58 വർഷമായി പ്രമേഹരോഗിയായ അമ്മ... അമ്മയ്ക്കു വേണ്ടി പ്രമേഹചികിത്സകനായി മകൻ.. ഇതു സീതാലക്ഷ്മി ദേവിന്റെയും ജ്യോതിദേവിന്റെയും ‘മധുരജീവിതം’
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു തീരുമാനിച്ചതും. ഈ അമ്മയേയും മകനേയും നാം അറിയും. പ്രശസ്ത സാഹിത്യകാരൻ പി. കേശവദേവിന്റെ പത്നിയും എഴുത്തുകാരിയുമായ സീതാലക്ഷ്മി ദേവും മകൻ ഡോ. ജ്യോതിദേവും.സീതാലക്ഷ്മി ദേവ് 58 വർഷമായി പ്രമേഹത്തെ വരുതിയിൽ നിർത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഡോ. ജ്യോതിദേവിനു തന്നെ. ഡോ.ജ്യോതിദേവ് സംസാരിക്കുന്നു.
എന്റെ പ്രായം, അമ്മയുെട പ്രമേഹത്തിനും
അമ്മയ്ക്ക് 85 വയസ്സുണ്ട്. അമ്മയുെട പ്രമേഹത്തിന് എന്റെ പ്രായമുണ്ട് – 58 വയസ്സ്. എന്നെ പ്രസവിക്കുമ്പോൾ തന്നെ അമ്മയ്ക്കു രോഗമുണ്ടായിരുന്നു. പക്ഷേ അച്ഛന്റെ മരണശേഷമാണ് അമ്മ പ്രമേഹരോഗിയാണെന്നതു ഞാൻ തിരിച്ചറിഞ്ഞത്. അമ്മയുെട അമ്മയ്ക്കും സഹോദരങ്ങൾക്കും പ്രമേഹമുണ്ടായിരുന്നു. ഇവരുടെയെല്ലാം മരണകാരണം പ്രമേഹസങ്കീർണതകൾ ആയിരുന്നു. അതിനാൽ തന്നെ അമ്മയെ രോഗദുരിതങ്ങൾ സഹിക്കാൻ വിട്ടുകൊടുക്കില്ല എന്നു തീരുമാനിച്ചിരുന്നു.
എന്റെ കുട്ടിക്കാലത്തു ഭക്ഷണകാര്യങ്ങളിൽ അമ്മ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒരു ഐസ്ക്രീമോ കേക്കോ മധുരമിട്ട ചായയോ കഴിച്ചതായി എന്റെ ഒാർമയിൽ ഇല്ല. എനിക്കു പ്രമേഹം വരുമോ എന്ന ഭയമായിരുന്നു ഈ നിയന്ത്രണങ്ങൾക്കു
പിന്നിൽ. അമ്മയും അങ്ങനെ തന്നെയായിരുന്നു. അമ്മയുെട പ്രമേഹത്തെ കുറിച്ചു പറയുമ്പോൾ അച്ഛനെ കൂടി ഒാർക്കാതെ
പറ്റില്ല.
അച്ഛനെ കീഴടക്കിയ രോഗം
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനു ഡയബറ്റിസ് കീറ്റോ അസിഡോസിസ് സ്ഥിരീകരിക്കുന്നത്. ഗ്ലൂക്കോസ് വളരെ കൂടുന്ന അവസ്ഥയാണിത്. അന്നു പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ ഇല്ല. മൂത്രം ഉപയോഗിച്ചുള്ള പരിശോധനയാണു െചയ്യുന്നത്. ഇടയ്ക്കിടെ അച്ഛന്റെ ആരോഗ്യനില വഷളായി ആശുപത്രിയിലാകും. വീട്ടിലാണെങ്കിലും ആശുപത്രിയിലാണെങ്കിലും അമ്മയായിരുന്നു അച്ഛന്റെ കാര്യങ്ങൾ മുഴുവൻ നോക്കിയിരുന്നത്.
