രോഗീപരിചരണത്തിനിടെ മറക്കരുത് സ്വന്തം ആരോഗ്യം: ഡോക്ടർമാർക്കായി ഒരു ഡോക്ടർ നൽകും നിർദേശങ്ങൾ July 1 - Doctor’s Day
രോഗികൾക്ക് ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്ന ഡോക്ടർമാർ പലപ്പോഴും സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറന്നുപോകുന്നു. ദീർഘമായ ജോലി സമയം, സമ്മർദ്ദം എന്നിവക്കിടയിലും ആനന്ദകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ മനസ്സിനെ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിരസതയെ സ്വീകരിക്കാനും, പഠനം തുടരാനും, അർത്ഥവത്തായ ബന്ധങ്ങൾ വളർത്താനും, ഉറക്കത്തിന് മുൻഗണന നൽകാനും, വ്യായാമം ചെയ്യാനും, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രമിക്കണം. ഈ കാര്യങ്ങൾ ദീർഘവും പ്രയോജനപ്രദവും സന്തോഷകരവുമായ ജീവിതത്തിന് അടിത്തറ പാകുമെന്ന് ലേഖനം വിശദീകരിക്കുന്നു.
രോഗികൾക്ക് ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്ന ഡോക്ടർമാർ പലപ്പോഴും സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറന്നുപോകുന്നു. ദീർഘമായ ജോലി സമയം, സമ്മർദ്ദം എന്നിവക്കിടയിലും ആനന്ദകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ മനസ്സിനെ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിരസതയെ സ്വീകരിക്കാനും, പഠനം തുടരാനും, അർത്ഥവത്തായ ബന്ധങ്ങൾ വളർത്താനും, ഉറക്കത്തിന് മുൻഗണന നൽകാനും, വ്യായാമം ചെയ്യാനും, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രമിക്കണം. ഈ കാര്യങ്ങൾ ദീർഘവും പ്രയോജനപ്രദവും സന്തോഷകരവുമായ ജീവിതത്തിന് അടിത്തറ പാകുമെന്ന് ലേഖനം വിശദീകരിക്കുന്നു.
രോഗികൾക്ക് ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്ന ഡോക്ടർമാർ പലപ്പോഴും സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറന്നുപോകുന്നു. ദീർഘമായ ജോലി സമയം, സമ്മർദ്ദം എന്നിവക്കിടയിലും ആനന്ദകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ മനസ്സിനെ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിരസതയെ സ്വീകരിക്കാനും, പഠനം തുടരാനും, അർത്ഥവത്തായ ബന്ധങ്ങൾ വളർത്താനും, ഉറക്കത്തിന് മുൻഗണന നൽകാനും, വ്യായാമം ചെയ്യാനും, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രമിക്കണം. ഈ കാര്യങ്ങൾ ദീർഘവും പ്രയോജനപ്രദവും സന്തോഷകരവുമായ ജീവിതത്തിന് അടിത്തറ പാകുമെന്ന് ലേഖനം വിശദീകരിക്കുന്നു.
“നമ്മൾ നമ്മുടെ ദിവസങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നതാണ്, യഥാർഥത്തിൽ, നമ്മുടെ ജീവിതം എങ്ങനെ ചെലവഴിക്കുന്നു എന്നത്.”
— ആനി ഡില്ലാർഡ്
ഡോക്ടർമാരായ നാം പരിശ്രമിക്കാനും, സഹിക്കാനും, മറ്റുള്ളവരെ സേവിക്കാനും പരിശീലിക്കപ്പെട്ടവരാണ്. വിദ്യാർഥി ജീവിതം മുതൽ തൊഴിൽ ജീവിതം വരെ, ദീർഘമായ ജോലി സമയം, വലിയ ഉത്തരവാദിത്തങ്ങൾ, മാനസിക സമ്മർദങ്ങൾ, നിരന്തരം തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം എന്നിവയെല്ലാം നാം നേരിടുന്നു. രോഗികളെ പരിചരിക്കുന്നതിൽ നമ്മുടെ ദിവസങ്ങൾ ചെലവഴിക്കുന്ന നാം, പലപ്പോഴും സ്വന്തം ആരോഗ്യത്തെ പരിചരിക്കാൻ മറന്നുപോകുന്നു. അതാണ് നേര്.
