നവജാത ശിശുക്കളുടെ കരച്ചിൽ മാതാപിതാക്കളിൽ വലിയ ഉത്കണ്ഠ ഉണ്ടാക്കാറുണ്ടെങ്കിലും ഇത് അവരുടെ ആശയവിനിമയത്തിനുള്ള സ്വാഭാവിക മാർഗ്ഗമാണ്. വിശപ്പ്, അസ്വസ്ഥത, തണുപ്പ്, ചൂട്, മൂത്രമൊഴിക്കുന്നതിനു മുൻപുള്ള അനുഭവം എന്നിവയെല്ലാം കുഞ്ഞുങ്ങളെ കരയിക്കാറുണ്ട്. അമ്മയുടെ സാന്നിധ്യം പലപ്പോഴും കരച്ചിൽ മാറ്റാൻ സഹായിക്കുമെങ്കിലും, തുടർച്ചയായ കരച്ചിൽ ഇൻഫന്റൈൽ കോളിക്, ചെവിയിലെ അണുബാധ, ഉദരസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം. അതിനാൽ പനി, ശ്വാസതടസ്സം, ഛർദി തുടങ്ങിയ അപായ സൂചനകൾ ഉണ്ടായാൽ സ്വയം ശമിക്കുമെന്ന് കരുതി കാത്തിരിക്കാതെ ഉടൻ തന്നെ ശിശുരോഗവിദഗ്ദ്ധന്റെ സേവനം തേടേണ്ടതാണ്.

ഒരു കുഞ്ഞു കരയുന്പോൾ അത് മാതാപിതാക്കളിൽ വലിയ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നു. നവജാത ശിശുക്കൾ തങ്ങളുടെ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന ഏക മാർഗ്ഗം കരച്ചിലാണ്. ജനനസമയത്തെ കരച്ചിൽ കുഞ്ഞ് ശ്വസനം ആരംഭിച്ചതിന്റെയും സജീവമാണെന്നതിന്റെയും പ്രധാന സൂചനയാണ്. ജനിച്ച ഉടനെ കുഞ്ഞിന്റെ കരച്ചിൽ വൈകുന്നത്, പ്രത്യേകിച്ച് തലച്ചോറിനെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന ഗുരുതരമായ കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കുന്നു.

അസ്വാസ്ഥ്യം ഉണ്ടാകാം

ADVERTISEMENT

നവജാത ശിശുക്കൾ വിശപ്പും അസ്വസ്ഥതകളും പ്രകടിപ്പിക്കാൻ കരച്ചിലിനെ ആശ്രയിക്കുന്നു. തണുപ്പും ചൂടും കൂടുന്നതും കരച്ചിലിന് കാരണമാകാം. ചില കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുന്നതിനു തൊട്ടുമുൻപു കരയാറുണ്ട്. മൂത്രസഞ്ചി നിറയുന്പോൾ അനുഭവപ്പെടുന്ന സംവേദനവുമായി കുഞ്ഞ് പരിചയപ്പെടാത്തതുകൊണ്ടാകാം ഇത്. മൂത്രമൊഴിച്ചു തുടങ്ങുന്പോൾ കരച്ചിൽ നിൽക്കുകയും നാപ്കിൻ നനയുന്നതോടെ വീണ്ടും കരയുകയും ചെയ്യുന്ന കുഞ്ഞുങ്ങളുമുണ്ട്.

അമ്മയുടെ സാന്നിധ്യം

ADVERTISEMENT

വൈകാരികവും വളർച്ചയുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങളും കുഞ്ഞിന്റെ കരച്ചിലിനെ സ്വാധീനിക്കാം. അമ്മ അടുത്തെത്തുന്പോഴോ അമ്മ എടുത്ത് ചേർത്തുപിടിക്കുന്പോഴോ പല കുഞ്ഞുങ്ങളും കരച്ചിൽ നിർത്താറുണ്ട്.

കരച്ചിൽ സ്വാഭാവികമാണെങ്കിലും കുഞ്ഞിന്റെ വ്യത്യസ്ത തരത്തിലുള്ള കരച്ചിലുകൾ തിരിച്ചറിയാൻ അമ്മയ്ക്ക് സാധിക്കാറുണ്ട്. മുലയൂട്ടിയോ പാൽകൊടുത്തോ ഇത് പരിഹരിക്കാം. തുടർച്ചയായി ആശ്വസിപ്പിച്ചിട്ടും നിൽക്കാതെ കരയുന്നത് കുഞ്ഞിന് മറ്റുചില വിഷമമുള്ളതിന്റെ സൂചന നൽകുന്നു. ഇത്തരം സാഹചര്യങ്ങൾ ശിശുരോഗവിദഗ്ധർക്കും പ്രധാന ചികിത്സാപരമായ വെല്ലുവിളിയാണ്.