രാത്രിയിൽ അച്ഛൻ ഇടയ്ക്കിടെ എഴുന്നേൽക്കും. അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഉറക്കമൊന്നുമില്ലായിരുന്നു. അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞാണ് എനിക്ക് എംബിബിഎസ് അഡ്മിഷൻ ലഭിക്കുന്നത് –1984 ൽ. പഠനകാലത്തു തന്നെ ഞാൻ
പ്രമേഹത്തെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നു. അമ്മയുെട പ്രമേഹവും ഞാൻ കൃത്യമായി നോക്കിയിരുന്നു. പ്രമേഹചികിത്സ എന്ന നിലയിൽ അമ്മ ഒരു ഗുളിക മാത്രമായിരുന്നു കഴിച്ചിരുന്നത്. ആഹാരനിയന്ത്രണം ഉണ്ടായിരുന്നു.
ഗുളിക മാത്രം കൊണ്ടു ഫലമുണ്ടാകില്ല എന്നു ഞാൻ മനസ്സിലാക്കി. എന്റെ അധ്യാപികയായിരുന്ന
ഡോ. അന്നമ്മ ചാക്കോയോട് അമ്മയ്ക്ക് ഇൻസുലിൻ ആരംഭിക്കുന്നതിനെ കുറിച്ചു ഞാൻ സംസാരിച്ചു. ഡോക്ടർ സമ്മതിക്കുകയും െചയ്തു. അന്നു മോണോടാഡ് ഇൻസുലിൻ ആയിരുന്നു. പ്രമേഹം ആരംഭിച്ച് 15–20 വർഷം കഴിഞ്ഞാണു
രോഗത്തെ തുടർന്നുള്ള സങ്കീർണതകൾ വരുന്നത് എന്നു പുസ്തകങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അമ്മയ്ക്കു പ്രശ്നങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിലാണു ഭാഗ്യവശാൽ ഇൻസുലിൻ തുടങ്ങുന്നത്.
ഇൻസുലിൻ ആരംഭിച്ചതുകൊണ്ടു മാത്രം പ്രയോജനമില്ലെന്നും ഗ്ലൂക്കോസ് നില തുടർച്ചയായി നിരീക്ഷിച്ചാലേ കാര്യമുള്ളൂ എന്നും ഞാൻ തിരിച്ചറിഞ്ഞു. മൂത്രപരിശോധന അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നീടു തൊണ്ണൂറുകളിലാണു ഗ്ലൂക്കോമീറ്റർ രംഗപ്രവേശം െചയ്യുന്നത്. അതിനെ കുറിച്ചു വിശദമായി അന്വേഷിച്ചു. ഒടുവിൽ 1995 ൽ വിദേശത്തു നിന്നു ഗ്ലൂക്കോമീറ്റർ വരുത്തിച്ചു. ആ ഉപകരണത്തിൽ ഗ്ലൂക്കോസ് നോക്കാൻ ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും എടുക്കും. പലപ്പോഴും അതിൽ നിന്നു ലഭിക്കുന്ന ഫലം കൃത്യമായിരിക്കണമെന്നില്ല. എന്നാലും അത്യാവശ്യം നല്ല രീതിയിൽ ആ ഉപകരണം സഹായിച്ചിട്ടുണ്ട്. അതിനനുസരിച്ച് അമ്മയുെട ചികിത്സയിൽ മാറ്റം വരുത്താൻ തുടങ്ങി.
രണ്ടായിരാമാണ്ടോടെ പുതിയ ഗ്ലൂക്കോമീറ്റർ രംഗത്തുവന്നു. അതു വാങ്ങി ഉപയോഗിക്കാൻ അമ്മയെ പഠിപ്പിച്ചു. ഇതിനിടെ ഒാരോ പുതിയ ഇൻസുലിൻ വരുമ്പോഴും അതും അമ്മയ്ക്കു നൽകാൻ ശ്രദ്ധിച്ചിരുന്നു. ഇൻസുലിൻ പെൻ വന്നപ്പോൾ അതും അമ്മയ്ക്കായി എത്തിച്ചു. ഇൻസുലിൻ സിറിഞ്ച്, പേന എന്നിവ ഉപയോഗിക്കേണ്ട വിധം, ഏതെല്ലാം ഭാഗത്തു കുത്തിവയ്പ് എടുക്കണം എന്നെല്ലാം അമ്മയ്ക്കു കൃത്യമായി അറിയാമായിരുന്നു.
