നടുവിനു താഴെ നിന്നു തുടങ്ങി കാൽവിരൽ വരെ എത്തും വേദന; സയാറ്റിക്ക വേദനയുടെ ലക്ഷണങ്ങൾ അറിയാം Understanding Sciatica Causes and Symptoms
ശരീരത്തിലെ ഏറ്റവും നീളം കൂടിയ സയാറ്റിക് ഞരമ്പിലുണ്ടാകുന്ന സമ്മർദ്ദം മൂലം നടു മുതൽ കാൽവിരലുകൾ വരെ അനുഭവപ്പെടുന്ന കഠിനമായ വേദനയാണ് സയാറ്റിക്ക. നട്ടെല്ലിലെ തേയ്മാനം, ഡിസ്ക് തെന്നിമാറുന്നത്, പേശികളുടെ മുറുക്കം എന്നിവയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. നടുവേദനയ്ക്കൊപ്പം കാലിൽ തരിപ്പ്, മരവിപ്പ്, ബലക്കുറവ് എന്നിവയും ഉണ്ടാകാം. കൃത്യമായ വ്യായാമം, ഫിസിയോതെറപ്പി, ഭാവശീലങ്ങളിലെ മാറ്റം, ശസ്ത്രക്രിയ എന്നിവയിലൂടെ ഈ രോഗാവസ്ഥയ്ക്ക് ചികിത്സ നൽകാവുന്നതാണ്.

ശരീരത്തിലെ ഏറ്റവും നീളം കൂടിയ ഞരമ്പാണു സയാറ്റിക് ഞരമ്പ്. ഈ നാഡിയുടെ തുടക്കം മുതൽ അതായത് നടുവിനു താഴ് ഭാഗത്തുനിന്നു (ഊര) തുടങ്ങി കാലിന്റെ വിരലുകൾ വരെ എന്നുന്ന വേദനയാണു സയാറ്റിക്ക. സാധാരണയായി ഏതെങ്കിലും ഒരു വശത്തെ കാലിലാണ് ഈ വേദന അനുഭവപ്പെടാറുള്ളത്.
നട്ടെല്ലിലെ പ്രശ്നങ്ങളാണു സയാറ്റിക്കയ്ക്കു പ്രധാന കാരണം. സയാറ്റിക് നാഡിയിൽ തെന്നിമാറിയ (Slipped) ഡിസ്ക് അമരുന്നതു കൊണ്ടു വേദന വരാം. നട്ടെല്ലിലെ തേയ്മാനം (Spinal Stenosis) അഥവാ നട്ടെല്ലിലെ നാഡികൾ സഞ്ചരിക്കുന്ന പാത ചുരുങ്ങുക, പിൻഭാഗത്തുള്ള
പിരിഫോർമിസ് എന്ന പേശി മുറുകി സയാറ്റിക് നാഡിയെ അമർത്തുക (Piriformis Syndrome), ക്ഷയരോഗം, ട്യൂമറുകൾ എന്നിവയാണു മറ്റു കാരണങ്ങൾ.
∙ അസഹ്യമായ നടുവേദനയ്ക്കൊപ്പം കാലിൽ സൂചി കൊള്ളുന്നതു പോലെ തരിപ്പോ മരവിപ്പോ വരാം.
∙ നടക്കാനോ ഇരിക്കാൻ പോലുമോ കഴിഞ്ഞെന്നു വരില്ല. കാലിനു ബലക്കുറവും അനുഭവപ്പെടാം.
∙ കൂടുതൽ നേരം ഇരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ വേദന കൂടാം.
എന്തു കാരണം കൊണ്ടാണു സയാറ്റിക് നാഡി അമർന്നിരിക്കുന്നത് എന്നു കണ്ടുപിടിച്ച് അതിനുള്ള ചികിത്സയാണു നൽകേണ്ടത്. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
∙ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും ശരീരനില കൃത്യമാക്കുക.
∙ ഇരുന്നു ജോലി ചെയ്യുന്നവർ നല്ല എർഗണോമിക് സംവിധാനങ്ങളും ശീലങ്ങളും പാലിക്കുക.
∙ നീർക്കെട്ടിനും പേശീവലിച്ചിലിനും ഉള്ള മരുന്നുകൾ കഴിക്കുക.
∙ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഫിസിയോതെറപ്പി, വ്യായാമ ചികിത്സ എന്നിവ ആവശ്യമായ തോതിൽ ഉപയോഗപ്പെടുത്താം.
കടപ്പാട്
ഡോ. ടി. കെ. വാസുദേവൻ
പ്രഫസർ, ഹെഡ്
ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ
കെഎംസിറ്റി മെഡിക്കൽ കോളജ്,
കോഴിക്കോട്