തലവര മാറ്റുമോ നിർമിത ബുദ്ധി? അറിയാം പ്രമേഹചികിത്സയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ World Diabetes Day Special
പ്രമേഹചികിത്സാരംഗത്തുണ്ടായിട്ടുള്ള ആധുനിക മാറ്റങ്ങളും നൂതന സാങ്കേതികവിദ്യകളുടെ കടന്നുവരവും രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുന്നതിന് പകരം രോഗിയുടെ പ്രായം, ജീവിതരീതി, സങ്കീർണതകൾ എന്നിവകൂടി പരിഗണിച്ചുള്ള വ്യക്തി അധിഷ്ഠിത ചികിത്സാരീതിയാണ് ഇന്ന് പ്രാധാന്യം നേടുന്നത്. എഐ അൽഗോരിതങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോനിറ്ററിങ് സെൻസറുകളും ഇൻസുലിൻ പമ്പുകളും ഹൈപ്പോഗ്ലൈസീമിയ പോലുള്ള അവസ്ഥകളെ ഫലപ്രദമായി തടയുന്നു. കൂടാതെ, വിരലിൽ സൂചി കുത്താതെയുള്ള പരിശോധനാരീതികളും അടുത്ത തലമുറ സ്മാർട്ട് ഇൻസുലിനും ഗവേഷണ ഘട്ടത്തിലാണെങ്കിലും പ്രമേഹ രോഗികൾക്ക് ഭാവിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രമേഹചികിത്സാരംഗത്തു വരുന്ന ഓരോ മുന്നേറ്റങ്ങളും രോഗനിയന്ത്രണത്തിൽ രോഗികളെ വളരെയധികം സഹായിക്കുന്നു. പ്രമേഹചികിത്സയിൽ വന്ന ഏറ്റവും വലിയ മാറ്റം വ്യക്തി അധിഷ്ഠിതവും (Person-centred) അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ചികിത്സാരീതിക്ക് ഊന്നൽ നൽകി എന്നതുമാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസിന്റെ അളവു മാത്രം നോക്കി രോഗം ചികിത്സിച്ചിരുന്നതിൽ നിന്നും മാറി മറ്റു രോഗാവസ്ഥകളും അമിതവണ്ണം, രോഗിയുടെ പ്രമേഹം കൊണ്ടുള്ള സങ്കീർണതകൾ, ജീവിതരീതികൾ, ചികിത്സയുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക സ്ഥിതികൾ എന്നിങ്ങനെ ഓരോ രോഗിക്കും പ്രായത്തിനും രോഗാവസ്ഥയ്ക്കും അനുസരിച്ചുള്ള ഏറ്റവും ഉചിതമായ ഒരു ചികിത്സാരീതിയാണ് ആവശ്യം. അതിനാണ് ഇന്നു പ്രാധാന്യം നൽകുന്നത്. ഇതേ കാലയളവിൽ സാങ്കേതിക വിദ്യയുടെ ഉപയോഗവും പ്രമേഹ ചികിത്സയിൽ നിർണായകമായ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്.
എഐയുടെ വരവ്
എഐ അൽഗോരിതം വഴി ബന്ധിപ്പിച്ച കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോനിറ്ററിങ് സെൻസറും ഇൻസുലിൻ പമ്പും വഴി ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു നോക്കി ഇൻസുലിൻ കൊടുക്കുന്നതു ക്രമീകരിക്കാവുന്നതാണ്. മാത്രമല്ല, അടുത്ത 30 മിനിറ്റിലേക്കുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ വരാൻ സാധ്യതയുള്ള വ്യതിയാനത്തിന്റെ അളവു മനസ്സിലാക്കി ശരീരത്തിൽ ലഭ്യമാകുന്ന ഇൻസുലിന്റെ അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനും സാധിക്കും. ഇതു ഹൈപ്പോഗ്ലൈസീമിയയും (രക്തത്തിൽ ഗ്ലൂക്കോസ് നില കുറയുന്ന അവസ്ഥ) ഹൈപ്പർഗ്ലൈസീമിയയും (ഗ്ലൂക്കോസ് നില കൂടുന്ന അവസ്ഥ) തടയും. എഐ ഉപയോഗിച്ചു വ്യക്തി കേന്ദ്രീകൃതമായി പ്രമേഹ നിയന്ത്രണത്തിന് ആവശ്യമായ വ്യായാമമുറകളും ഭക്ഷണ നിയന്ത്രണവും നൽകാവുന്നതാണ്. മാത്രമല്ല പ്രമേഹത്തിന്റെ സങ്കീർണതകളായ റെറ്റിനോപ്പതി, നെഫ്രോപതി, പാദസങ്കീർണതകൾ എന്നിവയും കണ്ടുപിടിക്കാവുന്നതാണ്.
എഐ വഴിയുള്ള പരിശോധനകളും പൂർണമായും സുരക്ഷിതമാണെന്നു പറയാൻ പറ്റില്ല. അൽഗോരിതങ്ങൾ പലപ്പോഴും എല്ലാ വ്യക്തികൾക്കും ഉചിതമാകണമെന്നില്ല. എപ്പോഴും ഈ കാര്യങ്ങളെക്കുറിച്ച് ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചികിത്സ നടത്തുക.
സൂചി കുത്താതെ പരിശോധന !
വിരലിൽ സൂചി കുത്താതെയോ അല്ലെങ്കിൽ രക്തം കുത്തി എടുക്കാതെയോ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുന്ന സാങ്കേതികവിദ്യയെയാണു നോൺ ഇൻവേസീവ് ബ്ലഡ് ഗ്ലൂക്കോസ് മോനിറ്ററിങ് എന്നു പറയുന്നത്. നിലവിൽ വളരെ കുറഞ്ഞ വേദനയുള്ള സിജിഎംഎസ് പോലുള്ള ഉപകരണങ്ങൾ ലഭ്യമാണ്. യഥാർഥത്തിൽ പൂർണമായും രക്തം എടുക്കാതെ (Non-invasive) കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസ് അളക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ഇതുവരെ ഔദ്യോഗിക ആരോഗ്യ മന്ത്രാലയങ്ങളുടെയോ (FDA പോലുള്ളവ) മെഡിക്കൽ ബോർഡുകളുടെയോ അംഗീകാരം ലഭിച്ചിട്ടില്ല. ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
പുതുതലമുറ സ്മാർട്ട് ഇൻസുലിൻ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കി മാത്രം ശരീരത്തിൽ ലഭ്യമാകുന്ന ഇൻസുലിൻ ഇന്നു ഗവേഷണ ഘട്ടത്തിലാണ്. ഗുളിക രൂപത്തിലുള്ള ഈ ഇൻസുലിൻ, ഇൻസുലിൻ ഉപയോഗിക്കുന്ന പ്രത്യേകിച്ചും ടൈപ്പ്-1 പ്രമേഹം ഉള്ളവരുടെ വലിയ പ്രതീക്ഷയാണ്. ഭാവിയിൽ ഇതു ലഭ്യമാകും.
ഡോ. ചാന്ദ്നി ആർ.
പ്രഫസർ ഓഫ് മെഡിസിൻ
മലബാർ മെഡിക്കൽ കോളജ്
കോഴിക്കോട്