എനിക്ക് എന്താണു സംഭവിക്കുന്നത്?– ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം നമ്മൾ സ്വയം ചോദിച്ചിട്ടുണ്ടാകും. മുൻപു സന്തോഷം നൽകിയ കാര്യങ്ങൾ ഇപ്പോൾ എന്തുകൊണ്ടു സന്തോഷിപ്പിക്കുന്നില്ല? ആളുകൾക്കിടയിൽ ഇരിക്കുമ്പോഴും എന്തുകൊണ്ട് ഇത്ര ഒറ്റപ്പെടൽ? അകാരണമായ പേടി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം, ഉറക്കമില്ലാത്ത

എനിക്ക് എന്താണു സംഭവിക്കുന്നത്?– ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം നമ്മൾ സ്വയം ചോദിച്ചിട്ടുണ്ടാകും. മുൻപു സന്തോഷം നൽകിയ കാര്യങ്ങൾ ഇപ്പോൾ എന്തുകൊണ്ടു സന്തോഷിപ്പിക്കുന്നില്ല? ആളുകൾക്കിടയിൽ ഇരിക്കുമ്പോഴും എന്തുകൊണ്ട് ഇത്ര ഒറ്റപ്പെടൽ? അകാരണമായ പേടി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം, ഉറക്കമില്ലാത്ത

എനിക്ക് എന്താണു സംഭവിക്കുന്നത്?– ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം നമ്മൾ സ്വയം ചോദിച്ചിട്ടുണ്ടാകും. മുൻപു സന്തോഷം നൽകിയ കാര്യങ്ങൾ ഇപ്പോൾ എന്തുകൊണ്ടു സന്തോഷിപ്പിക്കുന്നില്ല? ആളുകൾക്കിടയിൽ ഇരിക്കുമ്പോഴും എന്തുകൊണ്ട് ഇത്ര ഒറ്റപ്പെടൽ? അകാരണമായ പേടി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം, ഉറക്കമില്ലാത്ത

എനിക്ക് എന്താണു സംഭവിക്കുന്നത്?– ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം നമ്മൾ സ്വയം ചോദിച്ചിട്ടുണ്ടാകും. മുൻപു സന്തോഷം നൽകിയ കാര്യങ്ങൾ ഇപ്പോൾ എന്തുകൊണ്ടു സന്തോഷിപ്പിക്കുന്നില്ല? ആളുകൾക്കിടയിൽ ഇരിക്കുമ്പോഴും എന്തുകൊണ്ട് ഇത്ര ഒറ്റപ്പെടൽ? അകാരണമായ പേടി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം, ഉറക്കമില്ലാത്ത രാത്രികൾ, ഒന്നും ചെയ്യാൻ
തോന്നാത്ത ദിവസങ്ങൾ...
പനി വന്നാൽ നമുക്കു തിരിച്ചറിയാം. മുറിവുണ്ടായാൽ കാണാം. എന്നാൽ മനസ്സിന്റെ വേദനയ്ക്കു
വ്യക്തമായ രൂപമുണ്ടാകില്ല. ചുറ്റുമുള്ള മനുഷ്യർക്ക് അതു മനസ്സിലാകണമെന്നുമില്ല. അതു മൗനമായി നമ്മുടെ ജീവിതത്തിലേക്കു പടർന്നു കയറും. അപ്പോഴാണു നമ്മൾ ചോദിക്കുന്നത്– ‘എന്റെ മനസ്സിന് ഇത് എന്തുപറ്റി?’
ഒരുപക്ഷേ, മാനസികാരോഗ്യം
വീണ്ടെടുക്കാനുള്ള യാത്ര തുടങ്ങുന്നത് ഈ ചോദ്യം ചോദിക്കാൻ നമുക്ക് ധൈര്യം കിട്ടുന്ന നിമിഷത്തിൽ നിന്നായിരിക്കും.


