അർബുദത്തിൽ നിന്ന് ആത്മധൈര്യത്തിലേക്ക്– അതിജീവന കഥയുമായി മായാ സുനിൽകുമാർ Maya's Resilience: A Breast Cancer Survivor's Story
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇരുട്ടും പ്രതീക്ഷയും മാറിമാറി വരാറുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്ന സ്തനാർബുദത്തെ ധൈര്യപൂർവ്വം നേരിട്ട് അതിജീവിച്ച മായയുടെ അതിജീവനത്തിന്റെ കഥയാണിത്. 2019-ൽ വലതുസ്തനത്തിൽ കണ്ടെത്തിയ മുഴ സ്തനാർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തളർന്നുപോയെങ്കിലും, കുടുംബത്തിന്റെ പിന്തുണയോടെ മായ ചികിത്സ സ്വീകരിച്ചു. ബ്രെസ്റ്റ് കൺസർവേഷൻ സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾ പൂർത്തിയാക്കിയ മായ, തന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗാവസ്ഥയിൽ താൻ കൂടുതൽ കരുത്തുള്ള ഒരാളായി മാറിയെന്നും ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ശക്തി ലഭിച്ചെന്നും അവർ പറയുന്നു. സ്തനാർബുദത്തെ ഭയക്കേണ്ടതില്ലെന്നും നേരത്തേ കണ്ടെത്തലും ചികിത്സയിൽ പൂർണവിശ്വാസമർപ്പിക്കുന്നതും പ്രധാനമാണെന്നും മായ മറ്റുള്ളവർക്ക് പ്രചോദനമേകുന്നു.

കാണക്കാണെ അന്ധകാരത്തിലേക്കാഴ്ന്നു പോകുന്ന ചില ജീവിതഘട്ടങ്ങളുണ്ട്. ഈ കഠിനകാലം കടന്നു പോകാനാകുമോ എന്നു മനസ്സ് ഒരായിരം തവണ ചോദിക്കും. ആത്മധൈര്യത്തിന്റെ, ഒരു ചെറുനാളം ഉള്ളിൽ കൊളുത്തി വച്ച് ആ കാലത്തെ കടന്നു പോകുന്ന ചില മനുഷ്യരുണ്ട്. പിന്നീട് അവർ തിരിച്ചറിയും, തങ്ങളെ കരുത്തരാക്കിയത്, ഒരിക്കൽ തോരാതെ കണ്ണു നിറച്ച ആ വേദനകളായിരുന്നു എന്ന്. അവിചാരിതമായി ജീവിതത്തിലെത്തിയ സ്തനാർബുദത്തെ അതിജീവിച്ചപ്പോൾ മായയുടെ ജീവിതമാകെ നിറഞ്ഞതു ശുഭാപ്തിവിശ്വാസമാണ്.
സന്തോഷങ്ങളുടെ കാലം
എറണാകുളം ജില്ലയിലെ ചെങ്ങമനാടു സ്വദേശിനിയായ മായാ സുനിൽകുമാർ 2001–ലാണു മക്കൾ അനഘയ്ക്കും അഞ്ജനയ്ക്കുമൊപ്പം മസ്‌കത്തിലേക്കു ജീവിതം പറിച്ചു നടുന്നത്. സുനിൽകുമാറിനു മസ്‌കത്തിൽ ഒാട്ടോമൊബൈൽ മേഖലയിലാണു ജോലി. ഭർത്താവും മക്കളുമായിരുന്നു മായയുടെ ലോകം. ഏറെ സന്തോഷകരമായിരുന്നു അവരുടെ ജീവിതം. മസ്കത്തിൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ബ്രെസ്റ്റ് കാൻസർ അവബോധ പരിപാടിയുടെ ഭാഗമായി ഒമാൻ കാൻസർ സൊസൈറ്റി സൗജന്യ മാമോഗ്രാം പരിശോധന സംഘടിപ്പിക്കാറുണ്ട്. നാൽപതു വയസ്സു കഴിഞ്ഞപ്പോൾ മുതൽ മായയും മാമോഗ്രാം ചെയ്തു തുടങ്ങി. ഡോക്ടർമാർ പറയുന്ന കാര്യങ്ങൾക്കെല്ലാം മായ ഏറെ പ്രാധാന്യം നൽകിയിരുന്നു. എല്ലാ മാസവും കൃത്യമായി സ്വയം സ്തനപരിശോധന ചെയ്തു. അതു ജീവിതചര്യയുടെ ഭാഗമായി. ആദ്യ മാമോഗ്രാം പരിശോധന കഴിഞ്ഞു. മായയ്ക്കു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.
