ചർമഭംഗിക്കു വെളിച്ചെണ്ണയും തൈരും , വർക് ഒൗട്ട് നൽകും രൂപഭംഗി– പ്രിയ താരമാകാൻ െഎശ്വര്യ ചന്ദ്രൻ Actress Aiswaria Chandran defines Fitness , Beauty &Wellness
‘പരിപാടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്ന നടി ഐശ്വര്യ ചന്ദ്രൻ തന്റെ ആരോഗ്യ, സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. നടിയും തിരക്കഥാകൃത്തുമായ ഐശ്വര്യയെ പലരും മൃണാൾ താക്കൂറിനോട് ഉപമിക്കാറുണ്ട്. ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗമാണെന്നും ദിനവും വ്യായാമം ചെയ്യാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ജങ്ക് ഫുഡ്, കോൾഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുകയും പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയും തൈരും തന്റെ ചർമ്മസംരക്ഷണത്തിലെ പ്രധാന ഘടകങ്ങളാണെന്നും, മറ്റു പല ഉൽപ്പന്നങ്ങളും പരീക്ഷിച്ചെങ്കിലും അവയൊന്നും പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സമ്മർദ്ദ ഘട്ടങ്ങളിൽ ശ്വസന വ്യായാമങ്ങൾ ചെയ്യാറുണ്ടെന്നും, പൂച്ചകളോടൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു. ജീവിതത്തിലെ സംതുലനാവസ്ഥ വളരെ പ്രധാനമാണെന്നും സന്തോഷം നൽകുന്ന കാര്യങ്ങളും ആരോഗ്യകരമായ ശീലങ്ങളും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാകണമെന്നും ഐശ്വര്യയുടെ പക്ഷമാണ്.

െഎശ്വര്യ ചന്ദ്രനെ ഇൻസ്‌റ്റഗ്രാമിൽ പലരും വിശേഷിപ്പിക്കുന്നതു നടി മൃണാൾ താക്കൂറിനെ പോലെ എന്നാണ്. കണ്ണുകളിലും പുഞ്ചിരിയിലുമൊക്കെ ആ സാദൃശ്യം നമ്മെയും അദ്ഭുതപ്പെടുത്തും. ‘പരിപാടി’ എന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ അതിൽ ഗായത്രി എന്ന കഥാപാത്രമായാണ് െഎശ്വര്യ എത്തുന്നത്. തന്റെ ആദ്യ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് െഎശ്വര്യ. ആരോഗ്യത്തിനും ഫിറ്റ്‌നസിനും പ്രാധാന്യം നൽകുന്ന, ജീവിതശൈലിയെക്കുറിച്ച് െഎശ്വര്യ മനസ്സു തുറക്കുന്നു.
വർക്ഒൗട്ട് ഇഷ്ടമാണ്
ഫിറ്റ്നസ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഏകദേശം മൂന്നു നാലു വർഷമായി ഞാൻ സ്ഥിരമായി വർക്ഒൗട്ട് ചെയ്യുന്നു. ജിമ്മിൽ പോകുന്നതും വ്യായാമം ചെയ്യുന്നതും എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അതു ഡെയ്‌ലി റുട്ടീനായി മാറി. എനിക്കു പേഴ്സനൽ ട്രെയ്നറുണ്ട്– ദേവി പ്രിയദർശിനി. കാർഡിയോവ്യായാമങ്ങളും വെയ്‌റ്റ് ട്രെയ്നിങ് വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നുണ്ട്. സിനിമയ്ക്കു വേണ്ടി പ്രത്യേകമായി വണ്ണം കുറയ്ക്കുകയോ കൂട്ടുകയോ ഒന്നും ചെയ്തിട്ടില്ല.
പ്രോട്ടീനും ഫൈബറും
ജങ്ക് ഫൂഡും കോൾഡ് ഡ്രിങ്ക്സും പരമാവധി ഒഴിവാക്കണമെന്നാണ് എന്റെ ട്രെയ്നർ പറഞ്ഞിട്ടുള്ളത്. അതു പ്രധാനമായും ശ്രദ്ധിക്കാറുണ്ട്. ചോറും കാർബ്സും കുറച്ചിട്ടുണ്ട്. പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരമാണു കൂടുതലായി കഴിക്കുന്നത്. പ്രോട്ടീൻ ഷേക്ക് കുടിക്കാറുണ്ട്. ഇപ്പോൾ മഗ്നീഷ്യം, ഒമേഗ, ആന്റിഓക്സിഡന്റ് സപ്ലിമെന്റുകളും ഉപയോഗിക്കുന്നുണ്ട്. ദിവസവും രണ്ടു മുതൽ നാലു ലീറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കും. ഇലക്ട്രോലൈറ്റ്സും ഉൾപ്പെടുത്താറുണ്ട്. ഡയറ്റീഷൻ നിർദേശിച്ച പ്രത്യേക ഡയറ്റ് പ്ലാൻ ഒന്നും പിന്തുടരുന്നില്ല. വീട്ടിൽ തയാറാക്കുന്ന സാധാരണ ആഹാരമാണു കഴിക്കുന്നത്. അൽപം എണ്ണ മാത്രം ചേർത്തു തയാറാക്കുന്ന വിഭവങ്ങൾ, തോരൻ, ബോയിൽഡ് വെജിറ്റബിൾസ്, ചിക്കൻ എന്നിവ കൂടുതലായി ഉൾപ്പെടുത്തും.