എനിക്കു പ്രശ്നമുണ്ടോ?
35 കാരനായ കിരണിനു കുറച്ചു
കാലമായി ഉറക്കം ശരിയല്ല. ജോലിയിൽ പ്രശ്നമൊന്നുമില്ല. കുടുംബവുമുണ്ട്. പുറത്തുനിന്നു നോക്കിയാൽ എല്ലാം സാധാരണം. പക്ഷേ രാത്രി
കിടന്നാൽ തലയിൽ ചിന്തകൾ മാത്രം.‘ജോലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ?’ ‘കുട്ടികളുടെ ഭാവി?’ ‘എനിക്ക് എന്തെങ്കിലും രോഗമുണ്ടോ?’
ഓഫിസിൽ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരുന്നു. വീട്ടിലെത്തിയാൽ ആരോടും സംസാരിക്കാൻ തോന്നുന്നില്ല. ഭാര്യ ചോദിച്ചപ്പോൾ കിരണിന്റെ മറുപടി: ‘ഒന്നുമില്ല. കുറച്ചു ടെൻഷനുണ്ട്, അതുകൊണ്ടാണ്.’
ഇതു പലരുടെയും കഥയാണ്. എനിക്കു തന്നെ കൈകാര്യം ചെയ്യാം, എന്റെ അച്ഛനും ഇങ്ങനെയായിരുന്നു, എല്ലാവർക്കും ടെൻഷനുണ്ട്,
കുറച്ച് സ്ട്രോങ് ആയാൽ മതി. സൈക്കോളജിസ്റ്റിനെ കാണേണ്ട കാര്യമൊന്നുമില്ല–ഇതൊക്കെയാണ് പലരുടെയും ചിന്താഗതി.
സ്വയം കൈകാര്യം ചെയ്യാനുള്ള കഴിവു തീർച്ചയായും പ്രധാനമാണ്. ഉറക്കം ക്രമപ്പെടുത്തുക, വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, വിശ്വസിക്കുന്ന ഒരാളുമായി തുറന്നു സംസാരിക്കുക, റിലാക്സേഷൻ പരിശീലിക്കുക, സാമൂഹികബന്ധങ്ങൾ നിലനിർത്തുക എന്നിവ മാനസികാ
രോഗ്യത്തിനു സഹായകരമാണ്. എന്നാൽ ഈ സെൽഫ് കെയർ എന്നതു വിദഗ്ധ സഹായത്തിനു പകരമല്ല.
ജീവിതത്തിൽ വിഷമവും നിരാശ
യും ദുഃഖവും ഭയവും കോപവും ഉണ്ടാകുന്നതു സാധാരണമാണ്. എന്നാൽ ഈ വികാരങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങും. അപ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
ഇതിന് ഒരു മറുവശം കൂടിയുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം കൂടുമ്പോൾ മറ്റൊരു അപകടവും ഉണ്ടാകാം–സാധാരണ മനുഷ്യവികാരങ്ങളെല്ലാം രോഗമായി കാണുക. അതുകൊണ്ട്, എനിക്ക് ആങ്സൈറ്റി ഉണ്ട്, എനിക്ക് വിഷാദം ആണ്, എനിക്ക് ADHD ആണ് എന്നൊക്കെ സോഷ്യൽ മീഡിയയിലെ വിഡിയോ കണ്ടിട്ട് സ്വയം തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

ADVERTISEMENT


സഹായം തേടേണ്ടത് എപ്പോൾ?
ഒരു പ്രധാന വ്യത്യാസം ഓർത്തിരിക്കുക. ‘എനിക്ക് വിഷമമുണ്ട്’ എന്നത് ഒരു മനുഷ്യാനുഭവമാണ്. പക്ഷേ,‘ഈ വിഷമം കാരണം ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല’ എന്നതു സഹായം തേടേണ്ട സൂചനയാണ്. ഈ തീരുമാനമെടുക്കാൻ ഇനി പറയുന്ന നാലു കാര്യങ്ങൾ നമുക്കു വഴികാട്ടും.
∙എത്ര കാലം? ∙എത്ര തീവ്രം? ∙എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു?
∙ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?
ചെറിയ ബുദ്ധിമുട്ടുകൾ കുറച്ചു കാലത്തേക്കു മാത്രമാണെങ്കിൽ സ്വയം പരിചരണവും പിന്തുണയും സഹായകരമാകും. ലക്ഷണങ്ങൾ     തുടരുകയോ വഷളാകുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ വിദഗ്ധസഹായം തേടാൻ മടിക്കരുത്. പ്രത്യേകിച്ചും ഗുരുതരമായ മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങളോ ആത്മഹത്യാ ചിന്തകളോ കണ്ടാൽ അടിയന്തര സഹായം തേടണം.  സഹായം തേടുന്നത് ‘ഞാൻ ദുർബലനാണ്’ എന്നതിനാൽ അല്ല.
പ്രശ്നം തിരിച്ചറിഞ്ഞു ശരിയായ സമയത്ത്, ശരിയായ സഹായം തേടാനുള്ള കഴിവുള്ളതു കൊണ്ടാണ്.


