പ്രായമാകുമ്പോൾ വേണം പ്രോട്ടീൻ; എത്ര അളവിൽ എന്തൊക്കെ കഴിക്കണം?
പ്രായമാകുമ്പോൾ ആരോഗ്യവും സ്വതന്ത്രമായ ജീവിതവും ഉറപ്പാക്കുന്നതിൽ പേശീബലത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രായം വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന സാർകോപീനിയ അഥവാ പേശീക്ഷയം തടയാൻ ശ്രദ്ധിച്ചില്ലെങ്കിൽ അത് ശാരീരിക ബുദ്ധിമുട്ടുകൾക്കും വീഴ്ചകൾക്കും കാരണമാകും. ഇതിനെ പ്രതിരോധിക്കാൻ പതിവായി സ്ട്രെങ്ത് വ്യായാമങ്ങൾ ചെയ്യുന്നതോടൊപ്പം ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. മുട്ട, മത്സ്യം, മാംസം, പയറുവർഗങ്ങൾ, പാൽ ഉൽപന്നങ്ങൾ തുടങ്ങിയവയിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ദിവസേന മൂന്നു നേരമായി വിഭജിച്ചു കഴിക്കുന്നത് പേശികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

പ്രായമാകുമ്പോഴുള്ള ഏറ്റവും വലിയ ഇൻഷുറൻസ് ഏതാണെന്നു ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യപരമായി നോക്കിയാൽ പേശീബലമാണ് വാർധക്യത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ്, ഏറ്റവും വലിയ കരുതൽ ധനം. പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിനും പേശീബലം നിലനിർത്തേണ്ടതു പ്രധാനമാണ്.
∙ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: ഭക്ഷണത്തിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്ന പ്രധാന ഇടമാണ് പേശികൾ. ഇത് ഇൻസുലിൻ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.
∙ ശാരീരിക ബലവും വീഴ്ചകൾ ഒഴിവാക്കലും: പേശീ ബലമുള്ള കാലുകളും അരക്കെട്ടും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും, പടികൾ കയറാനും, ദൈനംദിന ജോലികൾ ക്ഷീണമില്ലാതെ ചെയ്യാനും സഹായിക്കുന്നു.
∙ അസുഖങ്ങളിൽ നിന്നുള്ള വേഗത്തിലുള്ള മുക്തി: മികച്ച പേശീബലമുള്ളവർക്ക് അണുബാധകളിൽ നിന്നോ ശസ്ത്രക്രിയകളിൽ നിന്നോ കൂടുതൽ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.
സാർകോപീനിയ വരുമ്പോൾ
പ്രത്യേക ശ്രദ്ധ നൽകിയില്ലെങ്കിൽ, മുപ്പതുകളിൽ തന്നെ പ്രായാധിക്യം മൂലമുള്ള പേശീക്ഷയം (Sarcopenia) പതുക്കെ ആരംഭിക്കാം. ഇതു പേശികളുടെ ശക്തിയും പ്രവർത്തനക്ഷമതയും കുറയാൻ കാരണമാകാം. നടക്കുകയും കോണിപ്പടി കയറുകയും ചെയ്യുന്നതു പോലുള്ള പ്രവൃത്തികളെ ദുഷ്കരമാക്കാം.
ബാലൻസ് കുറയുന്നതിനാൽ വീഴ്ചകളുടെയും ഒടിവുകളുടെയും സാധ്യത കൂടാം. പേശീനാശത്തോടൊപ്പം അമിത ശരീരഭാരം കൂടിയാകുമ്പോൾ (സാർകേപീനിക് ഒബിസിറ്റി) വരാവുന്ന സങ്കീർണതകൾ വലുതാണ്.
പ്രായം കൂടുന്നതിനനുസരിച്ച്–പ്രത്യേകിച്ച് അസുഖങ്ങൾ വരുമ്പോഴോ, പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോഴോ, വ്യായാമം കുറയുമ്പോഴോ–പേശീനഷ്ടം വേഗത്തിലാവുകയും ചെയ്യും.
പേശികളെ സംരക്ഷിക്കാൻ രണ്ട് കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്: പതിവായി റെസിസ്റ്റൻസ്/സ്ട്രെങ്ത് വ്യായാമങ്ങൾ ചെയ്യുക. രണ്ട്, ദിവസവും നിശ്ചിത അളവിൽ പ്രോട്ടീൻ കഴിക്കുക.
ദിവസേന വേണ്ട പ്രോട്ടീന്റെ അളവ്
സാധാരണ ആളുകൾക്ക് അടിസ്ഥാനപരമായി ഒരു കിലോ ശരീരഭാരത്തിന് പരമാവധി 0.8–1 ഗ്രാം പ്രോട്ടീൻ ആണ് ഐസിഎംആർ നിർദേശിച്ചിട്ടുള്ളത്. ഇതു പേശികൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും, ഭാരം കുറയ്ക്കുന്നതിനും, മധ്യവയസ്സിനു ശേഷമുള്ള ആരോഗ്യത്തിനും ഗുണകരമാണ്. പതിവായി ബോഡി ബിൽഡിങ് ചെയ്യുന്നവരെ പോലുള്ളവർക്ക് ഒരു കിലോ ശരീരഭാരത്തിന് പരമാവധി 1.2–1.6 ഗ്രാം പ്രോട്ടീൻ വീതം കഴിക്കാം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആവശ്യത്തിന് പ്രോട്ടീൻ (ഒരു കിലോഗ്രാമിന് 0.8 ഗ്രാം എങ്കിലും) കഴിക്കാൻ ശ്രദ്ധിക്കണം. ഇതു കാലറി കുറയ്ക്കുമ്പോൾ പേശികൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
∙ മുട്ട, പനീർ, തൈര് പോലുള്ള പാൽ ഉൽപന്നങ്ങൾ, മത്സ്യം, മാംസം എന്നിവ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളാണ്. മാംസവും മത്സ്യവും കഴിക്കുമ്പോൾ കൊഴുപ്പു കുറഞ്ഞവ (തൊലി നീക്കിയ ചിക്കൻ ഉദാഹരണം) കഴിക്കാൻ ശ്രദ്ധിക്കണം.
∙ പയറുവർഗങ്ങളിലും പരിപ്പിലും പ്രോട്ടീൻ ധാരാളമുണ്ട്. സസ്യാഹാരികൾക്ക് ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണമാണ് സോയ ചങ്സ്. നട്സ്, വിത്തുകൾ, മില്ലറ്റുകൾ എന്നിവയും പ്രോട്ടീൻ നൽകുന്നു.
∙ കഴിക്കുന്ന ആകെ കാലറിയുടെ 10–35 ശതമാനം പ്രോട്ടീൻ ആകണമെന്നാണ്. അതുകൊണ്ട് ഒരു ദിവസം 1700 കാലറിയുടെ ഭക്ഷണം ആണു കഴിക്കുന്നതെങ്കിൽ അതിൽ 170–595 കാലറി എങ്കിലും പ്രോട്ടീൻ ആകണം.
∙ പ്രോട്ടീൻ കഴിക്കുമ്പോൾ ഏതെങ്കിലും ഒരു നേരം മാത്രം അമിതമായി പ്രോട്ടീൻ കഴിക്കാതെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നീ മൂന്നുനേരങ്ങളിലുമായി വീതിച്ച് (ഏകദേശം 25–35 ഗ്രാം വീതം) കഴിക്കാൻ ശ്രദ്ധിക്കുക.
∙ പ്രായമായവർ പൊതുവെ പ്രോട്ടീൻ കഴിക്കുന്നതു കുറവാണ്. അതു നല്ലതല്ല. ദിവസം മൂന്നു നേരവും നല്ല ഗുണമേന്മയുള്ള പ്രോട്ടീൻ കഴിക്കാൻ ശ്രദ്ധിക്കണം. പക്ഷേ അമിത പ്രോട്ടീൻ ആവശ്യമില്ല.
∙ പ്രോട്ടീൻ കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കണം. ഇല്ലെങ്കിൽ ശരീരത്തിൽ യൂറിക് ആസിഡ് നിക്ഷേപങ്ങൾ രൂപപ്പെടാൻ ഇടയുണ്ട്.
വ്യായാമം പ്രധാനം
പ്രോട്ടീൻ കഴിച്ചതുകൊണ്ടു മാത്രം പേശികൾ വളരുകയോ ശക്തമാവുകയോ ഇല്ല. പേശികൾക്ക് ആവശ്യമായ വ്യായാമം നൽകാതെ കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ, ശരീരം അത് ഊർജത്തിനായി ഉപയോഗിക്കുകയോ കൊഴുപ്പായി മാറ്റുകയോ ചെയ്യും. മാത്രമല്ല പ്രോട്ടീൻ ഉയർന്ന അളവിലുള്ള ഭക്ഷണങ്ങൾ പൂരിത കോഴുപ്പു നിറഞ്ഞതാകാൻ സാധ്യതയുള്ളതിനാൽ അമിതമായി പ്രോട്ടീൻ കഴിക്കുന്നതു രക്തത്തിലെ ലിപിഡ് അളവ് ഉയർത്തുകയും ഹൃദ്രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യും.
ആഴ്ചയിൽ രണ്ടു മൂന്നു ദിവസം പേശികളുടെ കരുത്തു വർധിപ്പിക്കാനുള്ള വ്യായാമങ്ങൾ ചെയ്യുക. സ്ക്വാറ്റ്, പുഷ് അപ്, പ്ലാങ്ക് ഒക്കെ പോലെ നമ്മുടെ തന്നെ ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ ഉത്തമം.
പേശികൾക്കു പരുക്കേൽക്കാതിരിക്കാൻ വ്യായാമത്തിനു മുൻപും പിൻപും ലഘുവായ സ്ട്രെച്ചിങ് (വാം അപ്, കൂൾ ഡൗൺ) ചെയ്യാൻ മറക്കരുത്. ഒരു വ്യായാമം ചെയ്ത് അത് എളുപ്പമാകുമ്പോൾ എണ്ണം കൂട്ടുക.
നടുവേദനയോ കാൽ മുട്ടുവേദനയോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമങ്ങൾ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിത മോഹൻ, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം