മറ്റൊരാൾക്ക് തന്നോട് രഹസ്യമായി പ്രണയമോ ലൈംഗിക ആകർഷണമോ ഉണ്ടെന്നുള്ള തെറ്റായ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന മാനസികാവസ്ഥയാണ് ഇറോട്ടോമാനിയ അഥവാ ഇറോട്ടോമാനിക് ഡെല്യൂഷൻ. വ്യക്തമായ തെളിവുകളില്ലാതിരിക്കുകയും, ബന്ധപ്പെട്ട വ്യക്തി ഇത് നിഷേധിക്കുകയും ചെയ്യുമ്പോഴും സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ബൈപോളാർ ഡിസോഡർ, സ്കിസോഫ്രീനിയ സ്പെക്ട്രം തകരാറുകൾ തുടങ്ങിയവയോടൊപ്പം ഈ അവസ്ഥ കാണപ്പെടാം. അതിനാൽ കൃത്യമായ മാനസികാരോഗ്യ പരിശോധന നടത്തി ആന്റിസൈക്കോട്ടിക് മരുന്നുകളും സൈക്കോതെറപ്പിയും നൽകി രോഗിയെ സഹായിക്കേണ്ടതാണ്.

എന്റെ സുഹൃത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അവന്റെ ഓഫിസിലെ സീനിയർ ആയ, സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ സഹപ്രവർത്തകയ്ക്കു തന്നോടു തീവ്രമായ പ്രണയവും ലൈംഗിക ആകർഷണവും ഉണ്ടെന്ന് അവൻ എന്നോടു പറഞ്ഞിരുന്നു. ഞാനതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ഈയിടെയായി, അവൻ ഒരു ഒബ്സഷനിലെന്ന പോലെ പെരുമാറുന്നു. സീനിയറായ സഹപ്രവർത്തക പ്രണയം നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും, തന്നെ നോക്കുന്ന രീതിയും, ശരീരഭാഷയും, സോഷ്യൽ മീഡിയയിലെ ആക്റ്റിവിറ്റികളും കണ്ടാൽ അതു വ്യക്തമാണ് എന്നും തന്നെ ലൈംഗികമായി ആകര്‍ഷിക്കാനും സന്തോഷിപ്പിക്കാനും വേണ്ടിയാണ് അവൾ ചില വസ്ത്രങ്ങൾ ധരിക്കുന്നതും പ്രത്യേക രീതിയിൽ സംസാരിക്കുന്നതും എന്നുമൊക്കെ അവൻ പറയുന്നു. ​പക്ഷേ ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ സഹപ്രവർത്തക ഇതു പൂർണമായി നിഷേധിക്കുകയും, അങ്ങനെ ഒരു താൽപര്യവുമില്ലെന്നു പറയുകയും ചെയ്തു. പക്ഷേ, ഭർത്താവിനെ പേടിച്ച് അവൾ മനഃപൂർവം മാറിനിൽക്കുകയാണ് എന്നാണ് അവൻ പറയുന്നത്. ​ഇത്തരത്തിൽ ഒരാൾക്കു നമ്മോടു രഹസ്യമായി ലൈംഗിക/പ്രണയ താൽപര്യമുണ്ടെന്ന തെറ്റായ ചിന്തയെ ‘ഇറോട്ടോമാനിയ’ (Erotomania) എന്നു വിളിക്കുമെന്നു ഞാൻ വായിച്ചിട്ടുണ്ട്. സുഹൃത്തിന് ഈ പ്രശ്നമാണോ? ​ദയവായി മറുപടി നൽകുമല്ലോ.

ജയഗീത, തമ്പലക്കാട്

ADVERTISEMENT

മറ്റൊരാൾക്കു തന്നോടു രഹസ്യമായി പ്രണയമോ ലൈംഗിക ആകർഷണമോ ഉണ്ടെന്നുള്ള ശക്തമായ വിശ്വാസം ഉണ്ടാകുകയും, അതിനു വ്യക്തമായ തെളിവുകളില്ലാതിരുന്നിട്ടും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതു ചിലപ്പോൾ ഇറോട്ടോമാനിക് ഡെല്യൂഷൻ (Erotomanic Delusion) എന്നറിയപ്പെടുന്ന മാനസിക പ്രശ്നത്തിന്റെ ഭാഗമാകാം. ബന്ധപ്പെട്ട വ്യക്തി തന്റെ താൽപര്യം വ്യക്തമായി നിഷേധിച്ചിട്ടും, ആ നിഷേധത്തെ ‘അവർക്കു ഭയമുള്ളതുകൊണ്ടാണ്’, ‘സാമൂഹിക സാഹചര്യങ്ങൾ കാരണം തുറന്നു പറയാൻ കഴിയാത്തതാണ്’ എന്നിങ്ങനെ വ്യാഖ്യാനിച്ചു സ്വന്തം വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നതു കാണുമ്പോൾ ഇത് ഉറപ്പാക്കാം.

പക്ഷേ, ഇവിടെ നൽകിയ വിവരങ്ങൾ മാത്രം വച്ചു സുഹൃത്തിന് ‘ഇറോട്ടോമാനിയ’ ആണോ എന്നുറപ്പിക്കാൻ കഴിയില്ല.

ADVERTISEMENT

ഉപദ്രവകരമാണോ പ്രണയം ?

ഇറോട്ടോമാനിക് ഡെല്യൂഷൻ അവസ്ഥ, ബൈപോളാർ ഡിസോഡർ, ഡെല്യൂഷനൽ ഡിസോഡർ, സ്കിസോഫ്രീനിയ സ്പെക്ട്രം തകരാറുകൾ (Schizophrenia-spectrum disorders), ലഹരി മരുന്നുപയോഗവുമായി ബന്ധപ്പെട്ടുള്ള തകരാറുകൾ തുടങ്ങിയവയോടൊപ്പവും കാണപ്പെടാം.

