കടുത്ത ക്ഷീണം വരാം, നാഡീപ്രവര്‍ത്തനങ്ങളെ ബാധിക്കാം : വീഗന്‍ ഡയറ്റ് എടുക്കുന്നവര്‍ ബി12 അഭാവത്തെ പേടിക്കണം...
വീഗനിസം എന്ന ജീവിതരീതി പിന്തുടരുന്നവർ മൃഗങ്ങളോടുള്ള ക്രൂരതയും ചൂഷണവും തടയാനായി ഭക്ഷണത്തിൽ മാത്രമല്ല ബാഗ്, പെർഫ്യൂം, വസ്ത്രങ്ങൾ എന്നിവയെല്ലാം മൃഗോൽപന്നങ്ങൾ ഒഴിവാക്കുന്നു. അതിന്റെ ഭാഗമാണ് പാലും തൈരും മുട്ടയും ഉൾപ്പെടെ എല്ലാത്തരം മൃഗോൽപന്നങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള സമ്പൂർണ സസ്യഡയറ്റ് അഥവാ വീഗൻ

വീഗനിസം എന്ന ജീവിതരീതി പിന്തുടരുന്നവർ മൃഗങ്ങളോടുള്ള ക്രൂരതയും ചൂഷണവും തടയാനായി ഭക്ഷണത്തിൽ മാത്രമല്ല ബാഗ്, പെർഫ്യൂം, വസ്ത്രങ്ങൾ എന്നിവയെല്ലാം മൃഗോൽപന്നങ്ങൾ ഒഴിവാക്കുന്നു. അതിന്റെ ഭാഗമാണ് പാലും തൈരും മുട്ടയും ഉൾപ്പെടെ എല്ലാത്തരം മൃഗോൽപന്നങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള സമ്പൂർണ സസ്യഡയറ്റ് അഥവാ വീഗൻ ഡയറ്റ്. മൃഗങ്ങളോടുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനു മാത്രമല്ല ആരോഗ്യകരമായ കാരണങ്ങൾ കൊണ്ടും ആളുകൾ വീഗൻ ഡയറ്റ് പിന്തുടരാറുണ്ട്.
വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ
രക്തത്തിലെ ഷുഗർ നിരക്കുനിയന്ത്രിച്ചു നിർത്താനും ടൈപ്പ് 2 പ്രമേഹസാധ്യത തടയാനും ഹൃദയാരോഗ്യത്തിനുമൊക്കെ വീഗൻ ഡയറ്റ് ഗുണകരമാണ്. ബോഡിമാസ് ഇൻഡക്സ് കുറച്ചു നിർത്താൻ സഹായിക്കും. ഭാരം കുറയ്ക്കാൻ മറ്റു ഡയറ്റുകളേക്കാൾ ഗുണകരമാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ബി12 അഭാവം പേടിക്കണം
എന്നാൽ വീഗൻ ഡയറ്റിനു ചില ദോഷങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ബി12 അഭാവം.
മൃഗമാംസത്തിലും മുട്ടയിലും പാലിലുമൊക്കെ സുലഭമായുള്ള ഒരു വൈറ്റമിനാണിത്. നാഡികളുടെയും രക്തകോശങ്ങളുടെയും ഒക്കെ ആരോഗ്യത്തിന് അത്യാവശ്യമാണിത്.
വൈറ്റമിൻ ബി 12 ന്റെ അഭാവം അനീമിയ അഥവാ വിളർച്ചയ്ക്കും കാരണമാകാം. നാഡികളുടെ പ്രവർത്തനത്തെയാണ് ബി12 അഭാവം പ്രധാനമായും ബാധിക്കുന്നത്. കടുത്ത ക്ഷീണം, തലവേദന, ഡിപ്രഷൻ ലക്ഷണങ്ങൾ, വയറിളക്കം, മലബന്ധം, വയർ വീർപ്പ് , ഗ്യാസ് പോലെയുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കാണാം.
സസ്യഭുക്കുകൾക്ക് ബി12 ലഭിക്കാൻ
മൃഗോൽപന്നങ്ങളിലാണ് പ്രധാനമായും ബി12 ഉള്ളതെങ്കിലും വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് പരിമിതമായ ചില തിരഞ്ഞെടുക്കലുകൾ സാധ്യമാണ്.
യീസ്റ്റ് കലർന്ന ഭക്ഷണം, ചിലതരം കൂണുകൾ, പുളിപ്പിച്ച ഭക്ഷണം, ബദാം പോലെയുള്ള ചില നട്സ്, ഉണക്കപഴങ്ങൾ എന്നിവയിൽ ബി12 അടങ്ങിയിട്ടുണ്ട്. തലേദിവസത്തെ ചോറിൽ വെള്ളമൊഴിച്ച് എടുത്ത നമ്മുടെ നാടൻ പഴങ്കഞ്ഞി ബി12 വൈറ്റമിന്റെ ഒന്നാന്തരം ഉറവിടമാണ്.
ഫോർട്ടിഫൈഡ് ഭക്ഷണം അഥവാ പോഷകങ്ങൾ ചേർത്തുള്ള ഭക്ഷണം വഴിയും ബി12 ലഭിക്കും. നമ്മുടെ റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന അരി, ഗോതമ്പുമാവ് എന്നിവ ഫോർട്ടിഫൈഡ് ആണ്. അയൺ, ഫോളിക് ആസിഡ് എന്നിവയ്ക്കൊപ്പം ബി12 കൂടി ഇതിൽ ചേർത്തിട്ടുണ്ട്.
സോയ മിൽക്, ബദാം മിൽക്, കോക്കനട്ട് മിൽക് എന്നിവയിലും ബി12 അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ കഴിക്കാം
വീഗൻ ഡയറ്റ് എടുക്കുന്നവർ ബി12 വൈറ്റമിനും അടങ്ങിയിട്ടുള്ള മൾട്ടിവൈറ്റമിൻ ടാബ്‌ലറ്റ് കഴിക്കുന്നതു ഗുണകരമാണ്. വൈറ്റമിൻ ബി അഭാവം പരിഹരിക്കാനും നാഡികളുടെ പ്രവർത്തനം ശരിയാക്കാനും നൽകുന്ന സപ്ലിമെന്റായ ന്യൂറോബയോൺ ഫോർട്ടെ പോലുള്ളവയും ഗുണകരമാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അനിതാമോഹൻ, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം