്കായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. ഫാഷൻ , ലൈഫ്സ്‌റ്റൈൽ , ഫൂഡ് കണ്ടന്റ ് ക്രിയേറ്ററായ ഈ കൊച്ചിക്കാരി പ്രമുഖ

വീട്ടിലെ വർത്തമാനങ്ങളും മക്കളുടെ വിശേഷങ്ങളും ട്രെൻഡി വസ്ത്രങ്ങളും പുതിയ ഭക്ഷണഇടങ്ങളും എന്തും അമിത ജോബിന്റെ വ്ലോഗുകളിൽ കണ്ടിരിക്കാൻ നല്ല രസമാണ്. അതു കൊണ്ടു തന്നെ അമിതയുടെ വ്ലോഗുകൾക്കായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. ഫാഷൻ , ലൈഫ്സ്‌റ്റൈൽ , ഫൂഡ് കണ്ടന്റ ് ക്രിയേറ്ററായ ഈ കൊച്ചിക്കാരി പ്രമുഖ

വീട്ടിലെ വർത്തമാനങ്ങളും മക്കളുടെ വിശേഷങ്ങളും ട്രെൻഡി വസ്ത്രങ്ങളും പുതിയ ഭക്ഷണഇടങ്ങളും എന്തും അമിത ജോബിന്റെ വ്ലോഗുകളിൽ കണ്ടിരിക്കാൻ നല്ല രസമാണ്. അതു കൊണ്ടു തന്നെ അമിതയുടെ വ്ലോഗുകൾക്കായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. ഫാഷൻ , ലൈഫ്സ്‌റ്റൈൽ , ഫൂഡ് കണ്ടന്റ ് ക്രിയേറ്ററായ ഈ കൊച്ചിക്കാരി പ്രമുഖ

വീട്ടിലെ വർത്തമാനങ്ങളും മക്കളുടെ വിശേഷങ്ങളും ട്രെൻഡി വസ്ത്രങ്ങളും പുതിയ ഭക്ഷണഇടങ്ങളും എന്തും അമിത ജോബിന്റെ വ്ലോഗുകളിൽ കണ്ടിരിക്കാൻ നല്ല രസമാണ്.  അതു കൊണ്ടു തന്നെ അമിതയുടെ വ്ലോഗുകൾക്കായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്.
ഫാഷൻ , ലൈഫ്സ്‌റ്റൈൽ , ഫൂഡ് കണ്ടന്റ ് ക്രിയേറ്ററായ ഈ കൊച്ചിക്കാരി പ്രമുഖ ബ്രാൻഡുകൾക്കൊപ്പവും ചേർന്നു പ്രവർത്തിക്കുന്നു. തന്റെ ആരോഗ്യശീലങ്ങളെക്കുറിച്ച് അമിത മനസ്സു തുറക്കുന്നു.

