ഭക്ഷണം കഴിക്കാതിരിക്കലും ഇരുട്ടുമുറിയിൽ അടച്ചിരിക്കലുമല്ല ഡോപമിൻ ഫാസ്റ്റിങ്; ശരിയായ രീതി അറിയാം The Truth About Dopamine Fasting and Brain Health
തലച്ചോറിലെ ഡോപമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സിലിക്കൺ വാലിയിൽ പ്രചാരത്തിലുള്ള ഡോപമിൻ ഫാസ്റ്റിങ് എന്ന വെൽനസ് ട്രെൻഡിന്റെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. ഡോപമിൻ ഫാസ്റ്റിങ് എന്നത് സന്തോഷം തരുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കലല്ല, മറിച്ച് അഡിക്ഷനുകളിൽ നിന്ന് പുറത്തുകടക്കാനും തലച്ചോറിനെ പുനഃക്രമീകരിക്കാനുമുള്ള ഒരു മനശാസ്ത്ര ചികിത്സാ രീതിയാണ്. ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷന് പകരം സ്ലോ ഡോപമിൻ ആക്റ്റിവിറ്റികൾ ശീലമാക്കുന്നതിലൂടെയും പ്രലോഭനങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും പ്രശ്നക്കാരായ പെരുമാറ്റശീലങ്ങളെ വിജയകരമായി മാറ്റിയെടുക്കാം.

ഇരുപത്തിനാലു മണിക്കൂർ നേരം, ഭക്ഷണമൊന്നും കഴിക്കാതിരിക്കുക, മൊബൈലും ലാപ്ടോപും ടിവി പോലും മാറ്റി വയ്ക്കുക, വായനയോ പാട്ടുകേൾക്കലോ പോലും ഒഴിവാക്കുക... ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കി ഇരുട്ടുമുറിയിൽ അടച്ചിരിക്കുക...അങ്ങനെ നമുക്കു സന്തോഷം നൽകുന്ന എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുക...
കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ടല്ലേ? സിലിക്കൺ വാലിയിലെ സാങ്കേതിക വിദഗ്ധരുൾപ്പെടെ ഏറ്റെടുത്തു വൈറലാക്കിയ ഡോപമിൻ ഫാസ്റ്റിങ് എന്ന ഈ വെൽനസ് ട്രെൻഡ് പക്ഷേ, ശാസ്ത്രീയമല്ല. അഡിക്ഷനുകളിൽ നിന്നു പുറത്തുവരാൻ
ഡോപമിൻ ഫാസ്റ്റിങ് ശരിയായ രീതിയിൽ ചെയ്യേണ്ടത് എങ്ങനെ എന്നറിയാം.
എന്താണ് ഡോപമിൻ ?
ഡോപമിൻ എന്നതു നമ്മുടെ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട രാസവസ്തുവാണ്. നമ്മുടെ ശ്രദ്ധ, മോട്ടിവേഷൻ, ചലനം എന്നിവയെ ഒക്കെ നിയന്ത്രിക്കുന്നതിൽ ഇതിനു കാര്യമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നിലനിൽപിന് ഇതു പ്രധാനവുമാണ്. തലച്ചോറിലെ ഡോപമിൻ ഉൽപാദനം കുറഞ്ഞാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനോ നടന്നുചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കാനോ പോലും സാധിക്കുകയില്ല.
എന്തെങ്കിലും കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കുമ്പോഴോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴോ പുതിയ ഡ്രസ്സ് വാങ്ങുമ്പോഴോ എന്തിനേറെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചു നോട്ടിഫിക്കേഷൻ ലഭിക്കുമ്പോഴോ പോലും തലച്ചോറിൽ ഡോപമിൻ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല ആ സുഖാനുഭവത്തെ ഒാർത്തുവയ്ക്കാൻ തലച്ചോറിനു സിഗ്നൽ നൽകുകയും ചെയ്യുന്നു.
അതുകൊണ്ട് വീണ്ടും ആ പ്രവൃത്തി ആവർത്തിക്കുമ്പോൾ നമുക്കു സന്തോഷം അനുഭവപ്പെടുന്നു. പലപ്പോഴും ജങ്ക് ഫൂഡ്, സ്ക്രീൻ കാണൽ, ഗെയിമിങ് പോലുള്ള അനാരോഗ്യകരമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴാണു പെട്ടെന്നു ഡോപമിൻ ഉൽപാദനം (Instant Gratification) നടക്കുന്നത്. എപ്പോഴെങ്കിലും ഡോ പമിൻ കുറയുമ്പോഴോ മതിയാകാതെ വരുമ്പോഴോ അതു കൂട്ടാനായി സഹായിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ മനസ്സു നിർദേശിക്കും. അങ്ങനെയാണു പല അഡിക്ഷനുകളും രൂപപ്പെടുന്നത്.