ADVERTISEMENT

അതുകൊണ്ട് ആദ്യപടിയായി വിശദമായ മാനസികാരോഗ്യ വിശകലനവും മാനസികാവസ്ഥാ പരിശോധനയും (Mental Status Examination –MSE) വേണം. രോഗിക്ക് എപ്പോൾ മുതലാണ് ഇങ്ങനെയാരു വിശ്വാസം തുടങ്ങിയത്, എത്ര നാളായി, ഇതേക്കുറിച്ച് എത്രമാത്രം ഉറച്ചു വിശ്വസിക്കുന്നു, അങ്ങനെയല്ല എന്നു കാണിക്കുന്ന തെളിവുകളെ സ്വീകരിക്കാനാകുന്നുണ്ടോ എന്നൊക്കെ നോക്കണം. മറ്റു മിഥ്യാവിശ്വാസങ്ങളോ ഹാലുസിനേഷനോ ഉണ്ടോ, മൂഡ് വ്യതിയാനങ്ങൾ–പ്രത്യേകിച്ച്, മാനിയ അല്ലെങ്കിൽ വിഷാദം–ഉണ്ടോ, ഉറക്കത്തിലെ മാറ്റങ്ങൾ, ലഹരി ഉപയോഗം, ഒബ്സസീവ് ചിന്തകൾ ഉണ്ടോ എന്നിവയും അറിയേണ്ടതു പ്രധാനമാണ്.

വ്യക്തിത്വ സവിശേഷതകൾ, സാമൂഹിക- തൊഴിൽ പ്രവർത്തനത്തിലെ മാറ്റങ്ങൾ എന്നിവ വിലയിരുത്തണം. കൂടാതെ, ആ വ്യക്തിയെ പിന്തുടരൽ, ആവർത്തിച്ചു സന്ദേശമയയ്ക്കൽ, ഓഫിസിൽ കാത്തുനിൽക്കൽ, ഭീഷണി, സ്വയം ഉപദ്രവിക്കുക അല്ലെങ്കിൽ മറ്റൊരാൾക്കു ദ്രോഹം ചെയ്യാനുള്ള ചിന്തകളുണ്ടോ എന്നിവയും ചോദിക്കേണ്ടതാണ്. ആവശ്യമെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങളെടുക്കേണ്ടി വരും.

മരുന്നുകളും വേണ്ടിവരാം

രോഗനിർണയം അനുസരിച്ചായിരിക്കും ചികിത്സ. ഇറോട്ടോമാനിയാക് ഡെല്യൂഷനൽ ഡിസോഡർ ആണെങ്കിൽ മനോരോഗത്തിനുള്ള മരുന്നുകൾ (Antipsychotic medication) ആണ് സാധാരണയായി നൽകുക. എന്നാൽ മരുന്ന് സ്വയം ആരംഭിക്കുകയോ നിർത്തുകയോ ചെയ്യരുത്; വ്യക്തിയുടെ പ്രായം, മറ്റു രോഗങ്ങൾ, മറ്റു മരുന്നുകൾ എന്നിവ പരിഗണിച്ച് സൈക്യാട്രിസ്റ്റ് ആണ് മരുന്നും ഡോസും തീരുമാനിക്കേണ്ടത്. ഒപ്പം സൈക്കോതെറപ്പി, സിബിറ്റി (CBT) പോലുള്ളവ ഉപയോഗിച്ചു രോഗിയുടെ ഉൾ‌ക്കാഴ്ച മെച്ചപ്പെടുത്താം.

ഇതിനെ ലൈംഗിക വൈകല്യമായി കാണേണ്ടതില്ല. മറ്റൊരാൾക്കു തന്നോടു പ്രണയമോ ലൈംഗിക താൽപര്യമോ ഉണ്ടെന്ന് അയഥാർഥമായ, തിരുത്താൻ ബുദ്ധിമുട്ടുള്ള ഒരു വിശ്വാസം രൂപപ്പെടുന്നതാണു പ്രധാന പ്രശ്നം. അതിനാൽ സുഹൃത്തിനെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ‘നിനക്കു ഭ്രാന്താണ്’ എന്നു പറയുകയോ ചെയ്യരുത്. പകരം, ‘ഇതു നിന്നെ വളരെയധികം ബാധിക്കുന്നുണ്ടെന്നു തോന്നുന്നു; മാനസികാരോഗ്യ സഹായം തേടുന്നതു നന്നായിരിക്കും’ എന്ന സമീപനമാണു നല്ലത്. ചികിത്സയിലൂടെ ഇത്തരം ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും.

English Summary:

Erotomania is a psychological condition where a person holds a fixed, false belief that someone else is secretly in love with them, despite a lack of clear evidence. This behavior can manifest in a workplace setting when an individual misinterprets a colleague's body language or social media activity as romantic interest. Even when the colleague explicitly denies any such feelings, the affected individual may rationalize the denial as fear or external pressure. Such delusions can sometimes be associated with underlying mental health disorders like bipolar disorder or schizophrenia-spectrum disorders. A comprehensive mental health evaluation and a formal mental status examination by a professional are essential to determine an accurate diagnosis. Treatment often involves a combination of antipsychotic medications prescribed by a psychiatrist and psychotherapeutic approaches like cognitive behavioral therapy. Friends and family should avoid blaming or mocking the individual, and instead gently encourage them to seek professional psychological support.

ADVERTISEMENT