ഡിമൻഷ്യ രോഗബാധിതരെ പരിചരിക്കുന്നതിൽ കൂട്ടിരിപ്പുകാരുടെ പങ്ക് നിർണായകമാണ്. രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനൊപ്പം അവരോട് സ്നേഹത്തോടെയും ആദരവോടെയും പെരുമാറേണ്ടതുണ്ട്. രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതും വ്യായാമവും ബ്രെയിൻ ഗെയിമുകളും ശീലമാക്കുന്നത് രോഗം പുരോഗമിക്കുന്നത് തടയാൻ സഹായിക്കും. മുഴുവൻ സമയവും രോഗിയെ നോക്കുന്ന പരിചാരകർക്ക് മാനസിക സമ്മർദം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടുംബാംഗങ്ങൾ പരിചരണം പങ്കിടുകയും കൃത്യമായ വിശ്രമം ഉറപ്പാക്കുകയും വേണം.

ഒരു ഡിമൻഷ്യ രോഗിയുടെ ചികിത്സയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് കൂട്ടിരിപ്പുകാരാണ്. രോഗിയെ എങ്ങനെ പരിചരിക്കാം എന്ന് പരിചാരകർ (care givers) അറിഞ്ഞിരിക്കണം.

രോഗിക്ക് സഹായി
രോഗിയുടെ കാര്യങ്ങളെല്ലാം എളുപ്പമാക്കി കൊടുക്കണം. അതിനായി സോപ്പ്, ചീപ്പ്, കണ്ണട, ബ്രഷ് എന്നിവയെല്ലാം അതാത് സ്ഥലത്ത് വയ്ക്കുക. എല്ലാ മുറികളിലും ക്ലോക്ക്, കലണ്ടർ എന്നിവ സ്ഥാപിക്കണം. രാത്രി ബാത്റൂമിലേക്ക് പോകുന്ന വഴിയിൽ ഒരു ചെറിയ ലൈറ്റ് ഇട്ടുവയ്ക്കണം; ഇരുട്ടത്ത് തപ്പി തടഞ്ഞു വീഴാതിരിക്കാനാണിത്. രോഗമില്ലാത്തവരോട് പെരുമാറുംപോലെ രോഗികളോട് പെരുമാറണം. എല്ലാ കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങൾ ചോദിക്കണം, ചർച്ചകളിൽ അവരെയും ഉൾപ്പെടുത്തണം. പക്ഷേ അവരുടെ തീരുമാനങ്ങളിൽ അപാകതകൾ ഉണ്ടാവാമെന്ന് നമ്മൾ അറിഞ്ഞിരിക്കണം. അവരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ഇയാളെ അറിയുമോ? അയാളുടെ പേരെന്താ? എന്നൊക്കെ ചോദിച്ചു പരിശോധിക്കുന്നത് അവർക്കിഷ്ടപ്പെടില്ല; അതവർക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കും.

ADVERTISEMENT

നിയന്ത്രണം വേണം, വ്യായാമവും ചെയ്യാം

രക്തമർദം, പ്രമേഹം, കൊളസ്‌ട്രോൾ മുതലായ റിസ്‌ക് ഫാക്‌ടറുകൾ നിയന്ത്രിക്കുന്നത് രോഗം പുരോഗമിക്കുന്നത് ഒരു പരിധിവരെ തടയും. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതും കേൾവിക്കുറവും കാഴ്ചക്കുറവും ചികിത്സിക്കുന്നതും ഡിമൻഷ്യ രോഗികൾക്ക് ഏറെ ഗുണം ചെയ്യും. കൈവീശിയുള്ള നടത്തവും സ്ഥിരമായ വ്യായാമവും ഏറെ പ്രധാനമാണ്. ദിവസേന ഒരു 20-30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഗുണകരമാകും.

ADVERTISEMENT

ശരീരത്തിന്റേതുപോലെ മനസ്സിനും വ്യായാമം നൽകണം. അതിനായി രൂപകൽപ്പന ചെയ്ത പ്രത്യേകതരം ബ്രയിൻ ഗെയിംസുണ്ട് (brain games). ഉദാഹരണത്തിന് ക്രോസ്‌വേഡ് പസിലുകൾ, സുഡോക്കു, ചെസ് തുടങ്ങിയവ ഡിമൻഷ്യയുടെ ആരംഭഘട്ടത്തിൽ അസുഖം പുരോഗമിക്കാതിരിക്കാൻ സഹായിക്കും. പത്രം വായിക്കുന്നതും കൂട്ടുകാരുമായി സംസാരിക്കുന്നതും മറ്റൊരു പ്രധാന കാര്യമാണ്. സോഷ്യലൈസേഷനായി ‘പകൽ വീട്’, ‘സ്നേഹ സദനം’ തുടങ്ങിയ സേവനങ്ങൾ കേരളത്തിൽ ലഭ്യമാണ്.