ആധുനിക വൈദ്യശാസ്ത്രത്തിലെ പുരോഗതിയാൽ, നമ്മിൽ പലർക്കും തൊണ്ണൂറുകളിലേക്കോ, ഒരുപക്ഷേ നൂറ് വയസ്സിന് മുകളിലേക്കോ ജീവിക്കാൻ സാധിച്ചേക്കാം. എന്നാൽ പ്രധാന ചോദ്യം നാം എത്ര കാലം ജീവിക്കും എന്നതല്ല. ആരോഗ്യമുള്ള മനസ്സോടും ശരീരത്തോടും സന്തോഷകരമായ ആത്മാവോടും കൂടി ആ വർഷങ്ങൾ ജീവിക്കാൻ നാം എങ്ങനെ തയാറെടുക്കുന്നു എന്നതാണ്.
1. മനസ്സിനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിശീലിപ്പിക്കുക
നമ്മുടെ മനസ്സിനെ നിരന്തരം ചിതറിക്കാൻ പരിശീലിപ്പിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ, ഇമെയിലുകൾ, അവസാനമില്ലാത്ത അറിയിപ്പുകൾ — എല്ലാം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുന്നു. ബോധപൂർവമായ ശ്രമം ഇല്ലെങ്കിൽ, നമ്മുടെ ശ്രദ്ധ എളുപ്പത്തിൽ ചിതറിപ്പോകും. ഡോക്ടർമാർക്കു ശ്രദ്ധ ഒരു വ്യക്തിഗത ഗുണമാത്രമല്ല; അത് ഒരു ക്ലിനിക്കൽ കഴിവുകൂടിയാണ്. ശ്രദ്ധ കേന്ദ്രീകരിച്ച മനസ്സ് രോഗികളെ കൂടുതൽ ശ്രദ്ധയോടെ കേൾക്കാനും, പിഴവുകൾ കുറയ്ക്കാനും, വ്യക്തമായ തീരുമാനങ്ങൾ എടുക്കാനും, കൂടുതൽ സാന്നിധ്യത്തോടെ രോഗികളെ പരിചരിക്കാനും സഹായിക്കുന്നു.
മൈൻഡ്‌ഫുൾനസ് ഇതിന് ഒരു ലളിതമായ തുടക്കമാണ്. ഭക്ഷണം കഴിക്കുന്പോഴും, നടക്കുന്പോഴും, വസ്ത്രം ഇസ്തിരിയിടുന്പോഴും, പാത്രം കഴുകുന്പോഴും പൂർണ്ണമായി ആ പ്രവൃത്തിയിൽ സാന്നിധ്യമുണ്ടാകാൻ ശ്രമിക്കുക. ഭക്ഷണസമയത്ത് ഫോൺ അകലെ വയ്ക്കുക. ദിവസവും 20 മിനിറ്റ് ധ്യാനം ചെയ്യുന്നത് ശ്രദ്ധ വർധിപ്പിക്കാനും, മാനസിക സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും, കരുണ വളർത്താനും സഹായിക്കും.
2. വിരസതയെ സ്വീകരിക്കുക
വിരസത നമുക്ക് ഇഷ്ടമല്ല. കുറച്ചു നിമിഷങ്ങൾ പോലും നിശ്ശബ്ദമായി ഇരിക്കേണ്ടി വന്നാൽ, നാം പലപ്പോഴും ഫോൺ എടുക്കുന്നു. നമ്മുടെ പോക്കറ്റിലെ ആ ചെറിയ ഉപകരണം നമ്മെ നിരന്തരം രസിപ്പിക്കുകയും, തലച്ചോറിനു ചെറിയ ഡോപ്പമിൻ ഉണർവുകൾ നൽകുകയും ചെയ്യുന്നു.
അടുത്ത തവണ നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്പോഴോ, ഒരു കാത്തിരിപ്പ് മുറിയിൽ ഇരിക്കുന്പോഴോ, ഫോൺ എടുത്തു സ്ക്രോൾ ചെയ്യാനുള്ള ആഗ്രഹത്തെ നിയന്ത്രിക്കുക. ചുറ്റുമുള്ള ലോകത്തെ നോക്കുക. ആളുകളെ, മരങ്ങളെ, തെരുവുകളെ, ശബ്ദങ്ങളെ, സാധാരണയായി ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളെ നിരീക്ഷിക്കുക. ഇത്തരം നിശ്ശബ്ദവും പുറമേയ്ക്ക് ഉൽപാദനക്ഷമമല്ലാത്തതുമായ നിമിഷങ്ങളിലാണു മനസ്സ് വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നത്. നല്ല ആശയങ്ങൾ പലപ്പോഴും സ്ക്രോൾ ചെയ്യുന്പോഴല്ല, മനസ്സിന് അലഞ്ഞുനടക്കാൻ അവസരം നൽകുന്പോഴാണു ജനിക്കുന്നത്.