തെറ്റിധരിക്കപ്പെട്ട ട്രെൻഡ്
നമ്മെ അമിതമായി ഉത്തേജിപ്പിക്കുന്ന, അഡിക്റ്റ് ആക്കുന്ന പ്രശ്നകരമായ പെരുമാറ്റങ്ങളോടുള്ള ആസക്തി കുറയ്ക്കാനുള്ള പോംവഴിയായി ഡോപമിൻ ഫാസ്റ്റിങ് എന്ന ആശയം ആദ്യമായി കൊണ്ടുവരുന്നതു കാമറൂൺ സെപ എന്ന സൈക്കോളജിസ്റ്റാണ്. ഡോപമിൻ ഫാസ്റ്റിങ്ങിനെ ഇപ്പോഴുള്ള തീവ്രമായ രീതിയിൽ അല്ല സെപ വിഭാവനം ചെയ്തത്. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി അടിസ്ഥാനമാക്കിയുള്ള ലളിതമായ മനശ്ശാസ്ത്ര ചികിത്സാരീതിയാണ് അദ്ദേഹം മുൻപോട്ടുവച്ചത്. ആളുകൾ അതിനെ തെറ്റിധരിച്ചു ഡോപമിൻ ഉൽപാദനത്തിനു കാരണമാകുന്ന, സന്തോഷം തരുന്ന എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുക എന്ന വിചിത്രമായ വെൽനസ് ട്രെൻഡ് ആക്കുകയായിരുന്നു.
തലച്ചോറിനെ റീസെറ്റ് ചെയ്യാം
യഥാർഥത്തിൽ ഡോപമിൻ ഫാസ്റ്റിങ് എന്നാൽ തലച്ചോറിലെ ഡോപമിന്റെ അളവു കുറയ്ക്കലല്ല. അങ്ങനെ ഡോപമിന്റെ അളവു കുറയ്ക്കാനുമാകില്ല. പകരം ആസക്തിയുണ്ടാക്കുന്ന പ്രശ്നകാരികളായ പെരുമാറ്റശീലങ്ങളെ നിയന്ത്രിച്ചു തലച്ചോറിനെ പുനഃക്രമീകരിക്കുകയാണു വേണ്ടത്. അങ്ങനെ തലച്ചോറിനെ റീസെറ്റ് ചെയ്യുമ്പോൾ ഡോപമിനോടുള്ള സംവേദനത്വം മെച്ചപ്പെടുകയും ശ്രദ്ധക്കുറവും എടുത്തുചാട്ടവും (Impulsive behaviour) കുറയുകയും ചെയ്യും. അതിനു ചെയ്യേണ്ട ചില നടപടികൾ
അറിയാം.
∙ വലിയതോതിൽ ഡോപമിൻ കിക്ക് തരുന്ന കാര്യങ്ങൾ കുറച്ചുകൊണ്ടുവരിക. ഉദാഹരണത്തിന്, റീലുകൾ സ്ക്രോൾ ചെയ്യുന്നതാണു വലിയ സന്തോഷം തരുന്നതെങ്കിൽ ദിവസവും അതിനു വേണ്ടി ചെലവിടുന്ന സമയം കുറച്ചുകൊണ്ടുവരാം.
∙ എപ്പോഴാണോ അഡിക്ഷനുള്ള പ്രവൃത്തിക്കായി ആഗ്രഹം തോന്നുന്നത് (Trigger) അത് ഒഴിവാക്കുക (Stimulus Control). ഉദാഹരണത്തിന്, നോട്ടിഫിക്കേഷന്റെ ശബ്ദം കേൾക്കുന്നതു ഫോൺ കാണാൻ പ്രലോഭനം ആകുമെങ്കിൽ നോട്ടിഫിക്കേഷൻ സൈലന്റ ് ആക്കാം. അതല്ലെങ്കിൽ ഫോൺ മാറ്റിവയ്ക്കാം.
∙ അഥവാ നോട്ടിഫിക്കേഷൻ കേൾക്കുമ്പോൾ ഫോൺ എടുത്തുനോക്കാൻ പ്രലോഭനം ഉണ്ടായാലും അതിനെ അടക്കിവയ്ക്കുക. പലതവണ ആകുമ്പോൾ മനസ്സ് ഇതുമായി പൊരുത്തപ്പെടും.
∙ നിമിഷനേരം കൊണ്ട് ആനന്ദം തരുന്ന (ഇൻസ്റ്റന്റ ് ഗ്രാറ്റിഫിക്കേഷൻ) പ്രവൃത്തികൾക്കു പകരം കൂടുതൽ അധ്വാനവും ക്ഷമയും വേണ്ട, എന്നാൽ ഡോപമിൻ റിലീസ് ഉണ്ടാക്കുന്ന ‘സ്ലോ ഡോപമിൻ’ ആക്റ്റിവിറ്റികളിലേക്കു മാറുക. പുതിയ കാര്യങ്ങൾ പഠിക്കുന്നതോ വ്യായാമം ചെയ്യുന്നതോ ധ്യാനിക്കുന്നതോ പ്രിയപ്പെട്ട ഹോബികളിൽ ഏർപ്പെടുന്നതോ ഉദാഹരണം.
∙അഡിക്ഷൻ വല്ലാതെ വേരൂന്നിക്കഴിഞ്ഞാൽ അതു തനിയെ മാറ്റാൻ കഴിയണമെന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം.