ഗർഭിണികൾ കഴിക്കരുത്: ആർത്തവം നീട്ടിവയ്ക്കാൻ മരുന്നു കഴിക്കുമ്പോൾ ജാഗ്രത How Hormone Pills Help Delay the Menstrual Cycle
സ്ത്രീകളുടെ ജീവിതത്തിലെ സ്വാഭാവിക ജൈവിക പ്രക്രിയയായ ആർത്തവം പലപ്പോഴും യാത്രകൾ, പരീക്ഷകൾ, ആഘോഷങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഹോർമോൺ മരുന്നുകൾ ഉപയോഗിച്ച് നീട്ടിവയ്ക്കാറുണ്ട്. നോർഎതിസ്റ്റെറോൺ പോലുള്ള സിന്തറ്റിക് പ്രൊജസ്റ്റെറോൺ ഗുളികകൾ ഗർഭപാത്രത്തിലെ ആന്തരിക സ്തരം പുറന്തള്ളപ്പെടാതെ തടഞ്ഞാണ് ആർത്തവം വൈകിക്കുന്നത്. എന്നാൽ ഗർഭിണികൾ, കരൾ-ഹൃദ്രോഗമുള്ളവർ തുടങ്ങിയവർ ഈ മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, ഇവയുടെ ആവർത്തിച്ചുള്ള ഉപയോഗം ആർത്തവചക്രം തെറ്റുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

സ്ത്രീ കളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ജൈവിക പ്രക്രിയ മാത്രമല്ല ആർത്തവം, ആധുനിക സമൂഹത്തിൽ സ്ത്രീകളുടെ ദൈനംദിന പ്രവർത്തനങ്ങളെ വരെ സ്വാധീനിക്കുന്ന ഒന്നാണ്. ആർത്തവ രക്തസ്രാവവും അതിനോടനുബന്ധിച്ചു വരുന്ന ശാരീരിക–മാനസിക പ്രയാസങ്ങളും പഠനം, ജോലി, യാത്രകൾ എന്നിവയെ എല്ലാം സ്വാധീനിക്കുന്നു. അതുകൊണ്ടു കൂടിയാണ് ഈയടുത്തു ഗവൺമെന്റ് ആർത്തവസമയത്തു സ്ത്രീകൾക്ക് അവധി നൽകുന്നതു പരിഗണിച്ചത്.
ആർത്തവ സമയത്തു ഗർഭപാത്രത്തിലെ ആന്തരിക പാളികളും അവയുടെ ആവരണവും ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ രക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. ഇത് ഓവുലേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസവും ഉണ്ടാകാറുണ്ട്. ആർത്തവ ചക്രത്തിന്റെ ആദ്യ 4-7 ദിവസങ്ങളിലാണു സാധാരണയായി ചെറിയ രക്തസ്രാവം ഉണ്ടാകുന്നത്. ഓരോ 28 ദിവസങ്ങളിലും ഇതു തുടരുന്നു. രക്തസ്രാവം ഉണ്ടാകുന്ന ആദ്യ ദിവസങ്ങളെ 'പീരിയഡ്' എന്നു പൊതുവേ പരാമർശിക്കുന്നു.
ഈ സമയത്തുണ്ടാകുന്ന അസ്വാഭാവികമായ ചില മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കാം. 25 ശതമാനം സ്ത്രീകളിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നു. തലവേദന, ശരീരവേദന, അമിത രക്തസ്രാവം, കഠിനമായ വയറുവേദന, ആഹാരത്തിനു രുചിക്കുറവ്, ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, മൂഡ് മാറ്റങ്ങൾ എന്നിവയാണു പ്രധാനമായും കണ്ടുവരുന്നത്.
അതുകൊണ്ടു തന്നെ യാത്ര, പരീക്ഷ ചില ചടങ്ങുകൾ, ആഘോഷങ്ങൾ പോലുള്ള ഒഴിവാക്കാൻ പറ്റാത്ത
കാര്യങ്ങൾക്കായി ആർത്തവം മാറ്റി
വയ്ക്കാനോ നീട്ടി വയ്ക്കാനോ പലരും ശ്രമിക്കാറുണ്ട്. ഇതിനായി ഹോർമോൺ മരുന്നുകളാണു പ്രധാനമായും ഉപയോഗിക്കുന്നത്.
