കുട്ടികളിൽ കണ്ടുവരുന്ന തക്കാളിപ്പനി അഥവാ ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് എന്ററോവൈറസുകൾ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് പ്രധാനമായി ബാധിക്കുന്നത് എങ്കിലും മറ്റുള്ളവരിലേക്കും ഇത് പകരാം. പനി, തൊണ്ടവേദന, വായ്ക്കുള്ളിൽ വേദനാജനകമായ വ്രണങ്ങൾ, കൈപ്പത്തികളിലും കാൽപ്പാദങ്ങളിലും ചുവന്ന പാടുകളും കുമിളകളും ഉണ്ടാകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരുന്ന ഈ രോഗം സാധാരണയായി ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ തനിയെ ഭേദമാകാറുണ്ട്. എങ്കിലും വായിലെ വ്രണങ്ങൾ കാരണം കുട്ടികൾ വെള്ളം കുടിക്കാതിരിക്കുന്നത് നിർജലീകരണത്തിന് കാരണമാകാമെന്നതിനാൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണം. കൃത്യമായ വിശ്രമം, ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ, വ്യക്തിശുചിത്വം പാലിക്കൽ എന്നിവയിലൂടെ രോഗവ്യാപനം തടയാനും കുട്ടികളെ വേഗത്തിൽ സുഖപ്പെടുത്താനും സാധിക്കും.

കുട്ടികളിൽ, പനിക്കൊപ്പം കൈകാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുവന്ന പാടുകളും ചെറിയ കുമിളകളും വായ്ക്കുള്ളിൽ വേദനാജനകമായ വ്രണങ്ങളും പ്രത്യക്ഷപ്പെടുന്നത് മാതാപിതാക്കളിൽ ആശങ്കയുണ്ടാക്കാറുണ്ട്. ഇതു കണ്ടു ഭയക്കേണ്ടതില്ല. ‘തക്കാളിപ്പനി’ (Tomato fever/flu) എന്ന പേരിൽ അറിയപ്പെടുന്ന Hand, Foot and Mouth Disease (HFMD) ന്റെ ലക്ഷണങ്ങളാകാമിത്. വിവിധ എന്ററോവൈറസുകൾ മൂലമുണ്ടാകുന്ന ഈ രോഗം വളരെ എളുപ്പത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.

ആരിലാണ് കൂടുതലായി കാണുന്നത്?

ADVERTISEMENT

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ പനി കൂടുതലായി കാണപ്പെടുന്നത്. എന്നാൽ മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും രോഗബാധയുണ്ടാകാം. സ്കൂൾ, അങ്കണവാടി, ഡേ കെയർ തുടങ്ങിയ കുട്ടികൾ കൂട്ടമായി ഇടപഴകുന്ന സ്ഥലങ്ങളിൽ രോഗം വേഗത്തിൽ പകരാനുള്ള സാധ്യത കൂടുതലാണ്.

പനിയും വായിൽ വ്രണങ്ങളും

ADVERTISEMENT

പനി, തൊണ്ടവേദന, ക്ഷീണം, ഭക്ഷണത്തോടുള്ള താൽപര്യം കുറയുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പല കുട്ടികളിലും രോഗം ആരംഭിക്കുന്നത്.

തുടർന്ന് വായ്ക്കുള്ളിൽ, നാവിൽ, കവിളിന്റെ അകത്ത് എന്നിവിടങ്ങളിൽ ചെറിയ ചുവന്ന പാടുകളും വേദനാജനകമായ വ്രണങ്ങളും ഉണ്ടാകാം. വായിലെ വേദന കാരണം കുട്ടി ഭക്ഷണവും വെള്ളവും കഴിക്കാൻ വിസമ്മതിക്കാം. ചില കുട്ടികളിൽ അമിതമായി ഉമിനീർ വരുന്നതും കാണാം.

ADVERTISEMENT

കൈകളിലും കാലുകളിലും ‘കുമിളകൾ’

രോഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ലക്ഷണമാണ് കൈപ്പത്തികളിലും കാൽപ്പാദങ്ങളിലും ചുവന്ന പാടുകളോ ചെറിയ കുമിളകളോ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നിതംബം, കാലുകൾ, കൈകൾ തുടങ്ങിയ ശരീരഭാഗങ്ങളിലും ഇവ കാണാം. സാധാരണയായി ഈ പാടുകൾക്ക് വലിയ ചൊറിച്ചിൽ ഉണ്ടാകണമെന്നില്ല.

എങ്ങനെയാണ് പകരുന്നത്?

രോഗബാധിതനായ കുട്ടിയുടെ ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, കുമിളകളിലെ ദ്രാവകം, മലം എന്നിവയുമായി സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. രോഗബാധിതനായ കുട്ടി ഉപയോഗിച്ച കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവയിലൂടെയും രോഗാണു പകരാം.

അതുകൊണ്ടുതന്നെ സ്കൂളുകളിലും ഡേ കെയറുകളിലും രോഗം വളരെ വേഗത്തിൽ പടരാനുള്ള സാധ്യതയുണ്ട്.