ആരെയാണ് കാണേണ്ടത്?
മാനസിക സഹായം തേടേണ്ടിവരുമ്പോൾ ആരെയാണു കാണേണ്ടത് എന്നത് ഏറ്റവും വലിയ സംശയമാണ്. കൗൺസലർ? സൈക്കോളജിസ്റ്റ്? സൈക്യാട്രിസ്റ്റ്?. എനിക്കിപ്പോൾ സൈക്യാട്രിസ്റ്റിനെ കണ്ടു മരുന്നു കഴിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ– എന്നു ചിന്തിക്കുന്നവരാണു നല്ലൊരു പങ്കും. സത്യത്തിൽ ആരെ കാണുന്നതാണ് നല്ലത് എന്ന് എങ്ങനെ നിശ്ചയിക്കാം?
ലളിതമായി പറഞ്ഞാൽ, മാനസികാരോഗ്യ വിദഗ്ധരുടെ പരിശീലനവും ചികിത്സാരീതികളും വ്യത്യസ്തമാണ്. അതനുസരിച്ച് ഈ വിഭാഗങ്ങൾക്കുള്ളിലും വ്യത്യസ്ത മേഖലകളുണ്ട്. സൈക്കോളജിസ്റ്റാണെങ്കിലും കൺസൽറ്റന്റ് സൈക്കോളജിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും പോലെ, സൈക്യാട്രിയിലാണെങ്കിൽ ജനറൽ സൈക്യാട്രിയും, ചൈൽഡ് സൈക്യാട്രിയുമൊക്കെ പോലെ നിങ്ങളുടെ പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ചാണ് ആരെ സമീപിക്കണമെന്നു തീരുമാനിക്കേണ്ടത്. ആരെ സമീപിക്കുമ്പോഴായാലും അവരുടെ പഠനമേഖലയും യോഗ്യതയും ലഭിച്ച പരിശീലനവും ചികിത്സാ ചരിത്രവും വിലയിരുത്തുന്നത് അനിവാര്യമാണ്.

ADVERTISEMENT


കൗൺസലർ
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വൈകാരിക ബുദ്ധിമുട്ടുകൾ, റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ, ദാമ്പത്യത്തിലെ പൊരു ത്തക്കേടുകൾ, നേരിയ പിരിമുറുക്കം തുടങ്ങിയവയെക്കുറിച്ചു കൗൺസലറോടു സംസാരിക്കാം. പിന്തുണ നേടാം. ഇതിനായി പരിശീലനം നേടിയ കൗൺസലറുടെ സഹായം പ്രയോജനപ്പെടും. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ കൂടുതൽ തെളിമയുള്ള വീക്ഷണകോൺ
നൽകുകയാണു കൗൺലറുടെ
പ്രധാന ഉത്തരവാദിത്തം.


സൈക്കോളജിസ്റ്റ്
മനശ്ശാസ്ത്രപരമായ വിലയിരുത്തലുകൾ, സൈക്കോതെറപ്പികൾ എന്നറിയപ്പെടുന്ന മനശ്ശാസ്ത്ര ചികിത്സകൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയ സൈക്കോളജിസ്റ്റിന് ഉത്കണ്ഠ, വിഷാദം, റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ, മാനസികാഘാതങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്വഭാവ, വ്യക്തിത്വ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഇടപെടലുകൾ (ഇന്റർവെൻഷൻസ്) നടത്താൻ കഴിയും.
മനോരോഗചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ സൈക്കോളജിസ്റ്റുകളാണ് റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയിൽ (RCI) റജിസ്റ്റർ ചെയ്യപ്പെട്ട സൈക്കോളജിസ്റ്റുകൾ. അവർക്കു മാത്രമാണ് ഇന്ത്യയിൽ ‘ക്ലിനിക്കൽ സൈക്കോളജിസ്റ്റ്’ എന്ന പദവി ഉപയോഗിക്കാനാവുക.

ADVERTISEMENT


സൈക്യാട്രിസ്റ്റ്
മനോരോഗങ്ങളെയും മാനസിക
പ്രശ്നങ്ങളെയും വിലയിരുത്താനും രോഗനിർണയം നടത്താനും മരുന്നുകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നടപ്പിലാക്കാനും പരിശീലനം നേടിയ മെഡിക്കൽ ഡോക്ടർമാരാണു സൈക്യാട്രിസ്റ്റുകൾ. ചില സാഹചര്യങ്ങളിൽ മനശ്ശാസ്ത്ര ചികിത്സയും
സൈക്യാട്രിസ്റ്റുകൾ നൽകാം.
തന്റെ പ്രശ്നത്തിന് ഇപ്പോൾ ഏതു തരത്തിലുള്ള സഹായമാണു വേണ്ടത് എന്നതിനെ ആശ്രയിച്ചാണ് ഇവരിൽ ആരെ കാണണമെന്നു നിശ്ചയിക്കുന്നത്. പലപ്പോഴും സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും കൗൺസലറും ഫിസിഷനുമൊക്കെ പരസ്പരം സഹകരിച്ചുള്ള മൾട്ടി ഡിസിപ്ലിനറി കെയർ ആണ് ഏറ്റവും പ്രയോജനകരം.


