ഭക്ഷണപദാർഥങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാം: ഫ്രിജ് ഉപയോഗിക്കുന്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം Common Mistakes to Avoid While Using a Fridge
നിത്യജീവിതത്തിൽ നാം പരക്കെ ഉപയോഗിക്കുന്ന ഫ്രിഡ്ജിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടുള്ള ഭക്ഷണങ്ങൾ നേരിട്ട് വെയ്ക്കാതിരിക്കുക, പച്ചക്കറികളും മറ്റ് സാധനങ്ങളും അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക, മാംസവും മീനും ഫ്രീസറിൽ വെക്കുക എന്നിവ വളരെ പ്രധാനമാണ്. കൂടാതെ ഫ്രിഡ്ജ് വെക്കുന്ന സ്ഥലത്ത് വായുസഞ്ചാരം ഉണ്ടായിരിക്കണമെന്നും, നനഞ്ഞ കൈകൾ കൊണ്ട് പ്ലഗ് സ്പർശിക്കരുതെന്നും ഈ ലേഖനം വ്യക്തമാക്കുന്നു. ഫ്രിഡ്ജിന്റെ ശരിയായി പ്രവർത്തിക്കാനും രോഗങ്ങൾ ഒഴിവാക്കാനും കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

നിത്യജീവിതത്തിന്റെ ഭാഗമായ ഉപകരണമാണ് ഫ്രിജ്. ഫ്രിജിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗങ്ങൾ ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾ വരാം.
ചൂടുള്ളവ വയ്ക്കരുത്
ചൂടുള്ള ഭക്ഷണസാധനങ്ങൾ നേരിട്ടു ഫ്രിജിൽ വയ്ക്കരുത്. സാധനങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ വിടവു നൽണം. എന്നാലേ വേണ്ടത്ര ശീതീകരണം നടക്കു. പച്ചക്കറികളും പഴവർഗങ്ങളും വയ്ക്കാൻ അടപ്പോടുകൂടി ട്രേയുണ്ട്. കുടിക്കാനുള്ള പാനീയങ്ങൾ അടഞ്ഞ കുപ്പികളിൽ വേണം വയ്ക്കാൻ. സാധാരണ ഫ്രിജിന്റെ ഡോറിനുൾവശത്തു കുപ്പികൾ അടുക്കി നിർത്തി വയ്ക്കാനുള്ള തുട്ടണ്ടാവും. പച്ചക്കറികളും പാകം ചെയ്ത ഭക്ഷണങ്ങളും പൊതിഞ്ഞു വയ്ക്കുന്നതാണു നല്ലത്. അല്ലെങ്കിൽ അടഞ്ഞ പാത്രങ്ങളിലാവാം. പാകം ചെയ്യാത്ത മത്സ്യം, മാംസ്യം എന്നിവ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വയ്ക്കുന്നതാണ് നല്ലത്.
മാംസം, പാൽ
സാധാരണ ഫ്രിഡ്ജിന്റെ ഉൾവശത്തെ അറയുടെ മൂന്നിലൊന്നോ നാലിലൊന്നോ ഭാഗം ഫ്രീസറായി വയ്ക്കാറുണ്ട്. ഫ്രീസറിനുള്ളിലെ താപനില (-)6 മുതൽ (-)18 ഡിഗ്രി സെന്റിഗ്രേഡ് വരെ താഴ്ത്താം. ഇറച്ചി മാത്രമേ സൂക്ഷിക്കുന്നുള്ളുവെങ്കിൽ പൂജ്യം ഡിഗ്രി സെൽഷ്യസിൽ വച്ചാൽ മതി. ഫ്രിഡ്ജിന്റെ പ്രധാന അറ 5 ഡിഗ്രിയിൽ സെറ്റ് ചെയ്യാം. പാൽ പായ്ക്കറ്റുകൾ വയ്ക്കാൻ ട്രേയും ഫ്രീസറിനടിയിൽ കാണാറുണ്ട്. പ്രധാന വാതിലിനുൾവശത്ത് മുകളിലായി മുട്ടയും മറ്റും വയ്ക്കാനുള്ള ട്രേയും ഉണ്ടാകും. ഫ്രീസറിനുള്ളിൽ ഐസ്ക്രീം സൂക്ഷിക്കാനും സാധിക്കും.
ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കാൻ
നനഞ്ഞ കൈകൾ കൊണ്ടു ഫ്രിജിന്റെ പ്ലഗ് ഊരുകയോ ഇടുകയോ ചെയ്യരുത്. ഫ്രിജ് വൃത്തിയാക്കുന്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കണം. ഫ്രിജിനു മാത്രമായി ഒരു പ്ലഗ് പോയിന്റ് വേണം. പ്ലഗ്ഗിനുള്ളിൽ പൊടി കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫ്രീസറിൽ അടച്ചുവച്ച കുപ്പികൾ വയ്ക്കരുത്. പാനീയം കട്ടിയാവുന്പോൾ കുപ്പി പൊട്ടാനും പാനീയം പുറത്തേക്ക് ഒഴുകാനും ഇടയുണ്ട്. ഫ്രിജിനുള്ളിലെ ട്രേകളിലും തട്ടുകളിലും പാകമായി വയ്ക്കാവുന്നതേ വയ്ക്കാവൂ. പുറത്തേക്ക് തള്ളി രീതിയിൽ വയ്ക്കരുത്. വാതിൽ ശരിയായി അടഞ്ഞില്ലെങ്കിൽ തണുത്ത വായു പുറത്തേക്ക് കടക്കാനും ഉപകരണത്തിന്റെ ഊർജ ഉപഭോഗം കൂടാനുമിടയുണ്ട്. ഫ്രിജ് കൂടുതൽ നേരം തുറന്നു വയ്ക്കുന്നതും നന്നല്ല. കുറെയധികം ദിവസം വീട്ടിൽ ആരും താമസമില്ലെങ്കിൽ ഫ്രിജിനുള്ളിൽ സാധനങ്ങളും വച്ചിട്ടില്ലെങ്കിൽ പ്ലഗ്ഗ് ഊരിമാറ്റുന്നതു നന്നായിരിക്കും. ഫ്രിജിനുള്ളിൽ വൃത്തിയാക്കാൻ രാസവസ്തുക്കളോ ലായനികളോ ഉചിതമല്ല. ഫ്രിജിന്റെ ലോഹത്തകിടുകൾ ദ്രവിക്കാൻ (Corrosion) ഇതു ഇടയാക്കും. ഇടയ്ക്കിടെ ഫ്രീസറിലെ ഐസ് ഇളക്കിക്കളയുകയോ ഫ്രിജ് ഓഫാക്കിവച്ച് ഐസ് അലിയിച്ചുകളയുകയോ ചെയ്തില്ലെങ്കിൽ ഫ്രിജിന്റെ ക്ഷമത കുറയാനിടയുണ്ട്.
ഇടയ്ക്ക് തുടയ്ക്കാം
ഫ്രിഡ്ജിനുൾവശം ഇടയ്ക്ക് തുടച്ചു വൃത്തിയാക്കണം. വാതിലുകൾ ചേർന്നടയാനുള്ള സീൽ കേടുവന്നിട്ടില്ല എന്ന് ഉറപ്പാക്കണം. ശരിയായി ചേർന്നടയുന്നില്ലെങ്കിൽ വാതിലിന്റെ റീപ്പറും സീലും മാറ്റിവയ്ക്കണം. ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾക്കനുസരിച്ചു തെർമോസ്റ്റാറ്റ് ക്രമീകരിക്കണം. കുടിക്കാനുള്ള പാനീയങ്ങളും പെട്ടെന്നു കേടുവരാത്ത സാധനങ്ങളും മാത്രമേയുള്ളുവെങ്കിൽ 4 ഡിഗ്രി സെന്റിഗ്രേഡിലും താഴെ താപനില വേണ്ട. ഫ്രിജിലെ കംപാര്‍ടുമെന്റുകളിലെ ഇൻസുലേഷൻ കേടുപറ്റിയിട്ടുണ്ടെങ്കിൽ ഇടയ്ക്ക് അതു മാറ്റി സ്ഥാപിക്കണം.
ഈർപ്പമുള്ള സ്ഥലത്തോ നേരിട്ടു സൂര്യപ്രകാശം അടിക്കുന്നിടത്തോ ഫ്രിഡ്ജ് വയ്ക്കരുത്. സൂര്യതാപം ഫ്രിജിലെ താപനില കൂട്ടും. ഫ്രിജിന്റെ പുറകുവശവും തമ്മിൽ 10 സെന്റി മീറ്റർ വിടവു വേണം. സൈഡുകളിൽ 5 സെന്റി മീറ്റർ വിടവും വേണം. ഫ്രിജ് വയ്ക്കുന്നതിനു ചുറ്റും വായുസഞ്ചാരം തടസ്സപ്പെടുത്താൻ പാടില്ല.
ഡോ. ബി. സുമാദേവി
ഇഎസ്ഐസി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ
ആശ്രാമം, കൊല്ലം