രോഗം ഗുരുതരമാണോ?

മിക്ക കുട്ടികളിലും തക്കാളിപ്പനി ലഘുവായ രോഗമായാണ് കാണപ്പെടുന്നത്, സാധാരണയായി 7–10 ദിവസത്തിനുള്ളിൽ കുട്ടികൾ സുഖം പ്രാപിക്കും. പ്രത്യേക ആന്റിവൈറൽ ചികിത്സ സാധാരണയായി ആവശ്യമായി വരാറില്ല. എന്നാൽ ചില കുട്ടികളിൽ വായിലെ വ്രണങ്ങൾ മൂലം വെള്ളം പോലും കുടിക്കാൻ കഴിയാതെ നിർജലീകരണം (dehydration) ഉണ്ടാകാം.

വളരെ അപൂർവമായി ചില എന്ററോവൈറസ് അണുബാധകളിൽ മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ് തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാം.

ചികിത്സ എങ്ങനെ?

പ്രധാനമായും ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും നന്നായി വെള്ളം കുടിക്കുകയുമാണ് പ്രധാനം. കുട്ടിക്ക് ആവശ്യത്തിന് വെള്ളവും മറ്റ് ദ്രാവകങ്ങളും നൽകുക. വായിൽ വേദനയുണ്ടെങ്കിൽ തണുത്തതോ മൃദുവായതോ ആയ ഭക്ഷണം നൽകുന്നത് സഹായകരമാകും. പനിക്കും വേദനയ്ക്കും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ നൽകാം.

∙ കുട്ടി മതിയായ വിശ്രമം എടുക്കണം.

∙ കുമിളകൾ പൊട്ടിക്കുകയോ ചൊറിയുകയോ ചെയ്യരുത്.

∙ ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് തുടങ്ങരുത്; വൈറസ് ബാധയ്ക്ക് ആന്റിബയോട്ടിക് ചികിത്സയല്ല.

മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

കുട്ടി വെള്ളം കുടിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വായിലെ വ്രണങ്ങൾ കാരണം കുട്ടി വെള്ളം പോലും ഒഴിവാക്കുകയാണെങ്കിൽ നിർജലീകരണത്തിനു സാധ്യതയുണ്ട്.

മൂത്രത്തിന്റെ അളവു കുറയുക, അമിതമായ ക്ഷീണം, തുടർച്ചയായ പനി, ശ്വാസതടസ്സം, അസാധാരണമായ മയക്കം, ശക്തമായ തലവേദന/കഴുത്ത് വേദന, തുടർച്ചയായ ഛർദി, വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം. പനി മൂന്ന് ദിവസത്തിലധികം തുടരുകയോ രോഗലക്ഷണങ്ങൾ പത്ത് ദിവസത്തിനുള്ളിൽ മെച്ചപ്പെടാതിരിക്കുകയോ ചെയ്താലും വൈദ്യോപദേശം തേടണം.

രോഗം പകരുന്നത് തടയാൻ

∙ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.

∙ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും വൃത്തിയാക്കുക.

∙ രോഗബാധിതനായ കുട്ടിയുടെ പാത്രങ്ങളും മറ്റ് വ്യക്തിഗത സാധനങ്ങളും പ്രത്യേകം ഉപയോഗിക്കുക.

∙ രോഗബാധിതരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.

∙ പനി, പുതിയ ചർമപ്പാടുകൾ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടിയെ മറ്റുകുട്ടികളുമായി അടുത്തിടപഴകുന്നതിൽ നിന്നു മാറ്റിനിർത്തുകയും ഡോക്ടറുടെ നിർദേശം തേടുകയും ചെയ്യുക.

‘തക്കാളിപ്പനി’ എന്ന് കേട്ട് ഭയപ്പെടേണ്ടതില്ല. പനിയും വായിലെ വ്രണങ്ങളും കൈപ്പത്തിയിലും കാൽപ്പാദത്തിലും കുമിളകളും കണ്ടാൽ രോഗബാധയുടെ സാധ്യത പരിഗണിക്കണം. നേരത്തെയുള്ള ശ്രദ്ധയും കൃത്യമായ പരിചരണവും വഴി ഭൂരിഭാഗം കുട്ടികൾക്കും വളരെ വേഗം സുഖം പ്രാപിക്കാനാകും.

English Summary:

Tomato fever, commonly known as Hand, Foot and Mouth Disease or HFMD, affects children with fever, mouth ulcers, and skin rashes. The viral infection is most frequently seen in children under five years of age. Symptoms typically include a high fever, sore throat, fatigue, and painful blisters on hands and feet. Transmission occurs easily through close personal contact and shared items in schools or daycares. Most children recover completely within a week to ten days without requiring complex treatments. Parents must watch out for dehydration risks caused by severe mouth ulcers and refusal to drink. Proper hygiene practices, rest, and adequate hydration are essential for a quick and safe recovery.

ADVERTISEMENT