ആദ്യം ആരെ?
പ്രശ്നം എന്താണെന്നു വ്യക്തമല്ലെങ്കിലും വിഷമിക്കേണ്ട. ഒരു സാധാരണ പ്രൈമറി കെയർ ഫിസിഷനെ തന്നെ കാണാം. കാരണം ശരീരത്തിന്റെ ചില രോഗാവസ്ഥകളോ കഴിക്കുന്ന മരുന്നുകളോ പോലും മാനസികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. ഉദാഹരണമായി തൈറോയ്ഡ് രോഗാവസ്ഥയോ, ദീർഘകാലം ഡോക്ടറെ കണ്ടു വിലയിരുത്താതെ തൈറോയ്ഡ് മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നതോ പോലും മനോരോഗലക്ഷണങ്ങൾക്കു തുല്യമായ അവസ്ഥ ഉണ്ടാക്കാം.
അതിനാൽ പ്രൈമറി കെയർ ഡോക്ടറോടു സംസാരിക്കുന്നതു തന്നെ നല്ല തുടക്കമായിരിക്കും. ആവശ്യമെങ്കിൽ അവർ സൈക്യാട്രിസ്റ്റിനെയോ മറ്റൊരു മാനസികാരോഗ്യ വിദഗ്ധനെയോ റഫർ ചെയ്യും.


എന്നാൽ സൈക്യാട്രിസ്റ്റിനെ തന്നെ ആദ്യം കാണേണ്ട സാഹചര്യങ്ങളുമുണ്ട്. പ്രധാനപ്പെട്ടവ :
∙ ആത്മഹത്യാ ചിന്തകളോ സ്വയം പീഡനങ്ങളോ ഉണ്ടായാൽ.
∙ നീണ്ടുനിൽക്കുന്നതും തീവ്രവുമായ, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷാദം, ഉത്കണ്ഠ, പിരിമുറുക്ക സാഹചര്യങ്ങൾ.
∙ മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവയോടുള്ള അടിമത്തം.
∙ കുട്ടികളിൽ പൊടുന്നനെയുളള വൈകാരിക, പെരുമാറ്റ പ്രശ്നങ്ങൾ.
∙ മതിഭ്രമാനുഭവങ്ങളോ പെരുമാറ്റങ്ങളോ പ്രകടമായാൽ
ഇത്തരം സാഹചര്യങ്ങളിൽ ആദ്യം സൈക്യാട്രിസ്റ്റിനെ
കാണുന്നതാണ് ഉത്തമം. അതുപോലെ പല പെരുമാറ്റപ്രശ്നങ്ങളും മനോരോഗങ്ങളുടെ സൂചനയാകാം. കൗൺസലർക്കോ സൈക്കോളജിസ്റ്റിനോ സംശയം തോന്നിയാൽ ആ രോഗിയെ സൈക്യാട്രിസ്റ്റിനു റഫർ ചെയ്തു കൃത്യമായ രോഗ നിർണയവും ആവശ്യമായ മരുന്നു ചികിത്സയും ആരംഭിക്കാനാവശ്യമായ സാഹചര്യമൊരുക്കണം.
രക്തബന്ധത്തിൽ മനോരോഗങ്ങളുടെയോ ആത്മഹത്യയുടെയോ ചരിത്രമുള്ളവരാണെങ്കിൽ മാനസികാസ്വാസ്ഥ്യങ്ങൾ കണ്ടാൽ സൈക്യാട്രിസ്റ്റിനെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ കാണുന്ന
കാര്യത്തിൽ മുൻഗണന നൽകണം.
പലപ്പോഴും കുടുംബപ്രശ്നങ്ങളുമായി കൗൺസലിങ്ങിനെത്തുന്ന പങ്കാളികളിൽ ഒരാൾക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളോ പെഴ്സണാലിറ്റി ഡിസോഡറോ കാണാം. അവയ്ക്കു പരിഹാരമില്ലാതെ കുടുംബപ്രശ്നങ്ങൾ മാറില്ല. അതിനാൽ കൗൺസലിങ് പരിഹാരം നീണ്ടുപോകുന്നതു കണ്ടാൽ സൈക്കോളജിസ്റ്റിനെ സമീപിക്കാൻ മറക്കരുത്.


