കോട്ടയം അയർക്കുന്നം സ്വദേശിയായ ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ കഠിനമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും കായിക ലോകത്ത് വിസ്മയം തീർക്കുകയാണ്. പത്താം വയസ്സിൽ കളരിപ്പയറ്റും യോഗയും അഭ്യസിച്ചുതുടങ്ങിയ ഈ ഇരുപത്തിയൊന്നുകാരി, ഇന്ന് അഞ്ച് തവണ ദേശീയ യോഗ മെഡൽ ജേതാവും രണ്ട് തവണ മിസ് കേരള ഫിറ്റ്നസ് ഫിസിക്ക് വിജയിയുമാണ്. യോഗയുടെ ഫ്ലെക്സിബിലിറ്റിയും കരാട്ടെയും ബോഡിബിൽഡിങ്ങും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ട് യാതൊരുവിധ പരിക്കുകളുമില്ലാതെയാണ് താരം തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്. എം.ജി സർവകലാശാലയിൽ യോഗ പി.ജി വിദ്യാർത്ഥിനിയായ ഭാഗ്യലക്ഷ്മി, പതിമൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് യോഗയും കളരിയും പരിശീലിപ്പിച്ചും മാതൃകയാകുന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ചിട്ടയായ ജീവിതരീതിയും പിന്തുടരുന്ന ഭാഗ്യലക്ഷ്മിയുടെ ഭാവി ലക്ഷ്യം അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിനായി തിളങ്ങുക എന്നതാണ്.

സ്‌റ്റേജിൽ ഭാഗ്യലക്ഷ്മിയുടെ ദ്രുതചലനങ്ങൾ കണ്ടിരിക്കുമ്പോൾ, ഇത് അസ്ഥികളില്ലാത്ത ശരീരമാണോ എന്ന അമ്പരപ്പ് കാഴ്ചക്കാരിൽ നിറയും. ഒട്ടേറെ കണ്ണുകളിൽ അദ്ഭുതവും കൗതുകവും ഇടകലരുന്ന ആ നിമിഷങ്ങളിൽ പുതുരൂപഭാവങ്ങളിലേക്കു തന്റെ ശരീരത്തെ മാറ്റിയെടുത്ത് ഭാഗ്യലക്ഷ്മി വീണ്ടും വിസ്മയിപ്പിക്കും.

കളരിപ്പയറ്റിനും യോഗാസനങ്ങൾക്കുമൊപ്പം ബാല്യത്തിൽ തുടങ്ങിയ യാത്ര തന്റെ ജീവിതത്തെ പാടേ മാറ്റിയെഴുതുന്ന ഒന്നായി മാറുമെന്ന് ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ കരുതിയില്ല. 11 വർഷത്തെ തുടർപരിശീലനത്തിലൂടെ കളരിപ്പയറ്റിലും യോഗയിലും ഇന്ന് തിളക്കമാർന്ന നേട്ടങ്ങൾ ഭാഗ്യലക്ഷ്മി സ്വന്തമാക്കിക്കഴിഞ്ഞു. അഞ്ചു വർഷമായി കരാട്ടേയിലും ബോഡി ബിൽഡിങ്ങിലും കൂടി ഈ പെൺകുട്ടിയുടെ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.
അഞ്ചു തവണ നാഷനൽ യോഗാ മെഡലിസ്‌റ്റായ ഭാഗ്യലക്ഷ്മി രണ്ടു തവണ മിസ് കേരള ഫിറ്റ്നസ് ഫിസിക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചു തവണ മിസ് കോട്ടയം പട്ടവും നേടി. കോട്ടയം അയർക്കുന്നം സ്വദേശിയായ ഈ 21-കാരി ഗവൺമെന്റ് സർട്ടിഫൈഡ് യോഗാ ഇൻസ്ട്രക്‌റ്ററാണ്. 13 സ്കൂളുകളിൽ യോഗാ അധ്യാപികയായ ഭാഗ്യലക്ഷ്മി ഒട്ടേറെ വിദ്യാർത്ഥികൾക്ക് കളരിപ്പയറ്റു പരിശീലനവും നൽകുന്നുണ്ട്.

കളരിയിലേക്കുള്ള വരവ്

2012. അഞ്ചാം ക്ലാസിലെ വേനലവധിക്കാലം. സഹോദരങ്ങൾക്കൊപ്പം ഭാഗ്യലക്ഷ്മിയെന്ന പത്തു വയസ്സുകാരിയും കളരിപ്പയറ്റു പഠിക്കാൻ പോയി. ഭാഗ്യലക്ഷ്മി സ്കൂൾ കാലത്തു തന്നെ യോഗാപഠനവും തുടങ്ങിയിരുന്നു. അമയന്നൂർ സിവിഎൻ കളരിയിലാണ് കളരിപ്പയറ്റിന്റെ ആദ്യപാഠങ്ങൾ ആരംഭിക്കുന്നത്. കളരിപ്പയറ്റിൽ മികവാർന്ന പ്രകടനം കാഴ്ച വച്ചപ്പോൾ അധ്യാപകനായ സുധീന്ദ്രനാഥ് ഭാഗ്യലക്ഷ്മിയെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു തുടങ്ങി. യോഗ, കളരിപ്പയറ്റ്, ബോഡി ബിൽഡിങ് മത്സരങ്ങൾക്ക് പത്താം വയസ്സിൽ തുടക്കം കുറിച്ചു.

വേദനകളെ മറി കടന്ന്

പരിശീലനത്തിന്റെ തുടക്കത്തിൽ ഏതൊരാളെയും പോലെ പേശീവേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഭാഗ്യലക്ഷ്മിയെയും അലട്ടി. എന്നാൽ ചിട്ടയോടെയുള്ള തുടർപരിശീലനത്തിലൂടെ , ആ വേദനയിലൂടെ തന്നെ അതെല്ലാം ഭാഗ്യലക്ഷ്മി തനിക്ക് അനൂകൂലമാക്കിയെടുത്തു.
​"ആദ്യം എനിക്ക് സ്പ്ലിറ്റ് ( ഹനുമാനാസനം) അഥവാ സൂചിക്കിരുത്തി പോലും ചെയ്യാൻ സാധിക്കുമായിരുന്നില്ല. സഹോദരൻമാർ എളുപ്പത്തിൽ സൂചിക്കിരുത്തി ചെയ്യുന്നത് കാണുമ്പോൾ , അതു സാധിക്കുന്നില്ലല്ലോ എന്നോർത്തു വിഷമിച്ചിരുന്നു’’– ഭാഗ്യലക്ഷ്മി ഒാർമിക്കുന്നു. എന്നാൽ ഇന്ന് വാം അപ് പോലുമില്ലാതെ കഠിനമായ ആസനങ്ങൾ ചെയ്യാൻ സാധിക്കുന്ന തരം ബോഡി ഫ്ലെക്സിബിലിറ്റി ഭാഗ്യലക്ഷ്മി നേടിയെടുത്തു. ബാക്ക് ബെൻഡിങ്ങും ഫോർവേഡ് ബെൻഡിങ്ങും ബോഡി ട്വിസ്‌റ്റിങ്ങും ലെഗ് ബാലൻസിങ്ങും ഹാൻഡ് ബാലൻസിങ്ങുമെല്ലാം ഭാഗ്യലക്ഷ്മിയുടെ നിയന്ത്രണത്തിലായി.

