ഇരുമ്പൻപുളി (ബിലിംബി), നക്ഷത്രപ്പുളി (സ്റ്റാർ ഫ്രൂട്ട്) എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഓക്സാലിക് ആസിഡ് വൃക്ക രോഗമുള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പഴങ്ങളിലെ ഓക്സാലിക് ആസിഡ് വൃക്കകളിലൂടെ പുറത്തുപോകാതെ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകളായി അടിഞ്ഞുകൂടി വൃക്കസ്തംഭനത്തിലേക്ക് നയിക്കാം, ഇത് ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. സ്റ്റാർ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള ന്യൂറോടോക്സിൻ എന്ന വിഷവസ്തു ആരോഗ്യമുള്ള വൃക്കകളുള്ളവരിൽ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധിക്കുമെങ്കിലും, വൃക്ക രോഗമുള്ളവരിൽ ഇത് ശരീരത്തിൽ തങ്ങി ഗുരുതരമായ നാഡീവ്യവസ്ഥ തകരാറുകൾക്ക് കാരണമാകും. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹത്തിന് പരിഹാരമായും ഇവയുടെ ജ്യൂസ് അമിതമായി കഴിക്കുന്നവരിൽ വൃക്കത്തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള വൃക്കകളുള്ളവരും ഈ പഴങ്ങൾ മിതമായ അളവിൽ കഴിക്കാനും, ഡോക്ടറുടെ നിർദേശം തേടാനും, സാന്ദ്രീകൃത ജ്യൂസുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും നിർദ്ദേശിക്കപ്പെടുന്നു.

ഇരുമ്പൻപുളി , നക്ഷത്രപ്പുളി എന്നറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട് എന്നിവയെല്ലാം വൃക്കരോഗമുള്ളവർ ഒഴിവാക്കണം എന്നു പറയുന്നതു കേട്ടിട്ടുണ്ടാകും. വൃക്കരോഗമുള്ളവരിൽ ഈ പഴങ്ങളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വൃക്കകൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരും ഈ പഴങ്ങളുടെ ഉപയോഗത്തിൽ കരുതലെടുക്കുന്നതാണു സുരക്ഷിതം.

ഇരുമ്പൻപുളി കരുതലോടെ

ഇരുമ്പൻ പുളി അധികമായി കഴിക്കുമ്പോൾ അതു വൃക്കയുടെ ആരോഗ്യത്തിന് അപകടമായി മാറാം. ഇതിൽ ഓക്സാലിക് ആസി‍ഡ് ഉയർന്ന അളവിലുണ്ട്. സാധാരണയായി ഈ ഓക്സാലിക് ആസിഡ‍് വൃക്കകളിലൂടെയാണു പുറത്തു പോകേണ്ടത്. എന്നാൽ ഈ ഓക്സാലിക് ആസിഡിന്റെ അളവ് അധികമായാൽ അതു കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലുകളായി മാറും. ഇതു വൃക്കകളിലൂടെ പുറത്തു പോകാതെ വൃക്കകളിൽ അടിഞ്ഞു വൃക്കസ്തംഭനത്തിലേക്കു (അക്യൂട്ട് റീനൽ ഫെയ്‌ലിയർ) നയിക്കുന്നതായി പഠനങ്ങൾ പറയുന്നു.

കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുന്നതിനായി ഇരുമ്പൻപുളി ജൂസ് കുടിക്കുന്നവരുണ്ട്. അത് അനാരോഗ്യകരമായ ശീലമാണ്. ഇരുമ്പൻപുളി അധികമായി കഴിച്ചതിന്റെ ഫലമായി വൃക്കപരാജയമുണ്ടായി ഡയാലിസിസിനു വിധേയരാകുന്നവരുടെ എണ്ണവും കൂടിവരുന്നു.

ADVERTISEMENT

സ്‌റ്റാർഫ്രൂട്ട് കഴിക്കുമ്പോൾ

വൃക്കരോഗമുള്ളവർ സ്‌റ്റാർ ഫ്രൂട്ട് എന്ന നക്ഷത്രപ്പുളി കഴിക്കുന്നതും ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നു പഠനങ്ങൾ പറയുന്നു. സ്‌റ്റാർ ഫ്രൂട്ടിലും ഉയർന്ന അളവിൽ ഒാക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സ്‌റ്റാർഫ്രൂട്ടിൽ കാണുന്ന ചില പദാർഥങ്ങൾ തലച്ചോറിനെ ബാധിക്കുകയും നാഡീ വ്യവസ്ഥയിലെ തകരാറുകൾക്കു കാരണമാകുകയും ചെയ്യും. ഈ വിഷ പദാർഥം ന്യൂറോടോക്സിൻ എന്ന് അറിയപ്പെടുന്നു. ആരോഗ്യകരമായ വൃക്കകളുള്ളവർക്ക് ഈ പദാർഥത്തെ സംസ്കരിച്ചു ശരീരത്തിൽ നിന്നു പുറന്തള്ളാൻ സാധിക്കും. എന്നാൽ വൃക്ക രോഗമുള്ളവർ ഇതു കഴിക്കുമ്പോൾ അതു ശരീരത്തിൽ തന്നെ നിലനിൽക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യാം. പ്രമേഹത്തിനു ഫലപ്രദമാണെന്നു കരുതി നക്ഷത്രപ്പുളി ജൂസ് കുടിക്കുന്നവരിലും ഓക്സലേറ്റ് സാന്നിധ്യം വൃക്കത്തകരാറിലേക്കു നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ വൃക്കകളുള്ളവർ
ഇവ മുഴുവൻ പഴമായി കഴിക്കുമ്പോൾ അളവ് ഏറെ പരിമിതപ്പെടുത്തണം. ഡോക്ടറുടെ നിർദേശം തേടുന്നതും നല്ലതാണ്. ഈ പഴങ്ങൾ അമിതമായ അളവിലും അതുപോലെ കോൺസൻട്രേറ്റഡ് ജൂസ് ആയും ഉപയോഗിക്കുമ്പോൾ ആരോഗ്യകരമായ വൃക്കകൾ ഉള്ളവരിലും അപകടസാധ്യതയുണ്ട് എന്നാണ് വിദഗ്ധപഠനങ്ങൾ പറയുന്നത്.

വിവരങ്ങൾക്കു കടപ്പാട്
ഡോ. സുരേഷ് ജി.എ.
സീനിയർ കൺസൽറ്റന്റ ്
നെഫ്രോളജിസ്‌റ്റ്
കാരിത്താസ് ഹോസ്പിറ്റൽ , കോട്ടയം

ADVERTISEMENT
ADVERTISEMENT