വിവാഹിതരായ ദമ്പതികൾക്കിടയിൽ പരസ്പരം അതിയായ സ്നേഹമുണ്ടെങ്കിലും ലൈംഗിക താൽപര്യം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ലേഖനം ചർച്ച ചെയ്യുന്നു. സ്നേഹവും ലൈംഗിക ആകർഷണവും വ്യത്യസ്തമാണെന്നും, പോൺ ഉപയോ​ഗം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയവ ഇതിന് കാരണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയവും കപ്പിൾ തെറപ്പി, സെക്സ് തെറപ്പി തുടങ്ങിയ വിദഗ്ധ ചികിത്സകളും പ്രയോജനപ്പെടുത്താവുന്നതാണ്.

എന്റെ സുഹൃത്തിനു വേണ്ടിയാണ്. അവൾക്കും ഭർത്താവിനും 35 വയസ്സ്. അവളുടെ ഭർത്താവിന് അവളോടു ലൈംഗികമായ താൽപര്യമില്ല. പക്ഷേ, ഭയങ്കര സ്നേഹമാണ്. എന്താഗ്രഹവും സാധിച്ചുകൊടുക്കും. അദ്ദേഹം പോൺ കാണാറുണ്ട്. മറ്റു സ്ത്രീകളോട് ലൈംഗിക ആകർഷണവും ഉണ്ട്. ഈ സ്വഭാവം മാറുന്നതാണോ?

സ്നേഹവും ലൈംഗിക ആകർഷണവും ഒരേ
കാര്യമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരാളെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും വൈകാരികമായി വളരെ അടുപ്പത്തിൽ ആയിരിക്കുകയും ചെയ്യുമ്പോഴും, അതേ വ്യക്തിയോടുള്ള ലൈംഗിക താൽപര്യം കുറയാം. അതുകൊണ്ടു മാത്രം ആ വ്യക്തിക്ക് ഭാര്യയെ സ്നേഹമില്ല എന്നോ വിവാഹബന്ധം പരാജയപ്പെട്ടുവെന്നോ അർത്ഥമില്ല.
അതുപോലെ തന്നെ, വിവാഹിതനായ ഒരാൾക്ക് മറ്റുള്ളവരോടു ലൈംഗികമായ ആകർഷണം തോന്നുന്നതും മനുഷ്യന്റെ സ്വാഭാവിക ലൈംഗിക മനശ്ശാസ്ത്രത്തിന്റെ ഭാഗമായിരിക്കാം. ആകർഷണം തോന്നുന്നത് ഒന്നാണ്; അതനുസരിച്ചു പെരുമാറുന്നതു മറ്റൊന്നാണ്. വിവാഹബന്ധത്തിൽ അതിർവരമ്പുകൾ പാലിക്കുന്നുണ്ടോ, പങ്കാളിയെ വഞ്ചിക്കുന്നുണ്ടോ, പോൺ കാഴ്ച നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടോ, അതുകൊണ്ടു ദാമ്പത്യജീവിതത്തിൽ മനോവൈഷമ്യം ഉണ്ടാകുന്നുണ്ടോ എന്നിവയാണു
കൂടുതൽ പ്രസക്തം.

ചിലരിൽ, പോൺ കാണുന്നതും ഭാര്യയോടുള്ള
ലൈംഗിക താൽപര്യം കുറവായിരിക്കുന്നതും തമ്മിൽ ബന്ധമുണ്ടാകാം. എന്നാൽ പോൺ കാണുന്നതു കൊണ്ടാണു ഭാര്യയോട് ആകർഷണം ഇല്ലാത്തത് എന്നു പൊതുവായി പറയാനാകില്ല. പിരിമുറുക്കം, വിഷാദം, ഉത്കണ്ഠ, ബന്ധങ്ങളിലെ ഡൈനാമിക്സ്, ലൈംഗികമായ പ്രതീക്ഷകൾ, കിടപ്പറയിലെ പ്രകടനം സംബന്ധിച്ച ഉത്കണ്ഠ, ഹോർമോൺ–മെഡിക്കൽ ഘടകങ്ങൾ, ചില മരുന്നുകൾ, പതിവായ
സ്വയംഭോഗം/ പോൺ കാണൽ, ലൈംഗികമായ ഒാറിയന്റേഷൻ അല്ലെങ്കിൽ വ്യക്തിയുടെ ലൈംഗികമായ മുൻഗണനകൾ തുടങ്ങി ഒട്ടേറെ കാരണങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ADVERTISEMENT

