സമ്മാനങ്ങൾ കൊണ്ടു മൂടും ലൗ ബോംബിങ്, ചൊൽപടിക്കു നിർത്താൻ ഗ്യാസ്‌ലൈറ്റിങ്: നാർസിസിസ്റ്റുകളുടെ രീതികൾ ഇങ്ങനെ Recognizing Love Bombing, Gaslighting, and Control Tactics in NPD
നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ അഥവാ എൻപിഡി ബന്ധങ്ങളിലെ ടോക്സിക് പെരുമാറ്റ രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാൻഡിയോസ്, വൾനറബിൾ എന്നിങ്ങനെ രണ്ടു പ്രധാന വിഭാഗങ്ങളിലാണ് എൻപിഡി കണ്ടുവരുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങളും ജനിതക കാരണങ്ങളും ഇതിലേക്ക് നയിക്കാം. പങ്കാളികളെ നിയന്ത്രിക്കാനായി ലൗ ബോംബിങ്, ഗ്യാസ്‌ലൈറ്റിങ് തുടങ്ങിയ തന്ത്രങ്ങൾ ഇവർ ഉപയോഗിക്കാറുണ്ട്. തങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്ന് ഇവർ സ്വയം തിരിച്ചറിയാത്തതിനാൽ ചികിത്സ തേടുന്നത് വളരെ അപൂർവമാണ്. എങ്കിലും സൈക്കോതെറപ്പിയും കൗൺസലിങ്ങും അടക്കമുള്ള ചികിത്സാ രീതികൾ ഇതിനായി ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

ഇന്നത്തെ കാലത്ത് ബന്ധങ്ങളിലെ ടോക്സിക് പെരുമാറ്റ രീതികളെ പൊതുവായി നാർസിസിസ്റ്റിക് അബ്യൂസ് എന്നു പറഞ്ഞു കേൾക്കാറുണ്ട്. എൻപിഡിയും ഇതും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെങ്കിലും ഡയഗ്നോസ്റ്റിക് & സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഒാഫ് മെന്റൽ ഡിസോഡേഴ്സിൽ (DSM) പറഞ്ഞിരിക്കുന്ന ഒൻപതു ലക്ഷണങ്ങൾ ഉണ്ടെങ്കിലേ എൻപിഡി ഉണ്ടെന്നു പറയാൻ പറ്റൂ.
എൻപിഡി പലതരം
എൻപിഡി പല രീതിയിൽ കണ്ടുവരുന്നു. അതിൽ ഒന്നാണ് ഗ്രാൻഡിയോസ് നാർസിസിസം. ഇവർ ധൈര്യശാലികളും ആകർഷക സ്വഭാവം ഉള്ളവരുമായി കാണപ്പെടുന്നു. ഇവർ ഒന്നിനോടും ഒത്തുപോകാനാകാത്തവർ (Disagreeable) ആയിരിക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യും, അസൂയ ഉള്ളവരായിരിക്കും, കൂടുതൽ ബഹിർമുഖരാകാൻ ശ്രമിക്കും.
മറ്റൊരു വിഭാഗമാണു വൾനറബിൾ നാർസിസിസ്റ്റിക് വ്യക്തികൾ. ഇവർ അന്തർമുഖരും ഉത്കണ്ഠയുള്ളവരും വ്യക്തിബന്ധങ്ങളിൽ നിന്നോ വൈകാരിക അടുപ്പങ്ങളിൽ നിന്നോ ബോധപൂർവമോ അല്ലാതെയോ ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരും (Avoidant) ആയിരിക്കും. ഇവർക്ക് കോപം, ലജ്ജ, വിഷാദം, അക്രമണ സ്വഭാവം, ശത്രുതാപരമായ പെരുമാറ്റം എന്നിവ ഉണ്ടാകും.
ആരോഗ്യകരമായ ആത്മാഭിമാനം (Self Esteem) ഉള്ളവർ തങ്ങൾക്കു ചില കാര്യങ്ങളിൽ കഴിവുണ്ടെന്നു വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യും. അതേസമയം വിമർശനങ്ങൾ സ്വീകരിക്കാൻ കഴിവുള്ളവരും മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നവരും ആയിരിക്കും.
എന്നാൽ ഗ്രാൻഡിയോസ് ഫീലിങ് ഉള്ളവർ വിമർശനങ്ങളെ ഇഷ്ടപ്പെടില്ല. എല്ലാവരിലും മികച്ചവരാണ് എന്നു ചിന്തിക്കുന്നവരും സ്വന്തം കഴിവുകൾ പെരുപ്പിച്ചു കാണിക്കുന്നവരും മറ്റുള്ളവരുമായി എപ്പോഴും താരതമ്യം ചെയ്യുന്നവരും ആയിരിക്കും.