മിക്കവാറും വീടുകളിൽ മുതിർന്ന അച്ഛനും അമ്മയും മാത്രമേ കാണുകയുള്ളൂ. തികച്ചും ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ അസുഖം കൂടാനുള്ള സാധ്യതകളേറെയായതിനാൽ ഏകാന്തത പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടതും പ്രധാനമാണ്. ദിവസേന ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും രാത്രിയിൽ ഉറങ്ങുന്നത് നല്ലതാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ADVERTISEMENT

കെയർ ഗിവർ ബേൺ ഔട്ട്

ഡിമൻഷ്യ പോലുള്ള അസുഖങ്ങളിൽ രോഗികളെ പരിചരിക്കുന്നവർക്ക് വരുന്ന മാനസിക സമ്മർദം താങ്ങാവുന്നതിലും അപ്പുറമാണ്. അവർക്ക് വളരെയധികം മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാവാം. ഈ കെയർ ഗിവർ ബേൺ ഔട്ട് കൈകാര്യം ചെയ്യേണ്ടത് ഡിമൻഷ്യ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒന്ന് ഓർത്തുനോക്കുക: പകൽ മുഴുവൻ രോഗിയെ പരിചരിച്ച് രാത്രി ഒന്നു കണ്ണടയ്ക്കാൻ നോക്കുമ്പോഴായിരിക്കും രോഗി ബഹളമുണ്ടാക്കുന്നത്. ഡിമൻഷ്യ രോഗികളുടെ കൂട്ടിരിപ്പുകാർ ഒരുപാട് ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്നവരാണ്. എന്നാൽ രോഗികൾക്ക് അവരുടെ അവസ്ഥ കാരണം പരിചരിക്കുന്നവരോട് നന്ദിയും കടപ്പാടും ഒന്നും ഉണ്ടാവില്ല; പകരം കിട്ടുന്നത് ചീത്തവിളിയും ചിലപ്പോൾ അടിയുമായിരിക്കും.

അതുകൊണ്ട് തന്നെ കെയർ ഗിവർ ബേൺ ഔട്ട് വരാതിരിക്കാൻ കുടുംബത്തിലെ എല്ലാവരും രോഗീപരിചരണം പങ്കിടണം. സ്ഥിരമായി രോഗിയെ നോക്കുന്ന പരിചാരകന് മാസത്തിൽ നാലോ അഞ്ചോ ദിവസം വിശ്രമം നൽകാനും ആ സമയത്ത് കുടുംബത്തിൽ മറ്റാരെങ്കിലും രോഗിയെ നോക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. കൃത്യമായ കെയർ ഗിവർ കൗൺസലിങ്ങും പ്രധാനമാണ്. രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ, 2-3 വർഷം കഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ചികിത്സയ്ക്ക് എത്ര െചലവ് വരും, ഓരോ ഘട്ടത്തിലും രോഗിയെ എങ്ങനെ പരിചരിക്കണം എന്നിവയിൽ ഡോക്ടർമാരും സൈക്കോളജിസ്റ്റുമാരും കൃത്യമായ കൗൺസലിങ് നൽകേണ്ടതാണ്. ഡിമൻഷ്യ രോഗികളെ സ്നേഹത്തോടെയും സന്തോഷത്തോടെയും അവർ അർഹിക്കുന്ന ബഹുമാനത്തോടെയും പരിചരിക്കുന്നതിലാണ് കാര്യം. അതിനായി കുടുംബാംഗങ്ങളും സമൂഹവും ഉത്തരവാദിത്തം പങ്കിടണം.

ഡോ. ആശിഷ് വിജയരാഘവൻ

അസിസ്റ്റന്റ് പ്രഫസർ, ന്യൂറോളജി,
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ
സയൻസസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം.

English Summary:

Dementia care requires immense dedication, patience, and proper understanding from family members and caregivers. Caregivers must arrange daily essentials accessibly, use gentle communication, and avoid quizzing patients with difficult memory questions. Managing lifestyle risk factors, ensuring regular physical exercise, and engaging in brain games can slow disease progression. Loneliness should be avoided by encouraging socialization, hobbies, and adequate nightly sleep for at least eight hours. Caregiver burnout is a major challenge that demands shared family responsibilities and periodic breaks for primary caregivers. Professional counseling helps families prepare for future disease stages and financial planning while maintaining patient dignity. Ultimately, treating dementia patients with love, respect, and community support is essential for their well-being.

ADVERTISEMENT