ഹോർമോൺ ഗുളിക
നോർഎതിസ്റ്റെറോൺ - 5 മി. ഗ്രാം. Regestrone, Primolut-N എന്നീ ബ്രാൻഡ് നാമങ്ങളിൽ ലഭിക്കുന്നു. ശരീരത്തിൽ കാണപ്പെടുന്ന പ്രൊജസ്റ്റെറോൺ എന്ന സ്വാഭാവിക ഹോർമോണിന്റെ സിന്തറ്റിക് വകഭേദമാണ് ഈ മരുന്ന്. ഈ മരുന്നു കഴിക്കുമ്പോൾ ഹോർമോൺ നിരക്ക് ഉയരുകയും, ഗർഭപാത്രത്തിലെ ആന്തരിക സ്തരം പുറന്തള്ളപ്പെടാതെ സൂക്ഷിക്കുകയും, രക്തസ്രാവം ഉണ്ടാകാതെ നിലനിർത്തുകയും ചെയ്യുന്നു. ഈ താൽക്കാലിക പ്രവർത്തനം മരുന്നു നിർത്തുന്നതോടെ അവസാനിക്കും.
ഗുളിക രൂപത്തിൽ ലഭ്യമാകുന്ന ഈ മരുന്ന് ആർത്തവം തുടങ്ങുന്നതിനു മൂന്നു ദിവസം മുൻപു മുതൽ കഴിച്ചു തുടങ്ങണം. എന്നുവരെയാ
ണോ മാറ്റിവയ്ക്കേണ്ടത് അന്നുവരെ കഴിക്കണം. പരമാവധി മൂന്ന് ആഴ്ച വരെ ആർത്തവം നീട്ടിവയ്ക്കാൻ ഈ ഗുളികകൾ ഉപയോഗിക്കാറുണ്ട്.
മെഡ്രോക്സി പ്രൊജസ്റ്ററോൺ - 10 മി. ഗ്രാം എന്ന ഗുളികയും പ്രത്യേക അവസരങ്ങളിൽ വൈദ്യനിർദേശത്തോടെ ഉപയോഗിച്ചു വരുന്നു.
എല്ലാവർക്കും പാടില്ല
ഗർഭിണി ആകാൻ സാധ്യത ഉള്ളവർ ആർത്തവചക്രം നീട്ടി വയ്ക്കാൻ ഈ മരുന്നുകൾ കഴിക്കാൻ പാടുള്ളതല്ല. കരൾ രോഗമുള്ളവർ, രക്തം കട്ടപിടിക്കൽ, ഹൃദയസംബന്ധമായ രോഗമുള്ളവർ, മൈഗ്രെയ്ൻ ഉള്ളവർ എന്നിവർ ഈ മരുന്ന് ഒഴിവാക്കുക. അപസ്മാരം, ആസ്മ, വൃക്കരോഗം, ഹൃദയസംബന്ധമായ അസുഖം, വിഷാദ രോഗം എന്നിവ ഉള്ളവരും മറ്റു മാനസിക രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഈ മരുന്നു കഴിക്കുക.
അലർജി, തൊലിപ്പുറത്തു പാടുകൾ, തടിപ്പ്, സ്തനങ്ങളിലെ വേദന, തലകറക്കം, വയറുവേദന, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പാർശ്വഫലങ്ങൾ. ആർത്തവം നീട്ടിവയ്ക്കുന്നതു തൽക്കാലത്തേക്കു സൗകര്യപ്രദമായി തോന്നാം. പക്ഷേ, ആവർത്തിച്ചുപയോഗിച്ചാൽ രക്തസ്രാവം നീണ്ടുനിൽക്കാനോ ക്രമം തെറ്റാനോ ഇടയുണ്ട്.
ഡോ. ഹരികുമാർ ആർ.
ഫാർമസി സ്േറ്റാർ സൂപ്രണ്ട്,
ഗവ. മെഡി. കോളജ്, കോട്ടയം