തിളങ്ങുന്ന ചർമം വേണോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ Foods for Glowing Skin
ശരിയായ പോഷകങ്ങളടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം ചർമത്തിൻ്റെ ആരോഗ്യത്തിനും തിളക്കത്തിനും അത്യാവശ്യമാണെന്നും, ഇതിനായി ബദാം, ഓറഞ്ച്, പപ്പായ, നാരങ്ങ, തണ്ണിമത്തൻ, അവക്കാഡോ, സ്ട്രോബെറി, ബ്ലൂബെറി, മാതളം, മത്തങ്ങ വിത്ത് തുടങ്ങിയ പഴങ്ങളും വിത്തുകളും ഉൾപ്പെടുത്തുന്നത് ഗുണകരമാണെന്നും ലേഖനം വിശദീകരിക്കുന്നു. ഈ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവ ചർമത്തിലെ ജലാംശം നിലനിർത്താനും, ചുളിവുകൾ കുറയ്ക്കാനും, മുഖക്കുരുവിനെ പ്രതിരോധിക്കാനും, സൂര്യരശ്മികളിൽ നിന്നുള്ള കേടുപാടുകൾ സംരക്ഷിക്കാനും, യുവത്വം നിലനിർത്താനും സഹായിക്കുന്നു. ഇവയെല്ലാം ചർമത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കുമെന്നും ഓരോന്നിൻ്റെയും അളവും ഉപയോഗ രീതികളും ലേഖനത്തിൽ സൂചിപ്പിക്കുന്നു.

ദിവസേന കഴിക്കുന്ന ഭക്ഷണം ചർമത്തിന്റെ ആരോഗ്യത്തെയും തിളക്കത്തെയും നേരിട്ടു ബാധിക്കാം. ശരിയായ പോഷകങ്ങൾ ഉൾപ്പെടുന്ന സന്തുലിതമായ ഭക്ഷണക്രമം ചർമത്തിന്റെ തിളക്കവും സൗന്ദര്യവും കൂട്ടും.
ബദാം: പ്രായം കുറയ്ക്കും
ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ഇതു ചർമത്തിനു സ്വാഭാവിക തിളക്കം നൽകുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ദിവസം 6–7 എണ്ണം കഴിക്കാം.
∙ ഓറഞ്ച്
വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, പോളിഫിനോളുകൾ എന്നിവ കൊണ്ടു സന്പന്നമാണ് ഓറഞ്ച്. ഇതിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. കോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും വൈറ്റമിൻ സി സഹായിക്കുന്നു. ഇതു കൊളാജൻ ഉൽപാദനം വർധിപ്പിച്ചു മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു. ഓറഞ്ചിലുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിന്റെ വീക്കം കുറയ്ക്കുന്നു. സാധാരണ ആരോഗ്യവാനായ വ്യക്തിക്ക് 100–150 ഗ്രാം ഓറഞ്ച് ദിവസേന ഉപയോഗിക്കാം.
∙ പപ്പായ
പപ്പായയിൽ വൈറ്റമിൻ ‘എ’ ധാരാളമായുണ്ട്. ഇതിലുള്ള എൻസൈമുകൾ ബീറ്റാകരോട്ടിൻ, ഫൈറ്റോ കെമിക്കലുകൾ എന്നിവ ചർമത്തിനു നിറം നൽകാൻ സഹായിക്കുന്നു. പപ്പായയിലെ പ്രോട്ടിയോലൈറ്റിക് എൻസൈമുകളായ പാപ്പൈയിൻ, കൈമോപാപൈൻ എന്നിവയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇതു നശിച്ചുപോയ കോശങ്ങൾ, കലകൾ തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. പപ്പായ ചർമത്തിലെ പാടുകളും പിഗ്‌മെന്റേഷനും ഇല്ലാതാക്കുന്നു. ഇതിലടങ്ങിയ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ചർമത്തിന്റെ ജലാംശം നിലനിർത്തുന്നു. വെയിലേറ്റു ചർമത്തിനുണ്ടാകുന്ന കരുവാളിപ്പും നിറവ്യത്യാസവും ഇല്ലാതാക്കാൻ പപ്പായ സഹായിക്കും. ഒരു ദിവസം 150–200 ഗ്രാം വരെ കഴിക്കാം.
