നവംബർ 18 ലോക ദീർഘകാല ശ്വാസതടസ്സ രോഗദിനമായി ആചരിക്കുമ്പോൾ, സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. പുകവലി, വായു മലിനീകരണം, പാരമ്പര്യം എന്നിവയാണ് പ്രധാന കാരണങ്ങളെങ്കിലും ഇന്ത്യയിൽ പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം നേരത്തെ കണ്ടുവരുന്നു. കൃത്യമായ സമയത്ത് രോഗനിർണയം നടത്തുക, പുകവലി ഉപേക്ഷിക്കുക, ഇൻഹേലറുകൾ പോലുള്ള മികച്ച ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. കൂടാതെ, അണുബാധകൾ തടയാനുള്ള വാക്സിനേഷനുകളും ശ്വസന വ്യായാമങ്ങളും രോഗം സങ്കീർണ്ണമാകാതെ നിയന്ത്രിക്കാൻ സഹായിക്കും.

നവംബർ 18 ലോക ദീർഘകാല ശ്വാസതടസ്സ രോഗദിനമായി ആചരിക്കുമ്പോൾ, സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. പുകവലി, വായു മലിനീകരണം, പാരമ്പര്യം എന്നിവയാണ് പ്രധാന കാരണങ്ങളെങ്കിലും ഇന്ത്യയിൽ പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം നേരത്തെ കണ്ടുവരുന്നു. കൃത്യമായ സമയത്ത് രോഗനിർണയം നടത്തുക, പുകവലി ഉപേക്ഷിക്കുക, ഇൻഹേലറുകൾ പോലുള്ള മികച്ച ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. കൂടാതെ, അണുബാധകൾ തടയാനുള്ള വാക്സിനേഷനുകളും ശ്വസന വ്യായാമങ്ങളും രോഗം സങ്കീർണ്ണമാകാതെ നിയന്ത്രിക്കാൻ സഹായിക്കും.

നവംബർ 18 ലോക ദീർഘകാല ശ്വാസതടസ്സ രോഗദിനമായി ആചരിക്കുമ്പോൾ, സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. പുകവലി, വായു മലിനീകരണം, പാരമ്പര്യം എന്നിവയാണ് പ്രധാന കാരണങ്ങളെങ്കിലും ഇന്ത്യയിൽ പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം നേരത്തെ കണ്ടുവരുന്നു. കൃത്യമായ സമയത്ത് രോഗനിർണയം നടത്തുക, പുകവലി ഉപേക്ഷിക്കുക, ഇൻഹേലറുകൾ പോലുള്ള മികച്ച ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. കൂടാതെ, അണുബാധകൾ തടയാനുള്ള വാക്സിനേഷനുകളും ശ്വസന വ്യായാമങ്ങളും രോഗം സങ്കീർണ്ണമാകാതെ നിയന്ത്രിക്കാൻ സഹായിക്കും.

ദീർഘകാല ശ്വാസതടസ്സ രോഗദിനമാണു നവംബർ 18 (Chronic Obstructive Pulmonary Diseases- COPD Day). ഏകദേശം 400 ദശലക്ഷത്തിലധികം ആളുകൾ ക്രോണിക് ബ്രോങ്കൈറ്റിസ് (Chronic Bronchitis), എംഫിസീമ (Emphysema) തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമ്പതു വയസ്സിനു മേൽ പ്രായമുള്ള പത്തുശതമാനത്തോളം പേർ ഇത്തരം രോഗികളാണെ വിവിധ പഠനങ്ങൾ പറയുന്നു. മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതും ഈ രോഗങ്ങളാണ്.  

​പുകവലിയാണ് ഇത്തരം ശ്വാസകോശരോഗങ്ങളുടെ പ്രധാന കാരണക്കാരൻ. വായു സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ അടുക്കളകളിലെ പുക നിരന്തരം ശ്വസിക്കൽ, അന്തരീക്ഷ മലിനീകരണം, തൊഴിൽ സ്ഥലത്തെ പൊടിപടലങ്ങളും രാസവസ്തുക്കളും, വ്യായാമ രഹിതമായ ജീവിതം, ജനിതക കാരണങ്ങൾ, അലർജി തുടങ്ങിയ നിരവധി ഘടകങ്ങൾ രോഗാവസ്ഥയ്ക്ക് അപ്രധാനമല്ലാത്ത പങ്കുവഹിക്കുന്നു. ഇന്ത്യയിൽ ഇത്തരം ശ്വാസകോശരോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നു മാത്രമല്ല പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം പത്തുവർഷം നേരത്തെ (40 വയസ്സുമുതൽ) പിടിപെടുന്നതായും കണ്ടുവരുന്നു. ശ്വാസകോശങ്ങളുടെ വലുപ്പക്കുറവ്, പോഷകാഹാരക്കുറവ്, ക്ഷയരോഗികളുടെ ബാഹുല്യം തുടങ്ങിയവ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ADVERTISEMENT

​സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണെങ്കിലും ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം അടുത്തകാലം വരെ ലഭിച്ചിരുന്നില്ല. രോഗി സ്വയം വരുത്തിവെച്ച (പുകവലി) അസുഖങ്ങളാണെന്ന ചിന്താഗതി, പ്രായമുള്ളവരിലാണ് അസുഖം സാധാരണ കാണപ്പെടുന്നത് എന്ന വസ്തുത, ചികിത്സിച്ചാൽ തന്നെ പരിപൂർണ ശമനം കിട്ടാൻ സാധ്യതയില്ല തുടങ്ങിയ ഘടകങ്ങൾ ഈ അവഗണനയ്ക്കു കാരണമായിത്തീർന്നിട്ടുണ്ട്.  

