പ്രായമായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ടോക്സിക് പെരുമാറ്റങ്ങളും അതിനെ ആരോഗ്യകരമായി നേരിടേണ്ട വിധവും വ്യക്തമാക്കുന്ന ലേഖനമാണിത്. സ്നേഹത്തിന്റെയോ വാർധക്യത്തിന്റെയോ മറവിൽ മക്കളെ നിരന്തരം കുറ്റപ്പെടുത്തുക, അനാവശ്യമായി ഇടപെടുക, കുറ്റബോധം വളർത്തുക തുടങ്ങിയ പ്രവണതകൾ പല കുടുംബങ്ങളിലും കാണപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭയമോ വാർധക്യസഹജമായ മാറ്റങ്ങളോ ആണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. മാതാപിതാക്കളെ ഉപേക്ഷിക്കാതെ എന്നാൽ സ്വന്തം മാനസികാരോഗ്യം തകരാതെ ആരോഗ്യകരമായ അതിരുകൾ നിശ്ചയിച്ചും ആവശ്യമെങ്കിൽ വൈദ്യസഹായം തേടിയും ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

പ്രായമായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ടോക്സിക് പെരുമാറ്റങ്ങളും അതിനെ ആരോഗ്യകരമായി നേരിടേണ്ട വിധവും വ്യക്തമാക്കുന്ന ലേഖനമാണിത്. സ്നേഹത്തിന്റെയോ വാർധക്യത്തിന്റെയോ മറവിൽ മക്കളെ നിരന്തരം കുറ്റപ്പെടുത്തുക, അനാവശ്യമായി ഇടപെടുക, കുറ്റബോധം വളർത്തുക തുടങ്ങിയ പ്രവണതകൾ പല കുടുംബങ്ങളിലും കാണപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭയമോ വാർധക്യസഹജമായ മാറ്റങ്ങളോ ആണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. മാതാപിതാക്കളെ ഉപേക്ഷിക്കാതെ എന്നാൽ സ്വന്തം മാനസികാരോഗ്യം തകരാതെ ആരോഗ്യകരമായ അതിരുകൾ നിശ്ചയിച്ചും ആവശ്യമെങ്കിൽ വൈദ്യസഹായം തേടിയും ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

പ്രായമായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ടോക്സിക് പെരുമാറ്റങ്ങളും അതിനെ ആരോഗ്യകരമായി നേരിടേണ്ട വിധവും വ്യക്തമാക്കുന്ന ലേഖനമാണിത്. സ്നേഹത്തിന്റെയോ വാർധക്യത്തിന്റെയോ മറവിൽ മക്കളെ നിരന്തരം കുറ്റപ്പെടുത്തുക, അനാവശ്യമായി ഇടപെടുക, കുറ്റബോധം വളർത്തുക തുടങ്ങിയ പ്രവണതകൾ പല കുടുംബങ്ങളിലും കാണപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭയമോ വാർധക്യസഹജമായ മാറ്റങ്ങളോ ആണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. മാതാപിതാക്കളെ ഉപേക്ഷിക്കാതെ എന്നാൽ സ്വന്തം മാനസികാരോഗ്യം തകരാതെ ആരോഗ്യകരമായ അതിരുകൾ നിശ്ചയിച്ചും ആവശ്യമെങ്കിൽ വൈദ്യസഹായം തേടിയും ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

രമേശും ഭാര്യയും മക്കളും കുടുംബവീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണു താമസം. മൂത്ത മകനായ രമേശും ഭാര്യയുമാണു മാതാപിതാക്കളുെട എല്ലാ കാര്യങ്ങളും നോക്കുന്നത്. കൃത്യമായി മരുന്നു വാങ്ങുന്നതും ഡോക്ടറുടെ പക്കൽ കൊണ്ടു പോകുന്നതുമെല്ലാം. ഇളയമകൻ വിദേശത്താണെങ്കിലും സാന്പത്തികസഹായമൊന്നും മാതാപിതാക്കൾക്കു നൽകുന്നില്ല. എന്നാൽ ഒപ്പം നിന്നു സംരക്ഷിക്കുന്ന രമേശിന്റെ കുറ്റം ബന്ധുക്കളോടും നാട്ടുകാരോടും പറയുന്നത് മാതാവിന്റെയും പിതാവിന്റെയും പതിവാണ്. രമേശിന്റെ ഭാര്യ അടുക്കള കൈകാര്യം െചയ്യുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. എന്തു പാചകം ചെയ്യണമെന്നതുപോലും അമ്മയാണു തീരുമാനിക്കുക. സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്താൽ വീട് അമ്മ യുദ്ധഭൂമിയാക്കും. അച്ഛനും അമ്മയും തങ്ങളെ കുറിച്ചു പറയുന്ന കുറ്റങ്ങൾ സ്വന്തം മക്കളുടെ വായിൽ നിന്നും കേട്ടു തുടങ്ങിയതോടെ ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലായി രമേശും ഭാര്യയും.

