മണൽത്തരിയിൽ തീർക്കുന്ന മായാജാലം: ഇത് അനൈഡയുടെ ഹാപ്പി ലൈഫ് Overcoming Brittle Bone Disease: The Inspiring Journey of Anayida Stanley
ജനനം മുതൽ ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന അസ്ഥിരോഗത്തെ നേരിടേണ്ടി വന്നിട്ടും, അസാധാരണമായ മനക്കരുത്തിലൂടെ ജീവിത വിജയം നേടിയ അനൈഡ സ്റ്റാൻലിയുടെ കഥയാണ് ഇത്. മാതാപിതാക്കളുടെ കരുതലും പിന്തുണയും ഒപ്പം സ്വന്തം പ്രയത്നവും കൊണ്ട് പഠനത്തിലും കരിയറിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചി സ്വദേശിനിക്ക് സാധിച്ചു. സ്കൂൾ കാലഘട്ടങ്ങളിൽ പലവിധ പ്രതിസന്ധികളും അപമാനങ്ങളും നേരിടേണ്ടി വന്നെങ്കിലും, അവയെല്ലാം തരണം ചെയ്ത് രാഗിരി കോളജിൽ നിന്ന് മൂന്നാം റാങ്കോടെ ബിരുദം നേടി. തുടർന്ന് ക്യാംപസ് സെലക്ഷനിലൂടെ ഇൻഫോസിസിൽ ഡിസൈനറായ അനൈഡ, ഒപ്പം മികച്ചൊരു സാൻഡ് ആർട്ട് കലാകാരി കൂടിയായി കേരളത്തിലുടനീളം തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.

സഹതാപം നിറഞ്ഞ നോട്ടങ്ങളും വാക്കുകളുമാണ് അനൈഡയെ ഏറ്റവും കൂടുതൽ അസ്വസ്ഥയാക്കുന്നത്. ശാരീരികപ്രയാസത്തെ മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ടു മറികടന്ന ഏതൊരു വ്യക്തിക്കും സഹതാപം കയ്പുരസം കലർന്ന മധുരം തന്നെയാണ്. ഇത് അനൈഡ സ്റ്റാൻലി. കൊച്ചി സ്വദേശികളായ സ്റ്റാൻലിയുടെയും റാണിയുടെയും ഏകമകൾ. ഇൻഫോസിസിലെ ഡിസൈനർ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന രോഗം സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടി. എന്നാൽ വീട്ടുകാരുടെ കരുതലും സ്വപ്രയത്നവും അനൈഡയെ ഏതൊരു പെൺകുട്ടിയും സ്വപ്നം കാണുന്ന ജീവിതം സ്വന്തമാക്കാൻ സഹായിച്ചു. ആ അനുഭവങ്ങൾ അനൈഡ പങ്കുവയ്ക്കുന്നു.
രോഗത്തെ നേരിട്ട്
ജനിച്ചപ്പോഴേ എന്റെ വലതു കൈയ്ക്ക് ഒടിവ് ഉണ്ടായിരുന്നു. പ്രസവത്തിനിടെ സംഭവിച്ച അപകടമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഓർത്തോ ഡോക്ടർ എനിക്കു ബ്രിട്ടിൽ ബോൺ ഡിസീസ് ആണെന്നു തിരിച്ചറിഞ്ഞു. ഈ രോഗത്തെ കുറിച്ചോ അതിന്റെ ചികിത്സയെ കുറിച്ചോ മാതാപിതാക്കൾക്കു യാതൊരു അറിവും ഇല്ലായിരുന്നു. എന്നാൽ അമ്മ എന്നെ വളരെ കരുതലോടെ സംരക്ഷിച്ചു.
കുഞ്ഞായിരുന്നപ്പോൾ തലയണയിൽ കിടത്തിയാണ് എന്നെ എടുത്തിരുന്നത്. കുഞ്ഞിലെ ഓരോ മാസം കൂടുന്പോൾ എന്റെ കൈയ്ക്കോ കാലിനോ ഒടിവു സംഭവിക്കുമായിരുന്നു. അമ്മയുടെ സൂക്ഷ്മമായ പരിചരണം കൊണ്ടു ശരീരത്തിനു കാര്യമായ വൈകല്യം സംഭവിച്ചില്ല. കാലിന് അൽപം നീളക്കുറവ് ഉണ്ട്. അതിനു പ്രത്യേക ഷൂസ് ധരിക്കുന്നുണ്ട്. അല്ലാതെ കാര്യമായ പ്രശ്നങ്ങൾ ഇല്ല. മൂന്നു വയസ്സു കഴിഞ്ഞപ്പോൾ വാക്കറിന്റെ സഹായത്തോടെ ഞാൻ നടക്കാൻ തുടങ്ങിയത്. അതിനു മുൻപു ചില ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുത്തിരുന്നു. എനിക്ക് ഒരിക്കലും വീട്ടുകാർ വീൽചെയർ വാങ്ങി നൽകിയില്ല. വീൽചെയർ മോശമാണെന്നല്ല. അതിൽ ഇരുന്നു തുടങ്ങിയാൽ പിന്നെ നമ്മൾ ഭയങ്കര കംഫർട്ടബിൾ ആകും. നടക്കാൻ പരിശ്രമിക്കില്ല. വീട്ടിൽ ട്രൈസൈക്കിൾ ഉപയോഗിക്കുമായിരുന്നു. അതു കാരണം കാഫ് മസിലിനൊക്കെ അത്യാവശ്യം ബലമുണ്ടായിരുന്നു.