3. പഠനം തുടരുക
പഠനം തലച്ചോറിനെ സജീവവും വഴക്കമുള്ളതും യുവത്വമുള്ളതുമാക്കി നിലനിർത്തുന്നു. അതു പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയും, ജിജ്ഞാസ, സൃഷ്ടിപരത, നവീകരണചിന്ത എന്നിവ വളർത്തുകയും ചെയ്യുന്നു.
നമ്മിൽ പലർക്കും പിന്നിൽ വിട്ടുപോയ ചില സ്വപ്നങ്ങളുണ്ട്: ഒരു സംഗീതോപകരണം പഠിക്കുക, ചിത്രരചന, ഫോട്ടോഗ്രാഫി, ഗാർഡനിങ് , എഴുത്ത്, അല്ലെങ്കിൽ ഒരു പുതിയ ഭാഷ പഠിക്കുക. ഒന്നും തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല. ഇന്ന്, എന്തും പഠിക്കാൻ ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ്.
വൈദ്യശാസ്ത്രത്തിനു പുറത്തുള്ള വിഷയങ്ങൾ വായിക്കുന്ന ശീലം വളർത്തുക. ചരിത്രം, തത്ത്വചിന്ത, മനശ്ശാസ്ത്രം, സാഹിത്യം, ശാസ്ത്രം, ജീവചരിത്രങ്ങൾ എന്നിവ വായിക്കുക. പഠനം തുടരുന്ന ഒരു ഡോക്ടർ കൂടുതൽ അറിവുള്ളവനാകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അയാൾ പ്രകൃതിയുടെ അനുഭവത്തിന്റെ ഭാഗമാവുകയാണ്.
4. അർഥവത്തായ ബന്ധങ്ങൾ വളർത്തുക
മനുഷ്യർ ബന്ധങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. അർഥവത്തായ ബന്ധങ്ങൾ സന്തോഷത്തിനും, മാനസികക്ഷേമത്തിനും, ദീർഘകാല ആരോഗ്യത്തിനും അനിവാര്യമാണ്.
നമുക്ക് എത്ര ആളുകളെ അറിയാം എന്നതിനെക്കാൾ, ആ ബന്ധങ്ങളുടെ ഗുണമേന്മയാണ് പ്രധാനപ്പെട്ടത്. മറുവശത്ത്, ഏകാന്തത ആഴത്തിൽ ദോഷകരമാകാം. ഡോക്ടർമാരായ നാം പലപ്പോഴും കുടുംബസമയം, സൗഹൃദങ്ങൾ, ആഴത്തിലുള്ള സംഭാഷണങ്ങൾ എന്നിവ മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ബന്ധങ്ങൾക്കു സമയവും ശ്രദ്ധയും ആവശ്യമാണ്. ഒരുമിച്ചുള്ള ഭക്ഷണം, പതിവായ ഫോൺവിളികൾ, സത്യസന്ധമായ സംഭാഷണങ്ങൾ, പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സമയം — ഇവ ജീവിതകാല ക്ഷേമത്തിനുള്ള നിക്ഷേപങ്ങളാണ്.
5. ഉറക്കത്തിനു മുൻഗണന നൽകുക
രോഗിപരിചരണ ഉത്തരവാദിത്തങ്ങൾ കാരണം ഡോക്ടർമാർക്കു പലപ്പോഴും രാത്രിയിൽ ഉറക്കം മുറിയാറുണ്ട്. കൂടാതെ, പ്രായം കൂടുന്തോറും ഉറക്കത്തിന്റെ ഗുണമേന്മ കുറയാറുണ്ട്. എന്നാൽ ഉറക്കം ഒരു ആഡംബരമല്ല; അതു തലച്ചോറിനും ശരീരത്തിനും അനിവാര്യമായ പരിപാലനമാണ്.