∙ നാരങ്ങ
വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങ വാർധക്യ ലക്ഷണങ്ങൾ, ഹൈപ്പർ പിഗ്‌മെന്റേഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലുള്ള സിട്രസ് ഘടകങ്ങൾ പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റ് കൂടിയാണ്. ചർമത്തിന് ആവശ്യമായ അളവിൽ ഈർപ്പം നിലനിർത്താനും നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും സഹായിക്കുന്നു. രക്തചംക്രമണം വർധിപ്പിച്ചു മുഖത്തിനു സ്വാഭാവികമായ തിളക്കം നൽകുന്നു. കൊളാജൻ ഉൽപാദനം വർധിപ്പിച്ചു ചർമത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ ഇളംചൂടുവെള്ളത്തില്‍ നാരങ്ങ ചേർത്തു കുടിക്കാം. ഫ്രൂട്ട് സാലഡുകളിലും ഭക്ഷണങ്ങളിലും ചേർത്ത് ഉപയോഗിക്കാം. ഒരു ദിവസം 30–60 മില്ലി വരെ ഉപയോഗിക്കാം.
∙ തണ്ണിമത്തൻ
തണ്ണിമത്തൻ വൈറ്റമിൻ എ, സി, ഇ എന്നിവയാൽ സന്പുഷ്ടമാണ്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കുന്ന ഒരു പഴമാണിത്. ഏകദേശം 90% വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തേയും ത്വക്കിനേയും ആഴത്തിൽ ഹൈഡ്രേറ്റ് ചെയ്യുന്നു. തണ്ണിമത്തനിലുള്ള സിട്രുലൈൻ, അർജിനൈൻ തുടങ്ങിയ അമിനോ ആസിഡുകൾ ചർമത്തെ കഠിനമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു സംരക്ഷിക്കുന്നു, ഇതിലുള്ള മാലിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ദിവസം 300–400 ഗ്രാം വരെ കഴിക്കുന്നതു സുരക്ഷിതമാണ്.
ആരോഗ്യകരമായ കൊഴുപ്പ്
ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പൊട്ടാസ്യം, വൈറ്റമിനുകൾ കെ, ഇ, സി, ബി എന്നിവ ധാരാളമായി അടങ്ങിയതാണ് അവക്കാഡോ. ഇതു ചർമാരോഗ്യത്തിനും സ്വാഭാവിക തിളക്കത്തിനും ഏറെ ഗുണകരമായ ഫലമാണ്. ഇതിലുള്ള വൈറ്റമിൻ സി കൊളാജൻ നിർമാണത്തിനു സഹായിക്കുകയും അതിലൂടെ ചർമത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ഇതിലുള്ള ല്യൂട്ടിന്‍, സിയാക്സാന്തിൻ പോലുള്ള പോഷകങ്ങൾ അൾട്രാവയലറ്റ് രശ്മികളില്‍ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. അവക്കാഡോയിലുള്ള ലോറിക് ആസിഡ് മുഖക്കുരുവിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഇതിലുള്ള ബീറ്റാകരോട്ടിൻ, ലെസിത്തിൻ, ലിനോലെയിക് ആസിഡ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമത്തെ മോയിസ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. നിത്യവും കഴിക്കുന്ന സാലഡുകളിലും സ്മൂത്തികളിലും അവക്കാഡോ ഉൾപ്പെടുത്താം. ഇതിൽ കാലറിയും കൊഴുപ്പും കൂടുതലായതിനാൽ അമിതമായി കഴിക്കുന്നതു ശരീരഭാരം കൂടുന്നതിനു കാരണമാകും. ദിവസം 1/2 മുതൽ 1 അവക്കാഡോ വരെ ഉപയോഗിക്കാം.
∙ സ്ട്രോബെറി
വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, നാരുകൾ, മാംഗനീസ്, പൊട്ടാസ്യം എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന സ്ട്രോബെറി ചർമത്തിനു സ്വാഭാവിക തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു. ഇതിലുള്ള വൈറ്റമിനുകൾ കൊളാജൻ ഉൽപാദനം വർധിപ്പിച്ചു ചർമം മൃദുവും തിളക്കമുള്ളതുമായി നിലനിർത്തുന്നു. സ്ട്രോബെറിയിലുള്ള സാലിസിലിക് ആസിഡ് ചർമത്തിന്റെ സുഷിരങ്ങളിൽ നിന്നു മൃതകോശങ്ങൾ നീക്കം ചെയ്യുന്നു. ഇതിലുള്ള ഇലാജിക് ആസിഡ് അൾട്രാവയലറ്റ് രശ്മികൾ കാരണമുള്ള ചർമനാശം കുറയ്ക്കുന്നു. മുഖത്തെ കറുത്ത പാടുകൾ നീക്കി പ്രായമാകുന്പോഴുള്ള ചർമത്തിന്റെ പ്രശ്നങ്ങളെ കുറയ്ക്കുന്നു. ഇതിൽ ജലാംശം കൂടുതലായതിനാൽ ചർമം വരണ്ടുപോകാതെ സംരക്ഷിക്കുന്നു. പ്രഭാതഭക്ഷണത്തോടൊപ്പം സ്മൂത്തി അല്ലെങ്കിൽ ഫ്രൂട്ട് സാലഡായി ഉപയോഗിക്കാം. ഇടനേര ആഹാരമായി യോഗർട്ടിനൊപ്പം കഴിക്കാം. ഒരു ദിവസം 6–8 എണ്ണം (100–150 ഗ്രാം) ഉപയോഗിക്കാം.