ADVERTISEMENT

ചില കുഞ്ഞുങ്ങൾ ജനിച്ച് ആദ്യത്തെ ആഴ്ചകളിൽ ദീർഘനേരം കരയാറുണ്ട്. ആറു മുതൽ എട്ട് ആഴ്ച വരെയുള്ള കാലയളവിൽ കരച്ചിൽ ഏറ്റവും കൂടുതലാകുകയും തുടർന്ന് ക്രമേണ കുറയുകയും ചെയ്യുകയാണ് പതിവ്. മൂന്നു നാല് മാസമാകുമ്പോൾ കരച്ചിൽ ശമിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞിൽ ഇത്തരത്തിലുള്ള അമിതകരച്ചിലിനെ പലപ്പോഴും ഇൻഫന്റൈൽ കോളിക് (Infantile colic) എന്നു വിളിക്കുന്നു. എന്നാൽ എല്ലാ കുഞ്ഞുങ്ങൾക്കും കോളിക് ആണെന്ന് കരുതരുത്. ആശ്വസിപ്പിച്ചിട്ടും നിൽക്കാത്ത കരച്ചിലിന്റെ മറ്റു കാരണങ്ങൾ കൂടി പരിശോധിച്ച് ഒഴിവാക്കാം.

കരച്ചിലിനു പിന്നിലെ മറ്റ് കാരണങ്ങൾ

ജലദോഷത്തിനു ശേഷം ചെവിയുടെ മധ്യകർണത്തിലെ ദ്രവസഞ്ചയമോ ചെവിയിലെ അണുബാധയോ കുഞ്ഞിനെ അസ്വസ്ഥമാക്കുന്നു. വായിലെ മുറിവുകൾ, ത്വക്കിലെ പ്രകോപനം എന്നിവയും കരച്ചിലിന് കാരണമാകാം. മലബന്ധം, ആമാശയത്തിൽനിന്ന് ഭക്ഷണം ആവർത്തിച്ച് വായിലേക്ക് തികട്ടി വരിക തുടങ്ങിയ ഉദരസംബന്ധമായ പ്രശ്നങ്ങളും കുഞ്ഞിനെ കരയിപ്പിക്കാം.

പുറത്തുനിന്ന് കാണാനാകാത്ത അസ്ഥി ഒടിവുകൾ, കുടലിലേക്കോ മറ്റവയവങ്ങളിലേക്കോ രക്തയോട്ടം തടസ്സപ്പെടുത്താവുന്ന ഹെർണിയ, വൃഷണം തിരിയുന്ന അവസ്ഥ (Testicular torsion) എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാരണങ്ങൾ കണ്ടെത്താൻ കുഞ്ഞിനെ വിശദമായി പരിശോധിക്കേണ്ടതുണ്ട്.

അപൂർവമായി, കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിനുള്ളിലേക്ക് കയറി മടങ്ങുന്ന ഇൻടസ്സസെപ്ഷൻ (Intussusception) എന്ന അവസ്ഥയും ശക്തമായ ഇടവിട്ടുള്ള കരച്ചിലിന് കാരണമാകാം. കാലുകൾ വയറിലേക്ക് മടക്കിപ്പിടിച്ചുകൊണ്ടുള്ള കരച്ചിൽ, വിളർച്ച, ഛർദി എന്നിവ ഇതോടൊപ്പം ഉണ്ടാകാം. മലത്തിൽ രക്തം കാണപ്പെടാമെങ്കിലും അത് എല്ലാ കുഞ്ഞുങ്ങളിലും തുടക്കത്തിൽ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥ സംശയിക്കുന്നുവെങ്കിൽ അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്. വിശപ്പ്, ക്ഷീണം, അമിതമായ ശബ്ദമോ വെളിച്ചമോ മൂലമുള്ള ഉത്തേജനം, പരിചരിക്കുന്നവരിൽനിന്നുള്ള വേർപിരിയൽ എന്നിവയും കുഞ്ഞുങ്ങളിൽ നീണ്ടുനിൽക്കുന്ന കരച്ചിലിന് കാരണമാകാം.

