തലകറക്കമാണോ ? അവഗണിക്കരുത്... ഹൃദയപ്രശ്നങ്ങൾ വരെ കാരണമാകാം Understanding Vertigo and Dizziness Causes
തലകറക്കം, കണ്ണിൽ ഇരുട്ടുകയറൽ അല്ലെങ്കിൽ വെർട്ടിഗോ പലരിലും കണ്ടുവരുന്ന സാധാരണ ആരോഗ്യപ്രശ്നങ്ങളാണെങ്കിലും അവ ചിലപ്പോൾ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം. കണ്ണുകൾ, നാഡികൾ, ആന്തരിക ചെവി എന്നിവയുടെ ഏകോപനക്കുറവോ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ കുറവോ ആണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. കൂടാതെ നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാര കുറയുന്നത്, വിളർച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും തലകറക്കത്തിന് ഇടയാക്കാറുണ്ട്. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഗുരുതര അവസ്ഥകളുടെ ഭാഗമായി തലകറക്കത്തോടൊപ്പം മറ്റ് അപകഡസൂചനകളും പ്രകടമായാൽ അടിയന്തര ചികിത്സ തേടേണ്ടതാണ്. തലകറക്കം അനുഭവപ്പെടുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക, കാലുകൾ ഉയർത്തിവെയ്ക്കുക, വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ പ്രഥമശുശ്രൂഷകൾ നൽകുന്നത് വഴി വലിയപങ്കും ആപത്തുകൾ ഒഴിവാക്കാൻ സാധിക്കും.

തലകറക്കം, കണ്ണിൽ ഇരുട്ടുകയറൽ, അല്ലെങ്കിൽ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെ തോന്നുക (വെർട്ടിഗോ) എന്നിവ പലരും അനുഭവിക്കുന്ന സാധാരണ ആരോഗ്യപ്രശ്നങ്ങളാണ്. മിക്കപ്പോഴും ഇത് ഗുരുതരമല്ലെങ്കിലും, ചില സന്ദർഭങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങളുടെ ലക്ഷണമാകാം.
പ്രധാന കാരണങ്ങൾ
കണ്ണുകൾ, നാഡികൾ, ആന്തരിക ചെവി (Inner ear) എന്നിവയുടെ ഏകോപനമാണ് ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നത്. ഇതിലുണ്ടാകുന്ന തകരാറുകളോ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ കുറവോ തലകറക്കത്തിന് കാരണമാകുന്നു.
ആന്തരിക ചെവിയിലെ പ്രശ്നങ്ങൾ:
∙ BPPV (Benign Paroxysmal Positional Vertigo): ചെവിക്കുള്ളിലെ ചെറിയ കാൽസ്യം തരികൾ സ്ഥാനഭ്രംശം വന്ന് തല ചലിക്കുമ്പോൾ പെട്ടെന്ന് കഠിനമായ കറക്കം അനുഭവപ്പെടുക.
∙ വെസ്റ്റിബുലാർ ന്യൂറൈറ്റിസ് : ചെവിയിലെ നാഡികളിലുണ്ടാകുന്ന വൈറസ് ബാധ അല്ലെങ്കിൽ വീക്കം.
∙ മെനിയേഴ്സ് രോഗം (Meniere’s Disease) : ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞു കൂടി തലകറക്കം, ചെവിയിൽ മൂളിച്ച (Tinnitus), കേൾവിക്കുറവ് എന്നിവ ഉണ്ടാകുക.
ശാരീരികവും രക്തയോട്ട സംബന്ധവുമായ കാരണങ്ങൾ
∙നിരജ്ജലീകരണം (Dehydration): ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞ് രക്തസമ്മർദ്ദം താഴുന്നത്.
∙ ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ: കിടക്കുകയോ ഇരിക്കുകയോ ചെയ്ത സേഷം പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നത്,
∙ ലോ ഷുഗർ (Hypoglycemia): രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് ( പ്രത്യേകിച്ച് പ്രമേഹമുള്ളവരിലും ഭക്ഷണം വൈകുന്നവരിലും).
∙ വിളർച്ച (Anemia): ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ: ഹൃദയമിടിപ്പിലെ താളപ്പിഴകൾ (Arrhythmia) അല്ലെങ്കിൽ രക്തോട്ടം തടസ്സപ്പെടുന്നത്.
മരുന്നുകളുടെ പാർശ്വഫലങ്ങൾ: ബി.പി. കുറയ്ക്കാനുള്ള മരുന്നുകൾ, ഉറക്കഗുളികകൾ, ഡിപ്രഷനുള്ള മരുന്നുകൾ എന്നിവയുടെ ഉപയോഗം.