അർബുദം കുടുംബത്തിൽ
നാളുകൾ മുൻപോട്ടുപോയി. 2018-ൽ മായയുടെ ഭർത്താവിന്റെ അമ്മയ്ക്കു സ്തനാർബുദം സ്ഥിരീകരിച്ചു. അന്ന് അമ്മയ്ക്ക് 83 വയസ്സായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി മായയുടെ കുടുംബം രാജഗിരി ആശുപത്രിയിലെത്തി. അർബുദം കുറച്ചു പുരോഗമിച്ചിരുന്നു. എങ്കിലും ശസ്ത്രക്രിയയും തുടർചികിത്സയും വിജയകരമായി പൂർത്തിയാക്കി. പക്ഷേ വാർധക്യത്തിൽ അമ്മയെ ബാധിച്ച അർബുദം മായയെ ചെറുതായൊന്നു ഭയപ്പെടുത്തി. അതുകൊണ്ട്, ഇനിയങ്ങോട്ടു ചെറിയ ലക്ഷണങ്ങളെയും അവഗണിക്കരുതെന്നു മായ തീരുമാനിച്ചു. സ്വയം പരിശോധന കൂടുതൽ കൃത്യമായി ചെയ്തു തുടങ്ങി.
വലതുസ്തനത്തിലെ മുഴ
2019. ആർത്തവകാലങ്ങളിൽ മായയ്ക്കു സ്തനത്തിൽ ചെറിയ വേദനയും ഭാരവും അനുഭവപ്പെട്ടിരുന്നു. ഒരു ദിവസം സ്വയം പരിശോധന നടത്തുമ്പോൾ വലതു സ്തനത്തിൽ എന്തോ കട്ടിയായി തടഞ്ഞതു പോലെ തോന്നി. തൊട്ടു നോക്കുമ്പോൾ ഒരു കാഠിന്യം അനുഭവപ്പെടുന്നു. തോന്നലായിരിക്കും, ഒന്നുമുണ്ടാകില്ല എന്നു കരുതി. ആർത്തവകാലം കഴിഞ്ഞുള്ള സ്തനപരിശോധനകളിലും കട്ടിയായെന്തോ ഒന്ന് ഉണ്ട് എന്നറിയാനായി. ദിവസങ്ങൾ കഴിഞ്ഞു. ഭയാശങ്കകളോടെ വീണ്ടും വിരലുകൾ പരതി. ഇല്ല, അതു മാറുന്നേയില്ല. ഒരു ഭീതി മായയുടെ ഉള്ളിൽ നിറഞ്ഞു. ഡോക്ടറെ കാണാമെന്നു കരുതി. ആദ്യം ഭർത്താവു ജോലി ചെയ്യുന്ന കമ്പനിയുടെ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അവർ പരിശോധിച്ച ശേഷം ഓങ്കോളജിസ്റ്റിനെ കാണുന്നതാണു നല്ലതെന്നു പറഞ്ഞു. മായ ഓങ്കോളജിസ്റ്റിനെ കണ്ടു. അവർ മാമോഗ്രാമും മറ്റു പരിശോധനകളും നടത്തി. മാമോഗ്രാമിൽ അർബുദ സൂചനകളൊന്നും കണ്ടില്ല. എങ്കിലും ഡോക്ടർക്കു സംശയം ഉണ്ടായിരുന്നു. അതു കൊണ്ടു വിശദമായ സ്കാനിങ്ങും എംആർഐയും ചെയ്യണമെന്നും നിർദേശിച്ചു.
പരിശോധനകൾക്കായി ആ ഒാഗസ്റ്റ് മാസത്തിൽ മായയും കുടുംബവും നാട്ടിലെത്തി. രാജഗിരി ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിൽ 3D മാമോഗ്രാം പരിശോധന നടത്തി. പരിശോധന കഴിഞ്ഞപ്പോൾ അർബുദ സൂചനകൾ വ്യക്തമായി. തുടർന്ന് എംആർഐയും ബയോപ്സിയും ഉൾപ്പെടെ പരിശോധനകൾ നടത്തി. പരിശോധനാഫലം മായയുടെയും കുടുംബത്തിന്റെയും ഉള്ളുലച്ചു– വലതു സ്തനത്തിൽ ഒരു മുഴ (Lump) കണ്ടെത്തിയിരിക്കുന്നു. തളർന്നുപോയ മായയ്ക്കൊപ്പം കുടുംബം കൂട്ടായി നിന്നു. ‘കൂടെയുണ്ട്, എല്ലാം നമുക്ക് ഒരുമിച്ചു ഫെയ്‌സ് ചെയ്യാം’ എന്നു പറഞ്ഞു സുനിൽകുമാർ ചേർത്തുപിടിച്ചപ്പോൾ, മായയ്ക്കു കണ്ണീരടക്കാനായില്ല. സുനിൽ കുമാറും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇളയ മകൾ അഞ്ജനയും മസ്‌കത്തിലേക്കു മടങ്ങി. മൂത്തമകൾ അനഘ നാട്ടിൽ ഡിഗ്രി പഠനത്തിനു ചേർന്നു. മായയുടെ അമ്മയുടെ കൂടെയായിരുന്നു മോൾ.
ശസ്ത്രക്രിയ
ഓഗസ്റ്റ് മാസത്തിൽ തന്നെ മായയുടെ ശസ്ത്രക്രിയ നിശ്ചയിച്ചു. ബ്രെസ്റ്റ് കൺസർവേഷൻ സർജറിയാണു ചെയ്തത്. മുഴുവൻ സ്തനവും നീക്കാതെ കാൻസർ ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്തു. ഏതാനും ലിംഫ് നോഡുകളും പരിശോധനയ്ക്കായി എടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. നീക്കം ചെയ്ത ടിഷ്യു വിശദപരിശോധനയ്ക്ക് അയച്ചു. കീമോതെറപ്പി ആവശ്യമാണോ എന്നു തീരുമാനിക്കുന്നതിനു പ്രത്യേക പരിശോധനയും നടത്തി. ഫലം വന്നപ്പോൾ കീമോതെറപ്പി ആവശ്യമായിരുന്നു. ആദ്യം നാലു കീമോയും തുടർന്ന് ഇരുപതു റേഡിയേഷൻ ചികിത്സയും എന്നായിരുന്നു ഡോക്ടർമാരുടെ പദ്ധതി. സെപ്റ്റംബറിൽ ചികിത്സ ആരംഭിച്ചാൽ നാല്– അഞ്ചുമാസത്തിനുള്ളിൽ ചികിത്സ പൂർത്തിയാക്കി മസ്കത്തിലേക്കു മടങ്ങാമല്ലോ എന്നായിരുന്നു മായയുടെ പ്രതീക്ഷ.
