നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾക്ക് പ്രായം കൂടുമ്പോൾ സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങളും തള്ളിവരലുകളും മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്. ഡിസ്ക് പ്രൊലാപ്സ് അഥവാ സ്ലിപ്ഡ് ഡിസ്ക് പലരിലും ലക്ഷണങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും, ഇത് നാഡികളിൽ അമരുമ്പോൾ നടുവേദന, ബലക്കുറവ്, മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ബോധവൽക്കരണം, വിശ്രമം, മരുന്നുകൾ, ഫിസിയോതെറപ്പി എന്നിവയിലൂടെ ഭൂരിഭാഗം കേസുകളും പരിഹരിക്കാൻ സാധിക്കും. എന്നാൽ രോഗലക്ഷണങ്ങൾ തുടർച്ചയായി നിൽക്കുകയോ മലമൂത്ര വിസർജനത്തിന് തടസ്സം നേരിടുകയോ ചെയ്യുമ്പോൾ മാത്രമാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.

ഒാഫിസിൽ നിന്നു വൈകിട്ടു വീട്ടിലെത്തിയ നൈന നേരെ കട്ടിലിലേക്കു കിടന്നു. കാപ്പിയുമായി വന്ന അമ്മ അമ്പരന്നു. ഇതെന്തുപറ്റി? വല്ലാത്ത നടുവേദനയാണ് അമ്മേ...‘‘ഈ പിള്ളേരുടെയൊക്കെ ഒരു കാര്യം, ഇത്ര ചെറുപ്പത്തിലേ നടുവേദനയോ?’’ അമ്മ പിറുപിറുത്തു.
നടുവേദനയെ പ്രായമുള്ളവരുടെ അസുഖമായാണു പൊതുവേ കണ്ടിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. ദീർഘനേരം ഇരുന്നുള്ള ജോലികളും വ്യായാമക്കുറവും കാരണം ചെറുപ്പക്കാരിലും നടുവേദന സാധാരണമാണ്.

പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്കു പ്രധാന കാരണം പരുക്ക് ആണ്. ഇതിൽ നടുവിന്റെ വിവിധ ഭാഗങ്ങൾക്ക്- കശേരുക്കൾ, ഡിസ്ക്, ലിഗമെന്റ് എന്നിവ - ചതവോ മുറിവോ സംഭവിച്ച്, അതിൽ നിന്നു നീർക്കെട്ട് ഉണ്ടായി വേദന വരാം. പഴുപ്പ് (Infection), വാതരോഗങ്ങൾ (Ankylosing Spondylitis, Psoriatic Arthritis), ട്യൂമർ (കാൻസറോ അല്ലാതെയോ) എന്നിവയാണു മറ്റു കാരണങ്ങൾ.

ADVERTISEMENT

നടുവിലെ ഡിസ്ക് അഥവാ ഇന്റർവെർട്രിബൽ ഡിസ്ക് എന്നതു നമ്മുടെ നട്ടെല്ലിലെ കശേരുക്കൾക്ക് (Cervical, Thoracic & Lumbar Vertebra) ഇടയിലുള്ള പ്രകൃതിദത്തമായ കുഷ്യൻ അല്ലെങ്കിൽ ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. നമ്മൾ നടക്കുമ്പോഴും ചാടുമ്പോഴും ഒക്കെ നട്ടെല്ലിന് ഏൽക്കുന്ന ആഘാതങ്ങളെ ഇത് ആഗിരണം ചെയ്യുന്നു. മാത്രമല്ല നട്ടെല്ലിനു വളയാനും തിരിയാനുമുള്ള വഴക്കവും നൽകുന്നു. ഇതിനു ജെല്ലി പോലെയുള്ള മൃദുവായ ഉൾഭാഗവും (Nucleus Pulposus) അതിനെ പൊതിഞ്ഞു ശക്തമായ പുറംഭാഗവും (Annulus Fibrosis) ഉണ്ട്.

എന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ചു ഡിസ്കിന്റെ ഘടനയിൽ മാറ്റം വരാം. ഡിസ്കിന്റെ പുറത്തുള്ള ശക്തമായ കവചത്തിൽ ചെറിയ പൊട്ടലുകൾ പ്രത്യക്ഷപ്പെടുകയും അര്‍ദ്ധ ദ്രാവകാവസ്ഥയിലുള്ള ജെല്ലി പോലുള്ള ഉൾഭാഗം പുറത്തേക്കു തള്ളിവരികയും (Prolapse) ചെയ്യും. ഇതിനെ ഡിസ്ക് പ്രൊലാപ്സ് എന്നോ സ്ലിപ്ഡ് ഡിസ്ക് എന്നോ പറയുന്നു.

