ഗർഭധാരണം മുതൽ പ്രസവം വരെയുള്ള സമയത്ത് ആയുർവേദം സമഗ്രമായ പരിചരണമാണ് നിർദ്ദേശിക്കുന്നത്. ഇതിൽ ഭക്ഷണക്രമം, ശരിയായ പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി, മാനസിക സമാധാനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. ഗർഭകാലത്തെ സാധാരണ അസ്വസ്ഥതകളായ ഛർദ്ദി, പേശിവേദന, മലബന്ധം എന്നിവയ്ക്ക് ഫലപ്രദമായ വീട്ടുവൈദ്യങ്ങളും ഔഷധങ്ങളും ലഭ്യമാണ്. വിളർച്ച, വെരിക്കോസ് വെയിൻ തുടങ്ങിയ അവസ്ഥകൾക്ക് ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും പരിഹാരം കാണാവുന്നതാണ്. ഗർഭസ്ഥ ശിശുവിൻ്റെയും അമ്മയുടെയും ആരോഗ്യകരമായ വളർച്ചയ്ക്കും സംരക്ഷണത്തിനും ഓരോ മാസവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. സങ്കീർണ്ണമായ രോഗാവസ്ഥകളിൽ വിദഗ്ധ ചികിത്സ തേടേണ്ടതിൻ്റെ ആവശ്യകതയും ഈ സമീപനം അടിവരയിട്ടു പറയുന്നു.

ഗർഭധാരണം മുതൽ പ്രസവം വരെ ആഹാരം, പോഷണം, ജീവിതശൈലി, മനഃശാന്തി ഇവയെ ഒന്നിച്ചു പരിഗണിക്കുന്നതാണ് ആയുർവേദ സമീപനം. ഇതു ഗർഭകാലത്തെ സങ്കീർണതകൾ
കുറയ്ക്കാനും സുഖകരവും ആരോഗ്യപ്രദമായ പ്രസവത്തിനും സഹായിക്കുന്നു.

പരിഹാരങ്ങൾ വീട്ടിൽ ചെയ്യാം
ഗർഭത്തോടനുബന്ധിച്ചുണ്ടാകാവുന്ന സാധാരണ അസ്വാസ്ഥ്യങ്ങൾ, രോഗങ്ങൾ എന്നിവയെ തീക്ഷ്ണമല്ലാത്ത ആയുർവേദ ഔഷധങ്ങൾ കൊണ്ടു ചികിത്സിക്കാം.
∙ ആദ്യത്തെ നാലു മാസക്കാലം  ഔഷധസേവ, എണ്ണയിട്ട തിരുമ്മൽ, വയറിളക്കൽ മുതലായവ പാടില്ല.
∙ ഗർഭകാലത്തു രാവിലെയോ വൈകുന്നേരമോ ഉണ്ടാകാവുന്ന ഛർദിക്ക്, മല്ലി വൃത്തിയായി കഴുകി ചതച്ചിട്ടു തിളപ്പിച്ച മല്ലിവെള്ളമോ, മലരിട്ടു തിളപ്പിച്ച വെള്ളമോ, കരിക്കിൻ വെള്ളമോ ഉപയോഗിക്കാം. മാതളത്തിന്റെ അല്ലി ചവച്ചു കഴിക്കാം. ഏലക്ക, പച്ച മല്ലി ഇവ വായിലിട്ടു വെറുതെ ചവയ്ക്കാവുന്നതാണ്.  ഇടയ്ക്കിടയ്ക്കു കുറ‍ഞ്ഞ അളവിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുക. ഛർദിക്കു സാധ്യതയുള്ള സമയങ്ങളിൽ കിടക്കാൻ ശ്രമിക്കുക.
∙ മാംസപേശികൾ ഉരുണ്ടുകയറുന്നത് (കാത്സ്യത്തിന്റെ കുറവാൽ ഉണ്ടാകാം) ഒഴിവാക്കാനായി ആഹാരത്തിൽ ധാരാളമായി പാൽ ഉൾപ്പെടുത്തുക. തണുപ്പ് ഏൽക്കാതിരിക്കുക. ഉപ്പു ചേർത്തു ചെറുതായി ചൂടാക്കിയ എണ്ണ (ധന്വന്തരം തൈലം) പുരട്ടി കാൽവണ്ണ തടവുക.
∙ മലബന്ധമുണ്ടെങ്കിൽ ഇലക്കറികൾ, മുന്തിരി, പേരക്ക, പാൽ ഇവ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. രാവിലെ ചൂടുവെള്ളം കുടിക്കുക. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപു പാൽ അൽ‌പം നെയ്യ് ചേർത്തു കഴിക്കുക. കോഴി ഇറച്ചി, കോഴിമുട്ട, അച്ചാറുകൾ, ചിപ്സ്, അധികം എരിവുള്ള ആഹാര സാധനങ്ങൾ ഇവയൊക്കെ കഴിയുന്നതും ഒഴിവാക്കുക. വയറിളക്കാൻ പാടുള്ളതല്ല.
∙ നടുവേദനയ്ക്കു കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച പാൽ ചെറുചൂടോടെ ഉപയോഗിക്കാം.
∙ കാലിനും പാദങ്ങൾക്കും വീക്കമുണ്ടായാൽ കാൽ ഉയർത്തി വച്ച്  (തലയിണയിൽ) വിശ്രമിക്കുക. അധികനേരം നിൽക്കുന്നതും നടക്കുന്നതും ഒഴിവാക്കുക. തഴുതാമ, ഞെരിഞ്ഞിൽ ഇവയിട്ടു കാച്ചിയ പാൽ, ബാർലി വെള്ളം, കരിക്കിൻ വെള്ളം ഇവയൊക്കെ ഉപയോഗിക്കാം. ഇതുകൊണ്ടൊന്നും വീക്കം മാറുന്നില്ല എങ്കിൽ വിദഗ്ധ പരിശോധന ആവശ്യമാണ്.

