നീണ്ട് കറുത്ത് ഇടതൂർന്ന മുടി അഴകിന്റെ മാറ്റു കൂട്ടും. മലയാളികൾക്കു പണ്ടേ നീളവും കറുപ്പുമുള്ള മുടിയോടു പ്രിയമേറെയാണ്. പക്ഷേ, ഈയിടെയായി അകാലനര വർധിച്ചു വരികയാണ്. ഇരുപതുകളിൽ തന്നെ പലരുടെയും മുടി നരച്ചു തുടങ്ങുന്നു. ഇതിനാണ് അകാലനര എന്നു പറയുന്നത്. അകാലനര പാരമ്പര്യമായി ലഭിക്കാം. കൂടാതെ പലവിധത്തിലുള്ള

നീണ്ട് കറുത്ത് ഇടതൂർന്ന മുടി അഴകിന്റെ മാറ്റു കൂട്ടും. മലയാളികൾക്കു പണ്ടേ നീളവും കറുപ്പുമുള്ള മുടിയോടു പ്രിയമേറെയാണ്. പക്ഷേ, ഈയിടെയായി അകാലനര വർധിച്ചു വരികയാണ്. ഇരുപതുകളിൽ തന്നെ പലരുടെയും മുടി നരച്ചു തുടങ്ങുന്നു. ഇതിനാണ് അകാലനര എന്നു പറയുന്നത്. അകാലനര പാരമ്പര്യമായി ലഭിക്കാം. കൂടാതെ പലവിധത്തിലുള്ള രാസപദാർഥങ്ങളുടെ അമിത ഉപയോഗവും പോഷണക്കുറവുമൊക്കെ മുടി നരയ്ക്കാൻ ഇടയാക്കാം. ആയുർവേദത്തിൽ നര മറയ്ക്കാനും കുറയ്ക്കാനും ഔഷധപ്രയോഗങ്ങളുണ്ട്. നരയുടെ തുടക്കത്തിലേ ഉപയോഗിച്ചാൽ ആയുർവേദ എണ്ണകൾ നല്ല ഫലം നൽകുന്നതായി കാണുന്നു.

നാടൻ ഹെയർ ഡൈ

ADVERTISEMENT

മയിലാഞ്ചിയില, കയ്യോന്നി, നീലയമരി ഉണക്കിപ്പൊടിച്ച് തേയില വെള്ളത്തിൽ യോജിപ്പിച്ച് പേസ്റ്റ് ഇരുമ്പ് ചട്ടിയിൽ പരത്തി രാത്രി മുഴുവൻ വച്ചു പിറ്റേന്ന് അഞ്ജനക്കല്ല് പൊടിച്ചു ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. മുടിയ്ക്കു നിറവും തിളക്കവും വർധിക്കും.

∙ ത്രിഫല പൊടി, ചെമ്പരത്തിയില, പൂവ്, നീലയമരി അരച്ചുണക്കിയ പൊടി എന്നിവയിലേതെങ്കിലും കോഴിമുട്ടവെള്ള ചേർത്തു മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക.

ADVERTISEMENT

∙ ത്രിഫല, നീലയമരി, കയ്യുണ്യം അരച്ച് പേസ്റ്റ് ആക്കി എള്ളെണ്ണയിൽ ചാലിച്ച് തേയ്ക്കുക.

∙ ഷാംപൂവിനു പകരം എള്ളില, വെള്ളില താളി തേച്ചു മുടി കഴുകാം.

ADVERTISEMENT

നരയ്ക്ക് എണ്ണകൾ

∙ കയ്യൂന്ന്യം, നീലയമരി, നെല്ലിക്ക ചതച്ച് പിഴിഞ്ഞ നീര് എന്നിവ എടുത്തു വെളിച്ചെണ്ണ മുറുക്കി തലയിൽ തേച്ചു കുളിയ്ക്കുക. സോപ്പ്, ഷാംപൂ ഒഴിവാക്കുക– മുടിയുടെ സ്വതസിദ്ധമായ ടെക്സ്ചർ ഇല്ലാതാകും. ചെറുപയർ പൊടി, കടലമാവ് ഏതെങ്കിലും ഉണക്ക നെല്ലിക്ക പൊടി ചേർത്തു നനച്ചു മെഴുക്കു കളയാൻ എടുക്കാം.

∙ നീലഭൃംഗാദികേരം , നീലിക ഹെയർ ടോൺ, കയ്യണ്യാദി കേരം എന്നിവ അകാലനര അകറ്റാനും മുടി വളർച്ചയ്ക്കും ഹിതമായവയാണ്.

∙ കറ്റാർ വാഴ, നെല്ലിക്ക, വിഷ്ണുക്രാന്തി സമൂലം അരച്ച് ആവണക്കെണ്ണയിൽ ചേർത്തു തേയ്ക്കാം. നര കുറയും.

എണ്ണ കാച്ചുമ്പോൾ ശ്രദ്ധിക്കാം

വീട്ടിൽ തന്നെ എണ്ണ കാച്ചുമ്പോൾ അതിന്റെ ഗുണമേന്മ ഉറപ്പിക്കാമെങ്കിലും ഒരൽപം ശ്രദ്ധ വേണം. എണ്ണ ചെറുചതീയിൽ ഇളക്കി ചൂടായി അതിലേക്ക് ഔഷധങ്ങളിട്ട്, വെള്ളം പൊട്ടിക്കഴിയുമ്പോഴേ വാങ്ങി വയ്ക്കാൻ ശ്രദ്ധിക്കണം. എണ്ണ വല്ലാതെ മൂത്തുപോയാൽ ഔഷധങ്ങളുടെ ഗുണം ലഭിക്കില്ല.

കുളി കഴിഞ്ഞു മുടി തനിയെ കാറ്റേറ്റ് ഉണങ്ങുന്നതാണു നല്ലത്. തോർത്ത് ഉപയോഗിച്ചു വല്ലാതെ അമർത്തി തുവർത്തേണ്ട. മൃദുവായ തുണി കൊണ്ട് വെള്ളം ഒപ്പി മാറ്റുന്നതാണു നല്ലത്.

ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നതു മുടിയുടെ സ്വാഭാവിക പ്രകൃതം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കാം. കുന്തിരിക്കമോ അകിലോ അങ്ങാടിക്കടകളിൽ വാങ്ങാൻ കിട്ടും. ഇത്തരം ഔഷധ പുകയേൽപിച്ചു മുടി ഉണക്കുന്നത് അണുനാശത്തിനു നല്ലതാണ്. ഇതിനു ധൂപനമെന്നാണു പറയുക. സമയം കിട്ടുമ്പോഴൊക്കെ ധൂപനം ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. റോസ്മേരി വിൽസൺ

ചീഫ് ഫിസിഷൻ

കെ. പി. പത്രോസ് വൈദ്യൻസ്

കണ്ടംകുളത്തി ഹോസ്പിറ്റൽസ്

English Summary:

Premature greying is a common concern addressed here. The article discusses natural remedies and Ayurvedic treatments to combat premature greying and promote healthy hair growth, emphasizing the use of traditional ingredients and methods.

ADVERTISEMENT