​ആരംഭദശയിൽ തന്നെ രോഗം കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും കഴിഞ്ഞാൽ രോഗികൾക്ക് വളരെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇന്ന് സാധ്യമാണ്. ഈ സാഹചര്യത്തിലാണ് 'മെച്ചപ്പെട്ട ജീവിതത്തിനായി നേരത്തെയുള്ള രോഗനിർണയവും പരിചരണവും' (early diagnosis and management for a better life) എന്ന സന്ദേശവുമായി നവംബർ 18 ന് ഈ വർഷത്തെ ദീർഘകാല ശ്വാസതടസ്സ രോഗ ദിനാചരണം (World COPD Day) നടക്കുന്നത്. ശ്വാസകോശരോഗങ്ങൾക്കെതിരെയുള്ള ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഗോൾഡിൻ്റെ (Global Initiative For Chronic Obstructive Lung Diseases) ആഭിമുഖ്യത്തിലാണ് ദിനാചരണം.  

ADVERTISEMENT

​ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾക്കു തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം പുകവലി ഉപേക്ഷിക്കുക, അതിലും പ്രധാനമായി പുകവലി ആരംഭിക്കാതിരിക്കുക എന്നതാണ്. വൈകിയവേളയിലെ ചികിത്സ ഫലപ്രദമല്ലെന്നു മാത്രമല്ല, നിരന്തരമായ ആശുപത്രിവാസവും വിലകൂടിയ മരുന്നുകളുടെ ഉപയോഗവും കുടുംബ ബഡ്‌ജറ്റിൻ്റെ താളം തെറ്റിക്കുകയും ചെയ്യും.  

ഇൻഹേലർ തീവ്രമോ ?

ADVERTISEMENT

​സി.ഒ.പി.ഡി ചികിത്സയ്ക്ക് ഏറ്റവും ഉത്തമം ഇൻഹേലറുകളാണ്. എന്നാൽ ഇൻഹേലറുകളെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്നു. അവ വളരെ തീവ്രതയേറിയ മരുന്നുകളാണെന്നും മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും പലരും വിശ്വസിക്കുന്നു. എന്നാൽ യാഥാർഥ്യം നേരെ മറിച്ചാണ്. വളരെ ചെറിയ അളവിൽ മരുന്നുകൾ ശ്വാസകോശത്തിലേക്ക് നേരിട്ടെത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ അവയ്ക്ക് തുലോം കുറവുമാണ്. പെട്ടെന്ന് ആശ്വാസം കിട്ടുകയും ചെയ്യും.  

​പൗഡർ ഇൻഹേലർ, മീറ്റേർഡ് ഡോസ് ഇൻഹേലർ തുടങ്ങി ഒട്ടേറെ ഇനം ഇൻഹേലറുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. രോഗിക്ക് ഏതിനം ഇൻഹേലർ വേണമെന്നു വിദഗ്ധ പരിശോധനയിലൂടെ മാത്രമേ നിർണയിക്കാനാവൂ. സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. മാത്രമല്ല ഇൻഹേലർ ഉപയോഗിക്കാൻ രോഗികൾക്കു ശരിയായ പരിശീലനവും നൽകേണ്ടതുണ്ട്.  

​ശ്വാസനാളികൾ വികസിക്കാൻ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ചികിത്സയിൽ ഉപയോഗിക്കുന്നത്. അസുഖം തീവ്രതയേറുന്ന ഘട്ടങ്ങളിൽ സ്റ്റീറോയിഡുകളും ഇൻഹേലർ രൂപത്തിൽ നൽകാവുന്നതാണ്. ഇത്തരം മരുന്നുകൾ ഉചിതമായ അളവുകളിൽ കൂട്ടിച്ചേർത്ത ഇൻഹേലുകളാണ് കൂടുതൽ പ്രയോജനപ്രദം. ഇൻഹേലറുകൾക്ക് പുറമേ മരുന്നുകൾ ഗുളിക രൂപത്തിലും, കുത്തിവെപ്പായും ചിലപ്പോൾ നൽകേണ്ടി വരാറുണ്ട്.  