പ്രായത്തിന്റെ ആനുകൂല്യം

ADVERTISEMENT

നമ്മുടെ നാട്ടിൽ രമേശിന്റേതിനു സമാനമായ അനുഭവങ്ങളുമായി ജീവിക്കുന്ന ഒട്ടേറേ പേരുണ്ട്. ആദരവോടെ മാതാപിതാക്കളെ കാണുന്ന സംസ്കാരമാണു നമുക്കുള്ളത്. അതിനാൽ തന്നെ, വാർധക്യത്തിലെത്തുന്പോൾ മാതാപിതാക്കൾ കാട്ടുന്ന ചില അനാവശ്യ പെരുമാറ്റങ്ങളെയോ മാനസിക സമ്മർദങ്ങളെയോ "ടോക്സിക്" (Toxic) എന്നു തുറന്നുപറയാൻ പല മക്കൾക്കും ഭയവും മടിയുമാണ്. എന്നാൽ, സ്നേഹത്തിന്റെയോ പ്രായത്തിന്റെയോ മറവിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പെരുമാറ്റരീതികൾ തിരിച്ചറിയണം. മാത്രമല്ല അതിനെ ആരോഗ്യകരമായി നേരിടേണ്ടതും ഉണ്ട്. അല്ലാത്തപക്ഷം വ്യക്തിബന്ധങ്ങളെ അതു ദോഷകരമായി ബാധിക്കും.

ചെറുപ്പക്കാർ മാത്രമല്ല

ADVERTISEMENT

സാധാരണ ടോക്സിക് പേരന്റിങ് എന്ന പദം യുവതലമുറയിൽപ്പെട്ട മാതാപിതാക്കളുമായി ബന്ധപ്പെടുത്തിയാണു കൂടുതലും ഉപയോഗിക്കാറുള്ളത്. എന്നാൽ യുവമാതാപിതാക്കൾ മാത്രമല്ല, പ്രായംചെന്ന മാതാപിതാക്കളും ടോക്സിക് പെരുമാറ്റങ്ങളും രീതികളും കൊണ്ടു മക്കളുടെയും മരുമക്കളുടെയും ജീവിതം ദുസ്സഹമാക്കാറുണ്ട്.

പ്രായമാകുന്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ വാശിയിൽ നിന്നോ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നോ വ്യത്യസ്തമായി, മക്കളുടെ ജീവിതത്തെ പൂർണമായി നിയന്ത്രിക്കാനും അവരിൽ എപ്പോഴും കുറ്റബോധം ഉണ്ടാക്കാനും മാനസികമായി തളർത്താനും ശ്രമിക്കുന്ന പെരുമാറ്റരീതിയുള്ള മാതാപിതാക്കളെയും ടോക്സിക് എന്നു വിളിക്കാം.

ADVERTISEMENT

കുറ്റപ്പെടുത്തലുകളും ഇടപെടലുകളും

മുകളിൽ സൂചിപ്പിച്ച ടോക്സിക് രീതിയിലുള്ള മാതാപിതാക്കളിൽ താഴെ പറയുന്ന രീതികൾ കാണാം:
∙ ‘ഞാൻ നിനക്കു വേണ്ടി ജീവിതം മുഴുവൻ ത്യജിച്ചു, പക്ഷേ നീ എനിക്ക് ഒന്നും ചെയ്യുന്നില്ല’ എന്നിങ്ങനെ നിരന്തരം ഓർമിപ്പിച്ചു മക്കളിൽ അനാവശ്യ കുറ്റബോധം വളർത്തുക.

∙ മക്കളുടെ വ്യക്തിജീവിതത്തിലോ ദാന്പത്യത്തിലോ സാന്പത്തിക കാര്യങ്ങളിലോ അനാവശ്യമായി ഇടപെടുക, അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുക.

∙ മക്കൾ എത്രത്തോളം കരുതലും പരിചരണവും നൽകിയാലും അതിലൊന്നും സന്തോഷിക്കാതെ എപ്പോഴും പരാതികൾ മാത്രം പറയുക. തങ്ങളെ സന്ദർശിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും മക്കൾ ശരിയായി പരിചരിക്കുന്നില്ല എന്ന പരാതി പറയുക, അവരുടെ കുറ്റങ്ങൾ പറയുക.