എൻപിഡിയുടെ കാരണങ്ങൾ പലതാണ്. ശൈശവത്തിലെ അനുഭവങ്ങൾ, ജനിതകഘടകങ്ങൾ, ന്യൂറോ ബയോളജിക്കലായ മാറ്റങ്ങൾ എന്നിങ്ങനെ. ശൈശവത്തിൽ അനുഭവിക്കുന്ന ചൂഷണങ്ങൾ, മാതാപിതാക്കളുടെ അഭാവം, അല്ലെങ്കിൽ വളരെ കർക്കശ സ്വഭാവമുള്ളതോ, കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെടുന്നതോ ആയ മാതാപിതാക്കളുണ്ടാവുക, പാരന്റിഫിക്കേഷൻ (മാതാപിതാക്കളുടെ റോൾ കുട്ടികൾ ചെയ്യേണ്ട അവസ്ഥ) ഇവയൊക്കെ എൻപിഡിക്കു കാരണമാകാം.
വിശ്വാസം നേടാൻ ലൗ ബോംബിങ്, ഗ്യാസ്‌ലൈറ്റിങ്
എൻപിഡി ഉള്ളവർ പങ്കാളികളെ തങ്ങളുടെ ചൊൽപടിക്കു നിർത്താനായി ബോധപൂർവമായോ അല്ലാതെയോ ചില മാനിപുലേറ്റീവ് രീതികൾ ഉപയോഗിക്കാം. അവയിൽ പ്രധാനപ്പെട്ട മൂന്നെണ്ണം അറിയാം. പക്ഷേ, ഇവ കാണിക്കുന്ന എല്ലാവർക്കും എൻപിഡി ഉണ്ടാകണമെന്നില്ല.
∙ ലൗ ബോംബിങ്–ബന്ധത്തിന്റെ ആദ്യനാളുകളിൽ അമിതമായ സ്നേഹവും വാത്സല്യവും പുകഴ്ത്തലും സമ്മാനങ്ങളും കൊണ്ടു മൂടുക. നിങ്ങൾക്ക് ഈ ബന്ധം അവിശ്വസനീയമാം വിധം നല്ലതായി തോന്നാം. പക്ഷേ, പിന്നീട് പങ്കാളി പല രീതിയിലും നിങ്ങളുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായുള്ള ബന്ധം പരിമിതപ്പെടുത്താം. സാധാരണയായി നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ഭയപ്പെടുത്തലും ഭീഷണിയും തുടങ്ങി ശാരീരിക ആക്രമണം വരെ നടക്കാം. അവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയോ അതിർവരമ്പുകൾ വയ്ക്കുകയോ ചെയ്യുമ്പോൾ പ്രശ്നം രൂക്ഷമാകുന്നു.
∙ ഗ്യാസ്‌ലൈറ്റിങ് എന്നത് ‘നിനക്കു തോന്നിയത് തെറ്റാണ്, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല, നീ വെറു തെ ഒാരോന്നു വിചാരിച്ചു കൂട്ടുകയാണ് ’ എന്നിങ്ങനെ ഒരാളോട് ആവർത്തിച്ചു പറഞ്ഞ് അയാളുടെ ഓർമയേയും ബോധ്യത്തേയും (Perception) പോലും സംശയിക്കാൻ ഇടയാക്കുന്ന തരം മനശ്ശാസ്ത്രപരമായി സ്വാധീനിക്കലാണ്.
∙ ക്യാറ്റ് & മൗസ് ഡൈനാമിക്– ചില സമയങ്ങളിൽ പങ്കാളിയോട് അമിതമായ സ്നേഹവും ശ്രദ്ധയും കാണിക്കും. പെട്ടെന്ന് അകൽച്ച കാണിക്കുകയും ആശയവിനിമയം തന്നെ നിർത്തുകയും ചെയ്യുക. അതോടെ മറ്റേയാൾ വീണ്ടും പങ്കാളിയുടെ ശ്രദ്ധ നേടാൻ കൂടുതൽ ശ്രമിക്കാനിടയാകും.
ചികിത്സ എങ്ങനെ?
തങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി വിശ്വസിക്കാത്തതിനാൽ എൻപിഡി ഉള്ളവർ സ്വയം ചികിത്സ തേടി വരുന്നത് അപൂർവമാണ്. വിഷാദരോഗം, ബൈപോളാർ ഡിസോഡർ, ലഹരി ദുരുപയോഗം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയ്ക്കാണ് ഇവർ സാധാരണ തെറപ്പിക്ക് എത്തുന്നത്.
അമിതമായ വൈകാരിക പ്രശ്നങ്ങൾക്കു മരുന്നുപയോഗിച്ചുള്ള ചികിത്സയും അതിനോടൊപ്പം കൗൺസലിങ്ങും സൈക്കോതെറപ്പിയും നിർബന്ധമാണ്. കൊഗ്‌നിറ്റീവ് തെറപ്പി. സ്കീമ തെറപ്പി, സൈക്കോഡൈനാമിക് സൈക്കോതെറപ്പി എന്നിവയും ഉപയോഗിക്കുന്നു.
എൻപിഡി ഉള്ളവർ ചികിത്സ ഇടയ്ക്കു വച്ചു നിർത്താറുണ്ട്. എന്നാൽ, തുടക്കത്തിലേ തന്നെ ചികിത്സാ ലക്ഷ്യം, ചികിത്സാ പദ്ധതി എന്നിവ വ്യക്തമാക്കുന്നത് ദീർഘമായുള്ള തെറപ്പിക്കു ഫലം ചെയ്യും.