വർക്ഒൗട്ട്  ഇഷ്ടമാണ്

ADVERTISEMENT

പ്ലസ് ടൂ പഠനശേഷം കോളജിലേക്കു പോകുന്നതിനു മുൻപുള്ള ഇടവേളയിലാണ് ആദ്യമായി ജിമ്മിൽ പോകുന്നത്. അമ്മയ്ക്കൊപ്പമാണു ജിമ്മിലേയ്ക്കുള്ള ആദ്യ യാത്ര.
എന്റെ അപ്പനും അമ്മയും അത്യാവശ്യം നല്ല രീതിയിൽ ഫിറ്റ്നസ് ശ്രദ്ധിക്കുന്നവരാണ്. അതു കണ്ടാണു ഞാൻ വളർന്നത്. ജിമ്മിലെത്തിയ ശേഷം വെയ്റ്റ് എടുക്കുകയൊന്നും ചെയ്തില്ല. അമ്മ ചെയ്യുന്നതു നോക്കി എയ്റോബിക്സ്, സൂംബ ഒക്കെ ചെയ്തു തുടങ്ങി. അന്നു തൊട്ടേ ജിമ്മിൽ പോകാൻ വലിയ ഇഷ്ടമാണ്. ഭർത്താവും ഫിറ്റ്നസ് നന്നായി ശ്രദ്ധിക്കുന്ന ആളാണ്. അതു കൊണ്ട് ഫിറ്റ്നസ് നില നിർത്തണമെന്ന ആഗ്രഹം വിവാഹശേഷവും കൂടെക്കൂട്ടി. പ്രസവശേഷവും ഡോക്ടറുടെ അനുവാദത്തോടെ വർക് ഒൗട്ടുകൾ ചെയ്തിരുന്നു. ഇപ്പോഴും അതു തുടരുന്നു.
ശാരീരികരൂപഭംഗിക്കു വേണ്ടി മാത്രമല്ല, ഞാൻ വർക് ഒൗട്ടു ചെയ്യുന്നത്, മാനസിക ആരോഗ്യത്തിനും ആകെയുള്ള സ്വാസ്ഥ്യത്തിനും കൂടിയാണ്. ‘ഫീൽ ഗുഡ് ’ എന്നതാണു പ്രധാനം. അത് സൈസ് സീറോ ഫിഗർ ആകാനോ, മെലിഞ്ഞിരിക്കാനോ അല്ല. എനർജി സന്തുലിതമായി നിലനിർത്താനും ഈ വർക് ‌ഒൗട്ടുകൾ എന്നെ സഹായിക്കുന്നു. കുറേപ്പേർ ചോദിക്കാറുണ്ട് , ജോലിയുടെ തിരക്കും കുട്ടികളും കുടുംബവും ജിമ്മും എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന്. എനിക്ക് ആ എനർജി കിട്ടുന്നതു ജിമ്മിൽ നിന്നാണ്, ജിമ്മിലെ ഒന്നര മണിക്കൂർ നേരം എനിക്കു വേണ്ടി മാറ്റി വയ്ക്കുമ്പോഴാണ്.

എല്ലാം കഴിക്കും,  മിതമായി മാത്രം

ADVERTISEMENT

ഞാൻ ജനിച്ചതും വളർന്നതും കോഴിക്കോട് ആണ്. കോഴിക്കോട് ഫൂഡ് ഹബ് ആണല്ലോ. പുതിയ വിഭവങ്ങൾ കണ്ടെത്തുന്നതും കഴിക്കുന്നതും എനിക്കു സന്തോഷം തരുന്ന കാര്യമാണ്. അമ്മയുണ്ടാക്കുന്ന വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ട്. എന്നാൽ ഞാൻ എല്ലാം കഴിക്കുമെങ്കിലും മിതമായി മാത്രമേ കഴിക്കൂ. മധുരം പരമാവധി ഒഴിവാക്കും. ആഴ്ചയിൽ ഒരിക്കൽ ഇഷ്ടമുള്ള പഴങ്ങളും ഡേറ്റ്സ് പോലെ ആരോഗ്യകരമായവയും കഴിച്ചു മധുരം കഴിക്കാനുള്ള ക്രേവിങ് പരിഹരിക്കും. എണ്ണയും വളരെ കുറച്ചു മാത്രമേ ഉപയോഗിക്കൂ.

മിനിമൽ സ്കിൻ കെയർ റൂട്ടീൻ
പ്രത്യേകമായി ഒരു സ്കിൻ കെയർ റുട്ടീൻ എനിക്കില്ല. വളരെ മിനിമലായാണ് എന്റെ ചർമപരിപാലനം. അത് ഒരു മോയ്സ്ചറൈസറിലും സൺസ്ക്രീനിലും ഒതുങ്ങുന്നു. രാവിലെയും പുറത്തു പോകുമ്പോഴും സൺസ്ക്രീൻ പരമാവധി ഉപയോഗിക്കും. പലപ്പോഴും ഷൂട്ടിന്റെ ആവശ്യത്തിനും മറ്റും മേക്കപ് വേണ്ടി വരും. അത് ഒഴിവാക്കാനാകില്ലല്ലോ. അതു കൊണ്ടു തന്നെ ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ലിപ് ബാമും സൺസ്ക്രീനും മാത്രമേ ഉപയോഗിക്കൂ. സ്കിൻ മാക്സിമം ബ്രീത് ചെയ്യാനാണിത്. നല്ല പോഷകാഹാരം കഴിച്ചു ക‍ൃത്യമായി വർക്‌ഒൗട്ടു ചെയ്യുമ്പോൾ തന്നെ നമ്മുടെ മുഖത്ത് ഉള്ളിൽ നിന്നൊരു ഗ്ലോ ഉണ്ടാകും. അതു കൊണ്ടു മറ്റു മേക്കപ്പിന്റെ ആവശ്യമില്ല. സ്കിൻ നന്നായി സൂക്ഷിച്ചാൽ മതി.