ADVERTISEMENT

വിളർച്ചയ്‌ക്കും വെരിക്കോസ് വെയിനും

∙ വിളർച്ചയുണ്ടെങ്കിൽ ഇലക്കറികൾ, ബീറ്റ്റൂട്ട്, നെല്ലിക്ക, ഈന്തപ്പഴം, മുന്തിരിങ്ങ ഇവ ധാരാളം ഉപയോഗിക്കാം. പുനർനവാണ്ഡൂരം, മണ്ഡൂരവടകം, ഡാഡിമാദിഘൃതം ഇവ ഔഷധമായും നൽകാം.
∙ അസിഡിറ്റി (Acidity), നെഞ്ചെരിച്ചിൽ ഇവയുള്ളപ്പോൾ മഹാധന്വന്തരം ഗുളിക മല്ലിവെള്ളത്തിലോ, പാലിലോ ഉപയോഗിക്കാം. തണുപ്പിച്ച പാൽ, കരിക്കിൻ വെള്ളം ഇവ ഉപയോഗിക്കുകയും ചെയ്യാം. ഭക്ഷണം കഴിഞ്ഞ ഉടൻ കിടക്കാൻ പാടില്ല.
∙ ഗർഭത്തിന്റെ രണ്ടാമത്തെ പകുതികാലത്തു പേശികളുടെ അമിത വികാസം കൊണ്ടു വയർ, തുടകൾ, സ്തനം തുടങ്ങിയ ഭാഗങ്ങളിലെ ചർമത്തിനു ചൊറിച്ചിലും വിള്ളലുകളും (Rupture of dermis) ഉണ്ടാകാം. നിയന്ത്രിതമായുള്ള ഭാരം വർധിപ്പിക്കൽ , ഒലിവ് ഓയിൽ, വൈറ്റമിൻ –ഇ ഓയിൽ, പിണ്ഡതൈലം തുടങ്ങിയവ മൃദുവായി പുരട്ടുന്നതിലൂടെ കുറെയൊക്കെ തടയാനാകും. ചന്ദനം, രാമച്ചം ഇവ അരച്ചു പുരട്ടുന്നതും നല്ലതാണ്. സ്റ്റാർച്ച് (carbohydrate) അടങ്ങിയ ആഹാരം കുറയ്ക്കുക.
∙  വെരിക്കോസ് വെയ്ൻ– ഈ പ്രശ്നത്തിനു കാൽ ഉയർത്തിവച്ചുകിടക്കുക (തലയണ കാൽക്കൽ വയ്ക്കാം), അധികം നിൽക്കുന്നതും നടക്കുന്നതും കുറയ്ക്കുക, ചെറിയ ഉള്ളി, സവാള ഇവ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുക. കാലിൽ ബാൻഡേജു ചുറ്റുന്നതും നല്ലതാണ്.
∙ ഗർഭസ്ഥ ശിശുവിനും മാതാവിനും ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളുടെ പ്രതിരോധത്തിനും കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഉപകരിക്കുന്ന മാസംതോറുമുള്ള പ്രത്യേക പരിചരണവും ആയുർവേദം നിർദേശിക്കുന്നു.
∙ രക്താതിസമ്മർദം, പ്രമേഹം,ടോക്സീമിയ (Toxemia) മുതലായ രോഗങ്ങളിൽ വിദഗ്ധ ചികിത്സ
ആവശ്യമാണ്.