​രോഗികൾക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഒരു ചെറിയ വൈറൽ പനി പോലും മാരകമായ ന്യുമോണിയ ആയിത്തീരാൻ അധികസമയം വേണ്ട. ഇടക്കിടെ ഉണ്ടാകുന്ന അണുബാധ ശ്വാസകോശത്തിൻ്റെ പ്രവർത്തന ശേഷി കുറയാനും ഇടയാക്കും. അതുകൊണ്ട് ജലദോഷം, പനി തുടങ്ങിയ നിസ്സാര രോഗങ്ങൾ പോലും ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കേണ്ടത് പരമപ്രധാനമാണ്. ന്യൂമോകോക്കി, ഇൻഫ്ലുവൻസ വാക്‌സിനുകൾ അണുബാധകൾ ഒരു പരിധിവരെ തടയാനും ഉണ്ടായാൽ തന്നെ അതു തീവ്രതയിലെത്താതിരിക്കാനും സഹായകരമാണ്. എല്ലാ സി.ഒ.പി.ഡി. ബാധിതരും നിർബന്ധമായും ഇവ എടുക്കേണ്ടതുണ്ട്. സമീകൃതാഹാരം, കൃത്യമായ ശ്വസന വ്യായാമങ്ങൾ, മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെയുള്ള ജീവിതം എന്നിവയും രോഗം നിയന്ത്രിക്കുന്നതിൽ സഹായിക്കും.  

​രോഗം സങ്കീർണമായാൽ:  

​25-30 വയസ്സുമുതൽ ശ്വാസകോശത്തിൻ്റെ പ്രവർത്തന ക്ഷമത വർഷം തോറും ചെറിയ അളവിൽ കുറഞ്ഞു വരുന്നതു സാധാരണമാണ്. എന്നാൽ സി.ഒ.പി.ഡി രോഗികളിൽ ഈ കുറവു നാലു മടങ്ങു വേഗത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ രോഗം സങ്കീർണ്ണാവസ്ഥയിലേക്ക് നീങ്ങി ശ്വാസകോശത്തിൻ്റെ പ്രവർത്തനം മന്ദീഭവിക്കാനും (Respiratory failure), ഹൃദയം, വൃക്ക, തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും സാധ്യതയേറെയാണ്. രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ച് ഈ അവസ്ഥയിൽ എത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം.  

​എന്നാൽ സങ്കീർണ്ണാവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ വീട്ടിൽത്തന്നെ ഓക്സിജൻ (Domicillary Oxygen Therapy) സ്ഥിരമായി കൊടുക്കേണ്ടി വരും. ശ്വാസകോശത്തിൽ കൂടുതൽ കേടുപാടുകളുള്ള ഭാഗങ്ങൾ സ്കാനിംഗിലൂടെ കണ്ടുപിടിച്ച്, അത്തരം ഭാഗങ്ങൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്ന (Lung Volume Reduction Surgery) ചികിത്സാരീതിയും പ്രചാരത്തിലുണ്ട്. ശ്വാസകോശങ്ങൾ മാറ്റിവെയ്ക്കുന്ന ചികിത്സയും (Lung Transplantation) ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതിനാവശ്യമായ ശ്വാസകോശങ്ങളുടെ ലഭ്യതക്കുറവും, തുടർ ചികിത്സയുടെ ഭാരിച്ച ചെലവുകളും മറ്റു സങ്കീർണതകളും മൂലം ഇത്തരം ചികിത്സാ രീതികൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടില്ല.  

​സി.ഒ.പി.ഡി ശ്വാസകോശത്തിനപ്പുറം മറ്റ് പ്രധാനപെട്ട അവയവങ്ങളേയും ബാധിക്കും. പേശീക്ഷയം, ശരീര ഭാരം കുറയൽ, അസ്ഥികളുടെ ദൃഢത കുറയുന്ന ഓസ്റ്റിയോപോറോസിസ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, വിഷാദ രോഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

​സി.ഒ.പി.ഡി തടയാൻ  

​∙ പുകവലി പാടെ ഉപേക്ഷിക്കുക.  

​∙ പുകവലിക്കാരുടെ സാമീപ്യം (Passive smoking) ഒഴിവാക്കുക. (Passive Smoking.)  

∙ ​പുകയും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും കഴിവതും മാറി നിൽക്കുക.  

∙ ​കുട്ടിക്കാലത്തുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധകളെ നിസ്സാരവൽക്കരിക്കരുത്. ശരിയായ ചികിത്സ നൽകുക.  

∙ ​ഇടക്കിടെ ഉണ്ടാകുന്ന ചുമയും, ശ്വാസം മുട്ടലും സി.ഒ.പി.ഡി യുടെ തുടക്കമാകാം. ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുക.  

English Summary:

COPD affects hundreds of millions of people worldwide, making awareness crucial on World COPD Day observed on November 18. Chronic bronchitis and emphysema are major contributors to global mortality, often triggered primarily by smoking and environmental pollution. India experiences a higher prevalence of these pulmonary conditions, frequently manifesting a decade earlier than in Western nations. Early diagnosis and proper management remain essential for patients to lead better lives despite historical neglect of the condition. Inhalers serve as the most effective treatment method, delivering medication directly to the lungs with minimal side effects. Patients must also guard against frequent respiratory infections by receiving appropriate vaccinations and maintaining healthy lifestyle habits. Preventing severe complications requires avoiding smoke, quitting smoking entirely, and seeking prompt medical intervention at the earliest symptoms.

ADVERTISEMENT