ADVERTISEMENT

മുടിയഴകിനു തേങ്ങാപ്പാലും കറ്റാർവാഴയും
മുടിയിൽ ചൂട് ഏൽപിക്കുന്ന തരം ഹെയർസ്‌റ്റൈലുകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കും. ഇപ്പോൾ എന്റെ സ്വാഭാവികമായ മുടിയുടെ ഘടന തന്നെയാണ് എനിക്കിഷ്ടം. കോളജിൽ പഠിക്കുന്ന കാലത്തു സ്മൂത്‌നിങ് ഒക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ അതു വേണ്ടായിരുന്നു എന്നു തോന്നുന്നു. മാസത്തിലൊരിക്കൽ ഹെയർ സ്‌പാ ചെയ്യാറുണ്ട്. ആഴ്ചയിലൊരിക്കൽ വെളിച്ചെണ്ണ കൊണ്ടു ഹോട്ട് ഒായിൽ മസാജ് ചെയ്യും. ഇടയ്ക്കു മുടിയിൽ മുട്ടവെള്ള മാസ്ക് ഇടാറുണ്ട്. ഇതൊക്കെ എനിക്ക് സ്കൂൾ കാലത്ത് അമ്മ ചെയ്തു തന്നിരുന്നവയാണ്. അതു തന്നെയാണ് ഇന്നും ചെയ്യുന്നത്. ചിലപ്പോൾ തേങ്ങാപ്പാൽ മുടിയിൽ പുരട്ടാറുണ്ട്. അതു മുടിക്കു സോഫ്‌റ്റ്നസ് നൽകാറുണ്ട്. സമയം കിട്ടുമ്പോൾ കണ്ടീഷനറിനു പകരം തലേന്നത്തെ കഞ്ഞിവെള്ളം മുടിയിൽ പുരട്ടാറുണ്ട്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ വീട്ടിലെ കറ്റാർവാഴയുടെ ജെൽ വെളിച്ചെണ്ണയിൽ യോജിപ്പിച്ചു ഹെയർ മാസ്ക് ഇടാറുണ്ട്. കെമിക്കൽ ട്രീറ്റ്മെന്റുകൾ മുടിയിലും ചർമത്തിലും ഒഴിവാക്കാനും ശ്രദ്ധിക്കും.

എനിക്കുണ്ട്  ‘മീ ടൈം ’
എപ്പോഴും പോസിറ്റീവായിട്ടു ചിന്തിക്കാനാണ് എനിക്കിഷ്ടം. നെഗറ്റീവ് ചിന്തകളിലേക്കു പോയാൽ അതു നമ്മുടെ ജീവിതത്തെയും നെഗറ്റീവാക്കും. നല്ലതു വരട്ടെ എന്നു ചിന്തിക്കും, അതിനായി പ്രാർഥിക്കും. സമ്മർദങ്ങൾ ഉണ്ടായാലും അതു മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കാതെ പോസിറ്റീവായി നേരിടാനാണ് എനിക്കിഷ്ടം. ആഴ്ചയിൽ ഒരു ദിവസം ഞാൻ എനിക്കായി മാറ്റി വയ്ക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് ആ ദിവസം. എന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിനാണ് ആ ‘മീ ടൈം’. എല്ലാവരും അവരവർക്കായി അങ്ങനെയൊരു ദിവസം മാറ്റി വയ്ക്കുന്നതു നല്ലതാണ്.

ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദധാരിയാണ് അമിത. ഭർത്താവ് ജോബിൻ തങ്കച്ചൻ ബിസിനസ് ചെയ്യുന്നു– കാലടി വികെഡി ഗ്രൂപ്പ് ഉടമയാണ്. മക്കൾ ഹെയ്സൽ തെരേസാ ജോബിൻ ,
ആദം ജോബിൻ.

 

ADVERTISEMENT