ADVERTISEMENT

ആഹാരം മരുന്നു പോലെ
പ്രതിരോധാധിഷ്ഠിതമായ പരിചരണമാണു മാതാവിനു നൽകേണ്ടത്.  ഇതിൽ ആഹാരവും ശീലങ്ങളും
ഉൾപ്പെടുന്നു.
∙ ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ, ധാതുക്കൾ, വൈറ്റമിനുകൾ ഇവ ധാരാളമുള്ള ആഹാരരീതി ശീലിക്കണം.
∙ ചൂടുള്ള, പുതുതായി തയാറാക്കിയ, ദഹിക്കാൻ എളുപ്പമുള്ള ആഹാരം വേണം ഉപയോഗിക്കാൻ. കഴിച്ചുശീലിച്ചിട്ടുള്ള ആഹാരസാധനങ്ങളാണു നല്ലത്. ഗർഭിണി കൂടുതലായി കഴിക്കാൻ  ഇഷ്ടപ്പെടുന്ന ആഹാരസാധനങ്ങൾ ആരോഗ്യകരമാകണമെന്നില്ല. അവ  മിതമായി നൽകാം.
∙ പാൽ, മുട്ട, മത്സ്യം, മാംസം, പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ ഇവ മിതമായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
∙ അമിത ഉപ്പ്, ജങ്ക് ഫൂഡ്, അധികമായ മസാല ഇവയൊക്കെ ഒഴിവാക്കാം.
∙ രക്തവർധനവിന് ആയുർവേദം അനുശാസിക്കുന്ന മണ്ഡൂരവടകമോ, പുനർനവാമണ്ഡൂരമോ ഡോക്ടറുടെ നിർദേശപ്രകാരം 12 ആഴ്ചയ്ക്കുശേഷം നൽകാം.
∙ഇരുമ്പടങ്ങിയ പോഷകങ്ങൾ എന്ന നിലയിൽ ഉണങ്ങിയ പഴവർഗങ്ങൾ (നന്നായി കഴുകിയ ഉണങ്ങിയ മുന്തിരി, അത്തിപ്പഴം), ഈന്തപ്പഴം, മാതളം, ഇലക്കറികൾ, പയർവർഗങ്ങൾ, പേരയ്ക്ക, നെല്ലിക്ക, നാടൻ പഴങ്ങൾ, ശർക്കര (കുറഞ്ഞ അളവിൽ) മുതലായവ ഉപയോഗിക്കാം.
∙ കാത്സ്യത്തിന്റെ കുറവുണ്ടാകാതിരിക്കാൻ പാൽ, പാൽ ഉൽപന്നങ്ങൾ, പനീർ, റാഗി, മുതലായവ ധാരാളമായി ഉപയോഗിക്കാം. കൂടാതെ അരി, ഗോതമ്പ്, ചെറുപയർ, മലർ മുതലായവയും ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധയോടെ ചര്യകൾ
കഠിന ജോലി, ദീർഘയാത്രകൾ, പെട്ടെന്നുള്ള ചലനപ്രവർത്തികൾ (Jerking movement), ലൈംഗികബന്ധം ഇവ ആദ്യത്തെ മൂന്നു മാസവും അവസാനത്തെ ആറ് ആഴ്ചയും ഒഴിവാക്കേണ്ടതാണ്. എന്നാൽ  ആവർത്തിച്ചുള്ള ഗർഭം അലസൽ ചരിത്രം ഉള്ളവരും കൃത്രിമ ഗർഭധാരണ മാർഗത്തിലൂടെ ഗർഭം ധരിച്ചവരും  (IVF, ICSI) മേൽപ്പറഞ്ഞ കാര്യങ്ങൾ ഗർഭകാലം മുഴുവനും തുടരേണ്ടതാണ്.
∙ ലഘുവായ വ്യായാമം, ലഘുവായ യോഗാസനങ്ങൾ ഇവയൊക്കെ ഡോക്ടറുടെ നിർദേശപ്രകാരം ശീലിക്കാവുന്നതാണ്.
∙ ഗർഭകാലം മുഴുവൻ നല്ല ശുചിത്വം പാലിക്കുക. ദിവസവും കുളിക്കുക, വൃത്തിയായിരിക്കുക. കുളിയിലൂടെ ശാരീരികവും മാനസികവുമായ ഉന്മേഷം ലഭ്യമാകുന്നു. അധികം തണുത്തതോ അധികം ചൂടുള്ളതോ ആയ വെള്ളത്തിലെ കുളി ഒഴിവാക്കുക.
∙ ധാരാളം വെള്ളം കുടിക്കുക.
ഉച്ചഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂറും രാത്രിയിൽ ഏകദേശം എട്ടു മണിക്കൂറും സ്വസ്ഥമായി ഉറങ്ങണം. ഉറക്കം കുറയുന്നതും കൂടുന്നതും നല്ലതല്ല.
∙ അധികനേരം മലർന്നു കിടക്കാതിരിക്കുക. കൂടുതൽ നേരവും ഇടതു വശം ചരിഞ്ഞു കിടക്കുന്നതാണ് അഭികാമ്യം.
∙ അനാവശ്യ ഔഷധങ്ങളുടെ ഉപയോഗം കഴിവതും കുറയ്ക്കുക.
∙ മാനസിക സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. സന്തോഷത്തിനായി സംഗീതം (Pleasant music) കേൾക്കുക, സന്തോഷം നൽകുന്ന പുസ്തകങ്ങൾ വായിക്കുക, കോപം, ആശങ്ക, തർക്കം ഇവ ഒഴിവാക്കുക. പ്രാണായാമം, ശ്വസന വ്യായാമം ഇവ ശീലിക്കുക.
ചുരുക്കത്തിൽ ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ കട്ടി കുറഞ്ഞതുംദഹിക്കാന്‍ എളുപ്പമുള്ളതും ദ്രവരൂപത്തിലുള്ളതും മധുരരസ പ്രധാനമായതുമായ ആഹാരം ഇടയ്ക്കിടയ്ക്കു കഴിക്കണം. പാൽ, വെണ്ണ, മലർപൊടി ചേർത്തു തിളപ്പിച്ച വെള്ളം, പാലില്‍ പാകപ്പെടുത്തിയ കഞ്ഞി ഇവ ഉപയോഗിക്കാം. അമിത ആയാസം തീരെ പാടില്ല.