തുടർച്ചയായി കരഞ്ഞാൽ

കുട്ടികളിലെ തുടർച്ചയായ കരച്ചിൽ എപ്പോഴും ശ്രദ്ധിക്കണം. ഇത് എല്ലായ്‌പ്പോഴും സാധാരണമായ കാരണങ്ങൾ കൊണ്ടാകണമെന്നില്ല. ചിലപ്പോൾ അത് ഗുരുതരമായ രോഗത്തിന്റെ ആദ്യ സൂചനയായിരിക്കാം. താഴെ പറയുന്ന ലക്ഷണങ്ങളോടൊപ്പം കരച്ചിൽ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.

∙ പനി :- നവജാത ശിശുക്കളിൽ 38°C അല്ലെങ്കിൽ അതിലധികം പനി ഉണ്ടാകുന്നത് ഗുരുതരമായ അണുബാധയുടെ സൂചനയായിരിക്കാം.

∙ ആശ്വസിപ്പിച്ചിട്ടും നിൽക്കാത്ത അസാധാരണമായ കരച്ചിൽ: പെട്ടെന്ന് ആരംഭിക്കുന്നതോ പതിവിൽനിന്ന് വ്യത്യസ്തമായതോ വളരെ ഉച്ചത്തിലുള്ളതോ ആയ കരച്ചിൽ.

∙ പാൽ കുടിക്കാൻ വിസമ്മതിക്കുക: ആവർത്തിച്ചുള്ള ഛർദി, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ.

∙ ശ്വാസതടസ്സം: വേഗത്തിലുള്ളതോ പ്രയാസമുള്ളതോ ആയ ശ്വസനം, ചുണ്ടുകൾക്കോ നാവിനോ നീലനിറം.

∙ തലച്ചോറുമായി ബന്ധപ്പെട്ട സൂചനകൾ: മൃദുവായ തലയോട്ടിഭാഗം പുറത്തേക്ക് തള്ളിനിൽക്കുക, അസാധാരണമായ കരച്ചിൽ, ആവർത്തിച്ചുള്ള ഛർദി.

∙ വയറുമായി ബന്ധപ്പെട്ട അപകടസൂചനകൾ: പച്ചനിറത്തിലുള്ള ഛർദി, വയർ വീർക്കുക, ഇടവിട്ടുള്ള ശക്തമായ കരച്ചിൽ, കാലുകൾ വയറിലേക്ക് മടക്കിപ്പിടിക്കൽ, മലത്തിൽ രക്തം കാണുക.

∙ പരുക്കിന്റെ സംശയം: കൈകാലുകൾ അനക്കാൻ മടിക്കുക, ശരീരത്തിൽ വീക്കം, വിശദീകരിക്കാനാകാത്ത മുറിവുകൾ, അസ്ഥി ഒടിവിന്റെ സംശയം.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ കരച്ചിൽ സ്വയം ശമിക്കുമെന്നു കരുതി കാത്തിരിക്കരുത്. വൈദ്യപരിശോധന തേടണം. കുഞ്ഞ് ഗുരുതരമായി രോഗബാധിതനാണെന്നു തോന്നുന്നുവെങ്കിൽ പനി ഇല്ലെങ്കിലും അടിയന്തര വിലയിരുത്തൽ ആവശ്യമാണ്.

കുഞ്ഞിന്റെ കരച്ചിൽ പതിവിൽനിന്ന് വ്യത്യസ്തമായാൽ അത് അവഗണിക്കരുത്. പ്രത്യേകിച്ച് നവജാതശിശുക്കളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കാം. നേരത്തെയുള്ള തിരിച്ചറിയലും ചികിത്സയും ഗുരുതരമായ രോഗ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.

തയാറാക്കിയത്

ഡോ. ഷാജി തോമസ് ജോൺ

ചീഫ് ഓഫ് പീഡിയാട്രിക്‌സ്

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

കോഴിക്കോട്

English Summary:

Crying is the primary mode of communication for newborns, often causing anxiety for parents. Hunger, discomfort, cold, or warmth can trigger this natural response in babies. Mother's presence and comforting touch usually help soothe the infant effectively. Infantile colic is common in the first few weeks, but persistent crying can sometimes indicate underlying medical issues. Ear infections, constipation, or hidden injuries may also cause babies to cry inconsolably. Parents must watch for warning signs like fever, vomiting, or breathing difficulty along with the crying. Consulting a pediatrician promptly ensures early diagnosis and prevents potential health complications.

ADVERTISEMENT