അതുകൊണ്ട് ഇവിടെ ചോദിക്കേണ്ട പ്രധാന ചോദ്യം “അയാൾക്ക് മറ്റൊരു സ്ത്രീയോട് ആകർഷണം ഉണ്ടോ?” എന്നതല്ല. മറിച്ച്, “ഈ ലൈംഗികരീതി അദ്ദേഹത്തിനും ഭാര്യയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? ദാമ്പത്യബന്ധത്തെ ബാധിക്കുന്നുണ്ടോ? അതു മാറ്റാൻ അദ്ദേഹം തയാറാണോ?” എന്നതാണ്.
ഒരാൾക്കു സാധാരണയിലും വ്യത്യസ്തമായ ലൈംഗിക താൽപര്യങ്ങൾ ഉണ്ടെന്നതു കൊണ്ടു മാത്രം അതൊരു സൈക്യാട്രിക് ഡിസോഡർ ആകുന്നില്ല. ഡയഗ്നോസ്റ്റിക് & സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഒാഫ്
മെന്റൽ ഡിസോഡേഴ്സ്–5 ൽ (ഡിഎസ്എം-5) സാധാരണമല്ലാത്ത ലൈംഗിക താൽപര്യങ്ങൾക്കും
മനോരോഗങ്ങൾക്കും ഇടയിൽ വ്യക്തമായ വ്യത്യാസം കാണിക്കുന്നുണ്ട്; മനോവ്യഥ (Distress), മാനസിക വൈകല്യം (Impairement), അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതം ലംഘിക്കുന്ന ലൈംഗികപ്രവൃത്തി തുടങ്ങിയ കാര്യങ്ങളാണു പ്രശ്നമായി പ്രധാനമായും പരിഗണിക്കുന്നത്.

സ്വഭാവം മാറ്റാമോ?
താങ്കളുടെ സുഹൃത്തിന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റുക സാധ്യമാണ്, പക്ഷേ ‘മാറ്റുക’ എന്നു പറയുമ്പോൾ ലൈംഗികമായ ആകർഷണം ഇല്ലാതാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. ആദ്യം അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ കാരണം കണ്ടുപിടിക്കണം. കപ്പിൾ തെറപ്പി, സെക്സ് തെറപ്പി, വ്യക്തിഗതമായ സൈക്കോതെറപ്പി എന്നിവ ഇത്തരം ചില സാഹചര്യങ്ങളിൽ വളരെ പ്രയോജനകരമാണ്. പോൺ കാഴ്ച പ്രശ്നം ആണെങ്കിൽ അതിന്റെ തവണകൾ, അതിലേക്കു നയിക്കുന്നതെന്ത്, എത്രമാത്രം തീവ്രമായിട്ടുണ്ട് എന്നിവ വിലയിരുത്തണം. അതോടൊപ്പം പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം, ആത്മബന്ധം, പ്രതീക്ഷകൾ, ലൈംഗികതയെക്കുറിച്ചുള്ള ഉത്കണ്ഠ (Performance Pressure) എന്നിവയും പരിഗണിക്കണം.

ADVERTISEMENT

ഭാര്യയെ കുറ്റപ്പെടുത്തുകയോ
‘നിനക്കാണ് എന്തോ കുറവ്’ എന്നു പറയുകയോ ചെയ്യുന്നത് ഒരിക്കലും ശരിയായ സമീപനമല്ല. ലൈംഗിക ആഗ്രഹം എന്നതു ബന്ധങ്ങളിലെ
പ്രശ്നം ആകാം; അത് ഒരാളുടെ സൗന്ദര്യം, സ്ത്രൈണത, യോഗ്യത എന്നിവയുടെ അളവുകോലല്ല.

മറുപടി നൽകിയിരിക്കുന്നത്–
േഡാ. വർഷ വിദ്യാധരൻ
പ്രഫസർ (CAP), സൈക്യാട്രി വിഭാഗം
ഗവ. മെഡി. കോളജ്, കോഴിക്കോട്

ADVERTISEMENT
English Summary:

Sexual desire and deep emotional love are often two entirely different concepts in a marriage. Loving a partner deeply does not automatically guarantee active sexual attraction toward them. Many factors including psychological stress, anxiety, medical issues, and porn consumption can impact intimacy. The husband may experience attraction toward other women, which is sometimes part of human psychology. Addressing these concerns requires understanding whether the behavior causes distress to the couple. Professional interventions like couple therapy and sex therapy can help resolve these intimacy issues effectively.

ADVERTISEMENT