അനുസരണയുള്ള രോഗി
മകനാണെങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും അമ്മ അനുസരിക്കുമായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. 80 വയസ്സുവരെ അമ്മ നല്ല ആക്ടീവ് ആയിരുന്നു. അതുവരെ ദിവസം എട്ടു തവണ വരെ അമ്മ ഗ്ലൂക്കോമീറ്ററിൽ ഷുഗർ പരിശോധിക്കും. സിജിഎം സംവിധാനം നിലവിൽ വന്നപ്പോൾ അതും അമ്മയ്ക്കും നൽകി. ഇന്നു റിയൽ ടൈം ഗ്ലൂക്കോസ് മോനിറ്ററിങ് സംവിധാനമാണ്. ഒാരോ മിനിറ്റിലെയും അമ്മയുെട ഗ്ലൂക്കോസ് അളവ് എന്റെ ഫോണിൽ ലഭിക്കും. അമ്മയ്ക്കു ഷുഗർ കൂടിയും കുറഞ്ഞും, മാറി മാറി വരുമായിരുന്നു. ഷുഗർ കുറഞ്ഞെന്നു മനസ്സിലായാൽ അമ്മ പെട്ടെന്നു തന്നെ ഭക്ഷണം കഴിച്ച് അതു മാനേജ് െചയ്യും. ഗ്ലൂക്കോമീറ്ററിലെ അളവെല്ലാം അമ്മ ഡയറിയിൽ കുറിച്ചുവയ്ക്കും. മരുന്നു തീരുന്നതിനു പത്തു ദിവസം മുൻപെങ്കിലും ഫാർമസിയിൽ വിളിച്ചു മരുന്നെത്തിക്കുമായിരുന്നു. 19 വർഷങ്ങൾക്കു മുൻപു പ്രമേഹചികിത്സയിൽ ജിഎൽപി –1 മരുന്നുകൾ ഇറങ്ങി. ലിറാഗ്ലൂറ്റൈഡ് അമ്മയ്ക്കു നൽകാൻ തീരുമാനിച്ചു. ഇന്നും അമ്മ അത് ഉപയോഗിക്കുന്നുണ്ട്. ഇതിലൂെട ഇൻസുലിൻ ഡോസ് കുറയ്ക്കാൻ സാധിക്കും. ഈ മരുന്ന് ഉപയോഗിക്കുന്നതിനു മുൻപ് അമ്മ ഒരു ദിവസം ഉപയോഗിച്ചിരുന്നത് 75 യൂണിറ്റ് ഇൻസുലിൻ ആയിരുന്നു. ഇപ്പോൾ ആറു യൂണിറ്റ് മതി.
പായസം ഏറെയിഷ്ടം
ഭക്ഷണം കഴിക്കുന്ന സമയവും കൃത്യമായി പാലിക്കുമായിരുന്നു. രാവിലെ ഏഴു മണിക്ക് എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. തുടർന്ന് ഇൻസുലിൻ എടുക്കും. അതു കഴിഞ്ഞാൽ പ്രഭാതഭക്ഷണം. ഉച്ചയ്ക്കു ചോറു കഴിക്കുമെങ്കിലും അളവു കുറവായിരിക്കും. ധാരാളം പച്ചക്കറികൾ കഴിക്കും.
അമ്മയ്ക്കു പായസമൊക്കെ വലിയ ഇഷ്ടമായിരുന്നു. പായസം കുടിക്കുന്ന ദിവസം അതനുസരിച്ച് ഇൻസുലിൻ ഡോസ് ഒക്കെ അമ്മ തന്നെ അഡ്ജസ്റ്റ് െചയ്യും. ഒരു കാര്യത്തിൽ മാത്രമെ ഞാൻ അമ്മയോടു വഴക്കടിച്ചിട്ടുള്ളൂ. അതു വ്യായാമത്തിന്റെ കാര്യത്തിലാണ്. അമ്മയ്ക്കു വ്യായാമം െചയ്യാൻ താൽപര്യമേയില്ല. വീട്ടിനുള്ളിൽ നടക്കും. അത്ര തന്നെ.