ചികിത്സാകാലം
സെപ്റ്റംബർ മാസത്തിലാണു മായയുടെ ചികിത്സ ആരംഭിച്ചത്. മായയ്ക്കു കൂട്ടായി നിന്നത് അമ്മയുടെ അനുജത്തിയായിരുന്നു. അർബുദത്തെക്കുറിച്ചുള്ള ആശങ്കകൾ മനസ്സു തളർത്തുമ്പോഴും ഒരു ചിന്ത മായയെ സമാധാനിപ്പിച്ചു. ഇത്രയും പ്രായമായ അമ്മയ്ക്ക് ഈ രോഗത്തെ നേരിടാൻ സാധിച്ചെങ്കിൽ തനിക്കും സാധിക്കും. അമ്മയും ചിറ്റയും മായയുടെ കൂടെയുണ്ടായിരുന്നു. ചികിത്സയുടെ തുടക്കത്തിൽ ഭയവും ആശങ്കയുമുണ്ടായിരുന്നെങ്കിലും ചികിത്സിക്കുന്ന ഡോക്ടർമാരെ മായ പൂർണമായി വിശ്വസിച്ചു. മികച്ച ചികിത്സകളുണ്ട്, രോഗം നേരത്തേ കണ്ടെത്താനായി. അതു കൊണ്ട് എല്ലാം ശരിയാകും എന്ന വിശ്വാസം കെടാതെ കാത്തു സൂക്ഷിച്ചു. മൂന്നാഴ്ച കൂടുമ്പോഴാണു കീമോതെറപ്പി. രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ നാലു കീമോ എന്നത് ആറെണ്ണമാക്കിയിട്ടുണ്ടെന്നും ഒരു മുൻകരുതൽ എന്ന നിലയിലാണ് ആറെണ്ണമാക്കിയതെന്നും ഡോ. സഞ്ജു സിറിയക് മായയോടു പറഞ്ഞു. ജനുവരി മാസം വരെ കീമോതെറപ്പി തുടർന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ മുതൽ മുടി കൊഴിഞ്ഞു തുടങ്ങി. അതേക്കുറിച്ചെല്ലാം ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു. ഡോ. സഞ്ജുവും സിസ്‌റ്റർമാരായ മിസയും ജിയയും രശ്മിയും സോഷ്യൽ വർക്കറായ ആര്യയുമെല്ലാം വലിയ പിന്തുണയും സാന്ത്വനവും മായയ്ക്കു നൽകി. ഒക്ടോബറിൽ മുഴുവൻ മുടിയും കൊഴിഞ്ഞു. കീമോതെറപ്പിയുടെ സമയത്തു ക്ഷീണവും തലവേദനയും ആഹാരം കഴിക്കാൻ ബുദ്ധിമുട്ടും തൊണ്ടയുടെ പ്രശ്നങ്ങളുമൊക്കെ മായയെ നന്നേ അലട്ടി. അർബുദ ചികിത്സയ്ക്കായി മായ നാട്ടിലുണ്ടെന്നു കൂടെ നിന്ന അടുത്ത ബന്ധുക്കളൊഴികെ മറ്റാരും അറിഞ്ഞില്ല. അതു കൊണ്ടു സന്ദർശകരെയും മറ്റ് അണുബാധകളുടെ സാഹചര്യവും ഒഴിവാക്കാനായി.
ഫെബ്രുവരിയിൽ റേഡിയേഷൻ ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ വീട്ടിൽ നിന്നു പോയി റേഡിയേഷൻ പൂർത്തിയാക്കി. ഫെബ്രുവരി അവസാനം മായ മസ്‌കത്തിലേക്കു തിരികെ പോയി. കോവിഡ് മഹാമാരിയെത്തുടർന്ന് ആറു മാസക്കാലം മസ്കത്തിൽ തുടർന്നു. ആ കാലം പൂർണമായി വിശ്രമിച്ചു, സമാധാനത്തോടെയിരുന്നു. കൊഴിഞ്ഞു പോയ തലമുടി തിരികെ വന്നു. ചികിത്സാകാലത്തു മനക്കരുത്തിനായി നാമം ജപിച്ചു. ഈശ്വരനോടു കൂടുതൽ അടുത്തു. യോഗയും ചെയ്തിരുന്നു. ഡിസംബറിൽ ആദ്യ ചെക്കപ്പിനായി വീണ്ടും നാട്ടിലേക്കു വന്നു. എല്ലാ ആറു മാസത്തെയും ചെക്കപ്പിനു ശേഷം അതു വർഷത്തിലൊരിക്കലായി. ചികിത്സ കഴിഞ്ഞ് ടമോക്സിഫെനും കാൽസ്യവും വൈറ്റമിൻ ഡി3 ടാബ്‌ലറ്റുമൊക്കെ കഴിക്കണമായിരുന്നു. അഞ്ചു വർഷത്തേക്കു ടമോക്സിഫെൻ തുടർന്നു. അർബുദം പൂർണമായും സുഖപ്പെട്ടു. ചികിത്സ പൂർത്തിയായി.
