എൽ ഡി എൽ കൊളസ്ട്രോൾ കൂടിയാൽ; അപായസാധ്യത തിരിച്ചറിയാം When to Start Medication for Borderline Cholesterol
45 വയസ്സുള്ള ഒരു വ്യക്തിയുടെ ദിനചര്യ പരിശോധനയിൽ കണ്ടെത്തിയ 130 എന്ന എൽഡിഎൽ കൊളസ്ട്രോൾ നില ബോർഡർ ലൈൻ അവസ്ഥയിലാണുള്ളത്. പാരമ്പര്യമായി ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർക്ക് ഈ അളവ് അപകടകരമാകാം എന്നതിനാൽ മരുന്നുകൾ ആവശ്യമായി വന്നേക്കാം. എന്നാൽ ഇത്തരം രോഗപാരമ്പര്യമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവർക്ക് ഭക്ഷണനിയന്ത്രണവും കൃത്യമായ വ്യായാമവും വഴി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. വ്യായാമവും ഭക്ഷണക്രമവും കൊണ്ട് കൊളസ്ട്രോൾ കുറയാത്ത പക്ഷം വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് തുടർചികിത്സ തേടേണ്ടതാണ്.

എനിക്കു 45 വയസ്സ്. ബിപി ഇല്ല. മറ്റ് അസുഖങ്ങൾ ഒന്നുമില്ല. ഈയടുത്തു
റുട്ടീൻ ഹെൽത് ചെക്കപ് നടത്തിയപ്പോൾ എൽഡിഎൽ കൊളസ്ട്രോൾ 130 ആണു കാണിക്കുന്നത്. എന്റെ പ്രായവും ബിപി ചരിത്രവും വെച്ചുനോക്കുമ്പോൾ ഇത് അപകടകര
മാണോ? വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം കൊണ്ട് ഇതു നിയന്ത്രിക്കാൻ പറ്റുമോ?
നിങ്ങളുടെ ചോദ്യം വളരെ പ്രസക്തമാണ്. കാരണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ 130 മി. ഗ്രാം എന്ന റിപ്പോർട്ടു പ്രകാരം നിങ്ങളുടെ കൊള സ്ട്രോൾ നിരക്കു ബോർഡർ ലൈനിലാണ് ഉള്ളത്. ബോർഡർ ലൈനിലുള്ള കൊളസ്ട്രോളിനു മരുന്നു തുടങ്ങണോ അതോ ഭക്ഷണനിയന്ത്ര
ണവും വ്യായാമവും മാത്രം മതിയോ എന്നു പറയാനായി മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
ആദ്യമായി, നിങ്ങളുടെ അച്ഛനമ്മമാർക്ക് ആർക്കെങ്കിലും സ്ട്രോക്കോ ഹാർട്ട് അറ്റാക്കോ വന്നിട്ടുണ്ടോ എന്നറിയണം. നിങ്ങൾക്കു
പുകവലി ശീലമുണ്ടോ എന്നും ശരീരഘടന എങ്ങനെയാണെന്നും കൂടി കണക്കിലെടുത്തു വേണം
ചികിത്സ തീരുമാനിക്കാൻ.
നിങ്ങൾക്കു മറ്റ് അസുഖങ്ങളില്ല എന്നാണു പറഞ്ഞിരിക്കുന്നത്.പക്ഷേ, പ്രമേഹത്തിനു മുന്നോടി
യായ പ്രീ ഡയബറ്റിസ് എങ്കിലും ഉണ്ടെങ്കിൽ എൽഡിഎൽ 100 മി.ഗ്രാമിനു താഴെ നിർത്തേണ്ടത്
അത്യാവശ്യമാണ്.
അതുപോലെ നിങ്ങൾക്കു ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ കുടുംബപാരമ്പര്യം ഉണ്ടെങ്കിൽ എൽഡിഎൽ 100 മി. ഗ്രാമിനു താഴെ നിർത്തണം. എൽഡിഎൽ കൊളസ്ട്രോൾ 100 മി. ഗ്രാമിനു താഴെ നിർത്താൻ മരുന്നുകൾ കഴിക്കേണ്ടി വരും. നിങ്ങൾക്കു മുകളിൽ പറഞ്ഞ രണ്ട് അവസ്ഥകളും ഉണ്ടെങ്കിൽ അടിയന്തരമായി
മരുന്നുകൾ വഴി എൽഡിഎൽ 70 മി. ഗ്രാമിൽ താഴെ നിർത്തേണ്ടതുണ്ട്.
പ്രമേഹവും രോഗപാരമ്പര്യവും ഇല്ലെങ്കിലും ശരീരഭാരം കൂടുതൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും വഴി കൊളസ്ട്രോൾ കുറ യ്ക്കാൻ ശ്രമിക്കണം. എന്നിട്ടും കുറയുന്നില്ലെങ്കിൽ ഡോക്ടറെ കാണുക.