∙ ബ്ലൂബെറി
ബ്ലൂബെറിയുടെ നീലനിറത്തിനു കാരണം ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റാണ്. ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമം മൃദുവും തിളക്കമുള്ളതുമായി നിലനിർത്തുന്നു. മുഖത്തെ കറുത്ത പാടുകളും പിഗ്‌മെന്റേഷനും കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലുള്ള വൈറ്റമിൻ എ ചർമകോശങ്ങളുടെ നവീകരണത്തിനു പ്രധാന പങ്കു വഹിക്കുന്നു. ബ്ലൂബെറിയിലുള്ള വൈറ്റമിൻ ഇ സൂര്യപ്രകാശത്തിൽ നിന്നുള്ള കേടുപാടുകളിൽ നിന്നു സംരക്ഷിക്കുന്നു. ബ്ലൂബൈറി ഓട്സിനൊപ്പം ചേർത്തു സ്മൂത്തി ആക്കി പ്രഭാതഭക്ഷണമായി കഴിക്കാം. അമിതമായി കഴിക്കുന്നതു ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. ഒരു ദിവസം ഏകദേശം 75–100 ഗ്രം എന്ന അളവിൽ ഉൾപ്പെടുത്താം.
സൗന്ദര്യം കാക്കും മാതളം
മാതളത്തിൽ ആന്തോസയാനിൻ, ടാനിൻ, പ്യൂണിക്കലാജിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇതു ഫ്രീ റാഡിക്കലുകളിൽ നിന്നു ചർമത്തെ സംരക്ഷിച്ചു യുവത്വം നൽകുന്നു. മാതളത്തിലുള്ള ഇലാജിക് ആസിഡ് ചർമത്തിലെ പിഗ്‌മെന്റേഷൻ കുറയ്ക്കുകയും കറുത്ത പാടുകൾ മാറ്റി ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൽ 82% വെള്ളമാണ്. ചർമത്തെ ജലാംശത്തോടെ നിലനിർത്തുന്നു. മാതളത്തിലുള്ള വൈറ്റമിൻ ഇ ചർമം മൃദുവാക്കുന്നു. ജൂസ് രൂപത്തിൽ അല്ലെങ്കിൽ നേരിട്ടു കഴിക്കാം. പ്രമേഹമുള്ളവർ, വൃക്കരോഗികൾ, രക്തം കട്ടപിടിക്കാനുള്ള മരുന്നു കഴിക്കുന്നവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളം ഉൾപ്പെടുത്തുക. ദിവസവും ഒരു കപ്പ് (100–150 ഗ്രാം) മാതളനാരങ്ങ വിത്തുകൾ കഴിക്കാം.
∙ മത്തങ്ങ വിത്ത് (Pumpkin Seed)
മത്തങ്ങ വിത്തിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മഗ്നീഷ്യം, സിങ്ക്, ബി വൈറ്റമിനുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ചർമത്തെ ഉള്ളിൽ നിന്നും പോഷിപ്പിക്കുന്നു. ഇതിലുള്ള വൈറ്റമിൻ ഇ സൂര്യകിരണങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. ചർമം മൃദുവും തിളക്കമുള്ളതുമാക്കുന്നു. മത്തങ്ങ വിത്തിലുള്ള സിങ്ക് ചർമത്തിലെ എണ്ണമയം നിയന്ത്രിച്ചു മുഖക്കുരു ഇല്ലാതാക്കുന്നു. ഇതിലുള്ള പൊട്ടാസ്യം രക്തപ്രവാഹം മെച്ചപ്പെടുത്തി ചർമത്തിന് ആരോഗ്യകരമായ നിറം നൽകുന്നു. സാലഡ്, സ്മൂത്തി, ഓട്സ് എന്നിവയിൽ ചേർക്കാം. അമിതമായി കഴിക്കുന്നതു ശരീരഭാരം വർധിക്കാൻ കാരണമാകും. ഉപ്പുള്ള വിത്തുകൾ ഒഴിവാക്കുക. ദിവസവും 1-2 ടേബിൾ സ്പൂൺ (30 ഗ്രാം) മത്തങ്ങ വിത്തുകൾ കഴിക്കാം.
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം