എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? ചെയ്യേണ്ടത് അറിയാം Understanding Metabolic Rate and Weight Gain
ശരീരം ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്ന പ്രക്രിയയായ മെറ്റബോളിസം മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി വണ്ണം വർദ്ധിക്കുന്നു. വ്യായാമക്കുറവും ഇരുന്നുള്ള ജോലിയും ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ ഹൈപ്പോതൈറോയിഡിസം പോലുള്ള രോഗങ്ങളും ഇൻസുലിൻ പോലുള്ള ഹോർമോണുകളുടെ വ്യതിയാനങ്ങളും മെറ്റബോളിക് നിരത്ത് കുറയ്ക്കാൻ ഇടയാക്കും. അതിനാൽ രക്ത പരിശോധന നടത്തി ഹോർമോൺ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും, ബേസൽ മെറ്റബോളിക് നിരട്ടിനനുസരിച്ച് ഡയറ്റ് ക്രമീകരിക്കുകയും ചെയ്യേണ്ടത് വണ്ണം കുറയ്ക്കാൻ അത്യാവശ്യമാണ്.

30 വയസ്സുള്ള പുരുഷനാണ്. ശരീരഭാരം വേണ്ടതിലും 10 കിലോ കൂടുതലാണ്. ഇരുന്നുള്ള ജോലിയാണ്. വ്യായാമം കുറവും. ഡയറ്റ് ചെയ്തു ഭാരം കുറയ്ക്കാൻ പറ്റുന്നില്ല. ഡയറ്റീഷനെ കണ്ടപ്പോൾ മെറ്റബോളിക് റേറ്റ് കുറവാണെന്നു പറഞ്ഞു. എന്താണിത്? ഇത് എങ്ങനെ കൂട്ടാം?
നമ്മൾ ആഹാരം കഴിക്കുമ്പോൾ അതുവഴി ശരീരത്തിലേക്കു കാലറി, അഥവാ ഊർജം എത്തുകയും, വ്യായാമവും ജോലികളും ചെയ്യുമ്പോൾ ശരീരത്തിൽ എത്തിയ കാലറി, എരിഞ്ഞു തീരുകയും (മെറ്റബോളൈസ്) ചെയ്യും. ഈ അടിസ്ഥാന പ്രക്രിയയിൽ വ്യത്യാസം വരുന്നത് അനുസരിച്ചാണു വണ്ണം കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നത്.
മെറ്റബോളിസം എന്നു പറയുന്നതു ശരീരം ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന പോഷകങ്ങളെ ഊർജമായി മാറ്റുന്ന പ്രക്രിയയാണ്. ഈ പ്രക്രിയ മന്ദഗതിയിലായാൽ, ഭക്ഷണം ശരിയായി ദഹിക്കാതെയും അതിൽ നിന്നു ലഭിക്കേണ്ട ഊർജം ശരിയായി ഉപയോഗിക്കപ്പെടാതെയുമിരിക്കും. ശരീരത്തിന് ആവശ്യത്തിലധികം ഊർജം ലഭിക്കു
മ്പോൾ അതു കൊഴുപ്പായി അടിഞ്ഞു ശരീരഭാരം കൂടാനിടയാക്കുന്നു.
നിങ്ങളുടെ കാര്യത്തിൽ വ്യായാമം കുറവായതുകൊണ്ടും ദീർഘനേരം ഇരിക്കുന്നതുകൊണ്ടും മെറ്റബോളിസം കുറയുകയും ശരീരത്തിൽ കൂടുതൽ കാലറി കെട്ടിക്കിടക്കുകയും ചെയ്യാം. ഇതാകാം ശരീരഭാരം കൂട്ടുന്നത്.
ചില രോഗങ്ങൾ കാരണവും മെറ്റബോളിസം കുറയാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്ന ഹൈപ്പോതൈറോയ്ഡിസം ഉദാഹരണം. അതുകൊണ്ടു രക്തം പരിശോധിച്ചു ഹൈപ്പോതൈറോയ്ഡിസം ഇല്ലെന്നു തീർച്ചപ്പെടുത്തുക. വണ്ണം കൂട്ടാൻ സാധ്യതയുള്ള ഏതെങ്കിലും ഹോർമോൺ ക്രമക്കേട് ഉണ്ടോയെന്നും പരിശോധിക്കണം. ശരീരത്തിൽ അളവിൽ കൂടുതൽ ഇൻസുലിൻ ഹോർമോൺ ഉണ്ടായാലും അമിതമായി വണ്ണം വയ്ക്കാം.
വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബേസൽ മെറ്റബോളിക്
റേറ്റ് കണ്ടെത്തി അതിലും കുറഞ്ഞ കാലറിയുള്ള ഡയറ്റ് വേണം ചെയ്യാൻ.
BMR കണക്കാക്കാം
ബേസൽ മെറ്റബോളിക് റേറ്റ് കണക്കാക്കുന്നത് ഇങ്ങനെയാണ്.
സ്ത്രീകൾക്കായി : BMR = 10 x ഭാരം (kg) + 6.25x ഉയരം (cm) – 5 x പ്രായം
(വർഷം) – 161
പുരുഷന്മാർക്കായി :
BMR = 10 x ഭാരം (kg) + 6.25 x ഉയരം (cm) – 5 x പ്രായം (വർഷം) + 5
ഉദാഹരണം (പുരുഷൻ)
ഭാരം = 70 kg
ഉയരം = 175 cm
പ്രായം = 30 വർഷം
BMR = (10x 70) + (6.25 x 175)
– (5 x 30) + 5
= 700 + 1093.75 – 150 + 5
= 1648.75 kcal/day
(ഏകദേശം 1650)
ഒാരോരുത്തരുടെയും പ്രായം, ശരീരഭാരം, ലിംഗഭേദം എന്നിവ അനുസരിച്ചാണു ബേസൽ മെറ്റബോളിക് റേറ്റ് കണ്ടെത്തുന്നത്. ശരാശരി ബിഎംആർ നിരക്ക്– പുരുഷന്മാർ: 1600-1800 Kcal/day. സ്ത്രീകൾ: 1400–1600 Kcal/da
പഞ്ചസാര, അരി, ഗോതമ്പ് മുതലായവ നന്നായി കുറയ്ക്കണം. മെറ്റബോളിക് േററ്റ് സ്വാഭാവികമായി കൂട്ടാൻ ചില ഭക്ഷണക്രമീകരണങ്ങളും പതിവായ വ്യായാമവും സഹായിക്കും. ഏതായാലും
എൻഡോക്രൈനോളജിസ്റ്റിനെ കാണുക.