∙ അന്യരുടെ മക്കളുമായി സ്വന്തം മക്കളെ താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടി സംസാരിക്കുക. സ്വന്തം മക്കളെ തന്നെ പരസ്പരം താരത്മ്യപ്പെടുത്തുക. കുടുംബത്തിൽ ഒപ്പം നിൽക്കുന്ന മക്കളുടെ മുൻപിൽ കുടുംബത്തിൽ നിന്നു മാറിയോ വിദേശത്തോ താമസിക്കുന്ന മക്കളെ പ്രകീർത്തിക്കുക. അവർ വളരെ നന്നായി നോക്കിയേനേ എന്നു പറയുക.

∙ സ്വന്തം താൽപര്യം സാധിച്ചെടുക്കാൻ ആരോഗ്യപ്രശ്നങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാട്ടുക.

എന്തുകൊണ്ടാകാം ഇങ്ങനെ ?

പ്രായമായ മാതാപിതാക്കൾ ഇങ്ങനെ പെരുമാറുന്നതിനു പിന്നിൽ പലപ്പോഴും ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടാകാം. പ്രായമാകുന്പോൾ ശരീരത്തിന്റെയും ജീവിതത്തിന്റെയും മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്പോൾ, അതു മക്കളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഒരു കാരണമാണ്. മക്കൾ തങ്ങളിൽ നിന്ന് അകന്നുപോകുമോ എന്ന ഭയം പലപ്പോഴും ഇത്തരം പെരുമാറ്റമായി പുറത്തുവരാം. വാർധക്യസഹജമായ മറവിരോഗം അല്ലെങ്കിൽ നാഡീസംബന്ധമായ മാറ്റങ്ങൾ കാരണം വ്യക്തിത്വത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാരണമായി പറയുന്നു.

ചെറുപ്പം മുതലേ ടോക്സിക് ആയ പെരുമാറ്റശൈലിയുള്ളവരിൽ പ്രായമാകുന്പോൾ അതു കൂടുതൽ തീവ്രമാകാം. മാതാപിതാക്കളുടെ ഇത്തരം പെരുമാറ്റം എപ്പോഴും ഉള്ളതാണോ, അതോ പ്രായമായതിനു ശേഷം പെട്ടെന്ന് ഉണ്ടായതാണോ എന്നു മനസ്സിലാക്കുകയാണ് ആദ്യപടി. ചെറുപ്പം മുതലേ ഇത്തരത്തിൽ പെരുമാറുന്നവരാണെങ്കിൽ അത് അവരുടെ വ്യക്തിത്വ വൈകല്യങ്ങൾ (personality disorders) കൊണ്ടാകാം. എന്നാൽ അടുത്തകാലത്താണ് ഈ മാറ്റമെങ്കിൽ, അത് അവരുടെ ഒറ്റപ്പെടലിനെലോ മാനസികമായ അസ്വസ്ഥതകളെയോ ആണു സൂചിപ്പിക്കുന്നത്. പെരുമാറ്റത്തിലെ ഈ വ്യത്യാസം തിരിച്ചറിഞ്ഞാൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കാൻ മക്കൾക്കു സാധിക്കും.

എങ്ങനെ നേരിടാം ?

പ്രായമായ മാതാപിതാക്കളുടെ ഇത്തരം പെരുമാറ്റരീതികൾ കാരണം അവരെ ഉപേക്ഷിച്ചു പോകുന്നതിനെ കുറിച്ചുവരെ മക്കൾ ചിന്തിക്കും. എന്നാൽ അവരെ ഉപേക്ഷിക്കുകയെന്നതല്ല, മറിച്ചു സ്വന്തം മാനസികാരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ അവരെ പരിചരിക്കുക എന്നതാണുപ്രധാനം. അതിനു മക്കൾ പാലിക്കേണ്ട ചില നിർദേശങ്ങൾ:

∙ ആരോഗ്യകരമായ അതിരുകൾ: ഏതെല്ലാം കാര്യങ്ങളിലാണ് അവർക്ക് ഇടപെടാൻ അനുവാദം ഉള്ളതെന്നും എവിടെയാണു നിങ്ങളുടെ വ്യക്തിപരമായ അതിരുകൾ എന്നതും വ്യക്തമായും ശാന്തമായും മാതാപിതാക്കളെ ധരിപ്പിക്കുക. ഒരു വീട്ടിൽ തന്നെ താമസിക്കാൻ പ്രയാസമാണെങ്കിൽ അവരുടെ വീടിനു സമീപത്തേക്കു തന്നെ മറ്റൊരു വീട്ടിലേക്കു മാറുക. അവരുടെ ആവശ്യങ്ങൾക്കു വിളിപ്പാടകലെ ഉണ്ടായിരിക്കണം.