മരുന്നിനോടു പേടി വേണ്ട

സൈക്യാട്രി മരുന്ന് കഴിച്ചാൽ ജീവിതകാലം മുഴുവൻ കഴിക്കണം, കടുത്ത പാർശ്വഫലങ്ങൾ അനുഭവിക്കണം, എപ്പോഴും ഉറക്കം തൂങ്ങും– ഇങ്ങനെ ഏറെ തെറ്റിധാരണകൾ സമൂഹത്തിലുണ്ട്. മറ്റെല്ലാ മരുന്നുകൾക്കും ഉണ്ടാകുന്നതു പോലെയുള്ള പാർശ്വഫലങ്ങൾ ഈ മരുന്നുകൾക്കുമുണ്ട്. എന്നാൽ പല സാഹചര്യങ്ങളിലും സൈക്യാട്രി മരുന്നുകൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു എന്ന കാര്യവും മറക്കേണ്ട. അതുപോലെ തന്നെ
സ്വയം മരുന്ന് തുടങ്ങുന്നതും അളവു കുറയ്ക്കുന്നതും നിർത്തുന്നതും അപകടകരമാണ്. ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ മനോരോഗവിദഗ്ധനു തന്നെ വിട്ടുകൊടുക്കണം.

മരുന്നു മാത്രം പോര
ഏതാണ്ട് എല്ലാത്തരം മനോരോഗാവസ്ഥകളിലും സൈക്യാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മികച്ച ഫലം നൽകും. മരുന്നു ചികിത്സയിൽ കഴിയുന്നവർക്കും ചിന്തകൾക്കുമേൽ നിയന്ത്രണം കിട്ടാനും പെരു മാറ്റത്തിലെ അസ്വാഭാവികതകൾ മാറ്റാനും സിബിടി പോലുള്ള സൈക്കോ തെറപ്പികൾ ഫലപ്രദമാണ്.
വിവിധ മനോരോഗാവസ്ഥകളിൽ മരുന്നു മാത്രമായോ തെറപ്പികൾ മാത്രമായോ ചികിത്സ പൂർണമാകില്ല. പല സാഹചര്യങ്ങളിലും മരുന്നുകളുെട അളവു കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതിൽ മനശ്ശാസ്ത്ര ഇടപെടലുകൾക്കു പ്രധാന പങ്കുണ്ട്.


മടിവേണ്ട, സഹായം തേടാം
ഒരു പക്ഷേ, ഇതു വായിക്കുന്ന നിമിഷത്തിലും നിങ്ങൾ നിശ്ശബ്ദമായി സ്വയം ചോദിക്കുന്നുണ്ടോ–‘എനിക്കു എന്താണു സംഭവിക്കുന്നത്?’ എന്ന്.
എല്ലാവരുടെയും മുൻപിൽ ചിരിക്കുമ്പോഴും ഉള്ളം കനലുപോലെ നീറുന്നവർ, നിറഞ്ഞ വീട്ടിലും പറയാനാകാത്ത ഏകാന്തത അനുഭവിക്കുന്ന, രാത്രി മുഴുവൻ ചിന്തകളോടു പടപൊരുതുന്നവർ, ഒന്നു തൊട്ടാൽ പോലും കണ്ണീർ പൊടിയുന്നവർ... അതിലൊരാളാണ് നിങ്ങളെങ്കിൽ ഒരു കാര്യം ഓർക്കുക–നിങ്ങൾ ഒറ്റയ്ക്കല്ല. പറയാൻ കഴിയാത്തതുകൊണ്ടു നിങ്ങളുടെ അനുഭവം യാഥാർഥ്യമല്ലാതാകുന്നില്ല. മറ്റുള്ളവർക്കു മനസ്സിലാകാത്തതിനാൽ അതു ചെറുതാകുന്നുമില്ല.
മനസ്സ് തളർന്നു പോകാം, വഴി
തെറ്റാം. പക്ഷേ അതിനു സുഖപ്പെടാനും കഴിയും.അതിനു ചിലപ്പോൾ സമയം വേണം, ഒരാളുടെ സാന്നിധ്യം വേണം. ചിലപ്പോൾ വിദഗ്ധ സഹായവും. ഇനി സഹായം തേടാൻ മടി വേണ്ട.

തയാറാക്കിയത്:

സന്തോഷ് ശിശുപാൽ
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്
santhoshsisupal@hotmail.com

ADVERTISEMENT