അപകടസൂചനകൾ (Red Flags)
തലകറക്കത്തോടൊപ്പം താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ രോഗിയെ അത്യാഹിത വിഭാഗത്തിൽ (Emergency Room) എത്തിക്കുക:
ലക്ഷണങ്ങളും സാധ്യതയുള്ള ഗുരുതര രോഗാവസ്ഥകളും
1. മുഖം ഒരുവശത്തേക്ക് കോടിപ്പോവുക, കൈകാലുകൾക്ക് പെട്ടെന്നുള്ള തളർച്ച– പക്ഷാഘാതം (Stroke/ TIA)
2. സംസാരം കുഴഞ്ഞുപോവുക, വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് – സെറിബ്രോവാസ്കുലാർ തകരാറുകൾ
3. ഇരട്ടക്കാഴ്ച (Double Version) അല്ലെങ്കിൽ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക – തലച്ചോറിലെ നാഡീ തകരാറുകൾ
4. നെഞ്ചുവേദന, നെഞ്ചിൽ ഭാരം, അമിതമായി നെഞ്ചിടിക്കുക–ഹൃദയാഘാതം (Heart Attack) അല്ലെങ്കിൽ രൂക്ഷമായ താളപ്പിഴ
5. കഠിനമായ തലവേദനയോടൊപ്പം കഴുത്തു തിരിക്കാൻ പറ്റാത്ത അവസ്ഥ, പനി– മെനിഞ്ചൈറ്റിസ് (Meningitis)
6. നേരെ നടക്കാൻ പറ്റാതെ ബാലൻസ് തെറ്റുക– തലച്ചോറിലെ തുലനാവസ്ഥാ കേന്ദ്രത്തിലെ സ്ട്രോക്ക്
7. ബോധക്ഷയം അല്ലെങ്കിൽ അപസ്മാരം (ഫിറ്റ്സ്) – ഗുരുതരമായ ഹൃദയ/നാഡീ പ്രശ്നങ്ങൾ
തലകറക്കം ഉണ്ടായാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ
1. ഉടൻ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. വീണ് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ നടക്കാൻ ശ്രമിക്കരുത്. തലകറക്കം തോന്നിയാൽ ഉടൻ തറയിലോ കട്ടിലിലോ കിടക്കുക. പെട്ടെന്ന് താഴെ വീണ് തലയ്ക്ക് ക്ഷതമേൽക്കാനും അസ്ഥികൾ പൊട്ടാനുമുള്ള സാധ്യത ഒഴിവാക്കാനാണിത്.
2. കാലുകൾ ഉയർത്തി വയ്ക്കുക
ഛർദിക്കാൻ തോന്നുന്നുണ്ടെങ്കിൽ കാലുകൾ ഉയർത്തി വയ്ക്കരുത്.
രക്തസമ്മർദം കുറഞ്ഞതോ ക്ഷീണം കൊണ്ടോ ആണെങ്കിൽ, തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ കിടന്നുകൊണ്ട് കാലുകൾ ഏകദേശം 12 ഇഞ്ച് (30 സെന്റി മീറ്റർ) ഉയർത്തി വയ്ക്കുക.
3. ഇറുകിയ വസ്ത്രങ്ങൾ അയച്ച് വായുസഞ്ചാരം ഉറപ്പാക്കുക.
കഴുത്തിലെ കോളർ, ബെൽറ്റ് എന്നിവ അയക്കുക. നല്ല വായു സഞ്ചാരമുള്ള ഇടത്തേക്കു മാറ്റുക. അല്ലെങ്കിൽ ഫാൻ ഇടുക.
4. വെള്ളമോ ഗ്ലൂക്കോസോ നൽകുക
ബോധം പൂർണമാണെങ്കിൽ മാത്രം പാനീയങ്ങൾ നൽകുക. രോഗിക്ക് വിഴുങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അല്പം വെള്ളമോ ഒ.ആര്.എസ് ലായനിയോ നൽകാം. പ്രമോഹമുള്ളവരാണെങ്കിൽ അല്ലെങ്കിൽ ഭക്ഷണം കഴിക്കാത്തതുകൊണ്ടാണെങ്കിൽ മധുരമുള്ള ജൂസോ ഗ്ലൂക്കോസോ നൽകുക.
5. തല പെട്ടെന്ന് വെട്ടിക്കാതിരിക്കുക
തല അധികം ചലിപ്പിക്കാതെ ഒരു ബിന്ദുവിലേക്ക് മാത്രം നേരം നോക്കിയിരിക്കാൻ ശ്രദ്ധിക്കുക. ഇത് ചെവിയിലെ ബാലൻസ് പെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പതുക്കെ എഴുന്നേൽക്കുക: ഉറക്കമുണരുന്പോൾ പെട്ടെന്ന് ചാടിയെഴുന്നേൽക്കാതെ കുറച്ചു സെക്കൻഡ് കട്ടിലിൽ ഇരുന്ന ശേഷം മാത്രം നിൽക്കുക.
∙ ധാരാളം വെള്ളം കുടിക്കുക: നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
∙ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
∙ ഡോക്ടറെ കാണുക: ഇടയ്ക്കിടെ ഇത്തരം തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെക്കണ്ട് പരിശോധന നടത്തുക.
ഡോ. പി. പി. വേണുഗോപാലൻ
ചെയർ ആൻഡ് ലീഡ് കൺസൽറ്റന്റ്
എമർജൻസി മെഡിസിൻ വിഭാഗം
മേയ്ത്ര ഹോസ്പിറ്റൽ