തൈരും വെളിച്ചെണ്ണയും
ചില ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റാൽ ഐസ് വാട്ടർ ഫെയ്‌സ് ഡിപ് ചെയ്യാറുണ്ട്. ഫെയ്സ് യോഗയും ചെയ്യാറുണ്ട്. യൂട്യൂബിൽ വിഡിയോകൾ കണ്ടാണ് അതൊക്കെ പഠിച്ചത്. എന്റെ സ്കിൻ കെയർ ലളിതമാണ്. ചെറുപ്പം മുതൽ വെളിച്ചെണ്ണ ഉപയോഗിക്കുന്ന ആളാണു ഞാൻ. ഇപ്പോൾ ഓർഗാനിക് കോക്കനട്ട് ഓയിലാണ് ഉപയോഗിക്കുന്നത്. അത് എനിക്കു വളരെ നന്നായി യോജിക്കുന്നുണ്ട്. എല്ലാവർക്കും ചേരണമെന്നില്ല, എന്തെങ്കിലും ഫങ്ഷനോ പ്രോഗ്രാമോ ഉണ്ടെങ്കിൽ ഞാൻ മുഖത്തു തൈര് ഇടാറുണ്ട്. അതു വളരെ പെട്ടെന്നു ഫ്രഷ് ലുക്ക് നൽകുമെന്നു തോന്നിയിട്ടുണ്ട്. അതു പോലെ കോഫി സ്ക്രബും ഉപയോഗിക്കാറുണ്ട്. ശരീരമാകെ അത് ഉപയോഗിക്കും. മുടിയുടെ പരിചരണത്തിലും വലിയ പരീക്ഷണങ്ങളൊന്നും ഇല്ല. വെളിച്ചെണ്ണ, ഷാംപൂ, കണ്ടീഷനർ– അത്ര മാത്രം. നന്നായി വെള്ളം കുടിക്കുകയും ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ അതിന്റെ ഗുണം മുടിയിലും കാണാം എന്നാണു ഞാൻ വിശ്വസിക്കുന്നത്.
സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചു ഞാൻ മനസ്സിലാക്കിയ ഒരു പ്രധാന കാര്യമുണ്ട്. പുതിയ ബ്യൂട്ടി പ്രോഡക്‌റ്റുകൾ വാങ്ങാൻ പരസ്യങ്ങൾ നമ്മെ പ്രേരിപ്പിക്കാറുണ്ട്. ‘ഇത് ഉപയോഗിച്ചാൽ നിങ്ങൾ സെറ്റാണ്’ എന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ പലതും കേട്ടിട്ടുണ്ട്. ഞാൻ ഒട്ടേറെ പ്രോഡക്‌റ്റുകൾ പരീക്ഷിച്ചിട്ടുമുണ്ട്. അവയൊന്നും പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ല. സത്യം പറഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതു വെളിച്ചെണ്ണയും തൈരുമാണ്. മറ്റു പലതും ഉപയോഗിച്ചപ്പോൾ പണം പോയി എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല. മഞ്ഞളും ബ്ലൂ സ്‌പൈറുലിനയും കൊളാജനുമൊക്കെ ഞാൻ ഉപയോഗിക്കാറുണ്ട്
ശ്വസനവ്യായാമങ്ങൾ
ആങ്സൈറ്റിയോ സമ്മർദമോ തോന്നിയാൽ ഞാൻ സാധാരണയായി കുറച്ചുനേരം കണ്ണടച്ചു ബ്രീത് ഇൻ, ബ്രീത് ഒൗട്ട് ചെയ്യും. അങ്ങനെ ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്റെ മനസ്സു ശാന്തമാക്കും. എനിക്കു പ്രിയപ്പെട്ട സുഹൃത്തിനോടു മനസ്സു തുറന്നു സംസാരിക്കാറുമുണ്ട്. എന്റെ വീട്ടിൽ കുറെ പൂച്ചകളുണ്ട്. അവരുടെ കൂടെ സമയം ചെലവിടുന്നതും സന്തോഷം നൽകാറുണ്ട്.
ആ ശാന്തതയിൽ
എനിക്കു കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. അതുകൊണ്ട് ആരെങ്കിലും എന്നെ ചൊടിപ്പിക്കുന്ന കാര്യം പറഞ്ഞാൽ ഉടനെ പ്രതികരിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രണ്ടു മിനിറ്റു മിണ്ടാതിരിക്കുക എന്നതാണു ഞാൻ കോൺഷ്യസായി ചെയ്യാറുള്ളത്. ജീവിതം എന്നെ പഠിപ്പിച്ച പ്രധാന പാഠമാണത്. ആ ചെറിയ ഇടവേളയിൽ എനിക്കു കാര്യങ്ങൾ ശാന്തമായി ആലോചിക്കാൻ സാധിക്കും. പലപ്പോഴും പ്രതികരിക്കാതിരുന്നാൽ പ്രശ്നം അവിടെത്തന്നെ തീരും. പെട്ടെന്നു റിയാക്‌റ്റു ചെയ്യുമ്പോഴാണു ചില കാര്യങ്ങൾ വലുതായി കൈവിട്ടു പോകുന്നത്. ഞാൻ വിശ്വസിക്കുന്നതു ജീവിതത്തിന്റെ സംതുലനത്തിലാണ്. സന്തോഷം നൽകുന്ന കാര്യങ്ങളും ആരോഗ്യകരമായ ശീലങ്ങളും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാകണം എന്നാണ്.