പഠനത്തിലേക്ക്
പഠിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം ആറാം ക്ലാസ് വരെ വീടിനടുത്തുള്ള സ്കൂളിലാണു പഠിച്ചത്. എന്നെ ടോയ്‌ലറ്റിലേക്കു കൊണ്ടുപോകാൻ അമ്മ മൂന്നു നേരവും സ്കൂളിൽ വരുമായിരുന്നു. ഭാഷയും കഴിവുകളും മെച്ചപ്പെടുത്താനുള്ള സാഹചര്യം ആ സ്കൂളിൽ ഇല്ലായിരുന്നു. അതിനാൽ നാലാം ക്ലാസിൽ പഠിക്കുന്പോൾ തന്നെ അച്ഛനും അമ്മയും മറ്റൊരു സ്കൂളിനായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ എന്റെ രോഗത്തെ കുറിച്ച് അറിയുന്പോൾ അഡ്മിഷൻ തരാൻ ആരും തയാറായില്ല. സ്പെഷൽ സ്കൂളിലേക്കു വിടാനാണ് അവരൊക്കെ നിർദേശിച്ചത്. അതിന് എന്റെ രക്ഷകർത്താക്കൾ തയാറല്ലായിരുന്നു.
ഒടുവിൽ കണ്ണമാലി ചിന്മയാ വിദ്യാലയത്തിൽ ഏഴാം ക്ലാസിലേക്ക് അഡ്മിഷൻ ലഭിച്ചു. എനിക്കു സ്കോളിയോസിസ് പ്രശ്നവും ഉണ്ടായിരുന്നു. അതിന്റെ ശസ്ത്രക്രിയ കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റലിലാണു നടത്തിയത്. ആശുപത്രിവാസവും മറ്റുമായി ഒരുപാടു സ്കൂൾ ദിനങ്ങൾ നഷ്ടമായെങ്കിലും അധ്യാപകരും കൂട്ടുകാരും പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.
പത്താം ക്ലാസും പ്ലസ്ടൂവും മികച്ച മാർക്കോടെ പാസ്സായി. ഡിഗ്രി ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ പഠിക്കാൻ കൊച്ചി രാജഗിരി കോളജിൽ ചേർന്നു. കോളജിൽ വാക്കർ ഉപയോഗിച്ചു നടക്കുമായിരുന്നു. ക്ലാസുകളിലേക്കും കാന്റീനിലേക്കും മറ്റും പോകാൻ ആരുടെയും സഹായം ആവശ്യമില്ലായിരുന്നു. സർവകലാശാല മൂന്നാം റാങ്കോടെയാണു ബിഎ പാസ്സായത്. തുടർന്ന് എംഎയ്ക്കു ചങ്ങനാശേരി സെന്റ് ജോസഫ് കോളജിൽ ചേർന്നു. അമ്മയോടൊപ്പം കോളജിനു സമീപം വീടെടുത്തു താമസിച്ചു. പഠനത്തിന്റെ അവസാന വർഷം ക്യാംപസ് സെലക്‌ഷനിൽ ഇൻഫോസിസിൽ ജോലി ലഭിച്ചു.
ചില കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് കോളജ് അധ്യാപക യോഗ്യതയായ നെറ്റ് ഉണ്ട്. എറണാകുളത്തെ ഒരു കോളജിൽ അധ്യാപികയ്ക്കുള്ള ഇന്റർവ്യൂവിനു പോയി. 40 ശതമാനം ഡിസെബിലിറ്റി ഉണ്ട് എന്നു ഞാൻ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. അവർ അതു ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഞാൻ റൂമിലേക്കു കയറിയപ്പോൾ തന്നെ അവിടുത്തെ പ്രധാന വ്യക്തിയുടെ മുഖം മാറി. ഇന്റർവ്യൂവിനു പകരം എനിക്ക് ആ കോളജിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെ സംസാരിക്കാൻ തുടങ്ങി. വാക്കുകൾ കൊണ്ടുള്ള അപമാനം. അവിടെ നിന്ന് ഇറങ്ങിപോന്നു.
കലയുടെ ലോകത്ത്
കുട്ടിക്കാലത്തു തന്നെ ചിത്രരചന ഹോബിയായിരുന്നു. പിന്നെ ക്രാഫ്റ്റും. പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് ഒരു റിയാലിറ്റി ഷോയിൽ സാൻഡ് ആർട്ട് ചെയ്യുന്നതു കണ്ടത്. അതു പഠിക്കണമെന്നു തോന്നി. വീഡിയോ നോക്കി സാൻഡ് ആർട്ട് ചെയ്യാൻ പഠിച്ചു. സ്കൂൾ ആനിവേഴ്സറിക്കു പ്രത്യേക തീം തയാറാക്കി സാൻഡ് ആർട്ട് അവതരിപ്പിച്ചു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. ഇന്നു കേരളത്തിന്റെ പലയിടങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്.
എന്റെ അമ്മ കാൻസർ സർവൈവർ ആണ്. അമ്മയുടെ രോഗം കാരണം എന്റെ ഒരു സ്കൂൾ ദിനം പോലും മുടങ്ങാതിരിക്കാൻ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു. കാരണം ഭാവിയിൽ ഞാൻ ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള തൊഴിൽ നേടണമെന്നുള്ളത് അവരുടെ സ്വപ്നമായിരുന്നു. അതു ഞാൻ സഫലമാക്കി. സ്വന്തമായി പുതിയൊരു വീട്, സാന്പത്തിക ഭദ്രത – ഇതെല്ലാം എന്റെ ലക്ഷ്യങ്ങളാണ്. അതിലേക്കുള്ള യാത്രയിലാണു ഞാൻ.