അനുഭവങ്ങൾ പങ്കു വച്ച്
വ്യായാമത്തിലും മറ്റും അത്ര ശ്രദ്ധിക്കാതിരുന്നതും ശരീരഭാരം കൂടിയതും സമ്മർദങ്ങളുമൊക്കെയാണു തന്നെ രോഗത്തിലേക്കു നയിച്ചതെന്നാണു മായ കരുതുന്നത്. ചികിത്സ പൂർത്തിയായശേഷം വ്യായാമം കൃത്യമായി ചെയ്തു തുടങ്ങി. ശരീരഭാരം നിയന്ത്രിക്കുന്നതിലും ശ്രദ്ധിച്ചു. അർബുദത്തിനു ശേഷം താൻ മുൻപത്തേക്കാളും കരുത്തുള്ള ഒരാളായി മാറിയെന്നും ഏതു പ്രതിസന്ധിയേയും അഭിമുഖീകരിക്കാനുള്ള ശക്തി ലഭിച്ചെന്നും മായ പറയുന്നു. അർബുദത്തെ ഭയക്കുന്നവരോടും ചികിത്സ തുടരുന്നവരോടും തന്റെ അതിജീവന അനുഭവങ്ങൾ മായ പങ്കുവയ്ക്കാറുണ്ട്. സ്തനാർബുദത്തെ ഭയക്കേണ്ടതില്ലെന്നും ഇപ്പോഴുള്ള ചികിത്സാസംവിധാനങ്ങളെല്ലാം ഏറെ മികച്ചതാണെന്നും മായ അവരോടു പറയും. നേരത്തേ കണ്ടെത്തുകയാണു പ്രധാനം. എന്തെങ്കിലും സംശയം തോന്നിയാൽ ഡോക്ടറെ കാണുക. ചികിത്സയിൽ പൂർണവിശ്വാസമർപ്പിക്കുക. പരിചയക്കാരായ പലരും സ്തനാർബുദമാണെന്നറിഞ്ഞാൽ ചികിത്സാകാര്യങ്ങളൊക്കെ അറിയുന്നതിനു മായയെ വിളിക്കും. മായയോടു സംസാരിക്കുമ്പോൾ ടെൻഷൻ കുറഞ്ഞു ശക്തി കിട്ടുമെന്നും പറയാറുണ്ട്. രോഗവേളയിലായിരുന്നപ്പോൾ, അർബുദത്തെ അതിജീവിച്ചാൽ ഒരു കാൻസർ സർവൈവർ ആണെന്നു ലോകത്തോടു പറയണമെന്നു മായ ആഗ്രഹിച്ചിരുന്നു. അതു കുറേപേർക്കു പ്രചോദനം ആകുമല്ലോ. മസ്‌കത്തിലെ അൽഖുവൈറിൽ ഭർത്താവ് സുനിൽകുമാറിനൊപ്പം ശാന്തസുന്ദരമായ ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അൻപതുകാരിയായ മായ. അനഘ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. അഞ്ജന എംബിഎ വിദ്യാർഥിനി.
മക്കൾക്കും ഭർത്താവിനുമൊപ്പം ജീവിച്ചു കൊതി തീർന്നില്ല, എന്നു വിതുമ്പിക്കരഞ്ഞ വീട്ടമ്മയിൽ നിന്ന് അതിജീവനത്തിന്റെ കരുത്തോടെ സംസാരിക്കാൻ മായയെ ഒരുക്കിയത് ആ രോഗകാലമാണ്. ഇരുട്ട് വെളിച്ചത്തിന്റെ എല്ലാ വാതിലുകളും അടയ്ക്കുന്നില്ല. ചിലപ്പോൾ കൂടുതൽ പ്രകാശമാനമായ പുതിയവാതിലുകൾ തുറന്നു തരുകയാണ്...