ADVERTISEMENT

​യോഗ മുതൽ ബോഡി ബിൽഡിങ് വരെ: ബാലൻസിന്റെ കല

​വിപരീതസ്വഭാവമുള്ള കായിക ഇനങ്ങളെ ഒരു പോലെ പരിശീലിക്കുന്നു എന്നതാണ് ഭാഗ്യലക്ഷ്മിയെ വ്യത്യസ്തയാക്കുന്നത്. 11 വർഷത്തെ പരിശീലനത്തിലൂടെ യോഗയും കളരിപ്പയറ്റും ഭാഗ്യലക്ഷ്മിയുടെ ശരീരത്തിന് പരമാവധി ഫ്ലെക്സിബിലിറ്റിയും സ്ട്രെച്ചിങ്ങും നൽകി. അതിനൊപ്പം അഞ്ചു വർഷത്തെ കരാട്ടേ പരിശീലനവും കൂടിയായപ്പോൾ ഒരിക്കൽ സ്വപ്നം കണ്ട ശരീര വഴക്കം ഭാഗ്യലക്ഷ്മിക്കു സ്വന്തമായി.

ADVERTISEMENT

​ജിമ്മിലെ വർക്ക് ഒൗട്ടുകളും ഭാഗ്യലക്ഷ്മി തുടരുന്നുണ്ട്. ജിമ്മിൽ സ്ട്രെങ്ത് ട്രെയിനിങ് ആണു ചെയ്യുന്നത്. മസിൽ ബിൽഡിങ് ആണു ലക്ഷ്യം. എന്നാൽ ടോൺഡ് ആയ ശരീരം നേടുന്നതിനൊപ്പം ജിമ്മിലെ വ്യായാമങ്ങൾ ഫ്ലെക്സിബിലിറ്റിയെ ബാധിക്കാതിരിക്കാനും ഭാഗ്യലക്ഷ്മി ശ്രദ്ധിക്കുന്നു. ജിമ്മിൽ പോകുമ്പോഴും കരാട്ടേ പരിശീലിക്കുമ്പോഴും ശരീരം സ്റ്റിഫ് ആകാൻ സാധ്യതയുള്ളതിനാൽ ഏറെ കരുതലെടുക്കുന്നുമുണ്ട്. അതേസമയം യോഗയും കളരിയും കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നവയാണ്. ഇവ രണ്ടും കൃത്യമായി ബാലൻസ് ചെയ്തു കൊണ്ടുപോകാൻ യോഗാപരിശീലനം തന്നെയാണു സഹായിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

പരിശീലനം മുടക്കാതെ

​ശരീരവഴക്കം സ്വന്തമാക്കിയിട്ടും പരിശീലനം ചിട്ടയോടെ തുടരുന്നതിൽ ഭാഗ്യലക്ഷ്മി ബദ്ധശ്രദ്ധയാണ്. ദിവസവും രാവിലെ യോഗയും പ്രാണായാമവും പരിശീലിക്കും. വൈകുന്നേരങ്ങളിൽ ഫ്ലെക്സിബിലിറ്റി കൂടുതൽ ആവശ്യമായ വ്യായാമങ്ങൾ ചെയ്യും. അതിനൊപ്പം വാം അപ്പും ചെയ്യും. അഡ്വാൻസ്ഡ് സൂര്യനമസ്കാരവും ബെൻഡ് ചെയ്യുന്ന തരം ആസനങ്ങളുമാണ് വൈകുന്നേരങ്ങളിൽ ചെയ്യുന്നത്.

ADVERTISEMENT

11 വർഷം നീണ്ട കഠിനമായ സ്ട്രെച്ചിങ്ങുകൾക്കും വർക്കൗട്ടുകൾക്കുമിടയിൽ ഇന്നുവരെ ഒരു ചെറിയ ഇൻജുറി പോലും വന്നിട്ടില്ല എന്നത് ഭാഗ്യലക്ഷ്മിയുടെ ശാസ്ത്രീയ പരിശീലനത്തിന്റെ തെളിവാണ്. ശാസ്ത്രീയമായി പ്രാക്ടീസ് ചെയ്യാതിരിക്കുമ്പോഴാണ് യോഗയിൽ ഇൻജുറി സംഭവിക്കുന്നതെന്നു ഭാഗ്യലക്ഷ്മി പറയുന്നു. ‘‘ ബാക്കിലേക്ക് ബെൻഡ് ചെയ്തു കഴിഞ്ഞാൽ വാം ഡൗൺ ചെയ്യുന്നതിനു മുൻപായി മുൻപിലേക്കു കുനിയുന്ന ആസനങ്ങളും ചെയ്യണം. ബലപ്രയോഗത്തിലൂടെയോ നിർബന്ധിച്ചോ ആരെയും സ്ട്രെച്ച് ചെയ്യിക്കുകയുമരുത്. സ്വയമേവ, സാവധാനം ഇവ ചെയ്തെടുക്കുകയാണ് വേണ്ടത്
" –ഭാഗ്യലക്ഷ്മി പറയുന്നു. ആഹാരശീലങ്ങളിലും ഭാഗ്യലക്ഷ്മി ഏറെ ശ്രദ്ധിക്കുന്നുണ്ട്. ജങ്ക് ഫൂഡ് പൂർണമായി ഒഴിവാക്കി. വീട്ടിൽ തയാറാക്കുന്ന ആഹാരമാണു കഴിക്കുന്നത്.

​തുടർച്ചയായി മൂന്നു വർഷത്തോളം ജില്ലാ മത്സരങ്ങളിൽ മെഡലുകളൊന്നും ലഭിക്കാതിരുന്നിട്ടും മനസ്സു തളരാതെ പരിശീലനം തുടരുകയായിരുന്നു ഭാഗ്യലക്ഷ്മി. ആ മനോധൈര്യമാണ് അഞ്ചു തവണ ദേശീയ യോഗാമത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഭാഗ്യലക്ഷ്മിയെ പ്രാപ്തയാക്കിയത്.

​മഹാത്മാഗാന്ധി സർവകലാശാലയിൽ എംഎസ്‌സി യോഗ ആൻഡ് ജീറിയാട്രിക് കൗൺസലിങ് വിദ്യാർഥിനിയായ ഭാഗ്യലക്ഷ്മി പഠനത്തോടൊപ്പം യോഗാ സ്‌റ്റേജ് ഷോകളും ചെയ്യുന്നുണ്ട് – ‘ആർട്ടിസ്‌റ്റിക് യോഗ’ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ഈ തിരക്കുകളൊന്നും ഭാഗ്യലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നുമില്ല. പ്രാണായാമവും യോഗയും നൽകുന്ന ഏകാഗ്രത പഠനത്തിൽ ഏറെ സഹായിക്കുന്നുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഭാഗ്യലക്ഷ്മിയുടെ പ്രധാന ലക്ഷ്യം. "ഏതു പ്രായത്തിലുള്ളവർക്കും ബോഡി ഫ്ലെക്സിബിലിറ്റിയും ഫിറ്റ്നസും നേടിയെടുക്കാം. അത് നമ്മുടെ മൈൻഡ് സെറ്റിനെ ആശ്രയിച്ചിരിക്കും. പെട്ടെന്ന് ശരീരത്തെ സ്ട്രെയിൻ ചെയ്യിക്കാതെ, സാവധാനം സ്ട്രെച്ച് ചെയ്തു ബിൽഡ് ചെയ്താൽ ഏതൊരാൾക്കും ഈ നേട്ടങ്ങൾ സ്വന്തമാക്കാവുന്നതേയുള്ളൂ ’’ – ഭാഗ്യലക്ഷ്മി പറയുന്നു.
കരാട്ടേ ഇൻസ്ട്രക്‌റ്ററും അപ്രൈസറുമായ
ബി. ബാലകൃഷ്ണന്റെയും വീട്ടമ്മയായ രജിതയുടെയും മകളാണ് ഭാഗ്യലക്ഷ്മി. ഇരട്ടസഹോദരനായ ഭാഗ്യനാഥും നരേന്ദ്രനുമാണ് സഹോദരങ്ങൾ.

ADVERTISEMENT