∙ വ്യക്തിപരമായി എടുക്കരുത്:

മാതാപിതാക്കളുടെ പെരുമാറ്റം നിങ്ങളുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് അവരുടെ തന്നെ ഭയവും അപകർഷതാബോധവും കൊണ്ടാണ് എന്നു തിരിച്ചറിയുക.

∙ വാഗ്വാദങ്ങൾ വേണ്ട:

വഴക്കുകളിലേക്കു കാര്യങ്ങൾ നീങ്ങുന്പോൾ വാദിച്ചു ജയിക്കാൻ ശ്രമിക്കരുത്. അത്തരം സാഹചര്യത്തിൽ നിന്നു താൽക്കാലികമായി മാറുക.

∙ സഹായം തേടാം :

മാതാപിതാക്കളെ പരിചരിക്കുന്നതു വലിയ മാനസിക സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെയോ പ്രഫഷനൽ ഹോം കെയർ സർവീസുകളുടെയോ സഹായം തേടുക.

∙ വൈദ്യസഹായം :

മാതാപിതാക്കൾക്കു പെട്ടെന്നുണ്ടായ സ്വഭാവമാറ്റമാണെങ്കിൽ അതു ഡിമൻഷ്യയോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ കാരണമാണോ എന്ന് ഉറപ്പുവരുത്താൻ വൈദ്യസഹായം തേടുക.

∙ സമയം നൽകുക:

മാതാപിതാക്കൾ നിങ്ങളെ പൂർണമായി അവഗണിക്കുകയാണെങ്കിൽ കുറച്ചു സമയം നൽകുക. എന്നിട്ടും മാറ്റമില്ലെങ്കിൽ നേരിട്ടു സംസാരിക്കുക. ചിലപ്പോൾ നിങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമാകാം ഇത്. അതിനുപകരം കാര്യങ്ങൾ നേരിട്ടു പറയാമെന്ന് അവരെ സമാധാനപൂർവം ധരിപ്പിക്കുക.

∙ സാമൂഹികജീവിതം പ്രോത്സാഹിപ്പിക്കാം :

മാതാപിതാക്കളുടെ സന്തോഷത്തിന്റെ പൂർണ ഉത്തരവാദിത്തം മക്കൾക്കല്ല. എന്നാൽ അവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തി നൽകാൻ സഹായിക്കാം. പുതിയ വിനോദങ്ങളിൽ ഏർപ്പെടാനോ മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനോ അവരെ പ്രോത്സാഹിപ്പിക്കാം. അവരുടെ സാമൂഹികജീവിതം കൂടുതൽ സജീവമാക്കാൻ സഹായിക്കാം.

അമ്മയെയോ അച്ഛനെയോ സ്നേഹിക്കുക എന്നതിനർഥം അവരുടെ എല്ലാ ചൂഷണങ്ങൾക്കും നിശ്ശബ്ദം കീഴടങ്ങുക എന്നതല്ല. സ്വന്തം മാനസികാരോഗ്യം വീണ്ടെടുക്കുന്പോൾ മാത്രമേ മാതാപിതാക്കൾക്കു ശരിയായ കരുതൽ നൽകാൻ മക്കൾക്കു സാധിക്കൂ. സ്നേഹവും ആദരവും വിടാതെ അകലം പാലിക്കാം. സംഘർഷം ഒഴിവാക്കാം. മക്കളെ മുൾമുനയിൽ നിർത്തുന്ന സ്വന്തം ചെയ്തികളെ കുറിച്ചു മുതിർന്നവർക്കും സ്വയം വിമർശനമാകാം. ഇത്തരം സാഹചര്യങ്ങളിൽ ‘എന്നാലും മക്കൾ ഇട്ടേച്ചു പോയല്ലോയെന്നു’ ചൊല്ലി എരിതീയിൽ എണ്ണ ഒഴിക്കുന്ന ഏർപ്പാട് മറ്റുള്ളവരും ചെയ്യരുത്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. സി. ജെ. ജോൺ
സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
എറണാകുളം

ADVERTISEMENT