സാധ്യമാകുന്നിടത്തോളം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നല്ല ഗുണമേന്മയുള്ള ഉറക്കം നേടാൻ ശ്രമിക്കണം. ദീർഘകാല ഉറക്കക്കുറവു ബുദ്ധിശക്തിയിലെ ഇടിവ്, പ്രമേഹം, രക്തസമ്മർദം, മോശം മെറ്റബോളിക് ആരോഗ്യം, മാനസിക പ്രതിരോധശേഷി കുറയൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ലീപ് ഹൈജീൻ പ്രധാനമാണ്. പതിവായ ഉറക്കസമയം പാലിക്കുക, രാത്രി വൈകിയുള്ള കനത്ത ഭക്ഷണം ഒഴിവാക്കുക, വൈകുന്നേരത്തിനു ശേഷം കഫീൻ കുറയ്ക്കുക, ഉറങ്ങുന്നതിനു മുൻപു മൊബൈൽ ഫോൺ അകലെ വയ്ക്കുക. മറ്റുള്ളവരെ സുഖപ്പെടുത്തുന്ന തലച്ചോറിനും സ്വയം സുഖപ്പെടാൻ സമയം വേണം.
6. വ്യായാമം ഏറ്റവും നല്ല മരുന്നാണ്
ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വ്യായാമത്തോളം ശക്തമായ ഇടപെടലുകൾ വളരെ കുറവാണ്. നടക്കൽ, സൈക്കിൾ ചവിട്ടൽ, നീന്തൽ, യോഗ, കായിക വിനോദങ്ങൾ, നൃത്തം — ഏതു തരത്തിലുള്ള ചലനവും ചലനമില്ലായ്മയെക്കാൾ നല്ലതാണ്.
എന്നാൽ സ്ട്രെങ്ത് ട്രെയ്നിങ്ങിനു പ്രത്യേക പ്രാധാന്യമുണ്ട്. പ്രായം കൂടുന്തോറും നമ്മെല്ലാവർക്കും സാർക്കോപീനിയ (sarcopenia — അതായത് പേശികളുടെ അളവും ശക്തിയും ക്രമേണ കുറയുന്ന അവസ്ഥ ) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാർക്കോപീനിയ ബലമില്ലായ്മ, വീഴ്ചകൾ, എല്ല് പൊട്ടൽ, സ്വാതന്ത്ര്യം നഷ്ടപ്പെടൽ, നേരത്തേയുള്ള മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു.
സ്ട്രെങ്ത് ട്രെയ്നിങ് പേശിശക്തി നിലനിർത്താനും, സന്ധികളെ സംരക്ഷിക്കാനും, അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും, ചലനശേഷി നിലനിർത്താനും സഹായിക്കുന്നു.
7. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
നമ്മിൽ പലരും അറിയാതെ തന്നെ മെറ്റബോളിക് ആരോഗ്യക്കുറവോടെ ജീവിക്കുന്നു. അധിക വിസറൽ ഫാറ്റ് പ്രമേഹം, മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയറ്റേറ്റിക് ലിവർ ഡിസീസ് (metabolic dysfunction-associated steatotic liver disease), കൊറോണറി ആർട്ടറി രോഗം, രക്തസമ്മർദം, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു.
ശരീരഭാരത്തിൽ 5–10% കുറവ് പോലും മെറ്റബോളിക് ആരോഗ്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ കഴിയും. അർഥവത്തായ ഫാറ്റ് ലോസ് നേടാൻ ഭക്ഷണക്രമമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഫിറ്റ്നസിനും ദീർഘകാലം ശരീരഭാരം നിലനിർത്താനും വ്യായാമം അനിവാര്യമാണെങ്കിലും, ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് പോഷകാഹാരത്തിനാണ്.
ഉപസംഹാരം
ഡോക്ടർമാരായ നാം രോഗികളോട് അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്; എന്നാൽ ആ ഉപദേശം നമ്മൾ തന്നെ അനുസരിക്കാനും പഠിക്കണം. ശ്രദ്ധ കേന്ദ്രീകരിച്ച മനസ്സ്, അർത്ഥവത്തായ ബന്ധങ്ങൾ, നല്ല ഉറക്കം, പതിവായ വ്യായാമം, ജീവിതകാല പഠനം, ആരോഗ്യകരമായ ശരീരഭാരം — ഇവ ദീർഘവും പ്രയോജനപ്രദവും സന്തോഷകരവുമായ ജീവിതത്തിന്റെ അടിത്തറകളാണ്.