അരനൂറ്റാണ്ടിലേറെയായി പ്രമേഹമുള്ള അമ്മയ്ക്ക് ആ രോഗം കാരണം ബുദ്ധിമുട്ടുകളൊന്നും ഇല്ല. വൃക്ക, കരൾ എന്നിവയുെടയെല്ലാം പ്രവർത്തനം നോർമൽ ആണ്. കാഴ്ചയ്ക്കും ബുദ്ധിമുട്ടില്ല. പ്രായത്തിന്റേതായ ഒാർമപ്രശ്നങ്ങളേ ഉള്ളൂ. പക്ഷേ പാർക്കിൻസോണിസം അമ്മയെ അൽപം തളർത്തി. 25 വർഷമായി രോഗമുണ്ട്. പക്ഷേ നിയന്ത്രണവിേധയമാണ്. ശരീരം വിറയ്ക്കുക പോലുള്ള പ്രശ്നങ്ങൾ കുറച്ചു കാലങ്ങൾക്കു മുൻപാണു വന്നത്. അമ്മയ്ക്ക് 70 വയസ്സുള്ളപ്പോൾ പടികൾ കയറുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ആൻജിയോപ്ലാസ്റ്റി െചയ്തു െസ്റ്റന്റ് ഇടുകയും ചെയ്തു. പക്ഷേ അതു പ്രമേഹത്തെ തുടർന്നു സംഭവിച്ചതല്ല. പ്രായാധിക്യമായിരുന്നു കാരണം.
കോവിഡിനു ശേഷം
കോവിഡിനു ശേഷമാണു പാർക്കിൻസോണിയം കാരണം അമ്മയ്ക്കു വീഴ്ച സംഭവിച്ച് ഇടുപ്പെല്ല് ഒടിയുന്നത്. 2021 ൽ. അന്നു ശസ്ത്രക്രിയ നടത്തി. ശേഷം അമ്മ പഴയതു പോലെ നടന്നു തുടങ്ങിയതായിരുന്നു. പക്ഷേ വീണ്ടും ഒന്നു വീണു. ഇടുപ്പെല്ലിനു തന്നെ വീണ്ടും പ്രശ്നം ഉണ്ടായി. ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവന്നു. അതോടുകൂടിയാണ് അമ്മ ശാരീരികമായി തളർന്നു പോയത്.
ഞാൻ മെഡിക്കൽ വിദ്യാർഥി ആയിരുന്ന കാലത്തു വർഷത്തിലൊരിക്കൽ അമ്മയുെട മറ്റ് അവയവങ്ങളുെട ആരോഗ്യസ്ഥിതി അറിയാനുള്ള പരിശോധനകൾ െചയ്യുമായിരുന്നു. റീനൽ ഫങ്ഷൻ ടെസ്റ്റ്, ലിവർ ഫങ്ഷൻ ടെസ്റ്റ്, തൈറോയ്ഡ്... എല്ലാം പരിശോധിക്കും. അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ മൂന്നു മാസത്തിലൊരിക്കലായി പരിശോധനകൾ. അമ്മയുെട എച്ച്ബി നില എപ്പോഴും നിരീക്ഷിക്കുമായിരുന്നു. കാരണം പ്രമേഹത്തെ തുടർന്നുള്ള വൃക്കരോഗം ആരംഭിക്കുന്നതിനു മുൻപുള്ള പ്രാരംഭദശയിൽ ആദ്യ വ്യതിയാനങ്ങൾ വരുന്നത് എച്ച്ബി അളവിലാണ്. അതു കുറയാൻ തുട ങ്ങും. കാൻസർ മാർക്കറുകൾ, പാപ് സ്മിയർ ഉൾപ്പെടെയുള്ള പരിശോധനകൾ അമ്മയ്ക്കു നടത്തിയിട്ടുണ്ട്.
ഇപ്പോൾ കുറച്ചു കാലമായി അമ്മ എന്റെ ഹോസ്പിറ്റലിൽ ആണു താമസം. ഇവിെട ആകുമ്പോൾ മുഴുവൻ സമയവും നല്ല ശ്രദ്ധ ലഭിക്കും. എപ്പോഴും രണ്ടു പേർ അമ്മയെ നോക്കാനായി കൂെടയുണ്ട്. സംസാരം അൽപം കുറവാണ്. എന്നാൽ പരസഹായത്തോടെ നടക്കും. എഴുന്നേറ്റ് ഇരുന്നു ടിവി കാണും. ഭക്ഷണം ആസ്വദിച്ചു കഴിക്കും. അമ്മയുെട ചികിത്സയിൽ എനിക്ക് എല്ലാ പിന്തുണയുമായി ഭാര്യ സുനിതയും മകൻ ഡോ. കൃഷ്ണദേവും ഒപ്പമുണ്ട്.