ADVERTISEMENT

സുഖപ്രസവത്തിനു വഴികൾ

അവസാനത്തെ മൂന്നു മാസങ്ങളിൽ ശരീരത്തിനു സ്നിഗ്ധത അധികം നൽകുന്ന ആഹാരങ്ങളും ഒൗഷധങ്ങളും നൽകണം. ലഘുവായ വ്യായാമം, യോഗാസനം, ചെറുചൂടു വെള്ളത്തിലുള്ള കുളി ഇവ പ്രസവം വരെ തുടരാം.
 പ്രസവം സുഗമമാക്കാനായി  ബലാതൈലത്തിൽ മുക്കിയ പഞ്ഞിയോ വൃത്തിയുള്ള തുണിയോ അടിവയറിലും ഇടുപ്പുഭാഗത്തും വച്ച് ഒരു മണിക്കൂർ വിശ്രമിക്കാം. ഒപ്പം ബലാതൈലം (ധന്വന്തരം തൈലം) വളരെ മൃദുവായി ശരീരം മുഴുവൻ തേച്ചു പിടിപ്പിക്കാം. പാദങ്ങളിലും, കാലുകഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള നാലു മുതൽ ഏഴു മാസം വരെയുള്ള കാലയളവിൽ പോഷകാഹാരം വർധിപ്പിക്കണം. മാംസ്യം ധാരാളമുള്ള പയറു വർഗങ്ങൾ, മത്സ്യം, മാംസം, പാൽ, പച്ചക്കറികൾ, വെണ്ണ, നെയ്യ്, മോര്, സൂപ്പ് തുടങ്ങിയവ ധാരാളമായി നൽകണം.
സംരക്ഷിത മാതൃത്വവും ആരോഗ്യമുള്ള ശിശുവും എന്നതാകട്ടെ നമ്മുടെ ലക്ഷ്യം.

English Summary:

Ayurveda pregnancy care emphasizes diet, nutrition, lifestyle, and mental peace from conception to childbirth, aiming to reduce complications and ensure a healthy delivery. Common pregnancy discomforts like vomiting, muscle cramps, and constipation can be managed with simple home remedies and specific dietary adjustments. Nutritional needs, especially iron and calcium, are highlighted, along with avoiding certain foods and activities. The approach also focuses on preventing anemia and varicose veins, and promoting the baby's growth and the mother's well-being through monthly care and expert consultation for serious conditions. Emphasis is placed on consuming warm, freshly prepared, easily digestible foods rich in essential nutrients and adapting diet based on pregnancy trimesters.

ADVERTISEMENT