ADVERTISEMENT

സാധാരണഗതിയിൽ ഇത്തരം തള്ളിവരൽ ഉപദ്രവകാരിയല്ല. യഥാർഥത്തിൽ, ഏതാണ്ട് 25 വയസ്സിനു മുകളിലുള്ള ഏതൊരാളുടെ നടുവിലും ഇത്തരത്തിലുള്ള ഡിസ്ക് തള്ളിവരൽ സംഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ വേദനയോ ലക്ഷണങ്ങളോ ഉണ്ടാകാറുമില്ല. ഇതു പ്രശ്നമാകുന്നത്, തെന്നിമാറിയ ഡിസ്ക് സുഷുമ്നാ നാഡിയിലോ നടുവിന്റെ നാഡീമൂലത്തിലോ (Spinal Roots) അമരുമ്പോഴാണ്. ഇതു നാഡീസംബന്ധമായ രോഗങ്ങളുണ്ടാകാൻ കാരണമാകാം. നടുവേദന, നടുവിനു ബലക്കുറവ്, സ്പർശനശേഷി കുറവ്‌, കാലുകളിലേക്കു പടരുന്ന മരവിപ്പ് (Motor & Sensory Deficits) എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണു സാധാരണ കണ്ടുവരുന്നത്.

ചികിത്സ അറിയാം

ADVERTISEMENT

ശരിയായ ബോധവൽക്കരണം അഥവാ ആരോഗ്യവിദ്യാഭ്യാസമാണ് ഏതൊരു രോഗചികിത്സയ്ക്കുമെന്ന പോലെ ഡിസ്ക് പ്രശ്നങ്ങൾക്കും വേണ്ടത്. ഡിസ്ക് തള്ളിച്ച (Prolapse) ലഘുവാണെങ്കിൽ കുറച്ചു ക്ഷമയും, അത്യാവശ്യം വിശ്രമവും മരുന്നുകളുമുണ്ടെങ്കിൽ വേദനയും പ്രശ്നങ്ങളും മാറാവുന്നതേയുള്ളൂ. ഫിസിയോതെറപ്പി, കുത്തിവയ്പുകൾ (Interventional Pain Management), ചിലപ്പോൾ ബെൽറ്റ് (Spinal Jacket) എന്നിവയും ഉപയോഗപ്രദമാണ്. വേദന കുറയുന്നതിനനുസരിച്ചു വ്യായാമചികിത്സയും ഉൾപ്പെടുത്തണം.

ഡിസ്ക് പ്രശ്നമുള്ള എല്ലാവർക്കും സർജറി വേണ്ടിവരാറില്ല. ആവശ്യമായ സന്ദർഭങ്ങൾ താഴെ പറയുന്നു.

​∙ മരുന്നു കൊണ്ടു പ്രതീക്ഷിച്ച സമയത്തിനുള്ളിൽ (ഉദ്ദേശം 3-4 ആഴ്ചകൾ) രോഗലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിൽ.

​∙ രോഗലക്ഷണങ്ങൾ (വേദന, പേശികൾക്കു ബലക്ഷയം എന്നിവ) കൂടിക്കൂടി വരികയാണെങ്കില്‍

​∙ മലമൂത്ര വിസർജനത്തിനു തടസ്സം നേരിടുന്നുവെങ്കിൽ.

കടപ്പാട്:

ഡോ. ടി. കെ. വാസുദേവൻ
പ്രഫസർ, ഹെഡ്
ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ
കെഎംസിറ്റി മെഡിക്കൽ കോളജ്,
കോഴിക്കോട്

English Summary:

Slipped is a common condition affecting the intervertebral discs of the spine as people age. These natural cushions absorb shocks and provide flexibility to the backbone. When the jelly-like inner part pushes through a tear in the outer shell, it is called a disc prolapse. Many individuals over twenty-five experience this protrusion without showing any symptoms. Problems arise only when the displaced disc compresses the spinal cord or nerve roots. Symptoms often include lower back pain, weakness, numbness, and radiating discomfort in the legs. Fortunately, most patients recover with proper rest, medication, physiotherapy, and lifestyle awareness. Surgery is typically reserved for severe cases involving progressive weakness or loss of bladder control.

ADVERTISEMENT